Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ഇതുകേട്ടില്ലേ?

ബൃന്ദ സഖാത്തി കയ്യേറ്റക്കാര്‍ക്കൊപ്പമാണ്‌

ശാകല്യൻശാകല്യൻ
29 April 2022

അമേരിക്കയില്‍ ചികിത്സയ്ക്ക് പോകാന്‍ പെട്ടിയും പ്രമാണവും തയ്യാറാക്കുന്ന കേരള മുഖ്യന്‍ വിജയന്‍ സഖാവ് ബൃന്ദാ സഖാത്തി കോടതിയില്‍ നിന്നുള്ള ഒരു കടലാസും പൊക്കിപ്പിടിച്ച് ഓടിവരുന്നതു കണ്ട് ഞെട്ടി. കെ-റെയിലിനെതിരെയുള്ള സ്റ്റേയുമായാണോ സഖാത്തിയുടെ വരവെന്ന് ഭയന്നു നില്ക്കുമ്പോഴാണ് പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പീഡന സഖാവിന്റെ സമാശ്വാസ വാക്കുകള്‍ കേട്ടത്. ബൃന്ദ സഖാത്തി കേരളത്തിലേക്കല്ല, ജഹാംഗീര്‍ പുരിയിലേക്കാണ് ഓടുന്നത് എന്നു കേട്ടപ്പോള്‍ മുഖ്യന്‍ സഖാവിന് ശ്വാസം നേരെ വീണു. സഖാത്തിയുടെ കയ്യില്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വന്നപ്പോള്‍ ഉപഹാരമായി കിട്ടിയ കെ-റെയില്‍ മഞ്ഞ പെയിന്റടിച്ച കോണ്‍ക്രീറ്റ് കുറ്റി വല്ലതും ഉണ്ടോ എന്നറിയാന്‍ വിജയന്‍ സഖാവ് ചാനല്‍ വാര്‍ത്തയിലേക്ക് സൂക്ഷിച്ചു നോക്കുകയാണ്. കേരളത്തില്‍ സ്വന്തം പുരയിടത്തില്‍ സമാധാനമായി കഴിയുന്നവരെ പുറത്താക്കിക്കൊണ്ടാണ് ഇടത് സര്‍ക്കാര്‍ മഞ്ഞ കുറ്റി നാട്ടി കയ്യേറ്റം നടത്തിയത്. ഭൂമി കയ്യേറി കുറ്റി നാട്ടിയതിനെതിരെ സമരം ചെയ്തവര്‍ക്കെതിരെ പോലീസ് മര്‍ദ്ദനം അഴിച്ചുവിടുന്നു – ബൂട്ടിട്ട് ചവിട്ടലും സ്ത്രീകളെ കയ്യേറ്റം ചെയ്യലും കുട്ടികളെ ഭീകരാന്തരീക്ഷത്തില്‍ നിര്‍ത്തി മാനസികമായി പീഡിപ്പിക്കലുമൊക്കെ പച്ചക്കാണ് നടത്തിയത്. യച്ചൂരിയും ബൃന്ദയും ഭര്‍ത്താവ് പ്രകാശുമെല്ലാം വിജയന്‍ സഖാവിന്റെ, കെ-റെയിലിന്റെ പേരിലുള്ള കയ്യേറ്റത്തിനു ചുകപ്പന്‍ താത്വികപരിവേഷം നല്‍കുകയായിരുന്നു. കെ-റെയിലിന്റെ പേരില്‍ പാര്‍ട്ടി നല്‍കിയ ചെമ്പന്‍ വ്യാഖ്യാനമാണ് ജഹാംഗീര്‍ പുരിയിലെ അനധികൃത കയ്യേറ്റക്കാരുടെ കാര്യത്തിലും പാര്‍ട്ടിക്കുള്ളത്. രണ്ടു സ്ഥലത്തും വികസനത്തിന്റെ സ്വാദ് അറിയാനും അറിയിക്കാനുമുളള ത്വരയാണ് പാര്‍ട്ടിക്കുള്ളത്. അതിനകത്തെ വൈരുദ്ധ്യാത്മക ഭൗതികവാദം മനസ്സിലാവാത്തവരോട് ഒന്നേ പറയാനുള്ളു – ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ല.

Google NewsAdd Kesari Weekly as a preferred source on Google

ഏതായാലും ഹനുമാന്‍ ജയന്തി ഘോഷയാത്രയ്ക്കുനേരെ കല്ലേറും അക്രമവും ഉണ്ടായപ്പോള്‍ അവിടേക്ക് ഓടി വരണമെന്നും കുഴപ്പക്കാര്‍ക്കെതിരെ പ്രതികരിക്കണമെന്നും സഖാത്തിക്ക് തോന്നിയില്ല. ഒരു മതേതര രാഷ്ട്രീയക്കാരന്‍ പോലും കല്ലേറേറ്റവരെ ആശ്വസിപ്പിക്കാനോ മതഘോഷയാത്ര ആക്രമിച്ചവരെ തള്ളിപ്പറയാനോ തയ്യാറായില്ല. കാരണം ഘോഷയാത്രക്ക് കല്ലെറിഞ്ഞവര്‍ റോഹിംഗ്യ കുടിയേറ്റക്കാരായ മുസ്ലിങ്ങളാണ്. നാളുകള്‍ക്കകം അതേ ജഹാംഗീര്‍ പുരി ‘മതേതര’ക്കാരുടെ തീര്‍ത്ഥാടന നഗരിയായി മാറി. കോണ്‍ഗ്രസ്, ഇടത്, തൃണമൂല്‍ തുടങ്ങി ഞാഞ്ഞൂല്‍ മുതല്‍ മൂര്‍ഖന്‍ പാമ്പു വരെ എല്ലാ ഇനം മതേതരക്കാരും അങ്ങോട്ട് വണ്ടി കയറി. കാരണവും അതു തന്നെ – ജഹാംഗീര്‍ പുരി റോഹിംഗ്യന്‍ മുസ്ലിങ്ങളുടെ കയ്യേറ്റ കേന്ദ്രമാണ്. കെ-റെയില്‍ കയ്യേറ്റം കേരളത്തിലെ ഇടതുസര്‍ക്കാര്‍ നടത്തിയപ്പോള്‍ കുറ്റി നാട്ടിയ മണ്ണിന്റെ ഉടമസ്ഥന് ഒരു കടലാസും നല്‍കിയിരുന്നില്ല. അവരുടെ ഭൂമിക്കും പരിസര പ്രദേശത്തും ബാങ്ക് വായ്പ പോലും കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടും വികസനത്തിന്റെ സ്വാദ് ആസ്വദിക്കാത്തവര്‍ എന്ന് അവരെ അധിക്ഷേപിക്കുകയാണ് മുഖ്യന്‍ ചെയ്തത്. അന്യന്റെ സ്വത്തില്‍ അധികാരത്തിന്റെ തിണ്ണബലത്തില്‍ കയ്യേറ്റം നടത്തുന്ന കേരള നയം ശരി. അതുപോലെ ജഹാംഗീര്‍ പുരിയില്‍ പൊതുസ്ഥലം കയ്യേറി മതത്തിന്റെ തിണ്ണബലത്തില്‍ മറ്റുള്ളവരുടെ മതസ്വാതന്ത്രവും സഞ്ചാര സ്വാതന്ത്ര്യവും തട്ടിത്തെറിപ്പിക്കുന്നതും ശരി. അതായത് ബൃന്ദാ സഖാത്തിയുടെ പാര്‍ട്ടി കയ്യേറ്റക്കാര്‍ക്കൊപ്പമാണ് – കേരളത്തിലായാലും ദല്‍ഹിയിലായാലും.

ADVERTISEMENT
Share9TweetSendShare

Related Posts

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘നാണംകെട്ടവനാരപ്പാ സതീശനാണേ അയ്യപ്പാ…

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

‘ഇസ്ലാം സൗഹൃദ’ മുശാവറ നിലവിളക്ക് !

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

സതീശനും സാവര്‍ക്കറും പിന്നെ ജയരാജന്റെ നരവംശ സിദ്ധാന്തവും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies