Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

പരമേശ്വരീയം 1195 കേരള ബാല്യത്തിന് കിളിപ്പാട്ടിന്റെ കരുതല്‍

ജെ.രാജേന്ദ്രൻജെ.രാജേന്ദ്രൻ
7 August 2020

മുന്‍പരിചയങ്ങളില്ലാത്തവിധം ലോകബാല്യം വീട്ടുതടങ്കലിലാക്കപ്പെട്ട രോഗവാഴ്ചയുടെ കാലത്താണ് നാം ജീവിക്കുന്നത്. പള്ളിക്കൂടത്തിലെ ഉല്ലാസങ്ങളും കളിക്കൂട്ടങ്ങളുമില്ലാതെ യാന്ത്രിക വിനോദങ്ങൡ ബന്ധിതരാകുന്ന കുട്ടികളുടെ മാനസികാരോ ഗ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. കേരളത്തില്‍ അറുപതിലേറെ ബാല്യങ്ങളാണ് ഈ കാലത്ത് ജീവിതത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. ഏതിരുട്ടിനേയും ആത്മശോഭകൊണ്ട് വെളിച്ചമാക്കുന്ന നമ്മുടെ പൈതൃക സമ്പത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയാണ് ഏക പരിഹാരം. അടുത്തിടെ ‘മന്‍ കീ ബാത്തി’ല്‍ പ്രധാനമന്ത്രി കുട്ടികള്‍ക്ക് ഒരാഹ്വാനം നല്‍കിയിരുന്നു. പഴയ തലമുറയില്‍ നിന്ന് പരമ്പരാഗത കളികള്‍ പഠിച്ചെടുക്കുകയും പരിശീലിക്കുകയും ചെയ്യുക. വീട്ടിലെ മുത്തശ്ശിമാരെയും മുത്തച്ഛന്‍മാരെയും ഇന്റര്‍വ്യൂ ചെയ്ത് അതിന്റെ വീഡിയോ തയ്യാറാക്കുക. പഴമയേയും പുതുമയേയും കൂട്ടിയിണക്കി ആകര്‍ഷകമായ ഒരു പഠന സംവിധാനം രൂപപ്പെടുത്തുക എന്ന വലിയ കാഴ്ചപ്പാട് ഈ ചെറിയ നിര്‍ദ്ദേശത്തിലുണ്ട്. ബാലഗോകുലം പോലെയുള്ള അനൗപചാരിക മൂല്യ വിദ്യഭ്യാസ പ്രസ്ഥാനങ്ങള്‍ക്ക് ഈ മേഖലയില്‍ മൗലികമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

Google NewsAdd Kesari Weekly as a preferred source on Google

രാജ്യം ഗൃഹവാസത്തിലേക്ക് നീങ്ങിയ നാളുകളില്‍ വീട്ടിലിരിക്കേണ്ടി വരുന്ന കുട്ടികള്‍ക്കുവേണ്ടി വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ വിവിധ സംരംഭങ്ങള്‍ ബാലഗോകുലം ആവിഷ്‌ക്കരിച്ചിരുന്നു. പഞ്ചശീല പദ്ധതി, ഭൂമിക്കൊരു ദക്ഷിണ, കുട്ടികളുടെ കൃഷിപൂരം, എന്റെ കൈനീട്ടം എന്റെ നാടിന്, കുഞ്ഞുണ്ണി സര്‍ഗ്ഗോത്സവം, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം മുതലായ കാര്യക്രമങ്ങളിലൂടെ കുട്ടികളെ ക്രിയാശീലരാക്കി നിലനിര്‍ത്തുവാനുള്ള പരിശ്രമങ്ങളുണ്ടായി. പ്രതിവാര ഗോകുലങ്ങള്‍ മായാഗോകുലങ്ങളായി. വീട്ടിലിരുന്ന് നിശ്ചിത മാതൃകയില്‍ വാട്‌സ്ആപ്പ് കൂട്ടായ്മകളിലൂടെ ഗോകുലങ്ങള്‍ സജീവമായി. ആയിരക്കണക്കിന് കയ്യെഴുത്തു മാസികകളും കരകൗശല വിഭവങ്ങളും തയ്യാറായി. ഈ പശ്ചാത്തലത്തില്‍ ഇക്കുറി കര്‍ക്കിടകമാസത്തെ കുട്ടികളുടെ കലോത്സവമാക്കാനുള്ള വിപുലമായൊരു പദ്ധതി രൂപപ്പെട്ടു. രാമായണത്തെ ജനകീയമാക്കി നവോത്ഥാന മാര്‍ഗ്ഗരേഖ സൃഷ്ടിച്ച സ്വര്‍ഗ്ഗീയ പരമേശ്വര്‍ജിയുടെ നാമത്തില്‍ കുട്ടികളുടെ ഏറ്റവും വലിയ ഓണ്‍ലൈന്‍ കലോത്സവം നടത്തണമെന്ന് തീരുമാനിക്കപ്പെട്ടു. കര്‍ക്കിടകം 1 മുതല്‍ ചിങ്ങം1 വരെ ശിശു, ബാല, കിഷോര്‍ പ്രവര്‍ത്തകര്‍ എന്നീ വിഭാഗങ്ങളിലായി ആറു കാണ്ഡങ്ങളിലൂടെയുള്ള ആനന്ദോത്സവമായാണ് ‘പരമേശ്വരീയം രാമായണകലോത്സവം’ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ജൂലായ് 13ന് കാവാലം ശ്രീകുമാര്‍ ‘പരമേശ്വരീയം’ ലോഗോ പ്രകാശനം നിര്‍വ്വഹിച്ചതോടെ രാമായണ കലോത്സവത്തിന്റെ അരങ്ങുണര്‍ന്നു. മയില്‍പ്പീലി ബാലമാസികയുടെ വെബ്‌സൈറ്റ് സംവിധാനം ഉപയോഗിച്ച് പതിനായിരത്തോളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. ജൂലായ് 16 ന് തിരുവനന്തപുരത്തു നടന്ന പ്രൗഢമോഹനമായ മായാവേദിയില്‍ മലയാളത്തിന്റെ പ്രിയ വേണുനാദം ജി.വേണുഗോപാല്‍ രാമായണകലോത്സവം ഉദ്ഘാടനം ചെയ്തു. സ്വാമി ചിദാനന്ദപുരി, ജെ.നന്ദകുമാര്‍, ജോര്‍ജ്ജ് ഓണക്കൂര്‍ തുടങ്ങിയ വിശിഷ്ടവ്യക്തികളുടെ വാങ്മയങ്ങളാല്‍ ഉദ്ഘാടനസഭ ശ്രദ്ധേയമായി. തുടര്‍ന്ന് ഓരോ കാണ്ഡത്തിന്റെയും മത്സര ഇനങ്ങളുടെ ഉദ്ഘാടനം വ്യത്യസ്ത ജില്ലകളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൊല്ലം ജില്ലയില്‍ ജഡായുപ്പാറയില്‍ നടന്ന ബാലകാണ്ഡത്തിന്റെ ഉദ്ഘാടനം സംവിധായകന്‍ രാജീവ് അഞ്ചല്‍ നിര്‍വ്വഹിച്ചു.

ADVERTISEMENT

പത്തനംതിട്ടയില്‍ അയോധ്യാകാണ്ഡവും കോട്ടയത്ത് ആരണ്യകാണ്ഡവും തൃശ്ശൂരില്‍ കിഷ്‌കിന്ധാകാണ്ഡവും വ്യത്യസ്ത ദിവസങ്ങളില്‍ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നു. കോഴിക്കോട് ജില്ലയുടെ നേതൃത്വത്തില്‍ സുന്ദരകാണ്ഡവും വയനാട് കേന്ദ്രീകരിച്ച് യുദ്ധകാണ്ഡവും അണിയറയില്‍ ഒരുങ്ങുന്നു. സ്വര്‍ഗ്ഗീയ പരമേശ്വര്‍ജിയുടെ കര്‍ക്കിടക ശ്രാദ്ധദിനത്തില്‍ ആലപ്പുഴ ജില്ലയിലെ ജന്മഗൃഹത്തിലൊരുക്കിയ ‘പരമേശ്വരപ്രണാമം’ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ ഉദ്ഘാടനം ചെയ്തു. കാ.ഭാ. സുരേന്ദ്രന്‍ പരമേശ്വര്‍ജി അനുസ്മരണം നിര്‍വ്വഹിച്ചു. ആഗസ്റ്റ് 17 ന് (ചിങ്ങം 1) കണ്ണൂരില്‍ തയ്യാറാക്കുന്ന സമാപന സഭയില്‍ വെച്ച് രാമായണപ്രതിഭകളായ രാഹുലിനും ആദിദേവിനും ലവകുശ പുരസ്‌കാരം സമര്‍പ്പിക്കും. മത്സരവിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും. ആഗസ്റ്റ് 12 ന് എറണാകുളം കേന്ദ്രീകരിച്ച് വിപുലമായ ഒരു രാമായണ സംവാദവും ഓണ്‍ലൈനായി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്.

ചിത്രരചനമുതല്‍ ഏകാഭിനയം വരെ കഥാകഥനം മുതല്‍ കഥാപാത്രനിരൂപണംവരെ പതിനഞ്ചോളം വിഷയങ്ങളില്‍ പതിനായിരത്തിലേറെ കുട്ടികള്‍ ഒരുമാസത്തോളം നീളുന്ന മത്സരങ്ങള്‍. അതിന്റെ വിവിധ ഘട്ടങ്ങളില്‍ വിസ്മയകരങ്ങളായ സമ്മേളനങ്ങള്‍ ഇവ കൂടാതെ പാലക്കാട് മേഖലയുടെ നേതൃത്വത്തില്‍ എല്ലാദിവസവും കുട്ടികളുടെ പാരായണവും പണ്ഡിതപ്രതിഭകളുടെ വ്യാഖ്യാനവുമടങ്ങുന്ന രാമായണ ദര്‍ശന്‍ പരമ്പര. മലപ്പുറം മേഖലയുടെ സംഭാവനയായ രാമായണ സന്ധ്യയില്‍ വിശിഷ്ടവ്യക്തികള്‍ തുഞ്ചത്താചാര്യനെ അനുസ്മരിക്കുന്ന ‘വന്ദേ രാമാനുജം’ പ്രതിദിന സംപ്രേക്ഷണം. എല്ലാം നവസാങ്കേതിക വിദ്യയുടെ സാധ്യതകളിലൂടെ. പൗരാണിക നന്മകളെ ആധുനിക സങ്കേതങ്ങളുമായി കൂട്ടിയിണക്കി ആത്മനിര്‍ഭരബാല്യത്തിന്റെ സാക്ഷാത്കാരമാണ് ‘പരമേശ്വരീയം രാമായണ കലോത്സവം’ലക്ഷ്യം വെക്കുന്നത്.

(ആചാര്യ വന്ദനത്തിനുവേണ്ടി ജൂലായ് 31 ലക്കം കേസരിയുടെ പേജ് 2ലെ ചിത്രം ഉപയോഗിക്കേണ്ടതാണ്.)

ആചാര്യ വന്ദനം

കവികുല ഗുരുവും ഭാഷാപിതാവുമായ തുഞ്ചത്തെഴുത്തച്ഛനെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുവാന്‍ ഓരോ മലയാളിക്കും സാധിക്കുന്ന തരത്തില്‍ കര്‍ക്കിടകം 32 ന് (ആഗസ്റ്റ് 16) എല്ലാ കേരളീയ ഭവനങ്ങളിലും ലളിതമായ ശൈലിയില്‍ ആചാര്യ വന്ദനം സംഘടിപ്പിക്കാന്‍ ബാലഗോകുലം ഉദ്ദേശിക്കുന്നു. യൂറോപ്യന്‍ അധിനിവേശത്തിന്റെ ആദ്യനാളുകളില്‍ ധര്‍മ്മവും സംസ്‌കാരവും സംരക്ഷിച്ചു നിലനിര്‍ത്തിയത് ആചാര്യന്‍ പകര്‍ന്നുതന്ന കിളിപ്പാട്ടുകളാണ്. അധ്യാത്മരാമായണവും മഹാഭാരതവും ഹരിനാമകീര്‍ത്തനവും ഭാഗവതമഹാപുരാണവും നമുക്ക് സമ്മാനിച്ച സദ്ഗുരുവാണ് എഴുത്തച്ഛന്‍. പുതുവര്‍ഷാരംഭത്തിന്റെ തലേദിവസം നിലവിളക്കിന് മുന്നില്‍ ആചാര്യന്റെ ചിത്രമൊരുക്കി പുഷ്പാര്‍ച്ചന ചെയ്യുന്ന ആചാര്യ വന്ദനം എല്ലാ ഭവനങ്ങളിലും നടക്കണം. കലാകാരന്മാരും എഴുത്തുകാരും അവരുടെ മാധ്യമത്തിലൂടെ അന്നേദിവസം ആചാര്യ വന്ദനം നിര്‍വ്വഹിക്കണം. ശത്രുപീഡയും രോഗഭീതിയുംകൊണ്ട് ജീവിതം ഇരുളുന്ന ഈ വിഷമസന്ധിയില്‍ അക്ഷരങ്ങളുടെ ആദിത്യഹൃദയം നമുക്കരുളിയ ആചാര്യ പാദങ്ങളില്‍ അഭയം പ്രാപിക്കുക. അതിനുള്ള മുഹൂര്‍ത്തമായി രാമായണകലോത്സവത്തിന്റെ സമാപന സന്ധ്യയെ പ്രയോജനപ്പെടുത്തുക.

(ബാലഗോകുലം സംസ്ഥാനസമിതി അംഗമാണ് ലേഖകന്‍)

Share27TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies