ഭാരത റിപ്പബ്ലിക്കിനെ രക്ഷിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അരയും തലയും മുറുക്കിയിരിക്കയാണ്. ആഗസ്റ്റ് 6 ന് രക്ഷ ശരിയാകില്ലെന്നു കണ്ട് അവര്‍ സമ്മേളനം സപ്തംബര്‍ 17 ലേക്ക് മാറ്റിയിരിക്കയാണ്. ചെറിയ തോതിലുള്ള രക്ഷിക്കലാണ് അവരുടെതെന്ന് തെറ്റിദ്ധരിക്കണ്ട. അവരുടെ കയ്യില്‍ അതിന് ഒരു രേഖയുണ്ട്. ഇന്ത്യ വിഷന്‍ 2047 എന്നതാണാ രേഖ. സ്വാതന്ത്ര്യം കിട്ടി നൂറു വര്‍ഷം തികയുന്ന 2047 ല്‍ ഭാരതം ഇസ്ലാമിക രാജ്യമാക്കുന്നതിനുളള പദ്ധതിയാണത്. രാജ്യത്ത് ഇപ്പോഴുള്ള മുസ്ലിം ജനസംഖ്യയുടെ പത്തു ശതമാനം തങ്ങള്‍ക്കൊപ്പം നിന്നാല്‍ മതി, ബാക്കി കാര്യം ഞങ്ങള്‍ നടത്തിക്കൊള്ളും എന്നാണ് ആ രേഖയില്‍ പറയുന്നത്. പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ പോപ്പുലര്‍ ഫ്രണ്ടുകാരില്‍ നിന്ന് ബീഹാര്‍ പോലീസ് പിടികൂടിയതാണീ രേഖ.
ഇന്ത്യ പിടിക്കണമെങ്കില്‍ യുവാക്കള്‍ക്ക് പരിശീലനം വേണമല്ലോ. അത് വിജയന്‍ സഖാവിന്റെ പോലീസും ഫയര്‍ഫോഴ്‌സും നല്‍കുന്നുണ്ട്. ഈ സംവിധാനം ഇല്ലാത്തതിനാല്‍ തെലുങ്കാനയിലെ നിസാമണ്ടില്‍ ആയുധ പരിശീലനം പോപ്പുലര്‍ ഫ്രണ്ട് തന്നെ നടത്തി. ഇതിന്റെ പേരില്‍ തെലുങ്കാന പോലീസ് മൂന്ന് പോപ്പുലര്‍ ഫ്രണ്ടുകാരെ അറസ്റ്റ് ചെയ്യുമ്പോള്‍ കേരളത്തിലേക്കൊന്ന് നോക്കണ്ടേ. ഇവിടെ കുന്തിരിക്കവും മലരും കരുതിവെച്ചോളാന്‍ ക്രിസ്ത്യാനികളോടും ഹിന്ദുക്കളോടും പിളേളര്‍ക്കു വരെ പരസ്യമായി മുന്നറിയിപ്പു നല്‍കാം. ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിക്കാം. ഭരണ-പ്രതിപക്ഷ നേതാക്കളുമായി രാഷ്ട്രീയ ധാരണയുണ്ടാക്കാം. ബി.ജെ.പി നേതാക്കളെ വധിക്കുന്ന കില്ലര്‍ ഗ്രൂപ്പുകളെ പരിശീലിപ്പിക്കുന്നവര്‍ക്ക് വിദേശസാമ്പത്തിക സ്രോതസ്സുകളില്‍ നിന്ന് ഫണ്ടുകള്‍ കൈപ്പറ്റാം. ഇതു സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഭരണക്കാര്‍ മുക്കുന്നു. പാറ്റ്‌നയില്‍ പിടിയിലായവരില്‍ നിന്നു കിട്ടിയ വിവരമനുസരിച്ച് പരിശീലനം നല്‍കാന്‍ എത്തിയവര്‍ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ളവരാണ്. കേരളം ഇസ്ലാമികവല്‍ക്കരിച്ചു കൊണ്ടാവും പോപ്പുലര്‍ ഫ്രണ്ടിന്റെ ഇന്ത്യാവിഷന്‍ 2047 ന്റെ തുടക്കം. അതിന്റെ ഭാഗമായി അവര്‍ ഇപ്പോള്‍ വടിവാളുമായി ആര്‍.എസ്.എസ്സുകാരന്റെ വീട്ടിലാണ് കയറുന്നതെങ്കില്‍ നാളെ കോണ്‍ഗ്രസ്സുകാരന്റെയും മാര്‍ക്‌സിസ്റ്റുകാരന്റെയും വീട്ടിലും വരും. അന്ന് വടിവാള്‍ കഴുത്തിനുനേരെ ഉയരുമ്പോള്‍ ബുദ്ധി തെളിഞ്ഞിട്ടു കാര്യമില്ല.