നിങ്ങളുടെ അടുക്കള ഫാസിസ്റ്റുകള്‍ കയ്യടക്കുകയാണെന്നും നിങ്ങള്‍ എന്തുകഴിക്കണമെന്നു നിശ്ചയിക്കുന്നത് അവരാണെന്നും പറഞ്ഞ് നമ്മെ പേടിപ്പിച്ച സഖാക്കളെയും കോണ്‍ഗ്രസ്സുകാരെയും മഷിയിട്ടുനോക്കിയിട്ടും കാണാനില്ല. നിങ്ങളുടെ അടുക്കളയില്‍ ആധിപത്യമുറപ്പിക്കാനും നിങ്ങള്‍ എന്തുകഴിക്കണമെന്നു ഫത്വയിറക്കാനും ഹലാല്‍വാദികളായ ഇസ്ലാമിസ്റ്റുകള്‍ ക്രിസ്ത്യന്‍ പിന്തുണ കൂടി സംഘടിപ്പിക്കുമ്പോള്‍ അതിനെതിരെ വായ തുറക്കാന്‍ ഒരു സഖാവുമില്ല, കോണ്‍ഗ്രസ്സുകാരനുമില്ല. ബീഫ് ഫെസ്റ്റിവലുകാരുടെ ചോര തിളയ്ക്കണ്ട സമയം കഴിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്‍ അനങ്ങുന്നില്ല.
കേരളത്തിലെ ഭക്ഷണവിപണി ഹലാല്‍വാദികള്‍ പിന്‍വാതിലിലൂടെ കയ്യടക്കുകയാണ്. ഇതിനെതിരെ പ്രതികരണമുണ്ടായത് സാമൂഹ്യ മാധ്യമങ്ങളിലാണ്. അതിനെ പ്രതിരോധിക്കാനാണ് കെ.സി.ബി. സിയുടെ പിന്തുണ ഇസ്ലാമിസ്റ്റുകള്‍ സംഘടിപ്പിച്ചത്. ഹലാല്‍ ഭക്ഷണത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന പ്രചരണത്തിന് സഭയ്ക്ക് ബന്ധമില്ലെന്നും എന്തു ഭക്ഷണം കഴിക്കണമെന്നു പറയുന്നത് സഭയുടെ രീതിയല്ലെന്നും കെ.സി. ബി.സിയുടെ ലെയ്റ്റി കൗണ്‍സില്‍ പ്രസ്താവനയിറക്കി എന്നാണ് പത്രവാര്‍ത്ത. എന്തു വിശാലമായ ചിന്ത എന്ന് ആര്‍ക്കും തോന്നും. എന്നാല്‍ ക്രിസ്ത്യാനികളുടെ ഭക്ഷണസംസ്‌കാരത്തിന്റെ ഭാഗമായ പന്നിമാംസം ഹലാല്‍ ഭക്ഷണത്തില്‍ കിട്ടുമോ എന്ന് ഈ പ്രസ്താവന ഇറക്കിയവര്‍ ഉറപ്പുവരുത്തേണ്ടതല്ലേ? പന്നിമാസം ഹറാമായതിനാല്‍ ഹലാല്‍വാദക്കാര്‍ അതു ഒഴിവാക്കും എന്നതില്‍ സംശയമില്ല. ഹലാല്‍ ഭക്ഷണക്കാര്‍ വിപണി ഭരിച്ചാല്‍ ഫലത്തില്‍ ക്രിസ്ത്യാനി എന്തു കഴിക്കണമെന്നും എന്തു കഴിക്കണ്ട എന്നും തീരുമാനിക്കുന്നതും ഇസ്ലാമിസ്റ്റുകളാവും. ക്രിസ്ത്യന്‍ സഭയുടെ സ്വാതന്ത്ര്യം അവിടെ അവസാനിക്കും. മുസ്ലിങ്ങള്‍ തങ്ങളുടെ ന്യൂനപക്ഷ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു എന്നു പരാതി പറയുന്ന സഭക്കാര്‍ തങ്ങളുടെ ഭക്ഷണസ്വാതന്ത്ര്യം പോലും ഇസ്ലാമിസ്റ്റുകളുടെ കാല്‍ക്കല്‍ പണയപ്പെടുത്തുകയാണ്.