വേശ്യയുടെ മക്കളെ കൊല്ലടാ എന്ന കൊലവിളി നടത്തുന്ന ഒരാള്‍ക്ക് ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപത്‌നി എന്ന് വിളിക്കുന്നതില്‍ ഒരിക്കലും തെറ്റ് തോന്നില്ല. അദ്ദേഹത്തിന് അതൊക്കെ നിസ്സാരമായ നാക്കുപിഴ മാത്രമാണ്. അതിന് ഒരിക്കലും മാപ്പ് പറയേണ്ടതില്ല. അതാണ് കോണ്‍ഗ്രസ് നേതാവ് അഥീര്‍ രഞ്ജന്‍ ചൗധരിയുടെ പശ്ചാത്തലം. രാഷ്ട്രീയക്കാര്‍ക്കും കള്ളക്കടത്തുകാര്‍ക്കും തോക്കും മറ്റ് ആയുധങ്ങളും നിര്‍മ്മിച്ചു നല്‍കുന്നത് കുടില്‍ വ്യവസായം ആയി മാറിയ മുര്‍ഷിദ ബാദില്‍ നിന്നും ഉയര്‍ന്നുവന്ന നേതാവാണ് അദ്ദേഹം. തന്റെ ക്രിമിനല്‍ പശ്ചാത്തലം രാഷ്ട്രീയത്തിന് പറ്റിയ അടിത്തറ ആണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം 1970-കളില്‍ നക്‌സല്‍ ബന്ധമുള്ള അധോലോക നേതാവായി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചു. ആദ്യം ജനതാദളിലും പിന്നെ ഇടതുമുന്നണിയിലെ ആര്‍.എസ്.പിയിലും കാലുറപ്പിച്ചു. തനിക്ക് ഭാവിയുള്ളത് കോണ്‍ഗ്രസ്സില്‍ ആണെന്ന തിരിച്ചറിവ് അദ്ദേഹത്തെ കോണ്‍ഗ്രസ്സുകാരന്‍ ആക്കി. കോണ്‍ഗ്രസ്സില്‍ ബംഗാളിലെ നേതൃത്വം മമതക്കായിരുന്നു. അവര്‍ തടസ്സമായി നിന്നിട്ടും ശിവ ഗ്രാം നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചു. 1999 ബഹ്‌റം പൂര്‍ സീറ്റ് ഇടതുമുന്നണിയില്‍ നിന്ന് പിടിച്ചെടുത്തതോടെ കോണ്‍ഗ്രസ്സിലെ തന്നെ സ്ഥാനം അദ്ദേഹം ഉറപ്പിക്കുകയും ചെയ്തു. തന്റെ ക്രിമിനല്‍ സംഘങ്ങളെ ഉപയോഗിച്ച് കാര്യങ്ങള്‍ നേടുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ബാങ്ക് കവര്‍ച്ച മുതല്‍ കൊലപാതകം വരെയുള്ള നിരവധി കേസുകളില്‍ പ്രതിയായിട്ടുണ്ട്. നിയമം ഒരിക്കലും അദ്ദേഹത്തിന് ബാധകമല്ല. 144 പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ 200ലധികം അനുയായികളുമായി വന്നു ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും പതിവാണ്. ഭാഗീരഥി ക്ഷീര വ്യവസായ സഹകരണ യൂണിറ്റ് മാര്‍ക്‌സിസ്റ്റുകാരില്‍ നിന്നും പിടിച്ചെടുത്തത് തന്റെ കയ്യൂക്ക് കൊണ്ടാണ്. ബഹറം പൂരില്‍ അഥീറിനെതിരെ വായ തുറക്കാന്‍ ആരും ധൈര്യപ്പെടുന്നില്ല. ഈ ഭീകര സ്വഭാവം മൂലം വന്‍ഭൂരിപക്ഷം ആണ് ഈ സീറ്റില്‍ നിന്ന് തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരിക്കുന്നത്. കയ്യൂക്ക് ഉപയോഗിച്ച് പ്രണബ് മുഖര്‍ജിയേയും ഖനിഖാന്‍ ചൗധരിയെയും ജയിപ്പിച്ചതോടെ അഥീറിനെ വെല്ലാന്‍ ബംഗാള്‍ കോണ്‍ഗ്രസില്‍ ആരുമില്ലാതായി. മാര്‍ക്‌സിസ്റ്റുകാരെ പിന്തുടര്‍ന്ന് ആക്രമിക്കുന്നു. തന്റെ ആളുകളോട് കൊല്ലടാ വേശ്യയുടെ മക്കളെ എന്ന് അഥീര്‍ ആക്രോശിക്കുന്നത് ഇ ടിവി ബംഗ്ല സംപ്രേഷണം ചെയ്തിരുന്നു. പ്രണബ് മുഖര്‍ജി തന്റെ രാജര്‍ ഹട്ടിലെ ഫ്‌ളാറ്റിന്റെ താക്കോല്‍ നല്‍കിയത് അഥീറിന്റെ കയ്യിലാണ്. മന്‍മോഹന്‍സിംഗ് കാബിനറ്റ് മന്ത്രിയാക്കി.
സിപിഎമ്മിന് അദ്ദേഹത്തെ ഒതുക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. ബഹറം പൂര്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കവേ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു; ഇവിടെ സമാന്തര ഭരണം നടത്തുന്ന സാമൂഹ്യ വിരുദ്ധ ശക്തിയുണ്ട്. അവനെ മുടിയില്‍ പിടിച്ചുവലിച്ചു ജയിലിലിടും എന്ന്. ഇത് കേട്ട് ജനങ്ങള്‍ കയ്യടിച്ചു. എന്നാല്‍ ഒന്നും നടന്നില്ല. അഥീര്‍ ഇപ്പോള്‍ പത്രക്കാരോട് പറഞ്ഞത് താന്‍ അനാഥനല്ല സോണിയയാണ് തന്റെ രക്ഷാധികാരി എന്നാണ്. അതാണ് സോണിയ മാപ്പുപറയണമെന്ന് സ്മൃതി ഇറാനി ആവശ്യപ്പെട്ടത്. സോണിയ ലോകസഭയില്‍ സ്മൃതി ഇറാനിയോട് തട്ടിക്കയറിയത് ഈ രക്ഷകര്‍ത്താവിന്റെ റോളിലാണ്.
കോണ്‍ഗ്രസ്സിന് ഇത്തരം ക്രിമിനലുകളെ ലോകസഭയില്‍ ആശ്രയിക്കേണ്ടിവരുന്നു എന്നത് ആ പാര്‍ട്ടിയുടെ ഗതികേടാണ്. ഇത്തരക്കാരില്‍ നിന്നും ഇതിലും ഉയര്‍ന്ന സംസ്‌കാരം പ്രതീക്ഷിക്കാനാവില്ല.
(ഇതിലെ വിവരങ്ങള്‍ ഉദയന്‍ നമ്പൂതിരിയുടെ ബംഗാള്‍സ് നൈറ്റ് വിത്തൗട്ട് എന്‍ഡ് എന്ന പുസ്തകത്തില്‍ നിന്നാണ്).