Monday, July 13, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home നോവൽ

തണല്‍ മരങ്ങള്‍ക്ക് താഴെ (ആണ്ടവന്റെ ലീലാവിലാസങ്ങള്‍ 7)

സുധീര്‍ പറൂർസുധീര്‍ പറൂർ
28 August 2020

എപ്പോഴും കാര്‍മേഘം നിറഞ്ഞ ഒരാകാശം പോലെയായിരുന്നു ആണ്ടവന്റെ മനസ്സ്. ഹൃദയം തുറന്ന് ചിരിക്കാനോ സന്തോഷിക്കാനോ കഴിയാത്ത ഒരവസ്ഥ. പക്ഷെ അത് ഒരിക്കലും അവന്‍ പുറത്ത് കാണിച്ചില്ല. അതിന്റെ പേരില്‍ അമ്മയ്ക്കും അച്ഛനും സങ്കടമാവേണ്ട എന്നായിരുന്നു അവന്റെ ചിന്ത- ഒരു ജലദോഷപ്പനി വന്നാല്‍ പോലും കല്ലു കുത്തിയ ഇടത്തേയ്‌ക്കെല്ലാം കഠിന വഴിപാടുകള്‍ നേരുന്നതാണ് അമ്മ കല്യാണിയുടെ പ്രകൃതം. മകന്‍ വളര്‍ന്നു ഒത്ത ഒരു യുവാവായി എന്നൊന്നും ആ അമ്മ കരുതാറില്ല. അമ്മയ്ക്ക് എന്നും അവന്‍ തന്റെ ‘പൊന്നു’ മാത്രമാണ്.

Google NewsAdd Kesari Weekly as a preferred source on Google

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമ്പലത്തിലെ ഉത്സവ പറമ്പില്‍ വച്ച് ആണ്ടവന് വയ്യാതായതിന് രണ്ടോ മൂന്നോ മാസം കഴിഞ്ഞിട്ടുണ്ടായിരിക്കും. ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഇല്ലത്തു വന്ന ഒരു ദിവസം വല്യമ്പൂരി ചോപ്പന്‍ വേലായുധനെ ഇല്ലത്തേയ്ക്ക് വിളിപ്പിച്ചു. ഉണ്ണികൃഷ്ണന്‍ നമ്പൂരിയും കുടുംബവും കല്‍ക്കട്ടയിലാണ്. വല്യമ്പൂരിയുടെ അടുത്ത ബന്ധുവാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നേ ആണ്ടവനറിയു – വല്യമ്പൂരിയുടെ അച്ഛന്റെ അനിയന്റെ മകനാണെന്ന് പിന്നീട് ഭവത്രാതന്‍ പറഞ്ഞ് മനസ്സിലായി. ഡോക്ടര്‍ ചോപ്പന്‍ വേലായുധനോട് ആണ്ടവന് അമ്പലത്തില്‍ വച്ചുണ്ടായ വിഭ്രമത്തെ കുറിച്ച് ചോദിച്ചുമനസ്സിലാക്കി. ആണ്ടവനെ ഒറ്റയ്ക്കിരുത്തി ഏറെ നേരം സംസാരിച്ചു. ഒറ്റയ്ക്കിരിയ്ക്കുമ്പോള്‍ എന്തെങ്കിലും ശബ്ദം കേള്‍ക്കാറുണ്ടാ എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കാറുണ്ടെന്ന്. അത് ഏതൊ യക്ഷിയെപ്പോലെയാണ് അവന് തോന്നുന്നതെന്നും പറഞ്ഞു. നമ്പൂരി വീണ്ടും വീണ്ടും ചോദിച്ചപ്പോള്‍ മടിച്ച് മടിച്ചാണെങ്കിലും അവന്‍ പറഞ്ഞു. ചിലപ്പോള്‍ ചില രാത്രികളില്‍ താന്‍ ഒറ്റയ്ക്കാണെന്ന് നല്ല ബോധ്യം വന്നാല്‍ അത് തന്നെ സമീപിക്കാറുണ്ട്. പൂര്‍ണ നഗ്‌നയായി തന്റെ മുമ്പില്‍ വന്നു നില്‍ക്കും. ‘എനിക്ക് പേടിയാണ് വല്ലാത്ത പേടി – ഞാന്‍ അതിനെ ചീത്ത പറയും – പക്ഷെ അത് ചിരിക്കുയാണ് പതിവ്. എനിക്കതിനെ കാണണ്ട. അതിന്റെ ശബ്ദം കേള്‍ക്കണ്ട – അതിനെന്തെങ്കിലും വഴിയുണ്ടോ ഡോക്ടര്‍…?’

‘പ്രേതം, യക്ഷി എന്നൊക്കെ പറയുന്നത് വെറും വിശ്വാസമല്ലേ ആണ്ടവാ? നിന്നെപ്പോലെ നന്നായ് പഠിക്കുന്ന സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ ഇങ്ങനെ അന്ധവിശ്വാസത്തിന് അടിപ്പെടാന്‍ പാടുണ്ടോ? ‘ ഡോക്ടര്‍ വെറുതെ ചോദിച്ചപ്പോള്‍ ആണ്ടവന് സങ്കടം വന്നു. ‘ആരും ഞാന്‍ പറഞ്ഞത് വിശ്വസിക്കില്ല. ഞാന്‍ നേരിട്ട് കാണുന്നതാണ്. എന്റെ യീ ചെവി കൊണ്ട് കേള്‍ക്കാറുള്ളതാണ്..’ പിന്നെയും അവര്‍ ഏറെ നേരം സംസാരിച്ചു. അതിന് ശേഷമാണ് ഡോക്ടര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ആണ്ടവനേയും ഭവത്രാതനേയും മാറ്റിനിര്‍ത്തി വല്യമ്പൂരിയോടു വേലായുധനാടും ചില കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. ‘അവന്റെ കുടുംബത്തിലാര്‍ക്കെക്കെങ്കിലും ഇത്തരത്തിലുള്ള അസുഖം കണ്ടിട്ടുണ്ടോ?’ വേലായുധന്‍ ഒന്നും പറയാതെ വലിയ നമ്പൂരിയെ നോക്കി. വല്യമ്പ്യൂരി ആണ്ടവനെ വേലായുധന് കിട്ടിയ കഥ ഉണ്ണികൃഷ്ണന്‍ നമ്പൂരിയെ കേള്‍പ്പിച്ചു. ‘സാധാരണ പാരമ്പര്യകാരണങ്ങളാലോ തലച്ചോറിനോ മെഡുല്ലയ്ക്കാ ഉണ്ടാകുന്ന ചില ആഘാതങ്ങള്‍ കൊണ്ടോ ആണ് ഈ രോഗം സംഭവിക്കുന്നത്. ഇത്ര ചെറുപ്പത്തില്‍ തന്നെ ഈ രോഗം കാണുന്നതും കുറവാണ്. ഞങ്ങള്‍ സ്‌കിസോഫ്രേനിയ എന്ന് പറയും. എന്തായാലും അയാള്‍ രോഗവിമുക്തനല്ല. ഇപ്പോഴും അയാളില്‍ പലതരത്തിലുള്ള മിഥ്യാ കാഴ്ചകളും കേള്‍വികളുമുണ്ട്. മരുന്ന് കുറച്ച് കാലം സ്ഥിരമായി കഴിക്കുക തന്നെ വേണം.’ അയാള്‍ ഒരിക്കല്‍ കിണറ്റില്‍ വീണിട്ടുണ്ട്. അതുകൊണ്ട് ഇങ്ങനെ സംഭവിയ്ക്കാമോ?’ വല്യമ്പൂരി ചോദിച്ചു. ‘തലയ്ക്ക് ശക്തമായ ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ ചിലപ്പോള്‍ സംഭവിയ്ക്കാം.’ ഡോക്ടര്‍ പറഞ്ഞു. വല്യമ്പൂരി വേലായുധനെ ഒന്നു നോക്കി. അയാളുടെ കണ്ണുകള്‍ ഈറനണിയുന്നത് വല്യമ്പൂരി ശ്രദ്ധിച്ചു. ‘നമ്മുടെ ഭവത്രാതന്‍ ഒരിയ്ക്കന്‍ കിണറ്റില്‍ വീണു. ഒന്നും നോക്കാതെ അവനെ രക്ഷിയ്ക്കാന്‍ ആണ്ടവന്‍ കിണറ്റില്‍ ചാടി. ആളുകള്‍ ഓടിക്കൂടുമ്പോള്‍ ഭവത്രാതനെ താങ്ങി കിണറ്റിലെ ഒരു വള്ളിച്ചെടിയില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു ആണ്ടവന്‍. കിണറ്റില്‍ ഇറങ്ങി രണ്ടു പേരെയും വലിച്ചു കയറ്റിയപ്പോഴേയ്ക്കും ആണ്ടവന്റെ ബോധം പോയിരുന്നു. കിണറ്റില്‍ വേണ്ടത്ര ശ്വാസം കിട്ടിയിരുന്നില്ല എന്ന് ഇറങ്ങിയവര്‍ പറഞ്ഞിരുന്നു. അതു മാത്രമല്ല ആണ്ടവന്റെ തലയ്‌ടെ പിന്‍ഭാഗത്ത് അല്പം വലിയ ഒരു മുറിവുണ്ടായിരുന്നു. കിണറിനടിയിലെ പാറയിലെവിടെയോ തല ഇടിച്ചതായിരിക്കണം. – ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും അവന്‍ ഒന്നു രണ്ടു പ്രാവശ്യം ഛര്‍ദ്ധിച്ചു. അഞ്ചാറു ദിവസത്തെ ചികിത്സ കഴിഞ്ഞാണ് ആശുപത്രിയില്‍ നിന്ന് പോന്നത്.’ യഥാര്‍ത്ഥില്‍ ആണ്ടവന്‍ അന്ന് അങ്ങിനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ന് ഭവത്രാതന്‍ ഇല്ല. ഭാവത്രാതന് നീന്താന്‍ പോലും അറിയില്ലായിരുന്നു.’ വല്യമ്പൂരി പറഞ്ഞപ്പോള്‍ ഡോക്ടര്‍ വിശദീകരിച്ചു. അതുകൊണ്ടായിരിക്കണമെന്നില്ല. ആയിക്കൂടെന്നുമില്ല. കാരണത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ചിട്ട് കാര്യമില്ലല്ലോ. വന്ന രോഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള വഴി നോക്കുക. മനസ്സില്‍ വലിയ വിഷമം തട്ടാതെ നോക്കുക അതാണ് പ്രധാനമായും വേണ്ടത്. പിന്നെ കൃത്യമായി മരുന്ന് കഴിക്കണം.’

