Wednesday, March 29, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഭാരതത്തിലെ വീരനായകര്‍

കേരളവര്‍മ പഴശ്ശിരാജ വീരാഹുതി ദിനം

Nov 30, 2022, 02:51 pm IST
ഭാരതത്തിലെ വീരനായകര്‍ പരമ്പരയിലെ 136 ഭാഗങ്ങളില്‍ ഭാഗം 38

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • കേരളവര്‍മ പഴശ്ശിരാജ വീരാഹുതി ദിനം
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

നവംബര്‍ 30
*കേരള വര്‍മ പഴശ്ശിരാജ വീരാഹുതി ദിനം*

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന അത്യുജ്ജ്വല വീരേതിഹാസമാണ് കേരള വര്‍മ്മപഴശ്ശി രാജയുടേത്. ചരിത്രം ചരിത്രത്തോട് ചെയ്ത ചതിയുടെ ഇരയാണ് പഴശ്ശി രാജ. തീര്‍ത്തും തമസ്‌കരിക്കപ്പെടുകയും ദുരുദ്ദേശ്യ പരമായി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയും ചെയ്ത സ്വാതന്ത്ര്യ സമര നായകന്റെ ധീരേതിഹാസമാണ് പഴശ്ശിയുടെ ജീവിതം. ടിപ്പു സുല്‍ത്താനോടും ബ്രിട്ടീഷുകാരോടും സ്വന്തം കുടുംബത്തിലെ അധികാര മോഹികളോടും ഒരേ സമയം ഏറ്റു മുട്ടേണ്ടി വന്ന സൈന്യാധിപനും ഭരണാധികാരിയും. മണ്ണിനും മണ്ണിന്റെ മക്കള്‍ക്കും മാതൃഭൂമിയുടെ മഹിത പാരമ്പര്യത്തിനും വേണ്ടി മരണം വരെ പോരാടുമ്പോള്‍ പഴശ്ശി രാജയില്‍ ആവേശം നിറയ്ക്കാന്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുളളു നാടിനോടും നാടിന്റെ പാരമ്പര്യത്തോടുമുളള തീവ്രമായ ഭക്തി. സൈന്യത്തെ സംഘടിപ്പിക്കുവാന്‍ വേണ്ടി നാട്ടു പ്രമാണിമാര്‍ക്ക് അദ്ദേഹമെഴുതിയ കത്തുകളിലൊന്നില്‍ 1797 ഒക്ടോബര്‍ 10 ന് ആയില്യത്ത് നമ്പ്യാരോട് അദ്ദേഹം ആവശ്യപ്പെടുന്നത് ഇങ്ങനെയാണ്. ‘പെരുമാളും ഭഗവതിയും വസിക്കുന്ന പരിശുദ്ധമായ മണ്ണില്‍ യൂറോപ്യന്‍മാര്‍ ശക്തരായിരുന്നിട്ടുളള കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കും. കണ്ണോത്തും മണത്തനയിലും അവര്‍ സ്ഥാപിച്ചിട്ടുളള പോസ്റ്റുകളില്‍ പലവട്ടം വെടിവയ്പ്പുകള്‍ നടന്നിരിക്കുന്നു. ഇത് ഭഗവതിക്കും പെരുമാള്‍ക്കും എതിരായിട്ട് മാത്രം നടത്തിയിട്ടുളളതിനാല്‍ ഞാന്‍ കമ്പനിക്ക് എതിരായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.'(പേജ് 80 പഴശ്ശി സമര രേഖകള്‍ ഡോ. കെ.കെ.എന്‍ കുറുപ്പ്. )

ചെഗുവേര ജനിക്കുന്നതിന് 175 വര്‍ഷങ്ങള്‍ക്ക് മുമ്പ് സാമ്രാജ്യത്വ, മുതലാളിത്ത, മൂലധന ശക്തികളെ തുരത്താന്‍ തൊഴിലാളികളുടേയും കര്‍ഷകരുടേയും സായുധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വിപ്ലവകാരിയാണ് വീര പഴശ്ശി. കാറല്‍ മാക്സ് ജനിക്കുന്നതിന് 65 വര്‍ഷം മുമ്പ് കമ്മ്യൂണിറ്റ് മാനിഫെസ്റ്റോയേക്കാള്‍ വ്യക്തമായ മുതലാളിത്ത വിരുദ്ധ ആശയങ്ങള്‍ക്ക് മൂര്‍ത്ത രൂപം നല്‍കുകയും ആയത് നടപ്പാക്കുകയും ചെയ്ത ഭരണാധികാരി. യൂറോപ്പില്‍ ഗറില്ല യുദ്ധ തന്ത്രങ്ങള്‍ രൂപപ്പെടുന്നതിന് കാല്‍ നൂറ്റാണ്ടു മുമ്പ് അതേ യുദ്ധമുറ വയനാടന്‍ കാടുകളില്‍ വളരെ സമര്‍ത്ഥമായി വിജയിപ്പിച്ച ലോകത്തെ ആദ്യ ഗറില്ല സമര നായകന്‍. പാശ്ചാത്യന്റെ വെടി മരുന്നും തോക്കും ആദിവാസിയുടെ വിഷം പുരട്ടിയ അമ്പും ഒരുപോലെ ഉപയോഗിച്ച യുദ്ധ തന്ത്രജ്ഞന്‍. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം കെട്ടിപ്പെടുക്കാന്‍ ലോകമെമ്പാടും പട നയിച്ച ബ്രിട്ടീഷ് സൈനിക തലവന്മാര്‍ പഴശ്ശി രാജയ്ക്ക് മുന്നില്‍ മുട്ട് മടക്കി. ജനറല്‍ സ്റ്റുവര്‍ട്ടും, വാള്‍ട്ടര്‍ ഈവറും, വില്യം പേജും വിക്കില്‍സണും, ഡങ്കനും ഒരുപോലെ രേഖപ്പെടുത്തിയിരിക്കുന്ന ഒരു സത്യമുണ്ട് ‘ചിറയ്ക്കല്‍, കോട്ടയം, കടത്തനാട്, കുറുമ്പ്രനാട് എന്നീ നാല് നാട്ട് സൈന്യങ്ങള്‍ യോജിച്ചു നില്‍ക്കുകയാണെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ ബ്രിട്ടീഷ് സൈന്യത്തിനു പോലും അവരെ കീഴടക്കാന്‍ സാധിക്കുകയില്ല. ആധുനിക ആയുധങ്ങളുളള ബ്രിട്ടീഷ് സൈന്യം അമ്പും വില്ലുമേന്തിയ പഴശ്ശി സൈന്യത്തിന് മുന്നില്‍ നിഷ്പ്രഭരാണ് എന്ന് രേഖപ്പെടുത്തിയിരുക്കുന്നത് മേല്‍പ്പറയപ്പെട്ട ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരാണ്. കോഴിക്കോടിന്റെ പരിസരങ്ങളില്‍ നടന്ന മൂന്ന് യുദ്ധങ്ങളില്‍ വെളളക്കാരായ ആയിരത്തോളം ബ്രിട്ടീഷ് സൈനികരും, ഇന്ത്യക്കാരായ മൂവായിരത്തോളം ബ്രിട്ടീഷ് ശിപായിമാരും വധിക്കപ്പെട്ടു എന്ന് രേഖകള്‍ ഉണ്ട് (ലഫ്റ്റനന്റ് കേണല്‍ ഡൗ ബോംബേ ഗവണ്‍മെന്റിന് എഴുതിയ കത്ത്). മേജര്‍ കേമറോണും ലഫ്നന്റ് ന്യൂജന്റും വധിക്കപ്പെട്ടു എന്നു മാത്രമല്ല ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഇംഗ്ലണ്ടിന്റെ രാജകീയ പതാകയും പഴശ്ശിക്ക് മുമ്പില്‍ അടിയറവ് വയ്ക്കേണ്ടി വന്നു. ഗറില്ല യുദ്ധ തന്ത്രത്തില്‍ ലോകം കണ്ട ഏറ്റവും വലിയ ആദ്യ വിജയമായിരുന്നു അത്. 1797 മാര്‍ച്ച് 18 ന് മലബാറിന്റെ മണ്ണില്‍ നടന്ന മഹോന്നതമായ ഈ വിജയത്തെ മനഃപൂര്‍വ്വം മറന്നു പോയ നാട്ടിലാണ് ഇന്ന് ചെഗുവേര ആഘോഷിക്കപ്പെടുന്നത്.

ഇന്നത്തെ കേരളത്തിന്റെ കോഴിക്കോട് മുതല്‍ കാസര്‍ഗോഡ് വരെയുളള മലയോര പ്രദേശങ്ങളും വനങ്ങളും ഉള്‍പ്പെട്ടതായിരുന്നു പഴശ്ശി രാജയുടെ ഭരണ മേഖല. എന്നാല്‍ തലസ്ഥാനമോ കൊട്ടാരമോ നിശ്ചിതമായ അതിര്‍ത്തികളോ നിശ്ചയിച്ച് ഭരണം നടത്താന്‍ അദ്ദേഹത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല. ഒളിയിടങ്ങളില്‍ പതിയിരുന്നും നിരന്തരം സഞ്ചരിച്ചുകൊണ്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും തന്ത്രപരമായ പിന്മാറ്റങ്ങളും ഇടകലര്‍ന്ന ഒരു വ്യാഴവട്ടക്കാലത്തിന്റെ പോരാട്ട ചരിത്രമാണ് പഴശ്ശി രചിച്ചത്. രാജകീയ സൗകര്യങ്ങള്‍ ഒരു ദിവസം പോലും അനുഭവിക്കാത്ത രാജാവായിരുന്നു അദ്ദേഹം. കേരളത്തിന്റെ കടല്‍ത്തീരത്ത് കൂടി കടന്ന് വന്നത് യൂറോപ്പ്യന്‍ ശക്തികള്‍ ആയിരുന്നു എങ്കില്‍ വയനാടന്‍ മലനിരകള്‍ക്ക് മറുവശത്ത് മൈസൂരിലെ ടിപ്പു സുല്‍ത്താനായിരുന്നു. രണ്ടു പേരുടേയും ലക്ഷ്യം ഒന്നായിരുന്നു. മലയാളത്തിന്റെ മണ്ണും മനസ്സും കൊളളയടിക്കുക. ഇരുവശത്തു നിന്നുമുളള ഇരട്ട ആക്രമങ്ങളെ നേരിടാനുളള യാതൊരു സൈനിക ശക്തിയും പഴശ്ശിക്കുണ്ടായിരുന്നില്ല. ആധുനികങ്ങളായ ആയുധങ്ങളോ ആയിരക്കണക്കിന് സൈന്യങ്ങളോ ആവശ്യമായ സമ്പത്തോ, അരവയര്‍ നിറയ്ക്കാനുളള അന്നമോ പോലും ഇല്ലാതെയാണ് പഴശ്ശി പോരാടിയത്. വനാന്തരങ്ങളിലെ രഹസ്യ യാത്രകളില്‍ പഴശ്ശിയും പടയാളികളും വിശന്നു തളരരുത് എന്ന് കരുതി പ്രവര്‍ത്തിച്ച വയനാട്ടിലെ അമ്മമാര്‍ പാളയില്‍ പൊതിഞ്ഞെടുത്ത ഉപ്പും ചോറും പച്ചമുളകും ഇല്ലിക്കൂട്ടങ്ങളുടെ അഗ്രം വളച്ചെടുത്ത് അതില്‍ കെട്ടിത്തൂക്കുമായിരുന്നത്രേ. അരയ്ക്കു താഴെ മുട്ടുവരെമാത്രം എത്തുന്ന വസ്ത്രം ധരിച്ച്, മുടി നീട്ടി വളര്‍ത്തി, ഇടതൂര്‍ന്ന ഒതുങ്ങിയ താടി വച്ച ഉയരം കുറഞ്ഞ ഒരു കൊച്ചു മനുഷ്യനായിരുന്നു പഴശ്ശി രാജാ.

രാഷ്ട്രീയം സ്വധര്‍മ്മത്തെ അടിസ്ഥാനമാക്കിയായിരിക്കണമെന്ന് പഴശ്ശിക്ക് ബോധ്യമുണ്ടായിരുന്നു. പ്രാദേശിക ഭരണാധികാരികള്‍ക്ക് അദ്ദേഹം അയയ്ക്കുന്ന കത്തുകളില്‍ ഇക്കാര്യം വ്യക്തമായിക്കാണാം. ‘ഇന്നാട്ടിന്റെ ദൈവങ്ങള്‍ പെരുമാളും ഭഗവതിയും നിങ്ങളുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ നിങ്ങളെന്നെ പരിഗണിക്കുന്നുണ്ടെങ്കില്‍ ഇപ്പോഴാണ് നിങ്ങള്‍ സൗഹാര്‍ദ്ദം കാണിക്കേണ്ടത്. നമ്മുടെ ധര്‍മ്മത്തിന്റെ ഭാഗത്താണ് നമ്മളെല്ലാം നില്‍ക്കുന്നതെനന്നും ഞാന്‍ നില്‍ക്കുന്നത് സ്ഥൈര്യത്തോടെയാണെന്നും ഈസ്റ്റിന്ത്യാ കമ്പനിയുടെ യുദ്ധം ഭഗവതിക്കും പെരുമാള്‍ക്കും നമ്മുടെ നാട്ടിനും എതിരായിട്ട് മാത്രം നടത്തിയിട്ടുളളതിനാല്‍ ഞാന്‍ കമ്പനിക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും അറിയിക്കുകയാണ്.’ (പഴശ്ശി സമര രേഖകള്‍ പേജ് 122). ധീരമായ ഇത്തരം യുദ്ധ പ്രഖ്യാപനങ്ങളെ കേവലം കാട്ടു കലാപങ്ങളായി മാത്രം എഴുതി തളളുന്ന ഇന്നത്തെ ചരിത്ര ബോധം ബ്രിട്ടീഷ് മനോഭാവത്തിന്റെ പിന്തുടര്‍ച്ചയല്ലെങ്കില്‍ പിന്നെന്താണ്?. വൈദേശികമായ എല്ലാ രാഷ്ട്രീയ ചിന്താധാരകളും ഭാരതത്തെ ശത്രു പക്ഷത്താണ് കണ്ടിരുന്നത്. മുഗളന്മാര്‍ മുതല്‍ ടിപ്പു സുല്‍ത്താന്‍ വരെയുളളവരും ഡച്ചുകാരും ഫ്രഞ്ചുകാരും പോര്‍ച്ചുഗീസുകാരും, ബ്രിട്ടീഷ്‌കാരും കടന്നു വന്നു ഭരണം നടത്തിയ പ്രദേശങ്ങള്‍ക്കെല്ലാം ഒരു പൊതു സ്വഭാവമുണ്ടായിരുന്നു. നാടിന്റെ കൃഷിയും വ്യവസായവും അവര്‍ നശിപ്പിച്ചു. കാടിനെ കൊളളയടിച്ചു. ക്ഷേത്രങ്ങളേയും ക്ഷേത്ര വിശ്വാസങ്ങളേയും പ്രത്യക്ഷവും പരോക്ഷവുമായി കടന്നാക്രമിച്ചു. ദേശീയതയെ അവര്‍ ഭയപ്പെട്ടു. കച്ചവടക്കാരായി കടന്നു വന്ന യൂറോപ്യന്മാരും കൊളളക്കാരായി കടന്നു വന്ന ഇസ്ലാമിക ഭരണാധികാരികളും തൊഴിലാളി വര്‍ഗ്ഗത്തിന്റെ പേരില്‍ അധികാരത്തില്‍ കടന്നെത്തിയ കമ്മ്യൂണിസ്റ്റ് കാരും ഇന്ത്യയുടെ മണ്ണില്‍ പല കാലഘട്ടങ്ങളില്‍ നടത്തിയ ഭരണം ഒരേ പോലെയായിരുന്നു.വിദേശ ശക്തികളുടെ ഇത്തരം ഉന്മൂലന മനോഭാവങ്ങള്‍ക്കെതിരെ ഇന്ത്യന്‍ വനാന്തരങ്ങളില്‍ നിന്നുയര്‍ന്ന ആദ്യത്തെ സിംഹഗര്‍ജ്ജനമായിരുന്നു പഴശ്ശി രാജ.

സ്വന്തം മതവും സംസ്‌കാരവും ആചാരാനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും വൈദേശിക പടയോട്ടങ്ങളുടെ കാല്‍ക്കീഴില്‍ അരഞ്ഞു തീരാതിരിക്കാന്‍ ആത്മസമര്‍പ്പണം ചെയ്ത, ലോകമെമ്പാടുമുളള ധീര ദേശാഭിമാനികളുടെ മുന്നണിയിലെ അഗ്രേസരന്‍ ആയിരുന്നു കേരളവര്‍മ്മ പഴശ്ശിരാജ.

 

Series Navigation<< ഗുരു തേഗ് ബഹാദൂര്‍ഖുദിറാം ബോസ് >>
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

തുടര്‍ഭരണത്തിലും സ്ത്രീവിരുദ്ധത

രാജ്യദ്രോഹത്തിന്റെ പരമകാഷ്ഠ

കമാലുദ്ദീന്‍ സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഓസ്‌കാറിന് എന്തു വില!

ഷാഫിക്ക് ഷംസീറിന്റെ മുന്നറിയിപ്പ്!

സംഘപ്രവര്‍ത്തനം സർവ്വതലസ്പർശിയാക്കി മാറ്റും: പി.എൻ. ഈശ്വരൻ

മാലിന്യബോംബുകള്‍…!

ഭരണകൂടമൊരുക്കുന്ന ഗ്യാസ് ചേമ്പറുകള്‍

‘പിണറായി കുടുംബം ഈ വീടിന്റെ ഐശ്വര്യം’

യുഗപരിവര്‍ത്തനത്തിന്റെ നാന്ദി

നിശബ്ദ സേവനത്തിന്റെ സൗരഭ്യം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies