Thursday, July 16, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home അഭിമുഖം

ഇസ്രായേലിനെതിരായ ഒരു നീക്കവും വെച്ചുപൊറുപ്പിക്കില്ല -ജോനാഥന്‍ സാഡ്ക

അഭിമുഖം: ജോനാഥന്‍ സാഡ്ക/അരുണ്‍ ലക്ഷ്മണ്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
4 June 2021

ഇസ്രായേലിന്റെ ദക്ഷിണേന്ത്യയുടെ ചുമതലയുള്ള കോണ്‍സല്‍ ജനറല്‍ ജോനാഥന്‍ സാഡ്ക, സൗമ്യ സന്തോഷിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പത്രപ്രവര്‍ത്തകനായ അരുണ്‍ ലക്ഷ്മണിനോട് ഫോണില്‍ നടത്തിയ അഭിമുഖം.

പാലസ്തീന്‍ ഭീകരഗ്രൂപ്പായ ഹമാസിന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ട കേരളീയ വനിത സൗമ്യസന്തോഷിന്റെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തുകൊണ്ട് അങ്ങ് എന്ത് സന്ദേശമാണ് അവരുടെ കുടുംബത്തിനും കേരളീയ സമൂഹത്തിനും നല്‍കുന്നത്?
♠ഞാന്‍ സൗമ്യസന്തോഷിന്റെ ശവസംസ്‌കാരചടങ്ങില്‍ പങ്കെടുത്തത് ഇസ്രായേലിനെ പ്രതിനിധീകരിച്ചുകൊണ്ടായിരുന്നു. സൗമ്യയുടെ കുടുംബത്തോടൊപ്പം ഇസ്രായേലി ജനതയും ഭരണകൂടവും പൂര്‍ണ്ണമായും ഉണ്ട് എന്ന് വ്യക്തമാക്കുന്നതിനായിരുന്നു ഞാന്‍ പങ്കെടുത്തത്. അവരുടെ ഒമ്പതു വയസ്സുള്ള മകന്‍ അഡോണിനെ ഞങ്ങളുടെ കുഞ്ഞായാണ് ഞങ്ങള്‍ പരിഗണിക്കുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

ഇസ്രായേലിന്റെ മണ്ണില്‍ വെച്ചാണല്ലോ സൗമ്യ കൊല്ലപ്പെട്ടത്. അവരുടെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം പ്രതീക്ഷിക്കാമോ.
♠തീര്‍ച്ചയായും. അവര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം അവരുടെ കുടുംബത്തിന് നല്‍കും. വിദേശ പൗരന്മാര്‍ ഇസ്രായേലിന്റെ മണ്ണില്‍ വച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടാല്‍ ഇരയ്ക്ക് നല്‍കുന്ന നഷ്ടപരിഹാരം തീര്‍ച്ചയായും നല്‍കും. ഹോളോ കോസ്റ്റ് അതിജീവിച്ച 83 കാരിയായ ഇസ്രായേലി പൗരയുടെ പരിചരണമാണ് സൗമ്യ അവിടെ ചെയ്തുകൊണ്ടിരുന്നത്.

സൗമ്യ സന്തോഷിന്റെ ശവസംസ്‌കാര ചടങ്ങിന് അവരുടെ വീട്ടിലെത്തിയ കോണ്‍സല്‍ ജനറല്‍ ജോനാഥന്‍ സാഡ്ക.

ഇപ്പോഴുള്ള ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷം ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേല്‍ സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന ഒരാരോപണമുണ്ട്. സര്‍ക്കാരിന്റെ നിലനില്‍പുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് എന്നാണ് ആരോപണം. ഈ ആരോപണത്തെ എങ്ങിനെ നോക്കിക്കാണുന്നു.
♠ ഈ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഞാന്‍ ഇതിനെ പൂര്‍ണ്ണമായും നിരസിക്കുന്നു. ഇസ്രായേല്‍ ഒരു ജനാധിപത്യരാജ്യമാണ്. അവിടുത്തെ ജനാധിപത്യം ഊര്‍ജ്ജസ്വലവും സക്രിയവുമാണ്. ഇതും ഹമാസിന്റെ ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ല. ഹമാസ് തീവ്രവാദികള്‍ അകാരണമായി ഇസ്രായേല്‍ ജനതയ്ക്കുനേരെ അക്രമമഴിച്ചുവിട്ടു. നിരവധി മിസൈലുകള്‍ സാധാരണക്കാരായ ജനതയ്ക്കു നേരെ തൊടുത്തുവിട്ടു. അതിനെതിരായ തിരിച്ചടിയാണ് നടന്നത്. ഹമാസ് ഭീകരതയെ പിന്തുണയ്ക്കുന്നവര്‍ തൊടുത്തു വിടുന്ന ചില കള്ളപ്രചരണമാണ് അത്. ഇസ്രായേലിനെതിരെയുള്ള ഒരു നീക്കവും ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല.

ADVERTISEMENT

ഹമാസിന് ഇറാന്റെ പിന്തുണ കിട്ടുന്നുണ്ടോ?
♠ ഉണ്ട്. എല്ലാ ഹമാസ് – ഹിസ്ബുള്ള ഭീകരപ്രവര്‍ത്തകരേയും ഇറാന്‍ നേരിട്ട് സഹായിക്കാറുണ്ട്. അകാരണമായി മിസൈലുകള്‍ പ്രയോഗിച്ച് ഇസ്രായേലിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഈ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രധാന പിന്തുണക്കാരാണ് ഇറാന്‍. ഗാസയിലെ ഇസ്ലാമിക് ജിഹാദി സംഘടനയായ ഹമാസിനേയും ലെബനനിലെ ഹിസ്ബുള്ളയേയും ഇറാന്‍ നേരിട്ട് പിന്തുണയ്ക്കുന്നു എന്നത് ഒരു സത്യമാണ്. പണവും ആയുധവും നിര്‍ലോഭമായി അവര്‍ നല്‍കുന്നു.

യുഎഇ ഉള്‍പ്പെടെ നിരവധി അറബ് രാജ്യങ്ങള്‍ ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരതക്കെതിരെ പ്രതികരിച്ചിട്ടുണ്ടല്ലോ?
♠ യുഎഇ മഹത്തായ ഒരു രാഷ്ട്രമാണ്, ഭീകരതയെ എതിര്‍ക്കുന്നു. ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ അക്രമണത്തെ അവര്‍ അപലപിച്ചു. ഇസ്രായേല്‍ യുഎഇയുമായി നിരവധി അന്താരാഷ്ട്രബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഞങ്ങളെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. യുഎഇയുടെ ഈ ഉത്തരവാദപൂര്‍ണ്ണമായ സമീപനത്തെ ഞങ്ങള്‍ വിലമതിക്കുന്നു. ഭീകരതയെ എതിര്‍ക്കുന്നവരെല്ലാം ഇസ്രായേലിനെതിരായ അക്രമണത്തെ അപലപിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കോവിഡ് -19 മഹാമാരിക്കെതിരെ ലോകം മുഴുവന്‍ പോരാടുകയാണ്. ഈ സമയത്ത് ഭാരതത്തെ സഹായിക്കുന്നതില്‍ ഇസ്രായേല്‍ മുന്‍പന്തിയിലായിരുന്നു, അതിനെക്കുറിച്ച് വിശദീകരിക്കാമോ?
♠തീര്‍ച്ചയായും ഭാരതത്തെ ഞങ്ങള്‍ പിന്തുണച്ചിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങളുമായി ഞങ്ങളുടെ മൂന്ന് വിമാനങ്ങള്‍ ഭാരതത്തിലേക്ക് എത്തിയിരുന്നു. ഇതില്‍ മൂന്ന് ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റുകള്‍, ആയിരക്കണക്കിന് ഓക്‌സിജന്‍ ജനറേറ്ററുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇതുകൂടാതെ നിരവധി എന്‍ജിഒകളും വ്യാവസായിക ഗ്രൂപ്പുകളും ഇസ്രായേലിലെ ബിസിനസ്സ് സ്ഥാപനങ്ങളും ഭാരതത്തിലെ ജനങ്ങളെ പിന്തുണ അറിയിച്ചിട്ടുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ഭാരതത്തിന് നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.

Share10TweetSendShare

Related Posts

നവതി കടന്ന നാരീരത്‌നം

നിമിത്ത മാത്രം ഭവ സവ്യസാചിൻ

നവതി കടന്ന നാരീരത്‌നം

നവതി കടന്ന നാരീരത്‌നം

മാധവ്ജി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കലാണ് ദൗത്യം

മാധവ്ജി കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമാക്കലാണ് ദൗത്യം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഒരു രാജ്യം ഒരു ജനത ഒരൊറ്റ വികാരം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണം

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

ഗോത്രവര്‍ഗ്ഗക്കാര്‍ രാഷ്ട്രത്തിനായി ബലിദാനം ചെയ്തവര്‍ – അതുല്‍ ജോഗ്

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

എഴുത്തച്ഛനെ എതിർക്കുന്നവരോട്

എഴുത്തച്ഛനെ എതിർക്കുന്നവരോട്

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies