ന്യൂനപക്ഷമായാല്‍ ഹിന്ദുക്കള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നു മാത്രമല്ല ക്ഷേത്രങ്ങള്‍ക്കുപോലും രക്ഷയുണ്ടാവില്ല എന്നു പാകിസ്ഥാനില്‍ നിന്നും ഓരോ ദിവസവും വരുന്ന വാര്‍ത്തകള്‍ വിളിച്ചു പറയുകയാണ്. ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത പെഷവാറിലെ കരാക് ജില്ലയില്‍ നിന്നാണ്. 1919-ല്‍ സമാധിയായ ശ്രീപരമഹംസസ്വാമിയുടെ സമാധിസ്ഥലമായ ഗ്രാമക്ഷേത്രം കഴിഞ്ഞ ദിവസം 1500ല്‍ പരം മുസ്ലീങ്ങള്‍ തീയിട്ടു നശിപ്പി ച്ചു. 1947ല്‍ വിഭജനത്തോടെ ഈ പ്രദേശത്തെ ഹിന്ദുക്കളെ മുഴുവന്‍ ആട്ടിയോടിച്ചിരുന്നു. എപ്പോഴെങ്കിലും ഏതെങ്കിലും ഹിന്ദു ക്ഷേത്രം സന്ദര്‍ശിച്ചാലായി എന്നേയുള്ളു.
ഇയ്യിടെ ക്ഷേത്രത്തിനു തൊട്ടടുത്ത വീട് ഒരു ഹിന്ദുവാങ്ങി പുതുക്കിപ്പണിതതാണ് മുസ്ലീം തീവ്രവാദികളെ പ്രകോപിപ്പിച്ചത്. തങ്ങളുടെ പ്രദേശത്ത് ഒരു ഹിന്ദുപോലും താമസിച്ചുപോകരുത് എന്ന അസഹിഷ്ണുത കാട്ടുന്നവര്‍ നാളെ നമ്മുടെ സംസ്ഥാനത്ത് ഭൂരിപക്ഷമായാല്‍ എന്താവും സ്ഥിതി എന്നു കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരുമായ ഹിന്ദുക്കള്‍ ചിന്തിച്ചാല്‍ നല്ലതാണ്.