Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

വൈഭവ ദിശയിലേക്ക് കണ്ണൂരിന്റെ കാല്‍വെയ്പ്

കെ.വി.ജയരാജൻകെ.വി.ജയരാജൻ
22 October 2021

‘അജയ്യമായ ഇച്ഛാശക്തിക്ക് രണ്ട് ഘടകങ്ങളുണ്ട്. നേട്ടങ്ങളിലേക്ക് നയിക്കുന്ന ഒരു സ്വപ്‌നമുണ്ടായിരിക്കണമെന്നതാണ് ആദ്യഘടകം. ദൗത്യനിര്‍വ്വഹണത്തിനിടയ്ക്ക് നേരിടേണ്ടി വരുന്ന ഏത് പ്രതിസന്ധിയേയും ചെറുത്ത് തോല്പിക്കാനുള്ള കഴിവാണ് രണ്ടാമത്തെ ഘടകം.’ രാമേശ്വരത്തെ ഒരു പത്രവിതരണക്കാരനില്‍ നിന്നും ലോകമറിയുന്ന ശാസ്ത്രജ്ഞനും പിന്നീട് ഭാരതത്തിന്റെ രാഷ്ട്രപതിയുമായിത്തീര്‍ന്ന ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ വാക്കുകളാണിവ.

Google NewsAdd Kesari Weekly as a preferred source on Google

അദമ്യമായ ഇച്ഛാശക്തിയും പരിശ്രമശീലവും അതോടൊപ്പം മികച്ച പരിശീലനവും ലഭിച്ചാല്‍ ആര്‍ക്കും ഏത് വലിയ ലക്ഷ്യവും കൈപ്പിടിയിലൊതുക്കാം. യുവാക്കളെ മികച്ച പരിശീലനത്തിലൂടെ വിവിധ മേഖലകളില്‍ ജോലി നേടാന്‍ സഹായിക്കുന്ന ഒരു പരിശീലന കേന്ദ്രം കണ്ണൂരിലും തുറക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ മുപ്പത് വര്‍ഷത്തിലേറെയായി ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘സങ്കല്പ് ഐ.എ.എസ് അക്കാദമി’യുമായി ചേര്‍ന്നുകൊണ്ട് 2019 ഡിസംബര്‍ 1 ന് പ്രവര്‍ത്തനമാരംഭിച്ച വൈഭവ് എഡ്യുക്കേഷണല്‍ ട്രസ്റ്റാണത്.

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, സാമ്പത്തിക പിന്നാക്കാവസ്ഥ ഒരു വിലങ്ങുതടിയാവാതെ പൊതുസമൂഹത്തില്‍ നിന്നും ധാരാളം കുട്ടികള്‍ക്ക് ഐഎഎസ് കോച്ചിംഗിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനത്തിന്റെ പിറവി. തുടക്കമെന്ന നിലയില്‍ ക്രാഷ്‌കോഴ്‌സായി ആരംഭിച്ച അദ്ധ്യയനം 2020-21 വര്‍ഷത്തില്‍ സിവില്‍ സര്‍വ്വീസ് മേഖലയില്‍ റഗുലര്‍ ബാച്ചില്‍ 45 പഠിതാക്കളും ഫൗണ്ടേഷന്‍ ബാച്ചില്‍ 35 പേരും അംഗങ്ങളായി. കൊവിഡ് 19 മഹാമാരിക്കാലത്തും അദ്ധ്യയനം ഓണ്‍ലൈനായി നടന്നു വരുന്നു.

ADVERTISEMENT

വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച് വിരമിച്ചവരാണ് ഇവിടെ കോഴ്‌സുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഐ.ആര്‍.എസ് സൈനിക രംഗത്ത് നിന്നു വിരമിച്ചവരും പരിശീലകരായെത്തുന്നു.

വൈഭവ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ പ്രഥമസംരംഭമായ സങ്കല്‍പ്പ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ ഉപദേശക സമിതി അംഗങ്ങളായി ഡോ. സി.വി. ആനന്ദബോസ് (മുന്‍ അസി. ചീഫ് സെക്രട്ടറി), ടി.പി. സെന്‍കുമാര്‍ (റിട്ട. ഡി.ജി.പി), ജ്യോതീന്ദ്രനാഥ് (റിട്ട. ജസ്റ്റിസ്, കേരള ഹൈക്കോടതി), ഉണ്ണിരാജ തൃശ്ശൂര്‍ (റിട്ട. പോലീസ് സൂപ്രണ്ട്), ബാലകൃഷ്ണന്‍ മടപ്പള്ളി (റിട്ട. പോലീസ് സൂപ്രണ്ട്), കെ. അജയകുമാര്‍ ഐ.എഫ്.എസ് (ഇന്ത്യന്‍ സ്ഥാനപതി, ഉഗാണ്ടാ) എന്നിവരാണുള്ളത്. അഡ്വ. കെ.കെ ബാലറാം, വത്സന്‍ തില്ലങ്കേരി, അഡ്വ. എം.കെ സുമോദ്, എ.രാജന്‍ മാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളാണ്.

വൈഭവ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ അനുബന്ധ സംരംഭങ്ങളെന്ന നിലയില്‍ ‘ദ്രോണ ഡിഫന്‍സ് അക്കാദമി’ എന്ന പേരില്‍ സൈനിക പരിശീലന കേന്ദ്രവും, ഹൈസ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിലാഷത്തിനനുസരിച്ചുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള കരിയര്‍ മേപ്പിങ്, കരിയര്‍ ഗൈഡന്‍സിംഗ് സെന്ററും, ജോലി സംബന്ധമായ പരിശീലനം നല്‍കുന്നതിന് ‘ദര്‍ശന്‍’ എന്ന പേരിലുള്ള കരിയര്‍ ഗൈഡന്‍സ് സെന്ററും, അഭിഭാഷകര്‍ക്ക് ജുഡീഷ്യല്‍ സര്‍വ്വീസിലേക്ക് പ്രവേശനമൊരുക്കുന്ന ‘ചാണക്യ ജുഡീഷ്യല്‍ അക്കാദമി’യും പ്രവര്‍ത്തന പന്ഥാവിലാണ്.

ദ്രോണ ഡിഫന്‍സ് അക്കാദമി
ട്രസ്റ്റിന്റെ രണ്ടാമത്തെ സംരംഭമാണ് ‘ദ്രോണ ഡിഫന്‍സ് അക്കാദമി’. പൂര്‍വ്വ സൈനിക സേവാപരിഷത്തിന്റെ സഹകരണത്തോടെയാണ് ഇത് ആരംഭിച്ചിട്ടുള്ളത്. കഴിവും കരുത്തുമുള്ള നിരവധി യുവാക്കളെ കണ്ടെത്തി വേണ്ട രീതിയില്‍ പരിശീലനം നല്കി ഭാരതത്തിന്റെ കരുത്തുറ്റ കാവലാളായി സൈനിക സേവനത്തിന് തയ്യാറാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. അക്കാദമിയുടെ കീഴില്‍ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്ന 13 ഉപകേന്ദ്രങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. 15 മുതല്‍ 80 വരെ യുവാക്കള്‍ നിലവില്‍ ഇവിടെ പരിശീലനം നേടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 720 യുവാക്കള്‍ ഈ കേന്ദ്രങ്ങളില്‍ നിന്ന് പരിശീലനം നേടിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന റിക്രൂട്ട്‌മെന്റ് റാലിയില്‍ ഇവിടെ പരിശീലനം ലഭിച്ച 230 ഓളം യുവാക്കള്‍ കൊവിഡ് മഹാമാരിയുടെ പരിമിതികള്‍ക്കിടയിലും പങ്കെടുക്കുകയും 35 ഓളം പേര്‍ തിരഞ്ഞെടുക്കപ്പെടുകയും സൈനിക പരിശീലനമാരംഭിക്കുകയും ചെയ്തു.

വിദ്യാഭ്യാസം നേടിയിട്ടും നേര്‍വഴിക്ക് നയിക്കാനാരുമില്ലാതെ ദിശാബോധം നഷ്ടപ്പെട്ടു വഴി തെറ്റിപ്പോകുന്ന നമ്മുടെ യുവതയെ ദേശീയധാരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ സഹായിക്കുന്ന ദ്രോണ അക്കാദമിയുടെ ചെയര്‍മാന്‍ കേണല്‍ കെ. രാംദാസാണ്. ജില്ലയിലെ 13 സബ്ബ് സെന്ററുകളില്‍ പ്രാദേശിക കമ്മറ്റികളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. യാതൊരുവിധ ഫീസുമില്ലാതെ തികച്ചും സൗജന്യമായാണ് അക്കാദമിയില്‍ പരിശീലനം നല്‍കുന്നത്.

ഉദ്ഘാടനചടങ്ങില്‍ ഹൈക്കോടതി റിട്ട.ജസ്റ്റിസ് ജ്യോതീന്ദ്രനാഥ് സംസാരിക്കുന്നു.

കരിയര്‍ മേപ്പിങ്, കരിയര്‍ ഗൈഡിംഗ്
എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയും ഡിഗ്രി തലത്തിലും പഠിക്കുന്നവരെ അവരുടെ അഭിരുചികള്‍ കണ്ടെത്തി വളര്‍ത്തിയെടുക്കുകയും അവരാഗ്രഹിക്കുന്ന പദവികളിലേക്ക് നയിക്കുകയുമാണ് ഈ കോഴ്‌സിലൂടെ ഉദ്ദേശിക്കുന്നത്. വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം നേടിയവര്‍ പരിശീലനം നല്‍കുന്നു എന്ന പ്രത്യേകതയുമുണ്ട്.

‘ദര്‍ശന്‍’ കരിയര്‍ ഗൈഡന്‍സ് സെന്റര്‍
സംസ്ഥാന – കേന്ദ്ര സര്‍വ്വീസുകളില്‍ ക്ലറിക്കല്‍ തലം മുതല്‍ ഗസറ്റഡ് തലം വരെയുള്ള ഉദ്യോഗാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ ഈ സെന്ററിലൂടെ പരിശീലനം നല്‍കുന്നു. ബാങ്കിംഗ്, റെയില്‍വേ, കേന്ദ്ര ഇന്റലിജന്‍സ് സര്‍വീസ്, പി.എസ്.സി, യു.പി. എസ്.സി എന്നീ മേഖലകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനും വിദഗ്ദ്ധരായവര്‍ ഈ സെന്ററിലൂടെ പരിശീലനം നല്‍കുന്നു. നാഷണല്‍ ടീച്ചേഴ്‌സ് യൂണിയന്‍ (എന്‍.ടി.യു), ഉന്നത വിദ്യാഭ്യാസ സംഘ് എന്നീ സംഘടനകള്‍ ഈ സെന്ററിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു.

‘ചാണക്യ’ ജുഡീഷ്യല്‍ അക്കാദമി
നിയമ ബിരുദം നേടിയവരെ ജുഡീഷ്യല്‍ സര്‍വ്വീസിലേക്ക് വഴിയൊരുക്കുന്നതിന് പരിശീലനം നല്‍കുകയാണ് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന ഈ അക്കാദമിയിലൂടെ ലക്ഷ്യമിടുന്നത്. കഷ്ടപ്പെട്ട് നിയമ ബിരുദം നേടിയിട്ടും പ്രസ്തുത മേഖലയില്‍ വേണ്ടത്ര ശോഭിക്കാനാവാതെ കൊഴിഞ്ഞു പോകുന്നവര്‍ പ്രസ്തുത മേഖലയില്‍ നിരവധിയുണ്ട്. അത്തരക്കാര്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കി ജുഡീഷ്യല്‍ രംഗത്തേക്ക് പ്രവേശനം നല്‍കുകയാണ് അക്കാദമിയുടെ ലക്ഷ്യം. ഭാരതീയ അഭിഭാഷക പരിഷത്ത് ഈ പരിശീലനത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കുന്നു.

ആത്മനിര്‍ഭര്‍ ഭാരത് എന്ന നമ്മുടെ രാഷ്ട്രനായകരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള പ്രയാണത്തിലാണ് വൈഭവ് എഡ്യുക്കേഷണല്‍ ട്രസ്റ്റ്. ‘വിദഗ്ധ പരിശീലനത്തിലൂടെ സമഗ്രപരിവര്‍ത്തനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി വളരുന്ന യുവതയെ രാഷ്ട്രവൈഭവത്തിന്റെ മുന്നണിപ്പോരാളികളാക്കി സജ്ജരാക്കുക എന്നതാണ് വൈഭവ് എഡ്യുക്കേഷണല്‍ ട്രസ്റ്റ് ലക്ഷ്യമിടുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.samkalpiaskerala.com സന്ദര്‍ശിക്കാവുന്നതാണ്.

Share37TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies