ദശലക്ഷണമൊത്ത മഹാപുരാണം (ഭാഗവതോല്പത്തിയുടെ ചരിത്രവഴികള്‍ 3)
ഭാഗവത പരിഭാഷകനും ഗവേഷകനുമായ എന്‍.രഘുനാഥന്‍, ഭാഗവതത്തില്‍ രാധയെക്കുറിച്ച് പരാമര്‍ശങ്ങളില്ല എന്ന വസ്തുതയെ മുന്‍നിര്‍ത്തി ഭാഗവത രചനാകാലനിര്‍ണയത്തില്‍ വേറിട്ടൊരു സമീപനം സ്വീകരിക്കുന്നു. ഭാഗവതം ദശമസ്‌കന്ധത്തിലെ, ഗോപികമാര്‍ ഉള്‍പ്പെട്ട ആഖ്യാനങ്ങളിലെങ്ങും...
















