Wednesday, July 15, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

കേസരിക്ക് ഇത് ധന്യമുഹൂര്‍ത്തം

ആര്‍.ഹരിആര്‍.ഹരി
8 January 2021

അനുഗ്രഹ പ്രഭാഷണം എന്നതിന് രണ്ടര്‍ത്ഥം കല്‍പ്പിക്കാം. ഒന്ന് അനുഗ്രഹം നല്‍കാനുള്ള പ്രഭാഷണം. അതിനുവേണ്ടിയാണ് ആദരവോടുകൂടി സംപൂജ്യ ചിദാനന്ദസ്വാമികളെ വിളിച്ചിരിക്കുന്നത്. ആ അനുഗ്രഹം നമുക്ക് ലഭിക്കുകയും ചെയ്തു. അവസാനം ഈ സൗധം മുഴുവന്‍ ലോകാര്‍പ്പണം ചെയ്ത് നമ്മെ അനുഗ്രഹിക്കാന്‍ പൂജനീയ സര്‍സംഘചാലകനെയും ആദരവോടെ ക്ഷണിച്ചു. അതും നമുക്ക് നിശ്ചയമായും കിട്ടും. അനുഗ്രഹലബ്ധിക്കുവേണ്ടിയുള്ള അനുഗ്രഹ പ്രഭാഷണങ്ങളാണ് അത് രണ്ടും. എന്റെ അനുഗ്രഹ പ്രഭാഷണം, അനുഗ്രഹം യാചിക്കുന്ന പ്രഭാഷണമാണ്.

Google NewsAdd Kesari Weekly as a preferred source on Google

വേറെ സംസ്ഥാനത്ത് ജനിച്ച് സംഘത്തിന്റെ പ്രചാരകായി ഇവിടെ വന്ന് പ്രവര്‍ത്തിച്ച ശങ്കര്‍ശാസ്ത്രി, അദ്ദേഹത്തോടൊപ്പം തന്നെ പ്രവര്‍ത്തിച്ച് കേസരി തുടങ്ങാന്‍ കാരണഭൂതനായ പരമേശ്വര്‍ജി, രാമലക്ഷ്ണന്മാരുടെ ആജ്ഞ പാലിക്കാന്‍ പ്രവര്‍ത്തിച്ച ഹനുമാനെപ്പോലെ, ഇവര്‍ രണ്ടുപേരുടെയും ആജ്ഞ പാലിക്കാന്‍ പ്രവര്‍ത്തിച്ച രാഘവേട്ടന്‍, ഇവരെയൊക്കെ സഹായിക്കാന്‍ മുന്നോട്ടുവന്ന സി.എന്‍.സുബ്രഹ്‌മണ്യന്‍, പി.സി.കെ.രാജ, രാമചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയ സമര്‍പ്പിത സ്വയംസേവകര്‍ എന്നിങ്ങനെ കുറെപ്പേര്‍ കേസരിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ ധന്യമുഹൂര്‍ത്തം ചര്‍മ്മചക്ഷുക്കളോടെ കാണാന്‍ അവര്‍ നമ്മുടെ ഇടയിലില്ല. അവരുടെ മുഴുവന്‍ ആഗ്രഹം ഇന്ന് സാധിച്ചിരിക്കുകയാണ്. അതുകൊണ്ട് അവരുടെ അനുഗ്രഹവും ഈ ധന്യമുഹൂര്‍ത്തത്തില്‍ കിട്ടുമാറാകട്ടെ എന്ന് പരേതാത്മാക്കളോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

കേസരി നടന്നത് ഒരു കുടുംബം പോലെയാണ്. കേസരി കുടുംബത്തെ സഹായിക്കാന്‍ ഒട്ടേറെ സ്വയംസേവകര്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഇത് പൈസ ആഗ്രഹിച്ചിട്ടോ ശമ്പളം മോഹിച്ചിട്ടോ അല്ല. കേസരി മടക്കുന്ന പ്രവര്‍ത്തനം മുതല്‍ എല്ലാം ഇവര്‍ ചെയ്തു. പി.കെ.സുകുമാരന്‍ തുടങ്ങിയ എല്ലാവരും ഇതില്‍ പെടും. മരിച്ചുപോയ ഇവരുടെയെല്ലാം അനുഗ്രഹം നമുക്ക് ആവശ്യമാണ്. അതിനുവേണ്ടിയും ഞാന്‍ അവരോട് പ്രാര്‍ത്ഥിക്കുന്നു.

ADVERTISEMENT

കേസരി തുടങ്ങിയതുമുതല്‍ വളരെയധികം സഹായം നമുക്ക് കിട്ടിയിട്ടുണ്ട്. എന്റെ പ്രചാരകത്വത്തിന്റെ പ്രായവും കേസരിയുടെ ജന്മപ്രായവും ഒന്നാണ്. അതുകൊണ്ട് കേസരി തുടങ്ങിയതുമുതല്‍ ഇന്നുവരെ ആ തരത്തിലുള്ള ഒരു അഭേദ്യബന്ധം ഉണ്ടാവാനുള്ള യോഗം എനിക്ക് കിട്ടി. കേസരി തുടങ്ങിയ സമയത്ത് മാതൃഭൂമിയില്‍ ഉണ്ടായിരുന്ന സി.എച്ച്. കുഞ്ഞപ്പ, വി.എം. കൊറാത്ത്, പതിവായി എഴുതിയിരുന്ന ഹിന്ദി പ്രൊഫസര്‍ കേശവന്‍ നമ്പൂതിരി തുടങ്ങി അനവധിപേര്‍ കോഴിക്കോട്ട് വെച്ച് നമ്മെ സഹായിച്ചിട്ടുണ്ട്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ പലതുമുണ്ടാകാം. പക്ഷേ എം.എസാറും ഞാനും കൂടി സി.എച്ച്. കുഞ്ഞപ്പയുടെ അടുത്ത് പോകുമ്പോള്‍ അദ്ദേഹത്തിന് എന്തൊരു സ്‌നേഹമായിരുന്നു. ഇന്ന് അവര്‍ ഉണ്ടാകുമായിരുന്നെങ്കില്‍ അവരും ഈ ധന്യമുഹൂര്‍ത്തത്തിന് സാക്ഷിയാകുമായിരുന്നു. അവരുടെയും അനുഗ്രഹം നമുക്ക് കിട്ടുമാറാകട്ടെ.

കേസരിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനിടയില്‍ കേസരിയെ വികസിപ്പിക്കുന്നതിനുവേണ്ടി, കേസരി അച്ചടിക്കാന്‍ ഒരു പ്രസ്സ് വേണമെന്നു തോന്നുകയും അതിനായി ഒരു പ്രത്യേക ട്രസ്റ്റ് ഉണ്ടാക്കുകയും ചെയ്തു. ആ ട്രസ്റ്റ് ഉണ്ടാക്കാന്‍ പ്രധാനമായും പ്രവര്‍ത്തിച്ചത് മങ്കട കോവിലകത്തെ കാശി വിശ്വനാഥവര്‍മ്മ രാജ, അദ്ദേഹത്തിന്റെ കസിന്‍ ബ്രദറും പ്രശസ്ത ഫോട്ടോഗ്രാഫറുമായ മങ്കട രവി വര്‍മ്മ, നിലമ്പൂര്‍ കോവിലകത്തെ മാര്‍ത്താണ്ഡേട്ടന്‍, നമ്മുടെ പ്രചാരക് ആയിരുന്ന മാധവനുണ്ണി (അദ്ദേഹം ഇപ്പോഴും ഉണ്ട്), ഭാസ്‌കര്‍ജി, സംയുക്ത സേവാ സംഘടനയുടെ പി.ടി.റാവു എന്നിവരാണ്. ട്രസ്റ്റ് ഉണ്ടാക്കി തുടങ്ങിയ പ്രസ്സ് നല്ല രീതിയില്‍ മുന്നോട്ട് പോയി. രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ആദ്യത്തെ അഖില കേരള ശിബിരവും ഒന്നരവര്‍ഷം കഴിഞ്ഞതിന് ശേഷം നടന്ന ഭാരതീയ ജനസംഘത്തിന്റെ അഖിലഭാരത സമ്മേളനവും നടക്കുന്ന സമയത്ത് കേസരിയും ട്രസ്റ്റ് തുടങ്ങിയ പ്രസ്സും കാരണം നമ്മളില്‍ നിന്നുള്ള പ്രതീക്ഷകള്‍ നിറവേറ്റാന്‍ നമുക്ക് സാധിച്ചു. പക്ഷേ പലപ്പോഴും നമ്മള്‍ വിചാരിച്ചപോലെ കാര്യം മുന്നോട്ട് പോവുകയില്ല. ഒരു തറവാട്ടില്‍ അഞ്ചോ ആറോ കുട്ടികളുണ്ടെങ്കില്‍ പെട്ടെന്ന് ഒരു കുട്ടി അകാലമൃത്യു നേരിടുന്നതുപോലെ, പ്രതീക്ഷിച്ചതിന് വിരുദ്ധമായി പ്രസ്സിന് മുന്നോട്ട് പോവാന്‍ സാധിച്ചില്ല. പക്ഷേ അവരെല്ലാം കാരണമാണ് കേസരി ഈ നിലയില്‍ എത്തിയിരിക്കുന്നതെന്നതിനാല്‍ നമുക്ക് അവരുടെ അനുഗ്രഹവും ആവശ്യമാണ്.

ഞാന്‍ എറണാകുളത്തെ സംഘകാര്യാലയത്തില്‍ നിന്ന് പുറപ്പെട്ടുവരുമ്പോള്‍ എം.എ.സാറിനെയും, സഞ്ജയനോടും നന്ദകുമാറിനോടും ഒപ്പം ഇവിടെ ഇരിക്കേണ്ട ടി.ആര്‍. സോമശേഖരനെയും (അദ്ദേഹം രോഗം ബാധിച്ച് പ്രാന്തകാര്യാലയത്തില്‍ തന്നെയാണ് താമസം) കണ്ട് അനുഗ്രഹം വാങ്ങിയിട്ടാണ് വന്നത്. ഇവര്‍ വാസ്തവത്തില്‍ നമ്മെ അനുഗ്രഹിച്ച് കഴിഞ്ഞിരിക്കുന്നു. ആ അനുഗ്രഹം നിങ്ങളോട് വാചാ പറയാനുള്ള ചുമതല എനിക്കുള്ളതുകൊണ്ട് ആ അനുഗ്രഹവും നമ്മുടെ പിന്നിലുണ്ടെന്ന് സാഭിമാനം സസന്തോഷം ഞാന്‍ നിങ്ങളോട് പറയുന്നു.

മാധ്യമ പഠന ഗവേഷണ കേന്ദ്രവും നമ്മള്‍ തുടങ്ങുന്നുണ്ട്. ഇതുപോലെ കേസരിയും ട്രസ്റ്റും ഇരുന്നാലോചിച്ച് വേറെയും ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിക്കണം. പൂനെയില്‍ ലോകപ്രസിദ്ധമായ വസന്ത വ്യാഖ്യാനമാല എന്ന പേരിലുള്ള പ്രസംഗ പരമ്പരയുണ്ട്. നൂറിലേറെ വര്‍ഷങ്ങളായി, വളരെ ഗഹനമായ വിഷയങ്ങള്‍ തിരഞ്ഞെടുത്ത്, മുഴുവന്‍ ഭാരതത്തിലും ആധികാരികം എന്ന നിലയ്ക്കുള്ള പ്രസംഗ പരമ്പരയാണത്. അതുപോലെയുള്ള പ്രസംഗ പരമ്പര, മുഴുവന്‍ കേരളത്തിന്റെയും ധൈഷണിക മണ്ഡലത്തില്‍ ഏറ്റവും എണ്ണപ്പെട്ട തരത്തിലുള്ള പ്രസംഗപരമ്പരയായിട്ട് നമുക്ക് തുടങ്ങാന്‍ സാധിച്ചാല്‍ നന്നായിരിക്കും. ഇതുപോലെ സ്ത്രീകളുടെ ഉണര്‍വ്വിനുവേണ്ടി, സ്ത്രീകളെ ഊന്നിക്കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ എടുത്ത് അവരുടെ ജാഗരണത്തിനുവേണ്ടി ഒരു പ്രസംഗ പരമ്പര കൂടി തുടങ്ങിയാല്‍ നന്നായിരിക്കും. പിന്നെയുള്ളത് 15 മുതല്‍ താഴെ വരെയുള്ള ബാലവിഭാഗമാണ്. ഈ വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരുപോലെ വരാനും ഒരുപോലെ അവരെക്കുറിച്ച് ചിന്തിക്കാനും സാധിക്കും. ഈ കുട്ടികള്‍ക്കുവേണ്ടി വെക്കേഷന്‍ സമയത്ത്, സപ്താഹം പോലെ കഥാപരമ്പര സംഘടിപ്പിക്കണം. സ്വാമി വിവേകാനന്ദന്‍, രാമകൃഷ്ണദേവന്‍, ശാരദാമണിദേവി, രമണമഹര്‍ഷി, നാരായണഗുരു തുടങ്ങി ഹിന്ദുത്വത്തിനുവേണ്ടി ജീവിച്ച ആധുനിക സന്ന്യാസിവര്യന്മാരുടെ ജീവചരിത്രം, ഏഴ് ദിവസമെടുത്ത്, ആധുനികതരത്തിലുള്ള ധാര്‍മ്മിക നവോത്ഥാന സപ്താഹം നടത്തണം. ഈ തരത്തിലുള്ള പരിപാടികളും കൂടി ആസൂത്രണം ചെയ്യാന്‍ സാധിച്ചാല്‍ വളരെ നന്നായിരിക്കും.

(കേസരി ഉദ്ഘാടനസഭയില്‍ നടത്തിയ അനുഗ്രഹപ്രഭാഷണം)

Share35TweetSendShare

Related Posts

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

കവിയുടെ കര്‍മ്മയജ്ഞം

കവിയുടെ കര്‍മ്മയജ്ഞം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

പ്രതിഭ, സിദ്ധന്‍, ബുദ്ധന്‍

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies