Friday, July 17, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കവിത

കൂടും വീടും

പി. നാരായണക്കുറുപ്പ്പി. നാരായണക്കുറുപ്പ്
24 September 2021

കൂട്
പറന്നു പൊങ്ങീ കാക്ക, വിളികേട്ടപോല്‍, കൂട്ടര്‍
പതുക്കെത്തലചാച്ച്, കണ്ണിറുക്കിനാര്‍ മൂകം.
അപാരവാനില്‍ നിന്നും അശരീരിയായ് കിട്ടീ
അറിവ്, തോഴന്‍ തേടിപ്പോവുന്നെന്നറിഞ്ഞവര്‍.

Google NewsAdd Kesari Weekly as a preferred source on Google

അറിവെല്ലാര്‍ക്കും നല്‍കി തിരിച്ചെത്തിയ കാകന്‍
പെരുകും സന്തോഷത്താലവര്‍ ഒന്നിച്ചേ പൊങ്ങി.
പക്ഷിഭാഷയെത്തിരിയാത്ത മര്‍ത്ത്യനെക്കളി-
യാക്കിയാവണം അവര്‍ മുരണ്ടതെന്നേ നോക്കി.

എങ്കിലും അവര്‍ പോയ വഴിതേടി ഞാനെങ്ങോ
ചെന്നുപറ്റുന്നൂ – കാട് – പൂത്തൊരു പുളിമരം.
അവിടെ നിലംപറ്റി നേരിയ ചുള്ളിക്കമ്പ്
അതു കൂടുകെട്ടുവാന്‍ വളയും പൊട്ടിപ്പോകാം
കാറ്റു കാണിക്കും മരച്ചില്ലയിലവര്‍ കൂടു-
കെട്ടുന്നൂ – മുരളുന്നൂ ”മനുഷ്യ, കണ്ടോ കണ്ടോ.”
* * *
കണ്ണുനീരോടേ ഞാനന്നേരമോര്‍ത്തുപോയ് വാര്‍ത്ത
”രണ്ടാം ക്ലാസ്സിലെക്കുട്ടി – ഉറങ്ങിക്കിടക്കവേ
തകര്‍ന്നു പൊളിഞ്ഞ മണ്‍കുടിലിലിഴഞ്ഞേറി
കരിമൂര്‍ഖനായേക്കാം – കടിച്ചൂ – ചത്തൂ കുട്ടി!”

ADVERTISEMENT

വീട്
പട്ടിണികൊണ്ടു മെലിഞ്ഞ കുചേലന്‍
കിട്ടും വല്ലതുമെന്നേ കരുതി
പട്ടണവീഥിയിലൂടെ നടന്നാന്‍
പഴകിക്കീറിയൊരുടു വസ്ത്രവുമായ്

ആ വഴി ഇടതും വലതും കണ്ടാന്‍
മാളികയുടെ നിര പലവര്‍ണത്തില്‍
കൊടികള്‍, പാര്‍ട്ടികള്‍, സിന്ദാബാദിന്‍
വിളിയുടെ അടിപൊളി – അവരിരുവശവും
വഴിയേ പോയ കുചേലനെ ഇടതും
വലതും പക്ഷത്തേക്കു വലിക്കെ
പട്ടിണികൊണ്ടു തളര്‍ന്നൊരു പാവം
റോട്ടില്‍ത്തന്നേ കമഴ്ന്നു പതിച്ചു!

ഇക്കഥ നൃപനോടോതാന്‍ വഞ്ചി-
പ്പാട്ടാക്കുന്നൂ തോണിയില്‍ മന്ന-
ന്നൊപ്പമാരുന്നൂ രാമപുരത്തേ
വാഗ്‌ദേവിക്കൊരു മാലകൊരുത്തൂ
വാരിയര്‍ – പമ്പാനദിയുടെ ചരടില്‍.

കൊട്ടിക്കൊണ്ടതു കേട്ടൂ മന്നന്‍
മാര്‍ത്താണ്ഡാഖ്യന്‍ – വള്ളം പിറ്റേ-
ന്നെത്തിയനന്തപുരത്തില്‍, രാജന്‍
കൊട്ടാരത്തിലിരുത്തീ കവിയെ.

രാജപ്രീതിത്തിലകം ചാര്‍ത്തി
രാമപുരത്തു തിരിച്ചെത്തുമ്പോള്‍,
പഴകിയ തന്‍ തറവാടിനു പകരം
പുതിയൊരു വീടവിടെപ്പണിതീര്‍ന്നതു
കണ്ടാന്‍, കവിതാ കാമിനി മുന്നില്‍
നിന്നു ചിരിപ്പതു പോലെ!

വീട്ടുമുറ്റത്ത്
തലമുറ പിന്നിട്ടല്ലോ കവിത-
യ്ക്കിനി പഴുതില്ലെന്നറിവോടെ,
ദയിതയെ ഊഞ്ഞാല്‍ച്ചോട്ടില്‍ നിന്നു
പിടിച്ചു കിളര്‍ത്തി മുടന്തി നടന്നേന്‍.
പെരുകീ പ്രായം ഞങ്ങള്‍ക്കെങ്കിലും
ഒരു വാസന്തനിലാവില്‍, മുറ്റ-
ത്തിളമാന്‍ ദീര്‍ഘാപാംഗനുറങ്ങും
മാഞ്ചോട്ടില്‍വ, ന്നൂഞ്ഞാലാടാന്‍.
മൃദുലം ഗാനം വൈലോപ്പിള്ളീ-
*കൃതം ഒന്നങ്ങനെ പാടുമ്പോള്‍
പിടിവിട്ടയ്യോ, കയര്‍ താഴേക്കു
പതിച്ചൂ – പൊങ്ങാന്‍ വയ്യാതായി.
ശീലമിതാധുനികന്മാര്‍ കവികള്‍
ശിഥിലീകൃതമാക്കുന്നൂ വൃത്തം;
ബാലകര്‍, കേളീലോലുപര്‍, ഊഞ്ഞാല്‍
ക്കയര്‍ പൊട്ടിച്ചിഹ താഴെയിടുന്നു!
* ‘ഊഞ്ഞാലില്‍’ എന്ന കവിത.

Share11TweetSendShare

Related Posts

നിളാനദിക്കരയിൽ

നിളാനദിക്കരയിൽ

ഇത്തിരിവെട്ടം

ഇത്തിരിവെട്ടം

സേവകന്‍

സേവകന്‍

വംഗഭൂമിയില്‍ വീണ്ടും പ്രഭാതം

വംഗഭൂമിയില്‍ വീണ്ടും പ്രഭാതം

കാലം ഓര്‍മ്മിപ്പിക്കുന്നത്

കാലം ഓര്‍മ്മിപ്പിക്കുന്നത്

ധ്യാനാര്‍ദ്രാനന്താകാശം

ധ്യാനാര്‍ദ്രാനന്താകാശം

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

എഴുത്തച്ഛനെ എതിർക്കുന്നവരോട്

എഴുത്തച്ഛനെ എതിർക്കുന്നവരോട്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies