1921 ആഗസ്റ്റ് മുതല്‍ 1922 ഫെബ്രുവരി വരെ നടന്ന മാപ്പിള ലഹളയും 1947 ആഗസ്റ്റ് 2 ന് നടന്ന രാമസിംഹന് വധവും ഒരിക്കലും അടങ്ങാത്ത മത അസഹിഷ്ണുതയുടെ, ചരിത്രത്തില്‍ എന്നും ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ഇസ്ലാം മതം തിരസ്കരിച്ചതിന്റെ പേരില്‍ രാമസിംഹനെയും, കൂടെ അനുജന് നരസിംഹനേയും, അദ്ദേഹത്തിന്റെ ഭാര്യ കമലാ അന്തര്‍ജ്ജനത്തേയും, അരിവെപ്പുകാരന് രാജു അയ്യരെയും ഇസ്ലാമിക മതഭ്രാന്തന്മാര് കൊലക്കത്തിക്ക് ഇരയാക്കി. ഇതൊരുവിധത്തില്‍ പറഞ്ഞാല്‍ ഒരു സാമൂഹിക ഉന്മൂലന പ്രക്രിയയുടെ പരീക്ഷണം കൂടി ആയിരുന്നു. ഈ അരുംകൊലകളിലെ പ്രതികള്‍ എല്ലാവരും രക്ഷപ്പെട്ടു. ആയത് കേരളത്തിലെ സജീവ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വര്‍ഗ്ഗീയ പ്രീണന അജണ്ടകളുടെ പരീക്ഷണത്തിന്റെ ആദ്യ വിജയം കൂടിയായിരുന്നു. ഇന്ന് ആ ക്രൂരകൃത്യം നടന്നിട്ട് എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ കഴിയുമ്പോഴും മതഭീകരതയുടെ വേരുകള്‍ ഇവിടെ കൂടുതല്‍ ബലപ്പെട്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം കേരളസമൂഹം വിസ്മരിക്കുന്നു.