രണ്ടുപേരും പ്രതക്കാരാെണങ്കി ലും സിദ്ധിക് കാപ്പന്‍ വിശേഷാധികാരമുള്ള ഒന്നാംകിടപൗരന്‍; അര്‍ണാബ് ഗോസ്വാമി ഒരു പൗരാവകാശവും ഇല്ലാത്ത രണ്ടാംകിട പൗരന്‍! സിദ്ധിക് കാപ്പന് ഹത്രാസിലേക്ക് കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കൊപ്പം പോകാം. തടയാന്‍ പാടില്ല. അര്‍ണാബിന് സുശാന്ത് സിംഗ് കേസ് സംബന്ധിച്ച നിരീക്ഷണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പേരു പറയാന്‍പോലും അധികാരമില്ല. രാജ്യദ്രോഹകുറ്റം ചുമത്തി കാപ്പനെ അറസ്റ്റു ചെയ്താല്‍ അത് മാരകമായ ജനാധിപത്യദ്രോഹം; പത്രപ്രവര്‍ത്തനസ്വാതന്ത്ര്യ നിഷേധം. അര്‍ണാബിനെതിരെ മുംബൈ പോലീസ് കമ്മീഷണര്‍ പരംവീര്‍സിംഗ് കള്ളക്കഥയുണ്ടാക്കി കേസ്സെടുത്താല്‍ അതു നിയമപരമായി ശരിയായ നടപടി. അര്‍ണാബിനെതിരെ അവകാശലംഘന പ്രമേയം വരെ കൊണ്ടുവരാം.
സിദ്ധിക് കാപ്പനുവേണ്ടി ജിഹാദികളും കോണ്‍ഗ്രസ്സുകാരും ഇടതുസഖാക്കളും ഒറ്റക്കെട്ടായി വാദിക്കും. പത്രപ്രവര്‍ത്തക യൂനിയന്‍ ഹേബിയസ് കോര്‍പ്പസ് പരാതി നല്‍കും. അര്‍ണാബിന്റെ പേരില്‍ കേസ്സെടുത്താല്‍ തിരിഞ്ഞു നോക്കാന്‍ ഈ കൂട്ടരില്‍ ഒരുവനെയും കാണില്ല. ടി.ആര്‍.പി. റേറ്റിംഗ് കൃത്രിമം കാട്ടിയത് ഇന്ത്യാടുഡെയാണ്, റിപ്പബ്ലിക് ടിവിയല്ല എന്ന സത്യം പുറത്തുപറയാന്‍ പോലും സെക്കുലര്‍ മാധ്യമങ്ങള്‍ തയ്യാറല്ല. അതാണ് ഒന്നാംകിടപൗരനും രണ്ടാംകിട പൗരനും തമ്മിലുള്ള വ്യത്യാസം.