ഒരു രാജ്യത്തെ തകര്‍ക്കണമെങ്കില്‍ അതിന്റെ സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയാണ് തകര്‍ക്കേണ്ടത് എന്നു പറഞ്ഞത് ചാണക്യനാണ്. പൗരത്വഭേദഗതിബില്ലിനോടനുബന്ധിച്ച് കേരളത്തിലരങ്ങേറിയ പ്രതിഷേധപ്രകടനങ്ങളും ജനുവരി 8-ാംതീയതിയിലെ ഹര്‍ത്താലും ആ ദിശയിലുള്ള ഒരുപാട് അപകടകരമായ മുന്നറിയിപ്പുകള്‍ നമുക്ക് തരുന്നുണ്ട്. നാടിന്റെ സാമ്പത്തികപുരോഗതിക്ക് തുരങ്കം വെക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കൊപ്പം ജിഹാദിശക്തികളും തിട്ടമിട്ടിറങ്ങിയിരിക്കുന്ന മറയില്ലാത്ത സംഭവപരമ്പരകളാണ് ആ ദിവസങ്ങളില്‍ കേരളം കണ്ടത്.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ജവഹര്‍ലാല്‍ നെഹ്രുവും ലിയാക്കത്ത് അലിഖാനും ചേര്‍ന്ന് ഒപ്പിട്ട ബില്ല് നടപ്പാക്കാന്‍ മാത്രമാണ് ഇപ്പോഴത്തെ ഭാരതസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും മുസ്ലീങ്ങളില്‍, അവര്‍ നാടുകടത്തപ്പെടുമെന്ന ഭീതി ജനിപ്പിച്ച് അതിലൂടെ തങ്ങളുടെ ന്യൂനപക്ഷവോട്ടുബാങ്ക് ഉറപ്പിച്ചു നിര്‍ത്താനാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും തങ്ങളുടെ വിനാശവേലകളുമായി തെരുവിലിറങ്ങിയത്. 1947 സപ്തംബര്‍ 26-ാം തീയതിയിലെ പ്രാര്‍ത്ഥനായോഗത്തില്‍ പാകിസ്ഥാനില്‍നിന്ന് ഇടം പകര്‍ന്നു വരുന്ന ന്യൂനപക്ഷങ്ങളെ പോറലുപോലുമേല്ക്കാതെ, ഭാരതം സ്വീകരിച്ച് സംരക്ഷിക്കണമെന്ന് ഗാന്ധിജിപോലും ആവശ്യപ്പെട്ടതാണ്. ഇതൊക്കെ തമസ്‌ക്കരിച്ചുകൊണ്ടാണ് അവര്‍ ഭാരതത്തിലങ്ങോളമിങ്ങോളം അരാജകത്വത്തിന്റെ അന്തരീക്ഷം ജനിപ്പിച്ചു നിര്‍ത്തിയത്. “അല്ലാഹു അക്ബര്‍’ എന്ന് ഘോഷമിട്ടുകൊണ്ട് തീവണ്ടിയും റെയില്‍പ്പാളങ്ങളും തകര്‍ക്കുന്നവരും ബസ്സുകളും ട്രാന്‍സ്‌ഫോര്‍മറുകളും കത്തിക്കുന്നവരുമായ മുസ്ലീങ്ങളുടെ പ്രകടമായ പങ്കാളിത്തവും അതിനോടൊപ്പം ഭാരതത്തില്‍ അരങ്ങേറി. മോദിയുടെ നേതൃത്വത്തില്‍ പുരേഗതിയില്‍നിന്ന് പുരോഗതിയിലേക്കും ഖ്യാതിയില്‍നിന്ന് ഖ്യാതിയിലേക്കും കുതിക്കുന്ന ഭാരതത്തിന്റെ ഗതിവേഗം കണ്ട് വേപഥുപൂണ്ട രാഷ്ട്രീയ ഭിക്ഷാടകരുടെ, ഇനിയൊരിക്കലും ഭരണക്കസേരയിലിരുന്ന് നാട് കൊള്ളയടിക്കാന്‍ തങ്ങള്‍ ക്ക് കഴിയില്ലെന്ന നിരാശയാണ് ഈ പ്രകടനങ്ങള്‍ക്കെല്ലാം കാരണം. ജനങ്ങളുടെ നികുതിപ്പണമാണ് ഇങ്ങനെ നശിപ്പിക്കപ്പെടുന്നതെന്നും അവസാനത്തെ രൂപപോലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സമയമാണിതെന്ന അവബോധവും അവര്‍ക്ക് തരിമ്പുപോലും ഇല്ലെന്നുള്ളതാണ് നാടിനെ നടുക്കുന്ന സത്യം.
ഹര്‍ത്താല്‍ ദിവസം കാസര്‍ഗോഡ് റെയില്‍വേ സ്‌റ്റേഷനിലെ ഉച്ചവരെയുള്ള ടിക്കറ്റ് വില്പന വരുമാനം വെറും 8000 രൂപയായിരുന്നു. അതായത് 18000 രൂപ എന്ന ശരാശരി വരുമാനത്തിന്റെ 44 ശതമാനം! ഇത് ഒരു റെയില്‍വേസ്‌റ്റേഷനിലെ മാത്രം കണക്കാണെന്നോര്‍ക്കണം. രാജ്യത്തെ മറ്റു സ്ഥാപനങ്ങളിലൂടെ വന്നുചേര്‍ന്ന ദേശീയ നഷ്ടം ഇതിന്റെയൊക്കെ പല ആയിരം മടങ്ങുവരും. 2009 ഡിസംബര്‍ 16-നുണ്ടായ പ്രതിഷേധത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ വണ്ടി തടഞ്ഞപ്പോള്‍ അനുഭവിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ യാത്രികരുടെ മനസ്സിലുയര്‍ത്തിയ ഭീതിയാണ് ഇത്തരത്തില്‍ വരുമാനക്കുറവിനു കാരണമെന്നാണ് കരുതപ്പെടുന്നത്. പൗരത്വഭേദഗതിബില്ലിനോടുള്ള പ്രതിഷേധമറിയിക്കാനായി പത്തു സ്‌റ്റേഷനുകളിലായി 11 വണ്ടികളാണ് അന്ന് കലാപകാരികള്‍ തടഞ്ഞിട്ടത്. മുബൈ-എറണാകുളം റൂട്ടിലോടുന്ന തുരന്തോ എക്‌സ്പ്രസിനുനേരെ കല്ലേറുണ്ടായതും സുരക്ഷ ഭയക്കാന്‍ കാരണമായി. കാര്യമെന്തായാലും വിജയിച്ചിരിക്കുന്നത് കലാപകാരികളാണ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് കാര്യമാക്കാതെ ജോലി ചെയ്യാന്‍ പുറത്തിറങ്ങിയാല്‍ വിവരമറിയുമെന്ന സന്ദേശം ജനമനസ്സുകളില്‍ ഊട്ടിയുറപ്പിക്കാന്‍ ഇവരുടെ തെമ്മാടിത്തരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ് ഈ വരുമാനക്കുറവ് അടയാളപ്പെടുത്തുന്നത്. പിന്നെ, ലീവെടുത്ത് വീട്ടിലിരിക്കാന്‍ വീണുകിട്ടുന്ന ഏതു സന്ദര്‍ഭവും ഉപയോഗിക്കാന്‍ കാത്തിരിക്കുന്ന മലയാളിയുടെ ജന്മസിദ്ധമായ അലസതയും അതിന് മറ്റൊരു കാരണമാണ്.
കേരള സര്‍വ്വകലാശാലയിലെ പ്രഭാഷണപരമ്പരയില്‍ പങ്കെടുക്കാന്‍ സംസ്ഥാനസര്‍ക്കാരിന്റെ അതിഥിയായെത്തിയ നോബല്‍സമ്മാനജേതാവ് മൈക്കിള്‍ ലവിറ്റിനെയും ഭാര്യയേയും ഹര്‍ത്താലുകാര്‍ അന്ന് തടഞ്ഞു. ഇങ്ങനെ തടഞ്ഞത് അബദ്ധമായെന്ന് പിന്നീട് ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞുവെങ്കിലും അതിലൂടെ കേരളത്തിന്റെ തനതുകലയായ ഹര്‍ത്താലിന് വിശ്വപ്രസിദ്ധി നേടിക്കൊടുക്കാന്‍ പ്രതിഷേധക്കാര്‍ക്ക് കഴിഞ്ഞു എന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം. വിനോദസഞ്ചാരത്തെ ഹര്‍ത്താലില്‍നിന്നും ഒഴിവാക്കിയിട്ടും ദേശത്തിന്റെ വിരുന്നുകാരായ ഇവരെ തടഞ്ഞത് നിയമവിരുദ്ധമാണ്. എന്നു മാത്രമല്ല, ‘അതിഥി ദേവോ ഭവ’ എന്നു പോറ്റുന്ന നമ്മുടെ സംസ്‌കാരത്തിനും വിരുദ്ധമാണത്. സംസ്‌കാരമെന്നാല്‍ എന്താണെന്നും അതെവിടെക്കിട്ടുമെന്നും അന്വേഷിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ തീര്‍ച്ചയായും ഇതൊന്നും കാര്യമായെടുക്കാന്‍ പോകുന്നില്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു പ്രഹസനംപോല അദ്ദേഹത്തെ തടഞ്ഞവരെ അറസ്റ്റു ചെയ്യുന്നതും നമ്മള്‍ കണ്ടു. ലവിറ്റു പോകുന്നതിനു മുമ്പുതന്നെ ഇരുചെവിയറിയാതെ ഇവരെ തുറന്നുവിടുമെന്ന് നമ്മളിലാര്‍ക്കാണ് അറിയാത്തത്?
കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ഒരുക്കിക്കൊടുക്കുന്ന ഈദൃശങ്ങളായ സമരവേദികളും തണല്‍പ്പന്തലുകളും മറയാക്കിക്കൊണ്ട് കേരളത്തെ മറ്റൊരു കാശ്മീരാക്കി മാറ്റി ഇവടെ ദാറുല്‍ ഇസ്സലാം പുലരുന്നതുകാണാന്‍ നോമ്പും നോറ്റു കാത്തിരിക്കുന്ന, കേരളത്തില്‍ ആഴത്തില്‍ വേരോടിക്കഴിഞ്ഞിട്ടുള്ള മുസ്ലീം ജിഹാദികള്‍ നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ലൗ ജിഹാദിന്റെ പ്രാരംഭ‘ഘട്ടത്തില്‍, അതിലൂടെ ജിഹാദികള്‍ പുതിയ അടവുകള്‍ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ട് എന്നുള്ള വെളിപ്പെടുത്തലുകളെ കണ്ണടച്ചു നിഷേധിച്ച് അക്കാലത്ത് അവര്‍ ജിഹാദികള്‍ക്ക് തുണനിന്നു. ലണ്ടനില്‍ സ്ഥിരതാമസമാക്കിയ ഡോ. ഫാറൂഖ്, 2007-ല്‍ പുറപ്പെടുവിച്ച, “ഹിന്ദു സ്ത്രീകളുടെ ഗര്‍‘പാത്രത്തില്‍നിന്നാണ് ജിഹാദികളെ ഉല്പാദിപ്പിക്കേണ്ടത് എന്ന ആഹ്വാനത്തില്‍ നിന്നാണ് “’ലൗ ജിഹാദ്’ എന്ന ആശയം പിറവിയെടുക്കുന്നത്. പിന്നീട് ഈ ദൗത്യം ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കിയത് പി ഡി പിയും പോപ്പുലര്‍ ഫ്രണ്ടും ആയിരുന്നു. ലൗ ജിഹാദിനിരയാക്കിയ മുന്നൂറോളം പെണ്‍കുട്ടികളെ ഇവര്‍ പിന്നീട് പാകിസ്ഥാന്റെ ചുവന്ന തെരുവുകളിലെത്തിച്ചിരുന്നുവെന്നും ജനസംസാരമുണ്ടായിരുന്നു.
ലൗജിഹാദ് വഴി 2009-ല്‍ മാത്രം 404 പെണ്‍കുട്ടികളാണ് മതംമാറ്റപ്പെട്ടത്. 332 പേരെ പിന്നീട് വീണ്ടുകിട്ടി. 57 പേര്‍ പൊന്തിയത് പിന്നീട് ഐ എസ് ഐ എസ്സുപോലുള്ള ഭീകരസംഘടനകളുടെ വാതില്‍പ്പുറങ്ങളിലായിരുന്നു. പത്തനംതിട്ടയില്‍നിന്ന് കാണാതായ രണ്ടു എം ബി എ വിദ്യാര്‍ത്ഥിനികള്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ട കേസ് പരിഗണിക്കുമ്പോള്‍ ഇതിനൊരു മതതീവ്രവാദത്തിന്റെ പശ്ചാത്തലമുണ്ടാവാമെന്ന് കേരള ഹൈക്കോടതി സംശയം പ്രകടിപ്പിച്ചത് ഇതിനോടു ചേര്‍ത്തുവേണം വായിക്കാന്‍. കോടതിയുടെ ഈ പരാമര്‍ശത്തെ വിമര്‍ശിക്കുകയാണ് അന്ന് കേരള ഇമാംസ് കൗണ്‍സില്‍’ ചെയ്തത്. അവരുടെ കുഴലൂത്തുകാരാവാന്‍, ന്യൂനപക്ഷവോട്ടുബാങ്കില്‍ കണ്ണും നട്ടിരിക്കുന്ന ഇടതും വലതും തമ്മില്‍ അപ്പോഴും മത്സരിച്ചു. “ഇല്ലാത്ത കറുത്ത പൂച്ചയെ ഇരുട്ടിലിട്ടു തല്ലിക്കൊല്ലാന്‍ ശ്രമിക്കുന്ന വ്യാജപരാക്രമമാണ് ഇത്’എന്നാണ് മതേതരവ്യാപാരികള്‍ അന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിച്ചത്. അതിനെത്തുടര്‍ന്ന് ഈദൃശങ്ങളായ പരിപാടികള്‍ക്കെതിരെയുള്ള സര്‍വ്വ നടപടികളും കോടതിയും സ്‌റ്റേ ചെയ്യുന്നതാണ് ജനം കണ്ടത്.
അഖില, അപര്‍ണ്ണ, ശ്രുതി, ആതിര, നിമിഷ എന്നീ അഞ്ചു യുവതികളെ ഇസ്ലാമതത്തിലേക്ക് മാറ്റിയത് വലിയ ഒച്ചപ്പാടാണ് കേരളത്തില്‍ ഉണ്ടാക്കിയത്. അതില്‍ നിമിഷ പിന്നീട് അഫ്ഗാന്‍ ജയിലിലുണ്ടെന്ന വിവരം നമുക്ക് ലഭിച്ചു. ഇതിനു പിന്നില്‍ വലവീശി കാത്തിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന് മതംമാറ്റവുമായുള്ള ബന്ധം വെളിപ്പെടുത്തുന്ന, ഇന്ത്യാ ടുഡേയുടെ ഒളിക്യാമറാ ഓപ്പറേഷന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, ഒരു കാലത്ത്. പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥാപകാംഗമായ അഹമ്മദ് ഷെരീഫും ദേശീയ ഉപാദ്ധ്യക്ഷ എ.എസ് സൈനബയും ഇന്ത്യയെ മാത്രമല്ല ലോകത്തെത്തന്നെ ഇസ്ലാമീകരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് തുറന്നു സമ്മതിക്കുന്ന ദൃശ്യങ്ങളും ആ വീഡിയോവില്‍ വ്യക്തമായിരുന്നു. പിന്നീട് ഈ കോലാഹലങ്ങളും ശബ്ദമേതുമുണ്ടാക്കാതെ കെട്ടടങ്ങുന്നതാണ് സംസ്ഥാനം കണ്ടത്.
ഈയിടെ ഗോപിക എന്ന കലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കുത്തിക്കൊന്ന് തേയിലത്തോട്ടത്തില്‍ തള്ളിയ സഫര്‍ ഷായുടെ വീരപരാക്രമവും താന്‍ പിന്നിവെച്ച ലൗ ജിഹാദിന്റെ വലയില്‍നിന്ന് വിലപ്പെട്ട ഒരിര നഷ്ടപ്പെട്ട നിരാശയുടെ ബാഹ്യപ്രകടനംതന്നെയാണ് എന്നുവേണം കരുതാന്‍.
നമ്മുടെ നാടിന്റെ സാമ്പത്തികവ്യവസ്ഥയുടെ അടിത്തറ തകര്‍ക്കാന്‍ ജിഹാദികള്‍ പുതിയതായി തെരഞ്ഞെടുത്തിരിക്കുന്ന മറ്റൊരു മാര്‍ഗ്ഗമാണ് ‘ഡ്രഗ് ജിഹാദ്’ എന്നു വിളിപ്പേരുള്ള മയക്കുമരുന്നു കള്ളക്കടത്ത്. 2019-ല്‍ മാത്രം നാലരക്കിലോ ഹാഷിഷടക്കമുള്ള ലഹരിവസ്തുക്കളാണ് കേരളത്തില്‍ കസ്റ്റംസുകാര്‍ പിടിച്ചെടുത്തത്.
നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ, കഴിഞ്ഞ വര്‍ഷം കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നുമായി ആറേകാല്‍ കിലോ മെഥംഫെറ്റമിന്‍ എന്ന മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. കൊക്കൈന്റെ പാതിവിലക്ക് കിട്ടുന്ന, ‘പാവങ്ങളുടെ കൊക്കൈന്‍’ എന്നറിയപ്പെടുന്ന ഈ മയക്കുമരുന്നിന്റെ താരതമ്യേനയുള്ള വിലക്കുറവ് കൂടുതല്‍ പുതിയ ഉപഭോക്താക്കളെ മയക്കുമരുന്നിന്റെ ഭീതിദമായ തുരുത്തുകളിലേക്ക് വലിച്ചടുപ്പിക്കുന്നുണ്ട്.
കേരളത്തില്‍നിന്ന് മാത്രം രണ്ടരക്കിലോ മെഥംഫെറ്റമിന്‍ കഴിഞ്ഞ വര്‍ഷം നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ പിടിച്ചെടുത്തു. രണ്ടരക്കോടി രൂപയാണ് ഇതിന്റെ വിപണിവില. എന്നുവച്ചാല്‍ ഒരു കിലോക്ക് ഒരുകോടി രൂപ. ഒരു ഗ്രാമിന് പതിനായിരം രൂപവെച്ചാണ് ഇത് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നത്. മയക്കുമരുന്നിന് അടിമകളാക്കി കാഫിറുകളുെട സാമ്പത്തികഭദ്രതയുടെ അടിക്കെട്ടിളക്കുക എന്ന വിനാശതന്ത്രമാണ് ഇതിലൂടെ ജിഹാദികള്‍ പയറ്റുന്നത്. മാത്രവുമല്ല, ശരീരഭാരം ക്രമാതീതമായി കുറയുക, ഗുരുതരമായ ഹൃദ്‌രോഗങ്ങള്‍, വിശപ്പില്ലായ്മ, പല്ലുകള്‍ കൊഴിയുക, വിഷാദരോഗം, പക്ഷാഘാതം, മാനസികവിഭ്രാന്തി തുടങ്ങിയ ദൂരവ്യാപകങ്ങളായ ദൂഷ്യഫലങ്ങളും ഇതിന്റെ ഉപയോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ഒരിക്കല്‍ ശരീരത്തിലെത്തിയാല്‍ ഇരുപതു മണിക്കൂര്‍ നേരത്തേക്ക് ഉന്മാദാവസ്ഥയിലിരുത്താന്‍ പോന്ന വീര്യമുണ്ട് ഈ മയക്കുമരുന്നിന് എന്നുള്ളത് കമ്പോളത്തില്‍ ഇതിന്റെ പ്രിയത വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. ഈ പ്രിയത്തെ കരുവാക്കിക്കൊണ്ട് കാലപ്പോക്കില്‍, ദരിദ്രരും രോഗികളും മയക്കുമരുന്നിനടിമപ്പെട്ട് ചിന്താശേഷി നശിച്ച ഒരു കാഫിര്‍ സമൂഹത്തെ ഉരുത്തിരിച്ചെടുത്ത് തങ്ങളുടെ ‘ദാറുസ്സലാ’മിന്റെ അടിക്കല്ലുറപ്പിക്കുക എന്ന തന്ത്രമാണ് ജിഹാദികള്‍ പയറ്റുന്നത്. 2018-ല്‍മാത്രം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അഞ്ചുകിലോ മെഥംഫെറ്റമിനാണ് എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍ പിടിച്ചെടുത്തത് എന്നുള്ളത് ഈ ലൂതകള്‍ പിന്നിവെച്ച വലയുടെ ബലമാണ് പ്രകടമാക്കുന്നത്. നിരോധിത ന്യൂജെന്‍ മയക്കുമരുന്നായ എം ഡി എം എയുമായി മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ കോഴിക്കോട് സ്വദേശികളായ റമീസും മുഹമ്മദ് ഷാനിഫും അറസ്റ്റിലായത് കുറച്ചുനാളുകള്‍ക്ക് മുമ്പാണല്ലൊ.
കഴിഞ്ഞ വര്‍ഷം, ചെന്നൈയിലെ ഒരു ചെറുകിട സോപ്പുപൊടിനിര്‍മ്മാണക്കമ്പനിയില്‍നിന്ന് പതിനൊന്നു കിലോഗ്രാം മെഥംഫെറ്റമിന്‍ ഡയറക്‌റ്റേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തത് ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. തായ്‌ലണ്ടിലെ ട്രക്ക് ഡ്രൈവര്‍മാര്‍ ദീര്‍ഘദൂരയാത്രകളില്‍ ഉറക്കം വരാതിരിക്കാന്‍ ഉപയോഗിച്ചിരുന്ന മെഥംഫെറ്റമിനെക്കാള്‍ വിലക്കുറവുള്ള, മാരകമായ യാബോ ഗുളികകളും ഇപ്പോള്‍ കേരളത്തില്‍ ലഭ്യമാണ്.
വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കള്ളക്കടത്തും അവിരാമം തുടര്‍ന്നുകൊണ്ടുതന്നെയാണിരിക്കുന്നത്. 48 കോടി രൂപയുടെ 131 കിലോഗ്രാം സ്വര്‍ണ്ണമാണ് 2019-ല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മാത്രം പിടികൂടിയത്. 2017-ല്‍ കൊച്ചി വഴി മാത്രം കടത്തിയത് 23.69 കോടി രൂപ വിലമതിക്കുന്ന 82 കിലോയോളം സ്വര്‍ണ്ണം. 2018-ല്‍ ആ കണക്ക് 52.46 കോടിയുടെ 167 കിലോ സ്വര്‍ണ്ണം എന്നായി ഉയര്‍ന്നു. ഈവക കള്ളക്കടത്തുകളുമായി ഈയിടെ അറസ്റ്റുചെയ്യപ്പെട്ട തീവ്രവാദികളുടെ ജന്മദേശങ്ങള്‍ കണക്കിലെടുമ്പോള്‍ത്തന്നെ ഇതിന്റെ ഭൂപടവും വ്യക്തമാവും. അറസ്റ്റിലായ 68 പേരില്‍ 3 വിദേശികള്‍. 14 തമിഴ്‌നാട്ടുകാര്‍. 4 ആന്ധ്രക്കാര്‍. ബാക്കിയുള്ള 47 പേര്‍ വടക്കന്‍കേരളത്തില്‍നിന്നുള്ള മലയാളികള്‍. വടക്കന്‍കേരളം തീവ്രമുസ്ലീങ്ങളുടെയും അവരെ പ്രീണിപ്പിക്കാന്‍ നോമ്പും നോറ്റുകാത്തിരിക്കുന്ന കമ്മ്യൂണിസ്റ്റുകളുടെയും സുരക്ഷിതമായ തട്ടകം. വിദേശികളുടെ മേല്‍നോട്ടത്തില്‍ വിദേശത്തുനിന്ന് കടന്നെത്തുന്ന മാരകോല്പന്നങ്ങള്‍ തെക്കേ ഇന്ത്യയില്‍ എവിടെയെല്ലാം എങ്ങനെയൊക്കെ ആരുടെയൊക്കെ അനുഗ്രഹാശിസ്സുകളോടെ പടരുന്നുണ്ട് എന്നുള്ളതിന് ഈ വസ്തുതതന്നെ ദിശ കാണിക്കുന്നുണ്ടല്ലൊ.
ഏറ്റെടുക്കാനാളില്ലാതെ ഇൗയടുത്ത ദിവസം കൊച്ചിത്തുറമുഖത്ത് കെട്ടിക്കിടന്നത് 25000 ഖുറാന്‍ ഗ്രന്ഥങ്ങളാണ്. ജനുവരി 21-ന് ലേലം വിളിക്കാനുള്ള പുസ്തകങ്ങളായിരുന്നു അവ എന്നാണ് പറയപ്പെടുന്നത്. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ അന്വേഷണത്തില്‍, ശരിയായ മേല്‍വിലാസക്കാരനില്ലാതെയാണ് ഇത് അയച്ചിരിക്കുന്നതെന്നാണ് പിന്നീട് കണ്ടെത്തിയത്. ഈ പുസ്തങ്ങള്‍ ഒരു കണ്ടെയ്‌നര്‍ നിറയ്ക്കാന്‍ പോരെന്നിരിക്കെ, പിന്നെ ബാക്കിയുള്ള ഭാഗത്ത് എന്തായിരിക്കും നിറച്ചയച്ചിരിക്കുക എന്നുള്ളത് ഇന്റലിജന്‍സിനെ കുഴക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ സംരംഭമായ “ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കേരള ലിമിറ്റഡില്‍ പങ്കാളിത്തമുള്ള എം ഐ വി ലോജിസ്റ്റിക്‌സ് എന്ന സ്വകാര്യ സ്ഥാപനമാണ് കണ്ടെയ്‌നര്‍ ഇവിടെ എത്തിച്ചിരിക്കുന്നത് എന്നുള്ളതും കൂടുതല്‍ ആശയക്കുഴപ്പങ്ങളിലേക്കുതന്നെയാണ് അന്വേഷകരെ നയിക്കുന്നത്. പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന് ചരക്കിടപാടുകള്‍ നടത്തുന്ന, ഡോ. മുഹമ്മദലി തലവനായുള്ള എം ഫാര്‍, ബഹ്‌റിന്‍ ആസ്ഥാനമായുള്ള വി കെ എല്‍ തുടങ്ങിയ സ്ഥാപനങ്ങളടങ്ങുന്ന കൂട്ടുസംവിധാനമായ എം ഐ വി ലോജിസ്റ്റിക്‌സ് എന്ന ഈ സ്വകാര്യ ഷിപ്പിങ്ങ് സ്ഥാപനം കേരളസര്‍ക്കാരുമായി സംയോജിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന വസ്തുതയും വരികള്‍ക്കിടയിലൂടെ പല ഭയപ്പെടുത്തുന്ന സന്ദേശങ്ങളും നമുക്ക് തന്നുകൊണ്ടിരിക്കുന്നുണ്ട്.
മുമ്പൊരിക്കല്‍, കണ്ടെയ്‌നറിനകത്ത് കയറ്റിവന്ന വ്യാജകറന്‍സികള്‍ കാണാതെ പോയതിനെക്കുറിച്ച് വഴിമുട്ടിനില്ക്കുന്ന അന്വേഷണങ്ങളും ഇതോടു ചേര്‍ത്തുതന്നെ വേണം വായിക്കാന്‍. കള്ളക്കടത്തിന് സൗകര്യമുണ്ടാക്കാന്‍, തീരഭൂമി ഗള്‍ഫ് പണക്കാര്‍ വാങ്ങിക്കൂട്ടുന്നുവെന്ന ആരോപണങ്ങളിലേക്കുള്ള അന്വേഷണവും തീയില്‍ വെള്ളം തളിച്ചതുപോലെയാണ് പണ്ട് പൊടുന്നനെ അണഞ്ഞുപോയത്.
ഇതുകൂടാതെയാണ് മാരകായുധങ്ങളുടെ കള്ളക്കടത്ത്. ഈയടുത്തദിവസം പാലക്കാട് സ്വദേശിയില്‍നിന്ന് ആറ് എയര്‍ഗണ്ണുകള്‍ പിടിച്ചെടുത്തത് ആരും മറന്നിട്ടുണ്ടാവില്ല. വിന്‍സന്റ് എന്ന പോലീസുദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന് ഓടിരക്ഷപ്പെട്ട രണ്ടു മുസ്ലീം തീവ്രവാദികളും തോക്കുപയോഗിക്കാന്‍ അഭ്യസിച്ചവരായിരുന്നു എന്നുള്ളത് മാരകായുധങ്ങളുടെ ലഭ്യതയും ഉപയോഗവും എത്രത്തോളം അപകടകരമായ തോതിലാണ് നാട്ടില്‍ വ്യാപിച്ചിരിക്കുന്നത് എന്ന വസ്തുതയിലേക്കാണ് വെളിച്ചം കാട്ടുന്നത്. കേരളത്തില്‍ ലൈസന്‍സ് ഉള്ള തോക്കുകളുടെ നാലിരട്ടിയലധികം വ്യാജതോക്കുകള്‍ ഉപയോഗത്തിലുണ്ടെന്ന് പേപ്പര്‍ റിപ്പോര്‍ട്ടുകളുണ്ട്. തോക്കുനിര്‍മ്മാണത്തില്‍ പരിശീലനം ലഭിച്ച സംഘങ്ങള്‍ അതീവ പ്രഹരശേഷിയുള്ള തോക്കുകളും നിര്‍മ്മിക്കുന്നുണ്ടത്രെ. 600 മീറ്റര്‍ ദൂരത്തിലുള്ള ലക്ഷ്യത്തിലേക്ക് കൃത്യമായി വെടിയുതിര്‍ക്കാന്‍ കഴിയുന്ന ഇരട്ടക്കുഴല്‍ത്തോക്കുകളും ഇവര്‍ നിര്‍മ്മിച്ചു നല്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തീവ്രവാദസെല്ലുകളില്‍ ഇത്തരത്തിലുള്ള തോക്കുകളുപയോഗിച്ചാണ് പരിശീലനം നല്കുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. (ജന്മഭൂമി 14-01-2020. പേജ് 11.) കണ്ണൂരില്‍ എന്‍ ഐ എ നടത്തിയ റെയ്ഡില്‍ വ്യാജമായി നിര്‍മ്മിച്ച വെടിയുണ്ടകളും കണ്ടെടുത്തിരുന്നുവല്ലൊ.
പിസ്റ്റളുപയോഗിച്ചാണ് എസ് ഐ വിന്‍സന്റിനെ കൊലപ്പെടുത്തിയതെന്ന് ദൃക്‌സാക്ഷിയായ കളിയിക്കാവിള എസ് ഐ രഘു ബാലാജി മൊഴി നല്കിയിട്ടുള്ളതാണ്. സംഭവസ്ഥലത്തുനിന്നു ലഭിച്ച, 9 എം എം പിസ്റ്റളുകളില്‍ ഉപയോഗിക്കാവുന്ന, 7.2 എം എം പരിമാണത്തിലുള്ള വെടിയുണ്ടകളും ഈ വസ്തുതയ്ക്കുതന്നെയാണ് മൂകമായി സാക്ഷി ചൊല്ലുന്നത്. സൈലന്‍സര്‍ പിടിപ്പിച്ച തോക്കുകളായിരുന്നു അവയെന്നും പോലീസ് സംശയിക്കുന്നുണ്ട്.
ഇതിനോട് ചേര്‍ത്തു വെക്കേണ്ടുന്ന ചില വസ്തുതകള്‍കൂടി അറിയുമ്പോഴേ കേരളത്തിലെ അന്വേഷണവിഭാഗത്തിന്റെ അനാസ്ഥയെക്കുറിച്ച് നമുക്ക് ബോധ്യമാവൂ. പ്രഹരശേഷി കൂടിയ ആയിരം സെമി ഓട്ടോമാറ്റിക്ക് പിസ്റ്റളുകള്‍ 2017 ജൂണില്‍ കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് മിലിറ്ററി ഇന്‍ന്റലിജന്‍സ് അന്ന് കേരളത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര പോലീസ് നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്റലിജന്‍സ് ഈ വഴിക്ക് അന്വേഷണം തിരിച്ചുവിട്ട് വിവരം നല്കിയത്. തോക്കുകള്‍ എത്തിയിരിക്കുന്നത് കൊച്ചിയിലാണ് എന്നതില്‍ക്കവിഞ്ഞ് ആരുടെ പക്കലാണ് പോയിച്ചേര്‍ന്നിരിക്കുന്നത് എന്നുള്ള കൃത്യമായ വിവരങ്ങളൊന്നും അറിയാന്‍ ആരും മെനക്കെട്ടില്ലെന്നുള്ളതാണ് വാസ്തവം. അവയില്‍പ്പെട്ട തോക്കുകളായിരിക്കാം കാരിക്കവിളയില്‍, എസ് ഐ വിന്‍സന്റിനെ വധിക്കാന്‍ ഉപയോഗിച്ചിരിക്കുക എന്ന നിഗമനത്തിലാണ് പോലീസ് എത്തിച്ചേര്‍ന്നത്. പിന്നീട് തമിഴ്‌നാട് ക്യൂബ്രാഞ്ചിന്റെ പിടിയിലായ ഇജ്ജാസ് ബാഷ, സദകത്തുല്ല ഖാന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ തോക്കു വാങ്ങിയത് മുംബെയില്‍ നിന്നാണെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഇജ്ജാസ് ബാഷ മുംബൈയില്‍നിന്നു വാങ്ങിയ അഞ്ചു തോക്കുകളില്‍ മൂന്നെണ്ണമാണ്, തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി നേതാവ് സുരേഷ്‌കുമാറിനെ വധിച്ച കേസിലെ പ്രതികളായ, ബംഗളൂരുവില്‍ വച്ച് അറസ്റ്റുചെയ്യപ്പെട്ട മുഹമ്മദ് ഹനീഫ് ഖാന്‍, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് സെയ്ദ് എന്നീ മൂന്നു പേര്‍ക്ക് കൈമാറിയത്. അതിലൊരു തോക്കുപയോഗിച്ചാണത്രെ അബ്ദുള്‍ ഷമീമും തൗഫീക്കും ചേര്‍ന്ന് എസ് ഐ വിന്‍സന്റിനെ വെടിവെച്ചിട്ടത്. ബാക്കി രണ്ടു തോക്കുകള്‍ എവിടെപ്പോയെന്ന് ഇജ്ജാസ് ബാഷ വെളിപ്പെടുത്തിയിട്ടില്ല എന്നുള്ളതും എന്തൊക്കെയോ ഭീകരസത്യങ്ങള്‍ വിളിച്ചുപറയുന്നുണ്ട്. രാജ്യമൊട്ടുക്കും ഇവര്‍ പിന്നിവെച്ച വലയുടെ വ്യാപ്തിയാണ് പ്രതികളുടെ മുംബൈ ബന്ധവും തുറന്നു കാട്ടുന്നത്. ഇജ്ജാസ് ബാഷയ്ക്ക് നിരോധിതസംഘടനയായ അല്‍-ഉമയുമായുള്ള ബന്ധവും അപകടകരമായ ദിശയിലേക്കുതന്നെയാണ് വിരല്‍ ചൂണ്ടിനില്ക്കുന്നത്.
ആയുധ ഇടപാടുകാരനായ, ബീഹാര്‍ സ്വദേശി ദീപക് കുമാര്‍ സാഹ മഹാരാഷ്ട്ര പോലീസിന്റെ പിടിയിലായപ്പോള്‍ അയാള്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് ലോകം ഈ വസ്തുതകള്‍ എല്ലാമറിയുന്നത്. പിന്നീട് മധ്യപ്രദേശിലെ സാന്‍ധ്വയിലെ ആയുധനിര്‍മ്മാണശാലയില്‍നിന്ന് തുര്‍ക്കി നിര്‍മ്മിതമായ ബ്ലാങ്ക്ഗണ്ണുകള്‍ അടക്കം നിരവധി തോക്കുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ബുള്ളറ്റുകളുപയോഗിക്കാതെ തിരകള്‍ പൊട്ടിക്കാവുന്ന കളിത്തോക്കുകളാണ് ബ്ലാങ്ക് ഗണ്ണുകളെങ്കിലും ഇവയുടെ പ്രഹരശേഷി വര്‍ദ്ധിപ്പിച്ച് ക്രിമിനല്‍ സംഘത്തിനും ദേശവിരുദ്ധശക്തികള്‍ക്കും വിനാശവേലകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും. ഇത്തരത്തില്‍ പ്രഹരശേഷിമാറ്റം വരുത്തി ദേശവിരുദ്ധര്‍ക്ക് നല്കിയതിന്റെ രേഖകള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് സാന്‍ധ്വയിലെ ആയുധനിര്‍മ്മാണക്കമ്പനിയെ പോലീസ് വട്ടമിട്ടത്.
സാഹയുടെ കൂട്ടാളികളായ എം. മനോവര്‍, മുഹമ്മദ് ഷാഹിദ് എന്നിവര്‍ ഈ കളിപ്പാട്ടക്കമ്പനിയുടെ ഏജന്റുകളാണെന്ന വ്യാജേന കൊച്ചിയില്‍ വന്നിരുന്നതും അന്വേഷണസംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന് 2017-ല്‍ അവര്‍ ഡല്‍ഹിയില്‍വെച്ച് അറസ്റ്റിലായി. തുടര്‍ച്ചയായ ചോദ്യം ചെയ്യലുകള്‍ക്കിടയില്‍ ഇവര്‍ എറണാകുളം ബ്രോഡ്‌വേയിലുള്ള ഒരു ലോഡ്ജില്‍ രണ്ടാഴ്ച തങ്ങിയിരുന്നുവെന്നും തോക്കുകള്‍ അപ്പോഴാണ് കൊച്ചിയിലെത്തിച്ചതെന്നും പോലീസ് മനസ്സിലാക്കി. പിന്നീട് ഡല്‍ഹിയില്‍ 17 തോക്കുകളുമായി രണ്ടുപേര്‍കൂടി പിടിയിലായി. ആ തോക്കുകള്‍ നിര്‍മ്മിച്ചതും മധ്യപ്രദേശിലെ കളിപ്പാട്ടനിര്‍മ്മാണകേന്ദ്രത്തില്‍ത്തന്നെയായിരുന്നു.
ഇത്തരത്തിലുള്ള വാര്‍ത്തകളൊക്കെ കാലാകാലങ്ങളില്‍ കൈമാറപ്പെട്ടിട്ടും അതൊന്നും വേണ്ടവിധം കേരളത്തിലെ പോലീസ് അന്വേഷണവിധേയമാക്കിയില്ല. കുറ്റവാളികള്‍ക്ക് ഭരണമണ്ഡലത്തിലുണ്ടെന്ന് സംശയിക്കപ്പെടുന്ന സ്വാധീനത്തിലേക്കാണ് ജനമനസ്സിലെ വിശ്വാസസൂചിക ഇപ്പോള്‍ തിരിഞ്ഞുനില്ക്കുന്നത്. വസ്തുതകള്‍ ഇങ്ങനെയൊക്കെ ആണെന്നിരിക്കെ അതിനവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലൊ.
ഏതായാലും സംഭവങ്ങളുടെ പ്രാധാന്യം വിലയിരുത്തി കേസ് എന്‍ ഐ എയ്ക്കു വിടാന്‍ തീരുമാനമായിട്ടുണ്ട് എന്നുള്ളത് ശുഭോദര്‍ക്കമായ തീരുമാനംതന്നെയാണ്. ഒപ്പംതന്നെ തമിഴ്‌നാട്ടിലെ ക്യൂബ്രാഞ്ചും കേസന്വേഷിക്കുന്നതിന്റെ തിരക്കിലാണ്. കേരളത്തിലെ ഇഞ്ചിവിള പ്ലാമൂട് സ്വദേശികളായ രണ്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. എസ് ഐ വിന്‍സന്റിന്റെ വധത്തില്‍ പ്രതികളാണെന്ന് സംശയിക്കപ്പെടുന്നവരിലൊരാളായ തൗഫീക്കുമായി ഇവര്‍ രണ്ടുപേരും ഫോണ്‍സംഭാഷണം നടത്തിയതായും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരവുമായി ഈ തീവ്രവാദികള്‍ പുലര്‍ത്തിയിരുന്ന ബന്ധവും ക്യൂബ്രാഞ്ചിന്റെ അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകം നടത്തിയ ശേഷം കൊലയാളികള്‍ രക്ഷപ്പെട്ടതും കേരളത്തിലേക്കുതന്നെയാണല്ലൊ. ഇവരുടെ ബന്ധുക്കളില്‍ പലര്‍ക്കും തീവ്രവാദബന്ധമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു. ഇവരടക്കം കേരളത്തിെല അഞ്ചുപേരെ തമിഴ്‌നാട് ക്യൂബ്രാഞ്ച് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസ് ഐ വിന്‍സന്റിന്റെ കൊലപാതകികളുടെ, ഡല്‍ഹിയില്‍ അറസ്റ്റിലായ കൂട്ടാളികളും തീവ്രവാദഗ്രൂപ്പായ ഐഎസ്സുമായി ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയട്ടുണ്ട്.
ബംഗളൂരു കേന്ദ്രീകരിച്ച് രൂപീകരിക്കപ്പെട്ട ഒരു പുതിയ ഭീകരവാദസംഘടനയെക്കുറിച്ചും ഈ കേസന്വേഷണത്തിനിടയില്‍ പോലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഹമ്മദ് ബാഷ, ഖാജാ മൊയ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട, 14 പേരടങ്ങുന്ന ഈ സംഘത്തിലെ 3 പേരെ ബംഗളൂരുവില്‍ വച്ച് തമിഴ്‌നാട് ക്യൂ ബ്രാഞ്ചും വേറെ 3 പേരെ ഡല്‍ഹിയില്‍ വച്ച് ഡല്‍ഹി പോലീസും അറസ്റ്റുചെയ്തതിനോടനുബന്ധിച്ച് നടത്തിയ അന്വേഷണങ്ങളാണ് ഈ അപകടാവസ്ഥയിലേക്ക് വെളിച്ചം വീശിയത്.
തമിഴ്‌നാട്ടിലെ ഹിന്ദുമുന്നണി നേതാവ് സുരേഷ്‌കുമാറിനെ വധിച്ച കേസിലെ പ്രതികളാണ് ബംഗളൂരുവില്‍ വച്ച് അറസ്റ്റുചെയ്യപ്പെട്ട മുഹമ്മദ് ഹനീഫ് ഖാന്‍, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് സെയ്ദ് എന്നീ മൂന്നു പേര്‍. ഡല്‍ഹിയില്‍ വച്ച് അറസ്റ്റുചെയ്യപ്പെട്ട മൊയ്ദീന്‍ ഖാജയും മെഹബൂബ് ബാഷയും നിരോധിത സംഘടനയായ ‘അല്‍ ഉമ’-യുടെ അംഗങ്ങളായിരുന്നു എന്നോര്‍ക്കുക. 2004-ല്‍ ബംഗളൂരുവില്‍ ആയുധപരിശീലനക്യാമ്പ് നടത്തിയ കുറ്റത്തിന് ഖാജെയാ പോലീസ് അറസ്റ്റുചെയ്തിരുന്നു. 2014-ല്‍ അരങ്ങേറിയ സുരേഷ്‌കുമാറിന്റെ വധത്തിനു ശേഷമാണ് ‘അല്‍ ഉമ’ നിരോധിക്കപ്പെടുന്നത് എന്നത് ചിലരെങ്കിലും ഓര്‍മ്മിക്കുന്നുണ്ടാവും. അതിനുശേഷം രാജ്യംവിട്ട മൊയ്ദീന്‍ ഖാജ കഴിഞ്ഞ വര്‍ഷമാണ് നേപ്പാള്‍ വഴി വീണ്ടും ഭാരതത്തില്‍ തിരിച്ചെത്തുന്നത്. തുടര്‍ന്ന് ബംഗളൂരുവിലെത്തി ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള തീവ്രവാദപ്രസ്ഥാനത്തിന് രൂപംകൊടുക്കുന്നതില്‍ വ്യാപൃതനാവുകയായിരുന്നു ഇയാള്‍. മൊയ്ദീന്‍ ഖാജ, നേരത്തെ സി പി എമ്മില്‍ അംഗമായിരുന്നു എന്നുള്ളതാണ് മറ്റൊരു ഞെട്ടിക്കുന്ന വസ്തുത. തീവ്രവാദികള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ ഉണ്ടാക്കിയെടുത്ത അപകടകരമായ അവിഹിതബന്ധങ്ങളിലേക്കാണ് ഖാജയുടെ ചരിത്രവും വിരല്‍ ചൂണ്ടുന്നത്.
ഇവര്‍ക്ക് പിന്തുണയുമായി ദേശവിരുദ്ധപ്രചാരണങ്ങളുമായി ഇടതുപക്ഷ ബുദ്ധിജീവികളും സജീവമായിത്തന്നെ രംഗത്തുണ്ട്. രാജ്യവിരുദ്ധപ്രസ്താവനകളുയര്‍ത്തിക്കൊണ്ട് കോട്ടയത്തരങ്ങേറിയ കേരള ചരിത്രകോണ്‍ഗ്രസ്സില്‍ പ്രഭാഷണം നടത്തിയവരെല്ലാം “ഇടതുപക്ഷപണ്ഡിതന്മാരായിരുന്നു. രാഷ്ട്രത്തെത്തന്നെ നേര്‍വഴിക്ക് നയിക്കാന്‍ കടപ്പാടുള്ള ബുദ്ധിജീവികളില്‍ പലരും വഴിയറിയാതെ ഇരുട്ടില്‍ത്തപ്പുന്ന ദുരവസ്ഥയാണ് ഇന്ന് ഭാരതമൊട്ടുക്കും നിലനില്ക്കുന്നതായിക്കാണുന്നത്. ജാമിയ മിലിയ സര്‍വ്വകലാശാലയിലും ജെ എന്‍ യുവിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന തെമ്മാടിത്തരങ്ങളും വര്‍ദ്ധമാനമായ ഉല്‍ക്കണ്ഠയോടെത്തന്നെയാണ് ഭാരതം നോക്കിക്കാണുന്നത്. ഹിന്ദുക്കളുടെ ശവകുടീരം തീര്‍ക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകളുമേന്തിക്കൊണ്ടാണ് ജാമിയ മിലിയയില്‍ പ്രകടനം നടന്നത്. 1921-ല്‍ ഉയര്‍ത്തിയ വാളുകള്‍ അറബിക്കടലില്‍ താഴ്ത്തിയിട്ടില്ലെന്നു പോകുന്ന ഗര്‍ജ്ജനങ്ങളും അന്ന് കേരളത്തിലെ കലാപകാരികളില്‍നിന്ന് ഉയര്‍ന്നുകേട്ടിരുന്നു. ഇസ്ലാമതവിശ്വാസികളെ ഹിന്ദുക്കള്‍ക്കെതിരെ തിരിച്ചുവിടാന്‍ ജിഹാദികള്‍ മെനഞ്ഞ മറ്റൊരു തന്ത്രമാണ് ഇതിലൂടെ ജനങ്ങള്‍ കണ്ടത്. കേരളത്തെ ഇസ്ലാമീകരിക്കാന്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ നിസ്‌ക്കാരപ്രതിഷേധജാഥയ്ക്ക് സുരക്ഷാകവചമൊരുക്കിക്കൊണ്ട് ഡി വൈ എഫ് ഐയും അന്ന് കൂടെയുണ്ടായിരുന്നു. ഇതിനോടെല്ലാം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഡോ. രാജന്‍ഗുരിക്കളുടെ അധ്യക്ഷതയില്‍ നടന്ന “ശാസ്ത്രകോണ്‍ഗ്രസ്സ്’ തുടങ്ങിയത്.
തങ്ങളുടെ കുത്സിതപ്രവര്‍ത്തനങ്ങള്‍ക്ക് ഇനി അധികകാലം ദൈര്‍ഘ്യമുണ്ടാവില്ലെന്നും കാലം പഴയ കാലമല്ലെന്നും തങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളെയും നിരീക്ഷണവിധേയമാക്കിക്കൊണ്ട് ഉത്തരവാദിത്വമുള്ള ഒരു ആഭ്യന്തര‘ഭരണകൂടം തങ്ങളെ പിന്തുടരുന്നുണ്ടെന്നും തങ്ങള്‍ വര്‍ഷങ്ങളോളം മെനക്കെട്ട് പണിതുവച്ചിരിക്കുന്ന കടന്നല്‍ക്കൂട് അടുത്തുതന്നെ അവര്‍ പൊളിച്ചു കളയുമെന്നും ഉള്ള ബോധം ഈ പരിഷകളെ നിരന്തരം അലട്ടുന്നുണ്ട്. ദേശീയ ചരിത്രകോണ്‍ഗ്രസ്സില്‍ പ്രസംഗിക്കാനെത്തിയ സര്‍വ്വകലാശാല ചാന്‍സലര്‍കൂടിയായ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഇര്‍ഫാന്‍ ഹബീബ് എന്ന ‘ചരിത്ര പണ്ഡിതന്‍’ പ്രോട്ടോക്കോള്‍ തെറ്റിച്ചുകൊണ്ട് സ്‌റ്റേജില്‍ കയറി കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞ് അപമാനിച്ച സംഭവം സമൂഹത്തിനു മുമ്പില്‍ വെളിപ്പെടുത്തുന്നത് തങ്ങളുടെ കൂടു പൊളിക്കപ്പെടുമെന്ന വേവലാതിതന്നെയാണ്. കടന്നല്‍ക്കൂടു പൊളിക്കുമ്പോള്‍ കടന്നലുകള്‍ ആര്‍ത്തുവിളിച്ചു ബഹളമുണ്ടാക്കിക്കൊണ്ട് പറക്കും. അത് സ്വാഭാവികമാണ്. അതാണ് നമ്മള്‍ അന്നവിടെ കണ്ടത്.
കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ്-ജിഹാദി പ്രഭൃതികളുടെ ഈ കലാപപ്രകടനങ്ങള്‍കൊണ്ട് വാസ്തവത്തില്‍ നാടിന് ഒരു വലിയ നേട്ടമുണ്ടായി എന്നു പറയാതെ വയ്യ. ദേശവിരുദ്ധശക്തികളാടെ സ്ലീപ്പിങ്ങ് സെല്ലുകള്‍ എവിടെയൊക്കെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കൃത്യമായി നിഷ്പക്ഷമതികള്‍ക്ക് അടയാളപ്പെടുത്താന്‍ ഇതുകൊണ്ടു കഴിഞ്ഞു. സിനിമാത്തുറയിലായാലും സാഹിത്യമേഖലയിലായാലും “’ബുദ്ധിജീവി’കളുടെ മണ്ഡലത്തിലായാലും അഗാധമായ സ്വാധീനമാണ് ഈ ദേശവിരോധപ്പരിഷകള്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നത് എന്ന് പച്ചവെള്ളംപോലെ സുതാര്യമായി സമൂഹത്തിന് ബോധ്യമായി. ഒരു നാടിന്റെ ശബ്ദമാവാന്‍ കടമയുള്ള മാധ്യമങ്ങള്‍പോലും ദേശവിരോധശക്തികളുടെ ഓരംചേര്‍ന്നാണ് ഒാശാന പാടാന്‍ മെനക്കെട്ടു നില്ക്കുന്നത് എന്ന് ജനങ്ങള്‍ മനസ്സിലാക്കി.
1969 ജൂണ്‍മാസം 16-ാം തീയതി ഇ എം എസ് നമ്പൂതിരിപ്പാടിന്റെ കയ്യില്‍നിന്ന് മലപ്പുറം ജില്ല പകുത്തുവാങ്ങിയ പൂര്‍വ്വാനുഭവത്തില്‍നിന്ന് ഊര്‍ജ്ജം കൊണ്ടുകൊണ്ട് ഇന്ന് മലബാര്‍ ജില്ലയ്ക്കുവേണ്ടി മുസ്ലീം മേല്‍വിലാസമുള്ള രാഷ്ട്രീയകക്ഷികള്‍ മുറവിളികൂട്ടാന്‍ തുടങ്ങിയിട്ടുണ്ട്. അവരവകാശപ്പെടുന്നതുപോലെ, വികസനപ്രക്രിയകള്‍ ത്വരിതപ്പെടുത്താനൊന്നുമല്ല ഈ ആവശ്യം അവര്‍ ഉന്നയിക്കുന്നത്. ഈ വായനയില്‍നിന്നുതന്നെ അതെന്തിനാണെന്ന് വ്യക്തമായിട്ടുണ്ടാവും. മുമ്പത്തെ കാശ്മീരുപോലെ, മുസ്ലീങ്ങള്‍ക്ക് മേല്‌ക്കോയ്മയുള്ള ഒരു സംസ്ഥാനത്തെ ഉരുവാക്കിയെടുക്കുക എന്ന ദുഷ്ടലാക്കുതന്നെയാണത് അതിനു പിന്നില്‍ എന്നു മനസ്സിലാക്കാന്‍ വലിയ ബുദ്ധിശക്തിയുടെയൊന്നും ആവശ്യമില്ല. ഖുര്‍ ആന്‍ കടത്തിയെത്തിച്ചിരിക്കുന്ന എം ഐ വി ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ഗവണ്മെന്റിലുള്ള പങ്കാളിത്തം, നേരത്തെ സി പി എമ്മില്‍ അംഗമായിരുന്ന, തീവ്രവാദി മൊയ്ദീന്‍ ഖാജയ്ക്ക് ‘അല്‍ ഉമ’യുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം, വിദേശികളുടെ നിയന്ത്രണത്തിലുള്ള കള്ളപ്പണ- മയക്കുമരുന്ന്-സ്വര്‍ണ്ണക്കള്ളക്കടത്തു ലൂതകള്‍ രാഷ്ട്രീയവൃത്തങ്ങളില്‍ പിന്നിവെച്ചിരിക്കുന്ന അപകടകരമായ അവിഹിതബന്ധങ്ങളുടെ മാറാലവലകള്‍, 1921-ല്‍ ഉയര്‍ത്തിയ വാളുകള്‍ അറബിക്കടലില്‍ താഴ്ത്തിയിട്ടില്ലെന്ന രീതിയിലുള്ള തീവ്രവാദികളുടെ വീരഗര്‍ജ്ജനങ്ങള്‍ തരുന്ന താക്കീതുകള്‍ എന്നിവയെല്ലാം അത്തരത്തിലുള്ള ഒരു സംസ്ഥാനരൂപീകരണത്തിന് അവര്‍ പ്രദര്‍ശിപ്പിക്കുന്ന അത്യാഗ്രഹത്തില്‍ ഒളിഞ്ഞുകിടക്കുന്ന അപകടത്തിലേക്കാണ് വെളിച്ചമെത്തിക്കുന്നത്. അങ്ങനെയൊരു സംസ്ഥാനം രൂപീകൃതമായാല്‍ അവിടെ ഇടത്-വലതുപക്ഷരാഷ്ട്രീയത്തില്‍ സ്വാധീനമുള്ള ഒരു മുസ്ലീം ഭൂരിപക്ഷപ്രദേശമാണ് ഉരുത്തിരിയുക എന്നുള്ളത് സ്വാഭാവികമാണല്ലൊ. അങ്ങനെയൊന്നുണ്ടായാല്‍ അവര്‍ പറയുന്നതനുസരിച്ച് ജീവിക്കാന്‍ വിധിക്കപ്പെടുന്ന ഒരു ഹിന്ദു സമൂഹം സമാന്തരമായി രൂപപ്പെടും. അവര്‍, കാശ്മീരിലെ പണ്ഡിറ്റുകള്‍ നേരിട്ടപോലെ ഒരു കൂട്ടക്കുടിയൊഴിപ്പിക്കലിന് വിധേയരായിക്കൂടായ്കയില്ല. അന്നും കുടിയൊഴിപ്പിക്കലുകാര്‍ക്ക് കുട പിടിച്ചുകൊണ്ട്, നാല് വോട്ടിനുവേണ്ടി ഇടതും വലതും മുന്നണികള്‍ അവര്‍ക്കുതന്നെയായിരിക്കും തുണപോകുക. സൂക്ഷിക്കേണ്ടത് നമ്മള്‍ ഹൈന്ദവ ജനങ്ങളാണ്. കാരണം ബാധിക്കപ്പെടാന്‍ പോകുന്നത് നമ്മളാണല്ലൊ. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടല്ലോ.