കേവലം അഞ്ച്‌ലക്ഷം രുപയാണോ പന്തീരാങ്കാവ് യു.എ.പി.എ കേസ്സിലെ പ്രതിയായ താഹയ്ക്ക് കെ.പി.സി.സി നല്‌കേണ്ടത്? ചുരുങ്ങിയത് 20 ലക്ഷം രൂപയെങ്കിലും നല്‌കേണ്ടതില്ലേ? അതിനുള്ള യോഗ്യത താഹയ്ക്കുണ്ട്. യു.എ.പി.എ കേസ്സ് എന്നത് നിസ്സാരമാണോ? ജിഹാദി-നക്‌സല്‍ ബന്ധം എന്നത് കണ്ടില്ലെന്നു നടിക്കേണ്ടതാണോ? ഇതിനൊക്കെ പുറമെ മുസ്ലിമാണ് എന്നത് അവഗണിക്കാന്‍ പറ്റുമോ? ഇതില്‍ മുസ്ലിമാണ് എന്ന ഒറ്റ യോഗ്യത പരിഗണിച്ചാണ് ഹരിയാനയില്‍ തീവണ്ടിയില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ വീട്ടില്‍ പോയി സി.പി.എം സംസ്ഥാനകമ്മറ്റി പത്തുലക്ഷം കയ്യില്‍ വെച്ചുകൊടുത്തത്. ഇതൊക്കെക്കൊണ്ടാണ് താഹയ്ക്കുള്ള കെ.പി.സി.സി. സഹായധനം കുറഞ്ഞുപോയി എന്നു പറഞ്ഞത്.
തീവണ്ടിയിലെ സീറ്റുതര്‍ക്കം, അടിപിടി, കൊല ഇതൊക്കെ മറ്റുപല സ്ഥലത്തും നടന്നിട്ടുണ്ട്. എന്നാല്‍ ജുനൈദിന്റെ കേസ്സില്‍ ‘മുസ്ലിം ഫാക്ടര്‍’ പ്രധാനമാണ്. അതുകൊണ്ടാണ് ജുനൈദിന്റെ ഉമ്മയേയും ബാപ്പയേയും ബൃന്ദാകാരാട്ട് വഴി കേരളഹൗസില്‍ വിളിച്ചുവരുത്തി സഹായധനം മുഖ്യമന്ത്രി വിജയന്‍ സഖാവ് തന്നെ വാഗ്ദാനം ചെയ്തത്. ഇതുകൂടാതെ സി.പി.എം. സംസ്ഥാനകമ്മറ്റി വക പത്തുലക്ഷം വീട്ടിലെത്തിച്ചുകൊടുത്തു. ഹിന്ദു ഫാസിസ്റ്റുകളുടെ ‘ഇര’യെ സംരക്ഷിക്കാന്‍ സി.പി.എമ്മേയുള്ളൂ എന്ന് ലോകത്തിന് ഇതോടെ ‘ബോദ്ധ്യ’പ്പെട്ടു! സി.പി.എമ്മിന്റെ ഈ റെക്കോര്‍ഡ് തകര്‍ക്കാനാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രംഗത്തെത്തിയത്. മാര്‍ക്‌സിസ്റ്റ് കുടുംബമായിട്ടും താഹയ്ക്ക് വീടുവെച്ചുകൊടുത്ത് സഹായിക്കാന്‍ കെ.പി.സി.സിയേയുള്ളൂ എന്ന് ലോകത്തെ ബോദ്ധ്യപ്പെടുത്തുക. എന്നിട്ടും സഖാവും നക്‌സലൈറ്റും ജിഹാദിയുമൊക്കെയായ ആള്‍ക്ക് കെ.പി.സി.സി നിശ്ചയിച്ച വിലയാണ് കുറഞ്ഞു പോയത്. തിരഞ്ഞെടുപ്പ് മൂക്കിന് മുട്ടിനില്‍ക്കുമ്പോള്‍ മുസ്ലിം കൂട്ടവോട്ട് കിട്ടാന്‍ ഇരുപതുലക്ഷം നല്കിയാലും പാര്‍ട്ടിക്ക് അത് നഷ്ടമാകില്ല. എന്നാലും മുല്ലപ്പള്ളി വല്ലാത്ത പിശുക്കന്‍ തന്നെ!