Thursday, July 16, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

കമ്മ്യൂണിസത്തില്‍ നിന്ന് കാര്യാലയത്തിലേക്ക്

എം. എ. കൃഷ്ണൻഎം. എ. കൃഷ്ണൻ
23 October 2020

ഒ.എന്‍.വി. കുറുപ്പിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കാന്‍ പോകുന്ന വഴി എറണാകുളം കാര്യാലയത്തില്‍ വന്നു എന്നെ കണ്ട് ഊണു കഴിച്ച് വിശ്രമിച്ച ശേഷമേ തിരുവനന്തപുരത്തേക്ക് പോകൂ എന്ന് മകന്‍ നാരായണന്‍ അറിയിച്ചു. അദ്ദേഹം കാര്യാലയത്തില്‍ വന്ന സമയം പി. പരമേശ്വര്‍ജിയും ഹരിയേട്ടനുമെല്ലാം ഉണ്ടായിരുന്നു. എല്ലാവരോടും സംസാരിച്ചു. അവിടെ നിന്നുമാണ് തിരുവനന്തപുരത്തുപോയി പിണറായി വിജയനില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ചത്. പിറ്റേന്ന് എന്നെ ഫോണ്‍ ചെയ്ത് അഞ്ചുലക്ഷം രൂപ കിട്ടിയിട്ടുണ്ട്, എന്തു ചെയ്യണം എന്ന് ചോദിച്ചു. അത് അവിടെതന്നെ ഇരിക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു. ഇതാണ് അക്കിത്തം.

Google NewsAdd Kesari Weekly as a preferred source on Google

1970ല്‍ പുറത്തിറങ്ങിയ ‘കേസരി’യുടെ ‘നിളയുടെ ഇതിഹാസം’ എന്ന വിശേഷാല്‍പ്പതിപ്പിനുവേണ്ടി വിവരങ്ങള്‍ ശേഖരിക്കാന്‍ കോഴിക്കോട് ആകാശവാണിയില്‍ ചെന്നുകണ്ടതു മുതലാണ് അക്കിത്തവുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത്. അന്ന് ഞാന്‍ കേസരിയുടെ പത്രാധിപരായിരുന്നു. അക്കിത്തം കോഴിക്കോട് ആകാശവാണിയില്‍ ഉദ്യോഗസ്ഥനുമായിരുന്നു.

ഞാന്‍, നിളയുടെ തീരത്തെ സാഹിത്യനായകന്മാരെയും കലാകാരന്മാരെയും തേടി നടക്കുന്ന കാലമായിരുന്നു. അക്കിത്തവും നിളയുടെ തീരത്തായിരുന്നു എന്നത് അദ്ദേഹവുമായി ബന്ധപ്പെടാന്‍ ഒരു നിമിത്തമായി. ആ ഉദ്യമത്തിനു അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും നല്ല സഹകരണമുണ്ടായി. പിന്നീട് കേസരിയുടെ വാര്‍ഷികപ്പതിപ്പുകളില്‍ അദ്ദേഹത്തിന്റെ കവിത സ്ഥിരമായിരുന്നു. ഈ ബന്ധം തപസ്യ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനത്തിലേക്ക് വ്യാപിച്ചു. അടിയന്തരാവസ്ഥയില്‍ ഒളിവില്‍ കഴിയവെ വി.ടി. ഭട്ടതിരിപ്പാടിന്റെ വീട്ടിലിരുന്നു അക്കിത്തവുമായി ഏറെ നേരം സംസാരിക്കാന്‍ കഴിഞ്ഞിരുന്നു.

ADVERTISEMENT

തപസ്യ വാര്‍ഷികം സാഹിത്യലോകത്തെ ഒരു സംഭവമാക്കണമെന്ന ആഗ്രഹം യാഥാര്‍ത്ഥ്യമാക്കുന്നതിന് അക്കിത്തവും സഹായിച്ചിട്ടുണ്ട്. കേരളത്തിലും പുറത്തുമുള്ള പ്രശസ്ത സാഹിത്യകാരന്മാരെ വാര്‍ഷികത്തില്‍ പങ്കെടുപ്പിക്കാന്‍ സാധിച്ചു. മഹാകവി അക്കിത്തത്തിന്റെ വ്യക്തിത്വവും സൗഹൃദവും ഇതില്‍ പ്രധാന പങ്കുവഹിച്ചു. ഇതോടെ അക്കിത്തത്തെ അതുവരെ കമ്മ്യൂണിസ്റ്റു പക്ഷത്തു കണ്ടവര്‍ അന്തംവിട്ടു. ആര്‍.എസ്.എസ്സുമായി ബന്ധപ്പെടുന്നവരെ മാറ്റിനിര്‍ത്താന്‍ കമ്മ്യൂണിസ്റ്റുകള്‍ അന്നും ശ്രമിച്ചിരുന്നു. തപസ്യ അതിന്റെ സാന്നിദ്ധ്യമറിയിച്ചിരുന്നത് അക്കിത്തത്തിന്റെ പേരിലായതിനാല്‍ അദ്ദേഹത്തെ തഴയാന്‍ ശക്തമായ നീക്കങ്ങളുണ്ടായി. സംഘശാഖയില്‍ വരുന്ന ആളല്ലാഞ്ഞിട്ടും അദ്ദേഹത്തെ ആര്‍.എസ്.എസ്സുകാരന്‍ എന്ന് മുദ്രകുത്തി. ജ്ഞാനപീഠം ലഭിച്ച സന്ദര്‍ഭത്തില്‍പോലും കമ്മ്യൂണിസ്റ്റുകള്‍ ചെയ്തത് ഇതാണ്.

ഒടുവില്‍ മാതൃഭൂമിയുടെ ഒരു അഭിമുഖം പ്രസിദ്ധീകരിക്കാന്‍ പോകുന്ന കാര്യം എന്നെ വിളിച്ചു സംസാരിച്ചു. താനെടുക്കുന്ന ഏതുകാര്യത്തിലും എന്റെ അഭിപ്രായം അറിയണമെന്ന് അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. മനസ്സിലുണ്ടാകുന്ന ഏതു സംശയത്തിനും പരിഹാരം കാണാന്‍ എന്നെ വിളിക്കാന്‍ മകന്‍ നാരയണനോടു പറയുമായിരുന്നു. ഏറ്റവും ഒടുവില്‍ അസുഖം എന്നറിഞ്ഞു നാരായണനെ വിളിച്ചപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല എന്ന മറുപടിയാണ് കിട്ടിയത്. വളരെ കാലത്തെ സ്‌നേഹബന്ധത്തിനു ഇനിയും തുടരാന്‍ കഴിയില്ലെന്ന് അപ്പോള്‍ ഞാന്‍ മനസ്സിലാക്കി.

 

Tags: അക്കിത്തം
Share29TweetSendShare

Related Posts

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

പി. നാരായണക്കുറുപ്പ്- വാക്കില്‍ ജ്വലിച്ച മഹാജന്മം

കവിയുടെ കര്‍മ്മയജ്ഞം

കവിയുടെ കര്‍മ്മയജ്ഞം

കവി പത്മശ്രീ പി നാരായണക്കുറുപ്പ് അന്തരിച്ചു

പ്രതിഭ, സിദ്ധന്‍, ബുദ്ധന്‍

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

ഭോജ് ശാല വിധി: മറനീക്കപ്പെടുന്ന യാഥാര്‍ത്ഥ്യങ്ങള്‍

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

എഴുത്തച്ഛനും സാംസ്‌കാരിക ഏകതയും

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

എഴുത്തച്ഛനെ എതിർക്കുന്നവരോട്

എഴുത്തച്ഛനെ എതിർക്കുന്നവരോട്

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies