Thursday, July 16, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

പകരം ചോദിക്കാന്‍ (ആരോമര്‍ ചേകവര്‍ 35)

പ്രകാശന്‍ ചുനങ്ങാട്പ്രകാശന്‍ ചുനങ്ങാട്
2 October 2020

”ദേഹദണ്ഡം പാരമുണ്ടായിരുന്നെങ്കിലും എന്റെ ആങ്ങള അങ്കത്തട്ടില്‍നിന്നിറങ്ങി ആല്‍ത്തറയില്‍ കേറിയിരുന്നു. ഓലയും എഴുത്താണിയും വരുത്തി. നടന്നതെല്ലാം അതേപടി ഓലയില്‍ പകര്‍ത്തി. ഓലക്കെട്ട് നിന്റെ അമ്മയെ ഏല്‍പ്പിക്കാനായി വാഴുന്നോരുടെ കയ്യില്‍ കൊടുത്തു. ആങ്ങളയെ പല്ലക്കിലെടുപ്പിച്ച് വാഴുന്നോരും വന്നു, പുത്തൂരം വീട്ടിലേക്ക്. ഓലക്കെട്ട് അമ്മയുടെ കയ്യില്‍തന്നു. ആ ഓലക്കെട്ട് പടിഞ്ഞാറ്റിമച്ചറയില്‍ കാരോലപ്പെട്ടിയില്‍ അമ്മ സൂക്ഷിച്ചുവെച്ചിട്ടുണ്ട് ”

Google NewsAdd Kesari Weekly as a preferred source on Google

”ചതിയന്‍ ചന്തു ഇപ്പോള്‍ എവിടെയുണ്ടമ്മേ?”

”കോലോസ്ത്രിനാട്ടിലുണ്ടെന്നാണ് കേള്‍വി.

ADVERTISEMENT

അരിങ്ങോടരുടെ കളരിക്കു നാഥന്‍. അവന്റെ അളവില്ലാത്ത സ്വത്തുക്കള്‍ക്കുടയോന്‍. മകള്‍
കുഞ്ചുണ്ണൂലിയുടേയും മരുമകള്‍ കുട്ടിമാണിയുടേയും ഭര്‍ത്താവായി, ചന്ത്വാശാനായി വാഴുകയാണുപോലും”

ആരോമുണ്ണി താക്കോലുംകൂട്ടമെടുത്ത് മച്ചറ തുറന്നു. കാരോലപ്പെട്ടിയില്‍ ഭദ്രമായിവെച്ചിട്ടുള്ള ഓലക്കെട്ടെടുത്ത് തെക്കിനിപ്പടിയില്‍ വന്നിരുന്നു. ഓലക്കെട്ടഴിച്ചു വായിക്കവേ ആരോമുണ്ണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഓലക്കെട്ട് തിരികെ കാരോലപ്പെട്ടിയില്‍ത്തന്നെ വെച്ചു. മച്ചറ വാതിലടച്ചു.
തലനിറയോളം എണ്ണതേച്ച്, ഇഞ്ചയും പുളിഞ്ചിക്കയും താളിയുമെടുത്ത് അവന്‍ ആറ്റിന്‍ചിറയില്‍ കുളിക്കാനായിപ്പോയി.

കുളികഴിഞ്ഞു വന്ന്, നാലുകെട്ടിനകത്തു കടന്ന് ചന്ദനച്ചാണവലിച്ചുവെച്ച് ചന്ദനമുരസി കുറിതൊട്ടു. അങ്കക്കുറി വേറെ വരച്ചു. പൊന്നുരച്ചു തിലകം തൊട്ടു.

അതുകണ്ട് ഉണ്ണിയാര്‍ച്ച നെഞ്ചത്തു കൈവെച്ചു.
”എന്തിനാ മകനേ നീ അങ്കക്കുറി വരച്ചത്! എവിടേയ്ക്കാ നീ ഒരുങ്ങിപ്പുറപ്പെടുന്നത്? ”

”കോലോസ്ത്രിനാട്ടോളം പോകണം. ചന്തൂനെ കാണണം. അവനോടൊരുവാള്‍ പൊരുതണം”
”അമ്മാവനു ശരിയൊത്ത അടവുള്ളവനാണ് ആ ചതിയന്‍. അവര്‍ ഒരു കളരിയില്‍ പയറ്റിയവരാണ്. പതിനെട്ടടവുകളും പയറ്റിത്തെളിഞ്ഞവന്‍. നാല്‍പ്പത്തിരണ്ടു വയസ്സുണ്ടവന്. മുന്‍കൈത്തണ്ടയ്ക്ക് ഊക്കുള്ള കാലമാണ്. അരിങ്ങോടരുടെ ചതിവിദ്യകള്‍ വശമാക്കിയവന്‍. മൊഴികൂടാതവന്‍ അമ്മാവനെ കൊന്നു. മൊഴിയോടെ അവന്‍ നിന്നെക്കൊല്ലും. വെറുതേ മരിക്കാന്‍ പോകേണ്ടെന്റെ മകനേ. നിണക്ക് ചെറുപ്പകാലമാണ്. അടവും തൊഴിലും ഉറച്ചിട്ടില്ല. മാറ്റാനോടേറ്റുതൊടുത്തിട്ടില്ല”

”ദൈവം വിധിച്ചപോലെ വന്നുഭവിക്കട്ടെ അമ്മേ”
അമ്മ മകനെ ചോറുണ്ണാന്‍ വിളിച്ചു. വടക്കിനിത്തളത്തില്‍ പുല്‍പ്പായ വിരിച്ചു. പൂവനില വെച്ചു. തുമ്പപ്പൂപോലുള്ള ചോറു വിളമ്പി. കറികള്‍ നാലും വിളമ്പി.
ആരോമുണ്ണി കൈയ്‌വായ്മുഖവും ചിതംവരുത്തി. ഇലയ്ക്കുമുമ്പില്‍ വന്നിരുന്നു. ഉരുളയുരുട്ടി ഉണ്ണാനൊരുങ്ങവേ അമ്മാവനെ ഓര്‍മ്മ വന്നു. കണ്ണില്‍ നീരു
നിറഞ്ഞു.

”നീയെന്താ ഊണു കഴിക്കാത്തത് ?”
”ഒരു വറ്റുപോലും ഇറങ്ങുന്നില്ലമ്മേ”

ആരോമുണ്ണി കൈകുടഞ്ഞെണീറ്റു. കിണ്ടിയിലെ വെള്ളംകൊണ്ട് കൈകഴുകി.
പടിഞ്ഞാറ്റി മച്ചറയുടെ വാതില്‍ തുറന്നു ആരോമുണ്ണി. വീരാളിപ്പട്ടു ഞൊറിഞ്ഞുടുത്തു. മെയ്യാഭരണപ്പെട്ടി വലിച്ചുവെച്ച് ചമയങ്ങളെല്ലാമെടുത്തണിഞ്ഞു. കളരിഭരമ്പരദൈവങ്ങളെ തൊഴുതുകൊണ്ട്, ഗുരുകാരണവന്മാരെ മനസ്സില്‍ ധ്യാനിച്ച്, പുറത്തു കടന്നു. മച്ചറ പൂട്ടി.
അങ്കച്ചമയങ്ങളോടെ നില്‍ക്കുന്ന മകനെക്കണ്ട് ഉണ്ണിയാര്‍ച്ച നെഞ്ചത്തു കൈവെച്ചു. കണ്ണീര്‍ ധാരധാരയായൊഴുകി.

”ഏറെക്കാലം കൊതിച്ചുണ്ടായ മകനല്ലേ നീ. മൂന്നാംവയസ്സില്‍ നിന്റെ മുടിയിറക്കി. അഞ്ചാംവയസ്സില്‍ കാതുകുത്തി. ഏഴാംവയസ്സില്‍ എഴുത്തിനിരുത്തി. ഞാനേ നിന്നെ പയറ്റു പഠിപ്പിച്ചു. അതുകൊണ്ടും പോരാഞ്ഞിട്ട് തുളുനാട്ടില്‍നിന്ന് കുരുക്കളെ വരുത്തി. പതിനെട്ടടവും തുളുവിദ്യയും പഠിപ്പിച്ചു. മാറ്റാനോടേറ്റുമുട്ടി, പൊന്നുമകനേ നിണക്കെന്തെങ്കിലും വന്നുപോയാല്‍, ഇനിയാരെക്കണ്ടിട്ടിരിക്കേണ്ടൂ ഞാന്‍”
(തുടരും)

 

Tags: ആരോമര്‍ ചേകവര്‍
Share5TweetSendShare

Related Posts

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ഡയറി (അമ്പിളിത്തോണി 1)

ഡയറി (അമ്പിളിത്തോണി 1)

ബീര്‍ബലിന്റെ ന്യായബോധം

ബീര്‍ബലിന്റെ ന്യായബോധം

മോഷുവും ഗജ്ജുവും

മോഷുവും ഗജ്ജുവും

പൂക്കാലം

പൂക്കാലം

പൂവന്‍കോഴിയുടെ ബുദ്ധി

പൂവന്‍കോഴിയുടെ ബുദ്ധി

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

എഴുത്തച്ഛനെ എതിർക്കുന്നവരോട്

എഴുത്തച്ഛനെ എതിർക്കുന്നവരോട്

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies