Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അനുസ്മരണം

അനശ്വരമായ സംഗീതജീവിതം

പി.ജി ഗോപാലകൃഷ്ണൻപി.ജി ഗോപാലകൃഷ്ണൻ
28 January 2022

സ്വാമി സംഗീതമാലപിക്കും
താപസഗായകനല്ലോ ഞാന്‍
ജപമാലയല്ലെന്റെ കൈകളില്‍
മന്ത്ര ശ്രുതി മീട്ടും തമ്പുരുവല്ലോ

Google NewsAdd Kesari Weekly as a preferred source on Google

എന്നു തുടങ്ങുന്ന ഗാനമെഴുതി സംഗീതം നല്‍കി കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ സമത്വ ഭാവന ലോകത്തിന് നല്‍കിയ പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമാണ് കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ ആലപ്പി രംഗനാഥ് മാസ്റ്റര്‍. ‘ഹരിവരാസനം’ പുരസ്‌കാരം ശബരിമലയിലെത്തി സ്വീകരിച്ചതിനുശേഷം അടുത്തദിവസം കോട്ടയത്ത് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ വെച്ച് കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമിച്ച് വീണ്ടും ആശുപത്രിയില്‍ പോകും വഴിയാണ് അദ്ദേഹം ജീവന്‍ വെടിഞ്ഞത്.

കാലത്തിനു മായ്ക്കാന്‍ കഴിയാത്ത വളരെയേറെ ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്. യേശുദാസ് തന്നെ 282 ഗാനങ്ങളാണ് പാടിയത്. അതില്‍ ഭൂരിഭാഗവും രംഗന്‍മാഷ് തന്നെ എഴുതിയിട്ടുള്ളതുമാണ്. ‘എന്‍ മനം പൊന്നമ്പലം അതില്‍ നിന്റെ ശ്രീരൂപം’ എന്ന ഗാനം തുടങ്ങി മനസ്സില്‍ മന്ത്രധ്വനി മുഴക്കിക്കൊണ്ടിരിക്കുന്ന എത്രയെത്ര ഗാനങ്ങളാണ് രംഗന്‍മാഷ് കൈരളിക്ക് നല്‍കിയിരിക്കുന്നത്. ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടെയും ഗാനഭൂഷണം എം.ജെ ദേവമ്മാളുടെയും മകനായി 1949 മാര്‍ച്ച് 9 ന് ജനിച്ച അദ്ദേഹം 14 വയസ്സു വരെ ആലപ്പുഴയില്‍ ആയിരുന്നു താമസം. രാഘവന്‍ മാഷിന്റെ ‘നാളികേരത്തിന്റെ നാട്ടിലെനിക്കൊരു’ എന്ന ഗാനത്തിന് സംഗീത ഉപകരണ വാദകനായിട്ടാണ് അദ്ദേഹം സിനിമാ രംഗത്തുവന്നത്. പിന്നീട് എം. എസ് വിശ്വനാഥന്റെ സഹായിയായി, ജോസഫ് കൃഷ്ണയുടെ ശിഷ്യനുമായി. 1973 ല്‍ ജീസസ് എന്ന സിനിമയ്ക്കുവേണ്ടി സ്വതന്ത്രമായി സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, ആരാന്റെ മുല്ല കൊച്ചുമുല്ല തുടങ്ങി അനേകം ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഈണം നല്‍കി. നിരവധി ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതവും ഒരുക്കിയിട്ടുണ്ട്. അമ്പാടിതന്നിലൊരുണ്ണി, ധനുര്‍വേദം എന്നീ സിനിമകള്‍ രംഗന്‍ മാഷ് സംവിധാനം ചെയ്തതാണ് . കൂടാതെ ചില ടെലിഫിലിമുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അനേകം നാടകഗാനങ്ങള്‍ ഉള്‍പ്പടെ രചിക്കുകയും സംഗീതം നല്‍കുകയും സംവിധാനം ചെയ്യുകയും ചെയ്തു. യേശുദാസിന്റെ ഉടമസ്ഥതയിലുള്ള തരംഗിണി സ്റ്റുഡിയോയില്‍ സ്‌ക്രിപ്റ്റ് സ്‌ക്രൂട്ടണിങ് ഓഫീസറായും സ്റ്റാഫ് മ്യൂസിക് ഡയറക്ടറായും സേവനമനുഷ്ഠിച്ച കാലത്താണ് രംഗനാഥന്‍ മാസ്റ്ററുടെ ജീവിതത്തിലെ വഴിത്തിരിവ് ആരംഭിക്കുന്നത്. യേശുദാസുമായുള്ള കൂട്ടുകെട്ടില്‍ എത്രയെത്ര ഗാനങ്ങളാണ് ഉണ്ടായത്. പാടിപ്പതിഞ്ഞ ഈ ഗാനങ്ങള്‍ മലയാളിക്ക് ഒരിക്കലും മറക്കാനാകില്ല. കണ്ണനെ കണി കാണാന്‍ കണ്ണന്റെ കളി കാണാന്‍ കണ്ണടച്ചുറങ്ങേണം നിന്‍ മലര്‍ കണ്ണടച്ചുറങ്ങേണം, പച്ചപ്പനങ്കിളിതത്തേ നിന്റെ ചിത്തത്തിലാരാണു പെണ്ണേ, ശാലീന സൗന്ദര്യമേ തുടങ്ങിയ ഗാനങ്ങളും, വൃശ്ചിക പൂമ്പുലരി വ്രത ശുദ്ധി തരും പുലരി, എല്ലാ ദുഃഖവും തീര്‍ത്തു തരൂ എന്റയ്യാ ശബരീനാഥാ തുടങ്ങിയ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ 1500 ലധികം ഗാനങ്ങള്‍ ആണ് അദ്ദേഹത്താല്‍ വിരചിതമായത്. ത്യാഗരാജസ്വാമികളെപ്പറ്റി ദൂരദര്‍ശനില്‍ 17 എപ്പിസോഡുകളുള്ള ഒരു പരമ്പര അദ്ദേഹം ചെയ്തിട്ടുണ്ട്. സ്‌കൂള്‍ അധ്യാപകനായും എം.ജി യൂണിവേഴ്‌സിറ്റി മലയാളം മെലഡി ആന്‍ഡ് ഹാര്‍മണി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ADVERTISEMENT

കര്‍ണാടക സംഗീത പിതാമഹന്മാരായി ആദരിക്കപ്പെടുന്ന പുരന്ദരദാസര്‍, ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമിദീക്ഷിതര്‍, ശ്യാമശാസ്ത്രികള്‍, സ്വാതിതിരുനാള്‍ എന്നിവരെ പ്രകീര്‍ത്തിച്ചുകൊണ്ട് മാസ്റ്റര്‍ രചിച്ച ‘ഗുരുരത്‌ന പഞ്ചകം’ സംഗീതലോകത്തെ അപൂര്‍വ്വ സൃഷ്ടിയാണ്. സംഗീതത്തിലെ 72 മേളകര്‍ത്താ രാഗങ്ങളെക്കുറിച്ചും കീര്‍ത്തനങ്ങള്‍ എഴുതി സംഗീതം നല്‍കി ശിഷ്യന്‍ ബിനു ആനന്ദ് പാടി റെക്കോര്‍ഡ് ചെയ്തു അടുത്ത കാലത്ത് സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുകയും ചെയ്തു. കോട്ടയത്ത് സ്ഥിരതാമസക്കാരനായ അദ്ദേഹം തപസ്യ കലാസാഹിത്യവേദിയുടെ മധ്യമേഖലാ പ്രസിഡന്റും കലാഭാരതി പ്രസിഡന്റും ആണ്. സംഘടനാപരമായും വ്യക്തിപരമായും അടുത്തിടപഴകാന്‍ ധാരാളം അവസരം ലഭിച്ചത് വഴി അദ്ദേഹത്തിന്റെ കലാസപര്യയുടെ ഔന്നത്യം മനസ്സിലാക്കാന്‍ എളുപ്പത്തില്‍ കഴിഞ്ഞു. സഹപ്രവര്‍ത്തകന്‍, സുഹൃത്ത്, അതിലുപരി ഗുരുനാഥന്‍ എല്ലാമെല്ലാമായിരുന്നു എനിക്ക് അദ്ദേഹം. ഭാഷാ പണ്ഡിതനായ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക താളാത്മകത ഉള്ളതിനാല്‍ ജനഹൃദയങ്ങള്‍ വേഗത്തില്‍ കീഴടക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

കേരള സംഗീത അക്കാദമിയുടെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ ‘ഹരിവരാസനം’ പുരസ്‌കാരം തുടങ്ങി എത്രയെത്ര അംഗീകാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. ആ വാഗേയകാരന്റെ, സംഗീതസംവിധായകന്റെ, ഗാനരചയിതാവിന്റെ, വാദ്യോപകരണ വിദഗ്ദ്ധന്റെ, ഭാഷാ പണ്ഡിതന്റെ അതിലുപരി ശാസ്ത്രീയസംഗീത നിപുണന്റെ വിടവാങ്ങല്‍ സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്.

രംഗനാഥന്‍ മാസ്റ്ററുടെ ശ്രുതി ശുദ്ധമായ ഓരോ വരികളുടെയും പൊരുളറിയുമ്പോള്‍ സംഗീതത്തിന്റെ ശ്രുതിയും താളവും ഒത്തുചേര്‍ന്നുള്ള ചിന്തകളുടെ പൂര്‍ത്തീകരണത്തിന് നമ്മുടെ മനസ്സില്‍ കുടികൊള്ളുന്ന ആത്മചൈതന്യത്തില്‍ ഒരു താപസഗായകനാകാന്‍ കഴിഞ്ഞെങ്കില്‍ എന്ന് തോന്നിപ്പോകുന്നു……

 

Share1TweetSendShare

Related Posts

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

ആമേട മന വാസുദേവന്‍ നമ്പൂതിരി: ആദര്‍ശത്താല്‍ സ്ഫുടം ചെയ്‌തെടുത്ത വ്യക്തിത്വം

ശാന്തതയുടെ മുഖമുദ്ര

ശാന്തതയുടെ മുഖമുദ്ര

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ജ്ഞാനസൂര്യന്‍ അസ്തമിച്ചു

ആത്മീയശോഭയുടെ മുനിപ്രസാദം

ആത്മീയശോഭയുടെ മുനിപ്രസാദം

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

ചാലക്കുടിയുടെ സ്വന്തം….. സ്വാമി യാത്രയായി

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies