Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഫ്രാന്‍സില്‍ ഇസ്ലാമിക ഭീകരത അഴിഞ്ഞാടുമ്പോള്‍

ജോണ്‍ ജോസഫ്ജോണ്‍ ജോസഫ്
25 June 2021

മതമൗലികവാദവും ഭീകരതയും തഴച്ചുവളരുന്ന ഒരു ഭരണ വ്യവസ്ഥിതിയുടെ നാലതിരുകള്‍ക്കുള്ളില്‍ ഭയന്നുവിറച്ചു കഴിയേണ്ട ഗതികേടിലാണ് ലോകമാകെയുള്ള ജനസമൂഹം, പ്രത്യേകിച്ച് ഫ്രഞ്ച് ജനത. അനിസ്ലാമിക വിശ്വാസത്തിന്റെ വേരറുക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ഛിദ്രശക്തികളുടെ സൈ്വരവിഹാരഭൂമിയായി അധഃപതിക്കുകയാണോ നമ്മുടെ ലോകം? മതങ്ങളും മതാചാര്യന്മാരും കാലങ്ങളായി പഠിപ്പിച്ചുപോന്ന വിശ്വസാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും പരിശുദ്ധപാഠങ്ങളില്‍, ഹിംസയുടെ പ്രത്യയശാസ്ത്രങ്ങള്‍ ചോരവീഴ്ത്തിയപ്പോള്‍, വെറുപ്പിന്റെ രാഷ്ട്രീയം അക്രമം അഴിച്ചുവിട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ക്രമം തെറ്റിയത് ദൈവവും മനുഷ്യനും തമ്മിലും മനുഷ്യര്‍ പരസ്പരവുമുള്ള ബന്ധങ്ങള്‍ക്കാണ്.

Google NewsAdd Kesari Weekly as a preferred source on Google

ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ അക്രമങ്ങളും രക്തച്ചൊരിച്ചിലുകളും നടത്തുന്നത് ദൈവത്തിന്റെ ഛായയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു മനുഷ്യനും സ്വീകാര്യമല്ല. ലോകാ സമസ്താ സുഖിനോ ഭവന്തു – പ്രാചീനകാലം മുതല്‍ ലോകജനത ഒരമ്മ പെറ്റ മക്കളെപ്പോലെ ഹൃദയത്തില്‍ മന്ത്രിച്ചുകൊണ്ടു നടന്നത് ലോകം മുഴുവനുമുള്ള സകല ജനതതിയുടെയും ക്ഷേമവും ഐശ്വര്യവുമാണ്. ഇസ്ലാമിക ഭീകരവാദത്തിനെതിരെ യൂറോപ്യന്‍ യൂണിയനിലെ പ്രമുഖ രാഷ്ട്രങ്ങളുടെ തലവന്മാര്‍ കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചകള്‍ ലോകം ശ്രദ്ധിക്കുകയുണ്ടായി. യൂറോപ്പ് നേരിടുന്ന വലിയ വെല്ലുവിളിയായ ഇസ്ലാമിക ഭീകരതയെ എങ്ങനെ അമര്‍ച്ച ചെയ്യാം എന്നതായിരുന്നു ചര്‍ച്ചാവിഷയം.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എണ്ണിയാലൊടുങ്ങാത്ത അക്രമപരമ്പരകളാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ അരങ്ങേറിയത്. ഇസ്ലാമിക ഭീകരതയുടെ ഇരകളായി ദാരുണമായി കൊലചെയ്യപ്പെട്ടവരില്‍ അധികവും ഫ്രാന്‍സിലാണ്. ഫ്രാന്‍സിലെ 6.7 കോടി ജനങ്ങളില്‍ വെറും അഞ്ചു ശതമാനമെ മുസ്ലിങ്ങള്‍ ഉള്ളുവെങ്കിലും അവരിലെ ന്യൂനപക്ഷമായ ഭീകര പ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് അക്രമം അഴിച്ചുവിടാന്‍ കഴിഞ്ഞിരിക്കുന്നു എന്നതാണ് ക്രൂരമായ സത്യം. മുസ്ലിം സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന സമാധാനപ്രിയര്‍ക്കുപോലും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു. അക്രമത്തിനെതിരെ സംസാരിക്കുന്ന ഇമാമുകള്‍ക്കുവരെ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടിവന്നിരിക്കുന്നു.

ADVERTISEMENT

ഫ്രാന്‍സിലെ വിഖ്യാതമായ നോത്രദാം ബസിലിക്കയില്‍ കുര്‍ബ്ബാനക്കെത്തിയ മൂന്നുപേരെ കഴുത്തറുത്തും കുത്തിയും കൊലപ്പെടുത്തിയത് ലോകമനസ്സാക്ഷിയെ ഞെട്ടിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തെ വിശുദ്ധമായ പൗരാവകാശമായി ഫ്രഞ്ചുജനത കാണുമ്പോഴും പ്രസിദ്ധ കാര്‍ട്ടൂണിസ്റ്റ് ഷാര്‍ലിയുടെ പ്രവാചകനെക്കുറിച്ചുള്ള ഒരു കാര്‍ട്ടൂണിന്റെ പേരില്‍ അരങ്ങേറിയ കൊലപാതകപരമ്പരകള്‍ക്ക് കയ്യും കണക്കുമില്ല.
ഫ്രാന്‍സിലെ 150 സ്ഥലങ്ങളില്‍ സമൂഹജീവിതം നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്ന് വിലയിരുത്തപ്പെടുന്നു. അവിടങ്ങളില്‍ പൗരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. അവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ അനുവാദമില്ല. കുട്ടികള്‍ക്ക് പൊതുവിദ്യാലയങ്ങളില്‍ പോകാനാവില്ല.

ഇസ്ലാമിക മതനിയമങ്ങള്‍ നിയന്ത്രണങ്ങളും വിലക്കുകളും കല്പിച്ചിരിക്കുന്നുവെന്ന് ചുരുക്കം. അനിസ്ലാമികമായ സകലതിനോടും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കപ്പെടുന്നു. ഇത്തരം കേന്ദ്രങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടങ്ങളിലുമുണ്ട്. തീവ്രവാദികള്‍ പിറക്കുന്നതും വളരുന്നതും ലോകമാസകലം പടര്‍ന്നു പന്തലിക്കുന്നതും ഇത്തരം കേന്ദ്രങ്ങളില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമൂഹജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഭീകര ഇസ്ലാമിസ്റ്റുകള്‍ നുഴഞ്ഞുകയറി സ്വാധീനമുറപ്പിക്കുന്നതിന്റെ വാര്‍ത്ത യൂറോപ്യന്‍ ദിനപ്പത്രങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. തീവ്രവാദം വളരുന്നിടത്ത് അന്തഃഛിദ്രങ്ങളും അരാജകത്വങ്ങളും പെരുകും. ഭീകരതയ്ക്കു മുന്നില്‍ രാജ്യം മുട്ടുമടക്കുകയില്ലെന്നും വിദ്വേഷത്തിന്റെ ശക്തികളെ ചെറുത്തു തോല്പിക്കുമെന്നുമുള്ള ഫ്രഞ്ചു പ്രസിഡന്റിന്റെ പരസ്യപ്രഖ്യാപനം ഫ്രാന്‍സ് മാത്രമല്ല ലോകജനതയാകെ ആശ്വാസത്തോടെ കേട്ടു. എല്ലാ രാഷ്ട്രത്തലവന്മാരും ഭരണകൂടങ്ങളും ഒരേ മനസ്സോടെ ഭീകരതയ്‌ക്കെതിരെ അണിചേരേണ്ട സമയമാണിത്. മതമൈത്രിക്കും വിശ്വസമാധാനത്തിനും വേണ്ടിയുള്ള നിലയ്ക്കാത്ത നിലവിളിയാവണം പ്രാര്‍ത്ഥനാമന്ത്രങ്ങളുമായി നാമോരുത്തരുടേയും ഹൃദയങ്ങളില്‍ നിന്നുയരേണ്ടത്. ‘എല്ലാവരും സഹോദരര്‍’ എന്നതിലേയ്ക്ക് വിശ്വമാനവികത ഉയരട്ടെ.

Share7TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies