ന്യൂഡൽഹി: അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ വിയോഗത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ദുഃഖം രേഖപ്പെടുത്തി. “അഹമ്മദാബാദിലെ വിമാനാപകടത്തെത്തുടർന്നുണ്ടായ ജീവഹാനി അത്യന്തം വേദനാജനകമാണ്. എന്റെ ഹൃദയം ദുഃഖിതരായ കുടുംബങ്ങൾക്കൊപ്പമാണ് . ഗുജറാത്തിന്റെ മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ജിയെ രാജ്യത്തിന് നഷ്ടമായി, ജനങ്ങളുടെ ക്ഷേമത്തിനായി അദ്ദേഹം എപ്പോഴും പ്രതിജ്ഞാബദ്ധനായിരുന്നു . അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.” രാഷ്ട്രപതി എക്സില്‍ കുറിച്ചു.
The loss of lives after the plane crash at Ahmedabad is utterly devastating. My heart goes out to the bereaved families.
The country has also lost the former Chief Minister of Gujarat, Vijay Rupani Ji in the tragedy. Rupani Ji was always committed to people’s welfare. I express…— President of India (@rashtrapatibhvn) June 12, 2025