ADVERTISEMENT

വല്യമ്പൂരിയുടെ മനസ്സ് ചഞ്ചലമായിരുന്നു. ഭവത്രാതന്റെ ജീവന് ആണ്ടവനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അതില്‍ പിന്നെ ആണ്ടവന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ഒരു പ്രത്യേക താല്‍പര്യം തന്നെയുണ്ടായി. പിതാവിന്റെ വാര്‍ദ്ധക്യം ഏറ്റുവാങ്ങി തന്റെ യൗവനം ദാനം ചെയ്ത പുരാണ കഥപാത്രം പൂരുവിനെ അദ്ദേഹം മനസ്സില്‍ കണ്ടു. സുഹൃത്തിന് ജീവന്‍ നല്‍കുവാന്‍ മാറാരോഗം ഏറ്റുവാങ്ങിയ ആണ്ടവന്റെ കര്‍മ്മം മഹാത്യാഗം തന്നെയാണെന്ന് അദ്ദേഹം വിചാരിച്ചു. ഹൃദയം കൊണ്ട് അദ്ദേഹം അവനെ പ്രണമിക്കുകയായിരുന്നു.

വല്യമ്പൂരി പറഞ്ഞതനുസരിച്ചാണ് മുത്താഴിയം കോട്ടില്ലത്തേയ്ക്ക് ആണ്ടവന്‍ ചെന്നു കൂടിയത്. ഒറ്റയ്ക്കിരിക്കാനും കൂടുതലായി ചിന്തിക്കാനുമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണെന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞിരുന്നുവല്ലോ. ആണ്ടവന്റെ ഏകാന്തത ഒഴിവാക്കാന്‍ കൂടുതല്‍ നല്ലത് മുത്താഴിയംകോട്ടെ സാഹചര്യമാണെന്ന് വല്യനമ്പൂരി കണക്കുകൂട്ടി. ഏഴൂര്‍ മനയും മുത്താഴിയം കോട്ടില്ലവും തമ്മില്‍ അധികം ദൂരമില്ല. ഒരു പത്തോ പതിനഞ്ചോ മിനിറ്റു നടന്നാല്‍ എത്തിച്ചേരാവുന്ന ദൂരം മാത്രം. വല്യമ്പൂതിരിയുടെ സഹോദരിയെ വേളികഴിപ്പിച്ചിരിക്കുന്നത് മുത്താഴിയംകോട്ടേയ്ക്കാണ്. അതു മാത്രമല്ല ഏഴൂര്‍ മനയും മുത്താഴിയംകോടും തമ്മിലുള്ള ബന്ധം. പണ്ടുമുതലേ അങ്ങോട്ടും ഇങ്ങോട്ടും പല വേളികളുമുണ്ടായിട്ടുണ്ട്. മുത്താഴിയം കോട്ട് വലിയ ഒരു കൂട്ടുകുടുംബമായിരുന്നു. ഏറെ പേരുണ്ടവിടെ. ‘കോളേജില്ലാത്ത ദിവസങ്ങളില്‍ അവിടെ ചെന്ന് സഹായിക്കാന്‍ പറ്റ്വേ ‘ എന്നാണ് വല്യമ്പൂരി ചോദിച്ചത്. അല്ലെങ്കിലും അദ്ദേഹം ആരോടും ഒരിക്കലും ആജ്ഞാപിച്ച് കേട്ടിട്ടില്ല. ദേഷ്യം പിടിച്ച് ഒരിക്കല്‍ പോലും അദ്ദേഹത്ത ആരും കണ്ടിട്ടുമുണ്ടായിരിക്കില്ല. അത്ര സാത്വികനായിരുന്നു വല്യമ്പൂരി. അദ്ദേഹത്തെ നാട്ടുകാര്‍ക്കുമുഴുവന്‍ വലിയ ബഹുമാനമായിരുന്നു. ആരും അദ്ദേഹത്തോടും അദ്ദേഹം ആരോടും എതിര്‍ത്തൊന്നും പറയാറില്ല. മുത്താഴിയം കോട്ട് ചെറിയ ചെറിയ പണികളേ ആണ്ടവനുണ്ടായിരുന്നുള്ളു. പഠിക്കണ കുട്ടിയാണ് എന്ന ഒരു പരിഗണന അവിടെയും അവനു കിട്ടി. മുത്താഴിയം കോട്ടില്ലത്തെ കാരണവര്‍ അച്യുതന്‍ നമ്പൂതിരി ഏറെ സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നു. പൊതുപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം നല്ലൊരു പുസ്തക പ്രേമി കൂടിയായിരുന്നു. അതുകൊണ്ടു തന്നെ ഇല്ലത്ത് നല്ലൊരു ഗ്രന്ഥശേഖരവുമുണ്ടായിരുന്നു. ഇടയ്ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ആണ്ടവനോട് പറയും. അറിവു നേടിയാലെ അടിമത്തത്തില്‍ നിന്ന് മോചനം നേടാന്‍ കഴിയു എന്നതായിരുന്നു അദേഹത്തിന്റെ കാഴ്ചപ്പാട്. പഠിക്കാന്‍ വളരെ നല്ല പ്രേരണയായിരുന്നു അദ്ദേഹം ആണ്ടവന് നല്‍കിയത്. അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ ദേവകിഅന്തര്‍ജനം എഴൂര്‍ മനയ്ക്കലെ വല്യമ്പൂരിയുടെ സഹോദരിയാണ്. അവര്‍ക്ക് മൂന്ന് പെണ്‍കുട്ടികളായിരുന്നു. മൂത്തത് സാവിത്രി. വെളുത്തു മെലിഞ്ഞ അതി സുന്ദരിയായ പെണ്‍കുട്ടി. അവളെ വല്യമ്പൂരിയുടെ മകന്‍ ഭാവത്രാതനു വേണ്ടി ഉഴിഞ്ഞിട്ടതാണ്. ഭവത്രാതന്‍ ഇടയ്ക്കിടയ്ക്ക് അവിടെ വരുന്നതും അവളെ കാണുന്നതും ആണ്ടവനും അറിവുള്ള കാര്യം തന്നെ. അതില്‍ വല്യമ്പൂരിയ്‌ക്കോ അച്യുതന്‍ നമ്പൂരിയ്ക്കാ യാതൊരുവിധ പരാതിയുമുണ്ടായിരുന്നില്ല.

സാവിത്രിയെ കുറിച്ച് മുമ്പേ തന്നെ ഭവത്രാതന്‍ പറഞ്ഞ് ആണ്ടവന്‍ കേട്ടിട്ടുണ്ട്. അച്യുതന്‍ നമ്പൂരിയുടെ മൂന്ന് അനുജന്‍മാരും അവരുടെ ഭാര്യമാരും മക്കളും ആ ഇല്ലത്ത് തന്നെയാണ് താമസം. ഏഴൂര്‍ മനയെപ്പോലെ ഒരു ശൂന്യതയുടെ ഗന്ധം മുത്താഴിയം കോട്ടില്ല. അവിടെ എപ്പോഴും ബഹളമയമാണ്. ആര്‍പ്പും വിളിയും എപ്പോഴും ഒരാഘോഷത്തിന്റെ പ്രതീതി. ഇല്ലത്തിന്റെ അകത്തേയ്‌ക്കൊന്നും ആണ്ടവന്‍ കയറാറില്ലെങ്കിലും അവിടെ ജാതീയമായ ഒരാക്ഷേപവും അവന് കേള്‍ക്കേണ്ടി വന്നിട്ടില്ല. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ മുത്താഴിയം കോട്ടെ ഏതൊ ഒരു നമ്പൂരിയും പങ്കെടുത്തിട്ടുണ്ടത്രെ. ജാതിവ്യവസ്ഥയ്‌ക്കെതിരെ അധ:കൃതരെ സംഘടിപ്പിക്കുന്ന കാര്യത്തിലും പലതരത്തില്‍ സഹകരിച്ച ചരിത്രമാണ് ആ ഇല്ലത്തിനുള്ളത്. അച്യുതന്‍ നമ്പൂരിയുടെ അനുജന്‍ നാരായണന്‍ നമ്പൂരി യോഗക്ഷേമസഭയുടെ പ്രവര്‍ത്തകനായിരുന്നു. വി.ടി ഭട്ടതിരിപ്പാടും എം.ആര്‍.ബിയുമൊക്കെ പലപ്പോഴും അവിടെ സന്ദര്‍ശിച്ച കാര്യം പറയുമ്പോള്‍ ഇല്ലത്തെ കുട്ടികള്‍ പോലും ആവേശഭരിതരാകും. ഇല്ലത്തെ പുറം കാര്യങ്ങള്‍ ഒക്കെ നോക്കി നടത്തുന്നത് കാര്യസ്ഥന്‍ രാവുണ്ണി നായരായിരുന്നു. രാവുണ്ണി നായര്‍ക്ക് ഒരു കയ്യാളായി കൂടുക എന്നതായിരുന്നു ആണ്ടവന്റെ ജോലി. പഠനത്തിന് ജോലി ഒരു തടസ്സമാവരുതെന്ന അച്യുതന്‍ നമ്പൂരിയുടെ കഠിന ശാസന നിലവിലുണ്ടായിരുന്നതുകൊണ്ട് രാവുണ്ണി നായര്‍ക്ക് ആണ്ടവന്‍ വന്നാലും ഇല്ലെങ്കിലും ഒരുപോലെ തന്നെ. ഭവത്രാതന്‍ വരുന്ന ദിവസങ്ങളില്‍ അവര്‍ ഒന്നും രണ്ടും പറഞ്ഞ് പാടവരമ്പിലൂടെ നടക്കും. അങ്ങന സംസാരിക്കുന്ന സന്ദര്‍ഭത്തിലും ആണ്ടവന്‍ മറ്റേതോ ലോകത്തിലേക്ക് ഇടയ്ക്ക് തെന്നിമാറുന്നത് ഭവത്രാതന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ‘ആ ആണ്ടവാ – നീ എവിടെയാണ് ? ഞാന്‍ പറയുന്നത് വല്ലതും കേള്‍ക്കണുണ്ടോ?’ ഭവത്രാതന്‍ ഇടയ്ക്ക് ചോദിക്കാറുണ്ട്. ‘കേള്‍ക്കണ് ണ്ട് പറഞ്ഞോളു’ എന്ന് ആണ്ടവന്‍ പറയുമെങ്കിലും അയാളുടെ മനസ്സ് പല വഴികളിലൂടെ സഞ്ചരിക്കുന്നത് ഭവത്രാതന്‍ തിരിച്ചറിഞ്ഞിരുന്നു. വളരെ ചെറുപ്പം മുതലേ കണ്ടുവരുന്നതല്ലേ? ഒന്നിച്ച് ഒരേ ക്ലാസില്‍ പഠിച്ച് പോന്നതല്ലേ? കുറച്ചൊക്കെ മനസ്സിലാവാതിരിക്കില്ലല്ലോ. ആണ്ടവന്റെ മനസ്സില്‍ പലപ്പോഴും ഉന്‍മാദരേണുക്കള്‍ അവ്യക്ത ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ടെന്ന് ചിന്തിക്കുവാന്‍ ഭവത്രാതന് കഴിഞ്ഞിരുന്നില്ല – അല്ലെങ്കിലും തികച്ചും ഒരു കാല്പനിക ലോകത്തായിരുന്നു ഭവത്രാതന്‍. സാവിത്രിയെ വേളി കഴിക്കുന്നതിനെ കുറിച്ച് ഒരുപാടു സ്വപ്‌നങ്ങളുണ്ടായിരുന്നു അയാള്‍ക്ക്. പലപ്പോഴും രണ്ടുപേരും ഒറ്റയ്ക്കായാല്‍ അതൊക്കെ തന്നെയാണ് ഭവത്രാതന് പറയുവാനുണ്ടായിരുന്നത്. ആണ്ടവനാകട്ടെ അത്തരം കാര്യങ്ങളില്‍ ലയിച്ചിരിക്കാന്‍ കഴിയാറുമില്ല.ഒരിക്കല്‍ ഭവത്രാതന്‍ ആണ്ടവനോട് ചോദിച്ചു. ‘ആണ്ടവാ നീ ഏതെങ്കിലും പെണ്ണിനെ കണ്ടു വച്ചിട്ടുണ്ടോ, കല്യാണം കഴിയ്ക്കാന്‍?’ ആണ്ടവന്‍ പൊട്ടിച്ചിരിച്ചു. കല്യാണം പെണ്ണ്, കുട്ടോള് അതൊന്നും നിക്ക് പറഞ്ഞിട്ടില്ല – ആ യക്ഷി സമ്മതിയ്ക്കില്യ . ‘ഏത് യക്ഷി? അപ്പൊ നിനക്കുമുണ്ട് ഉള്ളിലാരോ … ങാ – ണ്ട്- ല്ലേ’ ആണ്ടവന്‍ ചിരിച്ചതേയുള്ളൂ. പക്ഷെ ആ ചിരിയില്‍ ഒരു ഭയാനകത ഉണ്ടായിരുന്നു. ഭവത്രാതനൊന്നും മനസ്സിലായില്ല. ആണ്ടവന്റെ സിരകളില്‍ ഉറങ്ങിക്കിടക്കുന്ന ഉന്‍മാദത്തിന്റെ സീല്ക്കാരം ഭവത്രാതന് കാണാന്‍ കഴിയുന്നതായിരുന്നില്ല. എന്തോ കാരണംകൊണ്ട് അമ്പല പറമ്പില്‍ വച്ച് ആണ്ടവന്‍ അക്രമാസക്തനായത് ഭവത്രാതനും അറിയാമായിരുന്നു. അത് കര്‍മ്മങ്ങളില്‍ വന്ന എന്തോ പിഴ കാരണം സംഭവിച്ചതാണെന്ന നാട്ടിലെ പൊതു വിശ്വാസം തന്നെയായിരുന്നു അയാള്‍ക്കുമുണ്ടായിരുന്നത്. എന്നാല്‍ തന്നെ വശീകരിച്ച് പ്രലോഭനത്തിന്റെ നീല തടാകങ്ങളിലേക്ക് ക്ഷണിക്കുന്ന ആ വടയക്ഷിയെ എങ്ങനെ തളയ്ക്കാനാകുമെന്ന ചിന്തയിലേയ്ക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു പലപ്പോഴുമവന്‍. അവന്റെ മനസ്സിന്റെ വനാന്തരങ്ങളില്‍ അനിഷേധ്യമായ പൗരുഷത്തോടെ ഒരു മദഗജം മുക്രയിട്ട് വപ്രക്രീഡ നടത്തുന്നത് കണ്ട് കടിഞ്ഞാണ്‍ നഷ്ടപ്പെടാതിരിക്കാന്‍ കലികാല ദൈവങ്ങളെ തോറ്റിയുണര്‍ത്തുകയായിരുന്നു ആണ്ടവനെന്ന കാര്യം ഭവത്രാതനെന്നല്ല ആര്‍ക്കും മനസ്സിലായില്ല. ശൃംഗാര ചിരിയോടെ ഇറങ്ങിവന്ന് ചുണ്ണാമ്പ് ചോദിച്ച് തന്റെ നഖവും മുടിയും മാത്രം അവള്‍ ബാക്കി വച്ച് കടന്നു പോകുന്നതിനു മുമ്പ് അവളെ എങ്ങനെ തളയ്ക്കാം എന്ന് അവന്റെ മനസ്സ് പരതിക്കൊണ്ടിരുന്നു.
(തുടരും)

Tags: ആണ്ടവന്റെ ലീലാവിലാസങ്ങള്‍
Share1TweetSendShare

Related Posts

കുടുംബക്ഷേത്രം

കുടുംബക്ഷേത്രം

ജീവിതസമരം (പോർമുഖം 24)

ജീവിതസമരം (പോർമുഖം 24)

മറുതീരങ്ങളിൽ (പോർമുഖം 23)

മറുതീരങ്ങളിൽ (പോർമുഖം 23)

പത്രാധിപരില്ലാത്ത പത്രം (പോർമുഖം 22)

പത്രാധിപരില്ലാത്ത പത്രം (പോർമുഖം 22)

കര്‍മ്മയോഗിയുടെ കാല്‍പ്പാടുകള്‍ (പോർമുഖം 21)

കര്‍മ്മയോഗിയുടെ കാല്‍പ്പാടുകള്‍ (പോർമുഖം 21)

പ്രകമ്പനങ്ങള്‍ (പോർമുഖം 20)

പ്രകമ്പനങ്ങള്‍ (പോർമുഖം 20)

Shopping Cart

Latest

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies