Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ചരിത്രമുറങ്ങുന്ന രാഖിഗഡി

രാജേഷ് സി പിള്ളരാജേഷ് സി പിള്ള
27 May 2022

നൂതനമായ കണ്ടെത്തലുകള്‍ക്കും തിരിച്ചറിവുകള്‍ക്കും വിധേയമായി നവീകരിക്കപ്പെടുന്ന ഒരു ശാസ്ത്രപദ്ധതിയാണ് ചരിത്രം. ഏതെങ്കിലും പഴങ്കഥയെ പിന്‍പറ്റിയുള്ള അന്വേഷണമോ ആസൂത്രിതമായ ആഖ്യാനങ്ങളോ അല്ല അത്. സ്വന്തം ചരിത്രത്തെക്കുറിച്ച് മനുഷ്യവര്‍ഗ്ഗത്തിനുള്ള ഇന്നത്തെ അറിവ് കൃത്യവും പൂര്‍ണ്ണവുമാണെന്ന് നിശ്ചയിക്കാനാകില്ല എന്ന് ലളിതമായി പറയാനാകും. സംസ്‌കൃതികളെയും നാഗരികതകളെയും സംബന്ധിച്ച ചരിത്രാഖ്യാനവും ഈ തത്വത്തിന് അപവാദമല്ല. പുതിയ പല കണ്ടെത്തലുകളും യൂറോപ്പ് കേന്ദ്രീകൃതമായ ചരിത്രാഖ്യാനങ്ങളെ തിരുത്തിക്കുറിച്ചു കഴിഞ്ഞു. ഇങ്ങനെ നിരന്തരം പരിണമിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് പ്രാചീന നാഗരിക സംസ്‌കൃതികളില്‍ വച്ച് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന സിന്ധുനദീതട സംസ്‌ക്കാര (കിറൗ െഢമഹഹല്യ ഇശ്ശഹശ്വമശേീി) ഗവേഷണ മേഖല. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത്, ഇന്നത്തെ ഇന്ത്യയിലും പാകിസ്ഥാനിലുമായി സിന്ധുനദീതടങ്ങളില്‍ ബി.സി.ഇ. 3300 മുതല്‍ ബി.സി.ഇ. 1700 വരെ നിലവിലുണ്ടായിരുന്ന ഒരു വെങ്കലയുഗ സംസ്‌കാരമാണ് സിന്ധുനദീതടസംസ്‌കാരം എന്നറിയപ്പെടുന്നത്. ഇന്നത്തെ പാകിസ്ഥാനിലെ ഹരപ്പ എന്ന ഗ്രാമത്തില്‍ നിന്നാണ് ഈ സംസ്‌കൃതിയുടെ ആദ്യത്തെ തെളിവുകള്‍ നരവംശ-പുരാവസ്തു ശാസ്ത്രജ്ഞര്‍ക്ക് ലഭിക്കുന്നത്. തിബറ്റില്‍ നിന്നുത്ഭവിച്ച് ഇന്നത്തെ പാകിസ്ഥാനിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്ന സിന്ധുനദിയുടെ തടങ്ങളില്‍ രൂപംകൊണ്ട മനുഷ്യാവാസവ്യവസ്ഥയായിരുന്നു ഈ സംസ്‌കൃതി എങ്കിലും അത് പിന്നീട് ചുറ്റുമുള്ള വിദൂരപ്രദേശങ്ങളിലേയ്ക്ക് വ്യാപിച്ചു എന്നതിന് വ്യക്തമായ തെളിവുകള്‍ നിലവിലുണ്ട്. വടക്ക് – കിഴക്ക് രൂപാര്‍, മണ്ഡ എന്നിവിടങ്ങള്‍ വരേയും തെക്കോട്ട് നര്‍മദ നദീതടത്തിലെ മേഹ്ഗം, തെലോദ്, ഭഗത്രാവ് എന്നീ സ്ഥലങ്ങള്‍ വരെയും ഗുജറാത്തിലെ സുര്‍കോത്തഡ, ധോളവീരാ, സൊമ്‌നാഥ്, ലോഥള്‍, എന്നീ പ്രദേശങ്ങള്‍ വരെയും ഇത് വ്യാപിച്ചിരുന്നു. 1958-ല്‍ ദല്‍ഹിക്ക് സമീപത്തുള്ള അലംഗിപൂര്‍ എന്ന സ്ഥലത്ത് യമുനാതടത്തില്‍ സൈന്ധവ പരിഷ്‌കൃതിയുടെ ശേഷിപ്പുകള്‍ കണ്ടെടുത്തതോടെ ഗംഗാ- യമുനാ തടങ്ങളിലേയ്ക്ക് സൈന്ധവ സംസ്‌കൃതി വ്യാപിച്ചിരുന്നുവെന്നും തെളിഞ്ഞു. ഈ നാഗരികതയുടെ മോഹന്‍ജോദാരോ, ഹാരപ്പ, ഗാന്‍വെരിവാല തുടങ്ങിയ നഗരകേന്ദ്രങ്ങള്‍ ഇന്ന് പാകിസ്ഥാനിലാണ്. രാഖിഗഡി, ധോലവീര, ലോഥല്‍, കാലിബംഗാന്‍, റുപാര്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ പര്യവേക്ഷണം നടന്നുകൊണ്ടിരിക്കുന്ന പ്രധാന സൈന്ധവ നഗരങ്ങള്‍.

Google NewsAdd Kesari Weekly as a preferred source on Google

ചരിത്രകാരന്മാരുടെയിടയില്‍ ഇത്രയധികം വാദപ്രതിവാദങ്ങള്‍ക്ക് അരങ്ങൊരുക്കിയ മറ്റൊരു പ്രാചീന നാഗരികതയുണ്ടോ എന്ന് സംശയമാണ്. ആര്യാധിനിവേശം എന്ന വ്യാജ ചരിത്ര നിര്‍മിതിക്ക് പശ്ചാത്തലമായതും സിന്ധു നാഗരികത തന്നെ. അതുകൊണ്ടു തന്നെ ഈ മേഖലയില്‍ നിന്നുള്ള പുതിയ കണ്ടെത്തലുകള്‍ പല ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും തുടക്കം കുറിക്കുക സ്വാഭാവികം. സിന്ധുനദീ തട ജനതയുടെ സാംസ്‌കാരിക ഉന്നതിയെയും പ്രാചീനതയെയും വെളിവാക്കുന്ന, രാഖിഗഡിയിലെ പുതിയ ഉല്ഖനനങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. സമീപ കാലത്ത് സൈന്ധവ നാഗരികതയെക്കുറിച്ച് കൂടുതല്‍ വ്യക്തതയേകുന്ന പല തെളിവുകളും സംഭാവന ചെയ്തു കൊണ്ടിരിക്കുന്ന പ്രശസ്തമായ പുരാവസ്തു ഉത്ഖനന മേഖലയാണ് ഹരിയാനയിലെ ഹിസാറിനടുത്തുള്ള രാഖിഗഡി. അയ്യായിരം വര്‍ഷം പഴക്കമുള്ള, വികസിതമായ നഗരാസൂത്രണത്തിന്റെയും വ്യവസായികാടിസ്ഥാനത്തിലുള്ള ആഭരണ നിര്‍മ്മാണ സങ്കേതത്തിന്റെയും തെളിവുകളാണ് ഇക്കുറി ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ ഈ മേഖലയില്‍ നിന്ന് കണ്ടെത്തിയത്. നാനാശ്രേണികളിലായി വിന്യസിക്കപ്പെട്ട വാസസ്ഥലങ്ങളും, ആസൂത്രണ മികവ് പുലര്‍ത്തുന്ന പാതകളും ഓടകളും മറ്റും ഇതിലുള്‍പ്പെടുന്നു.

സൈന്ധവ നാഗരികതയിലെ ആവാസ കേന്ദ്രങ്ങളില്‍ പുലര്‍ന്നുപോന്നിരുന്നത് വൈദിക സംസ്‌കൃതിയായിരുന്നുവെന്ന വസ്തുതയെ ബലപ്പെടുത്തുന്ന തെളിവുകളിലൊന്നാണ് അവിടങ്ങളില്‍ കാണപ്പെടുന്ന നഗരാസൂത്രണസങ്കേതങ്ങള്‍. സൈന്ധവ നഗരങ്ങള്‍ ഏറിയ കൂറും മൗലിക ദിക്കുകളോട് സമാന്തരമായി നിശ്ചിത ജ്യാമിതീയ ചട്ടക്കൂടിനുള്ളില്‍ ചുറ്റുമതിലുകളോട് കൂടി ആസൂത്രണം ചെയ്യപ്പെട്ടവയായിരുന്നു. ഉദാഹരണത്തിന് മോഹന്‍ജോദാരോയിലെ അന്തര്‍നഗരം കാര്‍ത്തികനക്ഷത്രത്തിന്റെ ദിശയില്‍ വിന്യസിക്കപ്പെട്ടിരുന്നുവെന്ന നിരീക്ഷണം വൈദിക സാംസ്‌കാരിക സംബന്ധത്തെ കാണിക്കുന്നു. വൈദിക സാഹിത്യങ്ങളില്‍ പരാമര്‍ശിക്കുന്ന ഇരുപത്തേഴ് നക്ഷത്രങ്ങളില്‍ ആദ്യത്തേതാണ് കാര്‍ത്തിക. സൈന്ധവ നഗരാസൂത്രണ സങ്കേതങ്ങള്‍ക്ക് വേദാംഗജ്യോതിഷവുമായിട്ടുള്ള ബന്ധത്തെ Michael Jansen, J. McKim Malville തുടങ്ങിയ ശാസ്ത്രജ്ഞര്‍ എടുത്തു കാട്ടിയിട്ടുമുണ്ട്. സൈന്ധവ നഗരാസൂത്രണത്തിന്റെ മറ്റൊരു സവിശേഷത മൂന്ന് ശ്രേണികളിലായി നഗരങ്ങളെ വിന്യസിച്ചിരുന്നുവെന്നതാണ്. പ്രസ്തുത വിന്യാസക്രമം ‘പരമേഷ്ഠിന’, ‘മധ്യമേഷ്ഠിന’, ‘അവമേഷ്ഠിന’ എന്ന ക്രമത്തിലുള്ള വൈദിക നഗരാസൂത്രണ സങ്കേതപ്രകാരമുള്ളതാണ്. ഋഗ്വേദീയ നഗരാസൂത്രണ രീതികള്‍ സൈന്ധവ നാഗരികതയിലെ ആവാസ കേന്ദ്രങ്ങളില്‍ പ്രയുക്തമായിരുന്നുവെന്ന് ആര്‍.എസ്. ഭിഷ്ട് (R. S. Bisht) ഉള്‍പ്പെടെയുള്ള ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ADVERTISEMENT

നഗര വിസ്തൃതിയുടെ കാര്യത്തില്‍ രാഖിഗഡി സമീപകാലത്തെ കണ്ടെത്തലുകള്‍ക്ക് ശേഷം ഇതര സൈന്ധവ നഗരങ്ങളേക്കാള്‍ മുന്‍പന്തിയിലെത്തി. രാഖിഗഡിയില്‍ ഇപ്പോള്‍ കണ്ടെടുത്ത സൈന്ധവകാലത്തെ ആഭരണ നിര്‍മ്മാണശാല അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്. സൈന്ധവ നാഗരികതയുടെ കേന്ദ്രം ഇന്നത്തെ പാകിസ്ഥാനിലുള്ള സിന്ധ് മേഖലയായിരുന്നുവെന്ന മുന്‍ ധാരണയെ തിരുത്തിക്കുറിക്കാന്‍ ഇത് പര്യാപ്തമാണ്. രാഖിഗഡിയിലെ അധിവാസമേഖല സൈന്ധവ നാഗരികതയിലെ പ്രമുഖ വ്യാപാരകേന്ദ്രമായിരുന്നുവെന്നും ആഭരണ നിര്‍മ്മാണശാലയുടെ കണ്ടെത്തലിലൂടെ വെളിവാകുന്നുണ്ട്. ആഭരണങ്ങള്‍ നിര്‍മിക്കുന്നതിലും ഉപയോഗിക്കുന്നതിലും സിന്ധു നദീതട നിവാസികളായിരുന്നു പ്രഥമഗണനീയര്‍ എന്നാണ് പൊതുവില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ആദ്യകാലങ്ങളില്‍ മുത്തുമണികളുടെ നിര്‍മാണത്തിലും കച്ചവടത്തിലും അഗ്രഗണ്യരായിരുന്ന അവര്‍ പിന്നീട് സ്വര്‍ണ കമ്മലുകള്‍, നെക്ലേസുകള്‍, ലോഹവളകള്‍ തുടങ്ങിയവയുടെ വ്യാപാരത്തിലും തങ്ങളുടെ അപ്രമാദിത്വം പ്രകടമാക്കി. വിവിധങ്ങളായ കൈവളകള്‍, അപൂര്‍വ മുത്തുമണികള്‍, സ്വര്‍ണ്ണപാളികള്‍ തുടങ്ങിയവ രാഖിഗഡിയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മോഹന്‍ജോദാരോയില്‍ നിന്ന് കണ്ടെടുത്തിട്ടുള്ള കൈകള്‍ നിറയെ വളകളണിഞ്ഞ നര്‍ത്തകിയുടെ ശില്‍പത്തിലേതു പോലെ തന്നെ ചില ഉത്തരേന്ത്യന്‍ ഗോത്രങ്ങളിലെ സ്ത്രീകള്‍ ഇക്കാലത്തും വളകളണിയുന്നതില്‍ നിന്നും സൈന്ധവ മേഖലയില്‍ ആദിമ കാലം മുതല്‍ക്കേയുള്ള സാംസ്‌കാരിക തുടര്‍ച്ച വെളിവാകുന്നു.

വൈദിക സംസ്‌കൃതി പ്രാചീന സൈന്ധവ നാഗരികതയിലേക്ക് കുടിയേറി വന്ന ആര്യന്മാരുടെയാണെന്നും സൈന്ധവരുടെ സംസ്‌കാരവും ഭാഷയും തികച്ചും വ്യത്യസ്തമായിരുന്നുവെന്നും മറ്റുമുള്ള അടിസ്ഥാനരഹിതമായ വാദങ്ങള്‍ ആര്യാധിനിവേശ സിദ്ധാന്തത്തിന്റെ ഭാഗമായി ഒരു വിഭാഗം ഗവേഷകര്‍ ഇന്നും പിന്തുടര്‍ന്നു വരുന്നുണ്ട്. ഒരു പടി കൂടി കടന്ന്, സൈന്ധവ സംസ്‌കാരം ദ്രാവിഡമായിരുന്നുവെന്ന് ദ്രാവിഡ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റു ചില ആര്യാധിനിവേശ സിദ്ധാന്തികളും അവകാശപ്പെടുന്നു. എന്നാല്‍ പ്രസ്തുത വാദത്തിനു ഉപോല്‍ബലകമായി പറയുന്ന തെളിവുകള്‍ അതീവ ദുര്‍ബലങ്ങളും നിലനില്‍ക്കാത്തവയുമാണ്. സൈന്ധവരുടെ ഭാഷ ദ്രാവിഡമായിരുന്നുവെന്നതിന് ഉപോല്‍ബലകമായ തെളിവുകളൊന്നും ലഭ്യമല്ല. ഹാരപ്പന്‍ പുരാവസ്തു മുദ്രകളും ലിപികളും വായിച്ചെടുക്കാനുള്ള ശ്രമം വളരെക്കാലമായി നടന്നു വരുന്നുവെങ്കിലും ഇതുവരെ കാര്യമായ പുരോഗതി കൈവന്നിട്ടില്ല. ഋഗ്വേദീയ പരാമര്‍ശങ്ങളിലെ കുതിര, രഥം തുടങ്ങിയവയുടെ പുരാവസ്തു ശേഷിപ്പുകള്‍ സൈന്ധവ മേഖലയില്‍ നിന്ന് ലഭിക്കാത്തതുകൊണ്ടും മറ്റും സൈന്ധവ നാഗരികതയിലെ സംസ്‌കൃതി വൈദികമല്ലായിരുന്നു എന്ന ആര്യാധിനിവേശവക്താക്കളുടെ വാദത്തിനെ നിരാകരിക്കുന്ന തെളിവുകള്‍ അടുത്ത കാലത്തായി ലഭ്യമായിട്ടുണ്ട്. പശ്ചിമ ഉത്തര്‍പ്രദേശിലെ സിനൗലിയില്‍ നിന്ന് 2018 ല്‍ കണ്ടെടുക്കപ്പെട്ട പ്രാചീന രഥങ്ങള്‍ പ്രാചീന സംസ്‌കൃതികളെ സംബന്ധിച്ച ഗവേഷകരുടെ പല മുന്‍ വിധികളെയും തിരുത്തുവാന്‍ പോന്നതായിരുന്നു. 2100 ബി.സി.ഇ. – 1900 ബി.സി.ഇ. കാലയളവിലേതാണ് പ്രസ്തുത രഥശേഷിപ്പുകള്‍. ആര്യാധിനിവേശത്തിനു ശേഷമാണ് ഭാരതത്തില്‍ രഥങ്ങള്‍ നിലവില്‍ വന്നതെന്ന കൊളോണിയല്‍ ചരിത്രകാരന്മാരുടെ സിദ്ധാന്തത്തിന് ഈ കണ്ടെത്തലുകളേല്‍പ്പിക്കുന്ന പ്രഹരം ചെറുതല്ല.

വൈദിക ജനതയുടെ ദേശ സംബന്ധത്തെ വെളിവാക്കുന്ന അനവധി സൂചനകള്‍ ഋഗ്വേദത്തില്‍ ലഭ്യമാണ്. ഒട്ടുമിക്ക ഋഗ്വേദ മണ്ഡലങ്ങളിലും സരസ്വതി നദിയെ കുറിക്കുന്ന സൂക്തങ്ങള്‍ കാണാം. ഏറ്റവും പുരാതനമെന്നു ഗണിക്കുന്ന ഋഗ്വേദ മണ്ഡലങ്ങളിലൊന്നായ ആറാം മണ്ഡലത്തില്‍ (6.52.6) പുരുവംശ ജനതയെ പോഷിപ്പിക്കുന്ന, പ്രതാപമാര്‍ന്ന, ശക്തമായൊഴുകുന്ന ഒരു മഹാനദി എന്ന നിലയിലാണ് സരസ്വതിയെ വര്‍ണിക്കുന്നത്. ഭൗമപാളികളുടെ ഭ്രംശചലനങ്ങളുടെ ഫലമായി നദീമാര്‍ഗത്തില്‍ വന്ന മാറ്റവും കാലാവസ്ഥാ വ്യതിയാനവും നിമിത്തം ബി.സി.ഇ. 1900 ആണ്ടോടു കൂടി സരസ്വതി നദി പൂര്‍ണമായും വറ്റി വരണ്ടുവെന്ന് വിവിധ പഠനങ്ങള്‍ ഇന്ന് വ്യക്തമാക്കുന്നു. ബി.സി.ഇ. 1900 ല്‍ വറ്റി വരളുന്നത് വരെ സരസ്വതി നദീതടം അഭിവൃദ്ധിപ്രാപിച്ച നാഗരികതയുടെ കേദാരമായിരുന്നു എന്ന് പുരാവസ്തുശാസ്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഋഗ്വേദീയ കാലഘട്ടത്തില്‍ സരസ്വതീനദി ഒരു മഹാനദിയായിരുന്നുവെങ്കില്‍ സരസ്വതി വരണ്ടുപോയ ബി.സി.ഇ. 1900 നും മുമ്പ് മൂന്നാം സഹസ്രാബ്ദത്തിലെങ്കിലും ആയിരിക്കണം ഋഗ്വേദ കാലഘട്ടം. ഋഗ്വേദം പത്താം മണ്ഡലത്തിലെ സൂക്തം 75 – 5,6 ല്‍ കിഴക്ക് ഗംഗ, യമുന മുതല്‍ പടിഞ്ഞാറ് സിന്ധുവും മറ്റു പോഷകനദികളെയും ഒന്നൊന്നായി സ്തുതിക്കുന്നുണ്ട്. പ്രസ്തുത മേഖലയായിരുന്നു ഋഗ്വേദീയ ഭൂമികയെന്ന് ഈ വര്‍ണനയില്‍ നിന്ന് വ്യക്തമാകുന്നു. ബി.സി.ഇ. മൂന്നാം സഹസ്രാബ്ദത്തില്‍ നിലവിലിരുന്ന ഋഗ്വേദീയ ഭൂമിക സിന്ധു-സരസ്വതി മേഖലയായിരുന്നുവെങ്കില്‍ പ്രസ്തുത മേഖലയില്‍ നിന്ന് ലഭിച്ചിട്ടുള്ള അതേ കാലയളവിലെ സിന്ധു നദീതട നാഗരികതയുടെ പുരാവസ്തു ശേഷിപ്പുകള്‍ വൈദിക സംസ്‌കൃതിയുടെ നേര്‍ ശേഷിപ്പുകളാണെന്ന് വ്യക്തമാണല്ലോ.

രാഖിഗഡിയുള്‍പ്പെടെയുള്ള ഉല്‍ഖനനകേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്ന പുതിയ തെളിവുകള്‍ ഒരേ പ്രാചീന ജനതയുടെ ഭൗതിക, സാംസ്‌കാരിക പരിപ്രേക്ഷ്യങ്ങളാണ് സിന്ധു നദീതട നാഗരികതയും, വൈദിക സംസ്‌കൃതിയും എന്ന വസ്തുതയെ ദൃഢപ്പെടുത്തുകയും ആര്യാധിനിവേശമെന്ന വ്യാജ നിര്‍മ്മിതിയെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലെറിയുകയും ചെയ്യുന്ന സാഹചര്യത്തിനാണ് നാം ഇന്ന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

Tags: ASIരാഖിഗഡിrakhigarhi
Share7TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies