വിജയന് സഖാവിന്റെ രണ്ടാം സര്‍ക്കാരില്‍ നമ്പര്‍ വണ്‍ വകുപ്പ് ഏതാണ്? ധനകാര്യം? അതുക്കും മീതെ. ആഭ്യന്തരം? അതുക്കും മീതേ. ന്യൂനപക്ഷ ക്ഷേമം? കറക്ട്. ഈ സര്‍ക്കാരിലെ ഏറ്റവും തിളക്കമുളള വകുപ്പ് ന്യൂനപക്ഷ ക്ഷേമം തന്നെ. അതിനാല്‍ ഇടത് സ്വതന്ത്രന് അബുറഹിമാനില് നിന്ന് ആ വകുപ്പ് മുഖ്യന് തിരിച്ചെടുത്തു. എന്താണ് ഈ വകുപ്പ് ഇത്ര തിളങ്ങാന്‍ കാരണം? കേരളത്തില്‍ ന്യൂനപക്ഷ മതക്കാര്‍ ഹിന്ദുക്കളേക്കാള്‍ മീതെയാണ് എന്നതു തന്നെ. അവര്‍ക്ക് വോട്ടുബാങ്കുണ്ട്. വിദ്യാഭ്യാസം, വ്യവസായം, ധനശേഷി, ഭൂസ്വത്ത് എന്നിവയിലെല്ലാം ഭൂരിപക്ഷത്തേക്കാള്‍ വളരെ മുന്നില്‍. അവരെ ഭയക്കാതെ ഒരു മുന്നണിക്കും കേരളം ഭരിക്കാന്‍ നോക്കണ്ട. സ്വാഭാവികമായും ന്യൂനപക്ഷ ക്ഷേമം മുസ്ലിം മന്ത്രിക്ക് കൊടുക്കണ്ടേ? കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരൊറ്റ മുസ്ലിം ലോകസഭാംഗം പോലുമില്ലാതിരുന്നപ്പോള്‍ സഖാക്കള്‍ ചോദിച്ചു: ന്യൂനപക്ഷ ക്ഷേമം ആര് കൈകാര്യം ചെയ്യും? യു.പിയില്‍ യോഗി ആദിത്യനാഥ് നന്ദി ഗോപാല്‍ ഗുപ്ത നന്ദിയെ കാബിനറ്റ് റേങ്കുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പുമന്ത്രിയാക്കിയപ്പോള് അവര്‍ പരിഹസിച്ചു. എന്നാല്‍ വിജയന് സഖാവ് ന്യൂനപക്ഷ വകുപ്പ് തിരിച്ചെടുത്തപ്പോള്‍ സഖാക്കള്‍ വായില്‍ പഴം തള്ളിയ അവസ്ഥയിലായി.
ന്യൂനപക്ഷങ്ങള്‍ക്ക് തന്നില്‍ ഉറച്ച വിശ്വാസമുണ്ടെന്നാണ് വിജയന് സഖാവ് പറഞ്ഞത്. ഇക്കാലമത്രയും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സ്ഥാനം മുസ്ലിം കുത്തകയായിരുന്നു. അതു വിജയന് സഖാവ് പൊളിച്ചതില്‍ മുസ്ലിം ലീഗിന് കലിയുണ്ട്. എന്നാല്‍ കൂടെ നില്ക്കുന്ന സമസ്തക്കാര്‍ പോലും ലീഗിനെ കാലുവാരി മുഖ്യനെ പിന്തുണച്ചു. ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യന് തന്നെ ഏറ്റെടുക്കണമെന്നത് കൃസ്ത്യന്‍ സഭക്കാരുടെ ആവശ്യമായിരുന്നു. ആ നിബന്ധനയിലാണ് അവര്‍ വോട്ടുചെയ്തത്. മുസ്ലിം മന്ത്രിയുടെ തണലില്‍ ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ 80 ശതമാനവും മുസ്ലിങ്ങള്‍ അടിച്ചെടുക്കുന്നു എന്ന പരാതി അവര്‍ ഉയര്‍ത്തിയിരുന്നു. തിരഞ്ഞെടുപ്പിനു മുമ്പ് അരമന കയറിയ വിജയനോട് അവര്‍ ആവശ്യപ്പെട്ടത് ഈ വകുപ്പു മുസ്ലിമിനു നല്‍കരുതെന്നായിരുന്നു. മുസ്ലിം മതനേതാക്കളും കുടുങ്ങി. വിജയന് സഖാവിനെ പിണക്കിയാല്‍ ആനുകൂല്യവുംകൊണ്ട് സഭക്കാര് പോകും. ന്യൂനപക്ഷ വോട്ടുബാങ്ക് പാര്‍ട്ടിയുടെ നിയന്ത്രണത്തിലാക്കാന്‍ വിജയന് സഖാവിന് കിട്ടിയ അസുലഭ അവസരം. ഈ വകുപ്പിന്റെ മന്ത്രിയായിരിക്കെയാണ് കെ.ടി. ജലീലിനെ മറയാക്കി ഖുറാനിലൂടെയും കാരക്കയിലൂടെയും സ്വര്‍ണ്ണക്കടത്ത് നടന്നതെന്നാണ് ആരോപണം. വകുപ്പ് സ്വന്തം കയ്യിലാണെങ്കില്‍ മുഖ്യന് മറ വേണ്ടല്ലോ? കേരളത്തിലേ ഇതൊക്കെ നടക്കൂ. മതന്യൂനപക്ഷങ്ങള്‍ സൂപ്പര്‍ പൗരന്മാരായി ഹിന്ദുക്കളെ ചവിട്ടിയരക്കും.