Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ദശലക്ഷണമൊത്ത മഹാപുരാണം (ഭാഗവതോല്പത്തിയുടെ ചരിത്രവഴികള്‍ 3)

രാജേഷ് സി പിള്ളരാജേഷ് സി പിള്ള
14 April 2023

ഭാഗവത പരിഭാഷകനും ഗവേഷകനുമായ എന്‍.രഘുനാഥന്‍, ഭാഗവതത്തില്‍ രാധയെക്കുറിച്ച് പരാമര്‍ശങ്ങളില്ല എന്ന വസ്തുതയെ മുന്‍നിര്‍ത്തി ഭാഗവത രചനാകാലനിര്‍ണയത്തില്‍ വേറിട്ടൊരു സമീപനം സ്വീകരിക്കുന്നു. ഭാഗവതം ദശമസ്‌കന്ധത്തിലെ, ഗോപികമാര്‍ ഉള്‍പ്പെട്ട ആഖ്യാനങ്ങളിലെങ്ങും രാധയെന്ന വ്യക്തിത്വത്തിന്റെ സൂചനകളേയില്ല. ഭാഗവതത്തേക്കാള്‍ പ്രാചീനത കല്പിക്കപ്പെടുന്ന വിഷ്ണു പുരാണത്തിലും ഹരിവംശത്തിലും രാധയെ പരാമര്‍ശിക്കുന്നില്ല. ബ്രഹ്‌മവൈവര്‍ത്ത പുരാണം, പദ്മപുരാണം മുതലായ താരതമ്യേന അര്‍വാചീനമായ പുരാണങ്ങളില്‍ മാത്രമാണ് രാധ ഒരു പ്രധാന കഥാപാത്രമായി കടന്നു വരുന്നത്. ആറാം നൂറ്റാണ്ടിലേതെന്നു കരുതുന്ന ഗാഥ-സപ്തശതി എന്ന കൃതിയിലും ആറാം നൂറ്റാണ്ടിലെ ഭട്ടനാരായണ കൃതമായ വേണീസംഹാരമെന്ന നാടകത്തിലും ഒമ്പതാം നൂറ്റാണ്ടിലെ ആനന്ദവര്‍ദ്ധനന്റെ ധ്വന്യാലോകത്തിലും രാധയുടെ ആഖ്യാനങ്ങളുണ്ട്. പ്രസ്തുത തെളിവുകള്‍ പ്രകാരം ആറാം നൂറ്റാണ്ടോട് കൂടി മാത്രമാണ് രാധാ-കൃഷ്ണ സങ്കല്‍പം രൂപം കൊണ്ടതെന്നും, തദ്വാരാ ആറാം നൂറ്റാണ്ടിലെ ഗാഥ-സപ്തശതിയെക്കാള്‍ പ്രാചീനത ഭാഗവത പുരാണത്തിനുണ്ടെന്നും അദ്ദേഹം സിദ്ധാന്തിക്കുന്നു [N.Raghunathan, Srimad Bhagavatam: With Notes from a Dozen Commentaries, Volume 1, Vighneswara Publishing House, 1976].

Google NewsAdd Kesari Weekly as a preferred source on Google

കാഞ്ചിപുരം വൈകുണ്ഠ പെരുമാള്‍ ക്ഷേത്രം ഭാഗവതത്തിന്റെ കാലപ്പഴക്കത്തെ സംബന്ധിച്ച് തെളിവുകള്‍ നല്‍കുന്നുണ്ടെന്ന് ഡെനിസ് ഹഡ്‌സണ്‍ (1995) അഭിപ്രായപ്പെടുന്നു. പല്ലവ രാജാവായ നന്ദിവര്‍മന്‍ രണ്ടാമന്‍ പല്ലവമല്ലന്‍ സി.ഇ 770 ല്‍ പണിതീര്‍ത്ത ഈ ക്ഷേത്രം, പത്താം നൂറ്റാണ്ടിലെ അല്‍-ബിറൂനിയുടെ പരാമര്‍ശത്തെക്കാള്‍ പഴക്കമുള്ള തെളിവുകളാണ് ഭാഗവതത്തെ സംബന്ധിച്ച് നല്‍കുന്നത്. ഭാഗവതത്തില്‍ കാണുന്ന അതേ ക്രമത്തില്‍ത്തന്നെ പുരാണ ആഖ്യാനങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചുവര്‍ ശില്പങ്ങള്‍ ഈ ക്ഷേത്രത്തിലെ പ്രത്യേകതയാണ്. പ്രസ്തുത ആഖ്യാനക്രമം സൂചിപ്പിക്കുന്നത് എട്ടാം നൂറ്റാണ്ടില്‍ ഈ ക്ഷേത്രം പൂര്‍ത്തിയാകുന്നതിന് നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഭാഗവതം പ്രചാരത്തിലിരുന്നുവെന്നാണ് [Hudson D Dennis,- 1995, The- Srimad Bhagavata Purana in Store, Journal of Vaishnava Studies Vol 3].

കര്‍ണാടകയിലെ പട്ടഡക്കല്‍ ക്ഷേത്രസമുച്ചയത്തിലുള്ള വിരൂപാക്ഷ, മല്ലികാര്‍ജുന, കാശിവിശ്വനാഥ ക്ഷേത്രങ്ങളിലെ തൂണുകളിലെ കൊത്തുപണികളും ഭാഗവതത്തില്‍ വര്‍ണിക്കുന്ന ക്രമത്തിലുള്ള പുരാണ ആഖ്യാനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവയാണ്. ഏഴാം നൂറ്റാണ്ടില്‍ ചാലൂക്യ രാജാക്കന്മാര്‍ നിര്‍മ്മിച്ചവയാണ് പ്രസ്തുത ക്ഷേത്രങ്ങള്‍ [Panchamukhi R.S.,- 1947, Pattadkal and its Sculptures A Brief- Outline, Bulletin of the Deccan College Research Institute]. ഈ ശില്പങ്ങള്‍ക്ക് ആധാരമായ ആഖ്യാനങ്ങള്‍ മറ്റു പുരാണങ്ങളിലും ഉള്ളവയായത് കൊണ്ട് ഇവയെ ഭാഗവതവുമായി എങ്ങനെ നിയമേന സംബന്ധിപ്പിക്കാനാകും എന്നാണെങ്കില്‍, അവയുടെ പ്രത്യേക അവതരണക്രമം ഭാഗവതത്തില്‍ മാത്രമുള്ളതാകയാല്‍ ഭാഗവതത്തെയവലംബിച്ച് തന്നെയാണവ നിര്‍മ്മിക്കപ്പെട്ടതെന്ന് വിശകലനത്തില്‍ വ്യക്തമാകും.

ADVERTISEMENT

രണ്ടു മുതല്‍ നാല് വരെയുള്ള നൂറ്റാണ്ടുകള്‍
പുരാണവിഷയങ്ങളില്‍ ആഴത്തില്‍ ഗവേഷണങ്ങള്‍ നടത്തിയ ഡോക്ടര്‍ ജി.വി. തഗരെയുടെ പഠനം ശ്രദ്ധേയമാണ് [G.V. Tagare, The Date and Authorship of the Bhagavata Purana,- 1950].- അദ്ദേഹത്തിന്റെ കണ്ടെത്തല്‍ പ്രകാരം ഭാഗവതപുരാണത്തിന്റെ ഏറ്റവും കുറഞ്ഞ കാലപ്പഴക്കം അസന്ദിഗ്ധമായി നിര്‍ണയിക്കാനുതകുന്ന ഒരു കൃതിയാണ് ശ്വേതാംബര ജൈനരുടെ ആത്മീയാചാര്യനായിരുന്ന ദേവര്‍ദ്ധി-ഗണി (ക്ഷമ ശ്രമണന്‍ എന്നും വിളിക്കപ്പെടുന്നു) രചിച്ച ‘നന്ദീ സൂത്ര’. ഈ കൃതിയുടെ രചനാകാലം മഹാവീരന് 980 / 993 വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് (453-466 സി.ഇ./ 512-525 സി.ഇ. ) അംഗീകരിക്കപ്പെട്ടിട്ടുണ്ട് [R. C. Majumdar, History and Culture of the Indian People, Vol.- III,- p.- 415].നന്ദീ സൂത്രയില്‍ ജൈനധര്‍മ വിരുദ്ധമായ ദാര്‍ശനിക-ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെയും ആചാര്യന്മാരുടെയും പട്ടിക നല്‍കിയിട്ടുണ്ട്. ‘ഭാരതം, രാമായണം, കൗടലീയ (അര്‍ത്ഥശാസ്ത്രം), കനക-സത്തരി (സാംഖ്യകാരിക), വൈശേഷികം, ബുദ്ധവാചനാ, കാപാലികം, ലോകായത, ഷഷ്ടി തന്ത്രം, മാതര, പുരാണഭാഗവതം, പതഞ്ജലി’ എന്നിങ്ങനെയുള്ള ക്രമത്തിലാണ് ഈ വിവരണം. സൗരാഷ്ട്രയിലെ വലഭീയില്‍ വച്ച് അഞ്ചാം നൂറ്റാണ്ടില്‍ ക്രോഡീകരിക്കപ്പെട്ട ജൈന പ്രമാണവചനങ്ങളായ നന്ദീ സൂത്രയില്‍ ‘പുരാണ ഭാഗവതം’ എന്ന് ജൈനേതര ദാര്‍ശനിക കൃതികളുടെ കൂട്ടത്തില്‍ രേഖപ്പെടുത്തണമെങ്കില്‍, ഏറ്റവും കുറഞ്ഞത് നാലാം നൂറ്റാണ്ടിലെങ്കിലും ഭാഗവതപുരാണം നിലവിലിരുന്നിരിക്കണം.

മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറും ചരിത്രകാരനുമായിരുന്ന രാമചന്ദ്ര ദീക്ഷിതര്‍ രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ക്കിടയിലാകാം ഭാഗവതപുരാണം രൂപീകൃതമായതെന്ന് ഠവല ജൗൃമിമ കിറലഃ എന്ന തന്റെ കൃതിയില്‍ നിരീക്ഷിച്ചിട്ടുണ്ട്. ബിസിഇ ആറാം നൂറ്റാണ്ട് മുതല്‍ സിഇ മൂന്നാം നൂറ്റാണ്ട് വരെ മാത്രം പ്രബലമായിരുന്ന ആരാധനാ സമ്പ്രദായമായിരുന്നു സങ്കര്‍ഷണ-വാസുദേവ സമ്പ്രദായം. സി.ഇ മൂന്നാം നൂറ്റാണ്ടോടടുപ്പിച്ച് ഗുപ്തസാമ്രാജ്യം നിലവില്‍ വന്നതോടു കൂടി സങ്കര്‍ഷണ-വാസുദേവ സമ്പ്രദായം പ്രചാരത്തിലില്ലാതാകുകയും ക്രമേണ വാസുദേവ സമ്പ്രദായം പ്രബലമാകുകയും ചെയ്തു. സാത്വതന്മാരുടെ (വൈഷ്ണവരിലെ ഒരു വിഭാഗം) ആരാധനാമൂര്‍ത്തികളാണ് വാസുദേവ-സങ്കര്‍ഷണന്മാര്‍ എന്ന് ഭാഗവതത്തില്‍ പരാമര്‍ശമുണ്ട്. രണ്ടാം നൂറ്റാണ്ടിലെ ചിലപ്പതികാരത്തിലും ഈ സമ്പ്രദായത്തെപ്പറ്റി പരാമര്‍ശമുണ്ട്. ഭാഗവതത്തിലുടനീളം വാസുദേവ സമ്പ്രദായത്തിനാണ് പ്രാധാന്യം നല്കിയിരിക്കുന്നത്. ഭാഗവതത്തില്‍ ഗുപ്ത രാജവംശത്തെ പരാമര്‍ശിച്ചു കാണുന്നില്ല, എന്നാല്‍ അവരുടെ പൂര്‍വികരായ നന്ദ, മൗര്യ രാജവംശങ്ങളെ വിവരിച്ചിട്ടുമുണ്ട്. അതിനാല്‍ ഭാഗവത രചനാകാലത്ത് ഗുപ്തവംശം അതിന്റെ ബാല്യദശയിലായിരുന്നിരിക്കണം. ഈ നിരീക്ഷണങ്ങളെ അവലംബിച്ച്, സങ്കര്‍ഷണ-വാസുദേവ സമ്പ്രദായം വാസുദേവ സമ്പ്രദായത്തിനു വഴിമാറിയ, ഗുപ്തന്മാരുടെ ഭരണമാരംഭിക്കുന്നതുമായ മൂന്നാം നൂറ്റാണ്ടാകാം ഭാഗവതപുരാണം രചിക്കപ്പെട്ടത് എന്ന് ദീക്ഷിതര്‍ സിദ്ധാന്തിക്കുന്നു[V.R. Ramachandra Dikshithar, The Purana Index, University of Madras, 195]

ബി. സി. ഇ കാലഘട്ടം
ബൗദ്ധ ജാതക സാഹിത്യ ഗവേഷകനായിരുന്ന ഗോകുല്‍ദാസ് ദേയുടെ പഠനങ്ങളെ ആസ്പദമാക്കി, ഭാഗവതപുരാണത്തിലെ ചില ആഖ്യാനങ്ങള്‍ ബൗദ്ധ ജാതകകൃതികളിലും കാണപ്പെടുകയാല്‍ ബിസിഇ 900 ല്‍ ആകാം ഭാഗവതരചനാകാലമെന്ന് ചരിത്രകാരനായ രാംനാരായണ്‍ വ്യാസ് അഭിപ്രായപ്പെടുന്നു. [G.D.Dey- Sign ificance and Importance of Jatakas.- Quoted by R.N. Vyas Synthetic Philosophy of Bhagavata].

പൗരസ്ത്യസംസ്‌കൃതികളില്‍ ഗവേഷകനായ എസ്.ഡി. ഗ്യാനിയുടെ സിദ്ധാന്തപ്രകാരം ഭാഗവതമുള്‍പ്പെടെയുള്ള പുരാണങ്ങളുടെ മൂലരൂപം ബിസിഇ 1200 നും ബിസിഇ 1000 നും ഇടയിലാകണം നിലവില്‍ വന്നത്. [S.D.- Gyani, Date of the- Puranas, New Indian Antiquary Vol 5, 1942-43, -132-].എന്നാല്‍ ശ്രീ തഗരെ ഈ വീക്ഷണത്തെ നിരാകരിക്കാനായി, ഭാഗവതം ഉപദേശിക്കപ്പെട്ട പരീക്ഷിത്തിന്റെ കാലഘട്ടം 900 ബിസിഇ ആണെന്നിരിക്കെ ഭാഗവതത്തിന്റെ രചനാകാലം അതിനും പിന്നിലാകാന്‍ വഴിയില്ല എന്ന വാദമുയര്‍ത്തുന്നു. എന്നാല്‍ തഗരെയുടെ ഈ നിരാകരണവാദവും കെട്ടുറപ്പുള്ളതല്ലായെന്ന് കാണാം. ഭാഗവതം ദ്വാദശ സ്‌കന്ധത്തിലെ വംശാനുചരിത പ്രകാരം പരീക്ഷിത്ത് രാജാവിന്റെ ജീവിതകാലം ചരിത്രപുരുഷനായ ചന്ദ്രഗുപ്തമൗര്യന് 1300 വര്‍ഷങ്ങള്‍ക്ക് മുമ്പായിരിക്കണമെന്ന വസ്തുതയില്‍ നിന്നും, ചന്ദ്രഗുപ്ത മൗര്യന്റെ കാലഘട്ടം ബിസിഇ മൂന്നാം ശതകത്തിലായിരുന്നുവെന്ന അനുമാനത്തില്‍ നിന്നും ഉളവായതാണ് പരീക്ഷിത്തിന്റെ കാലം 900 ബിസിഇയിലാണെന്ന കല്പന. ചന്ദ്രഗുപ്ത മൗര്യന്റെ കാലഘട്ടം നിര്‍ണ്ണയിച്ചിരിക്കുന്നതാകട്ടെ ഗ്രീക്ക് സഞ്ചാരിയായിരുന്ന മെഗസ്തനീസിന്റെ ‘ഇന്‍ഡിക്ക’ എന്ന കൃതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന ‘സന്ദ്രകുടുസ്’ ചന്ദ്രഗുപ്ത മൗര്യനാണ് എന്ന അനുമാനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഈ പക്ഷമനുസരിച്ച് മഹാഭാരതയുദ്ധം ബിസിഇ പത്താം ശതകത്തിലാകണം സംഭവിച്ചത്. എന്നാല്‍, ചാലൂക്യരാജാവായിരുന്ന പുലികേശി രണ്ടാമനുമായി ബന്ധപ്പെട്ട കര്‍ണാടകയിലെ ‘ഐഹോളെ ശാസനം’, അസമിലെ കാമരൂപ രാജാവായിരുന്ന ഭാസ്‌കരവര്‍മനുമായി ബന്ധപ്പെട്ട ‘നിധന്‍പൂര്‍ ശാസനം’ എന്നീ ലിഖിതങ്ങളിലെയും ജ്യോതിശ്ശാസ്ത്രഗ്രന്ഥമായ സൂര്യസിദ്ധാന്തത്തിലേയും പ്രസ്താവനകള്‍ പ്രകാരം കലിയുഗാരംഭം ബിസിഇ 3000 നും മുന്നേയാണെന്ന് തെളിയുന്നുണ്ട്. ഇതോടൊപ്പം മറ്റ് അനുബന്ധ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്‍ഡിക്കയിലെ പ്രസ്തുത പരാമര്‍ശം ചന്ദ്രഗുപ്ത മൗര്യനെക്കുറിച്ചല്ല, ഗുപ്ത രാജാവായിരുന്ന ചന്ദ്രഗുപ്തനെക്കുറിച്ചാണ് എന്ന് പിന്നീടുള്ള ചില പഠനങ്ങള്‍ വെളിവാക്കുന്നു.

ഇപ്രകാരം, ഭാഗവതപുരാണത്തിന് സിഇ 900 മുതല്‍ ബിസിഇ 1200 വരെ പഴക്കം നിര്‍ദ്ദേശിക്കുന്ന വിവിധങ്ങളായ വീക്ഷണകോണുകള്‍ ചരിത്ര ഗവേഷകര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതര ഗ്രന്ഥപ്രസ്താവ്യങ്ങളാകുന്ന പ്രമാണങ്ങളെ പരിശോധിച്ചാല്‍ ചരിത്രത്തിലുടനീളം ഭാഗവത പുരാണത്തിന്റെ മുദ്രകള്‍ പതിഞ്ഞിട്ടുള്ളതായി കാണാവുന്നതാണ്. പതിനൊന്നാം നൂറ്റാണ്ടിലെ താരിഖ് അല്‍-ഹിന്ദ്, അഞ്ചാം നൂറ്റാണ്ടിലെ നന്ദീസൂത്ര തുടങ്ങിയ കൃതികള്‍ ഭാഗവതപുരാണത്തെ പ്രത്യക്ഷമായി പരാമര്‍ശിക്കുമ്പോള്‍ ബിസിഇ 900 ലെ ബൗദ്ധ ജാതകകൃതികളില്‍ ഭാഗവതപുരാണത്തെ സംബന്ധിച്ച പരോക്ഷമായ തെളിവുകള്‍ ദൃശ്യമാണ്.

ഭാഗവതപുരാണത്തിന്റെ വികാസഘട്ടങ്ങള്‍
പ്രാചീന സാഹിത്യങ്ങളിലൂടെയും മറ്റു ഹേതുക്കളിലൂടെയും സിദ്ധിക്കുന്ന ഭാഗവതത്തിന്റെ പൗരാണിക പ്രസിദ്ധിയെ നാം ഇതുവരെയും പരിശോധിച്ചു. ക്രമികമായ വൃദ്ധിപ്രക്രിയയുടെ ഫലമായാണ് ഭാഗവതപുരാണം അതിന്റെ വര്‍ത്തമാനകാല രൂപത്തിലേക്ക് എത്തിച്ചേര്‍ന്നതെന്ന് പല ഗവേഷകരും അഭിപ്രായപ്പെടുന്നു. അതുകൊണ്ടു തന്നെ ഭാഗവതത്തിന് ആകമാനം ഒരു നിശ്ചിത രചനാകാലം കല്പിക്കാനാകില്ല, മറിച്ച് അതിന്റെ വികാസഘട്ടങ്ങളുടെ കാലപ്പഴക്കം നിര്‍ണയിക്കാനേ കഴിയൂ എന്നാണവര്‍ നിരീക്ഷിക്കുന്നത്.

ഭാഗവത പുരാണത്തില്‍ അതിപ്രാചീനമായ ഭാഷാശൈലിയുടെ പ്രയോഗം നിരവധിയിടങ്ങളിലായി ദര്‍ശിക്കാനാകും. വേദ, ഉപനിഷത് മന്ത്രങ്ങള്‍ പലയിടത്തും നേരിട്ടുപയോഗിച്ചിട്ടുണ്ട്. പ്രാചീന വൈദിക ഛന്ദസുകളും ധാരാളമായി പ്രയോഗിച്ചിരിക്കുന്നു. അഞ്ചാം സ്‌കന്ധത്തില്‍ ബ്രാഹ്‌മണങ്ങളിലേതിന് സമാനമായ ഗദ്യശൈലിയും കാണാം. ഈ വിധത്തിലുള്ള പ്രാചീനത പ്രദര്‍ശിപ്പിക്കുന്ന ഭാഗങ്ങള്‍ ഭാഗവതത്തിന്റെ ആദിമ പാഠഭേദത്തിലുള്‍പ്പെട്ടിരുന്ന ഭാഗങ്ങളായി കണക്കാക്കാം.

വേദ കാലഘട്ടത്തിന്റെ അന്ത്യദശയില്‍ പ്രചാരത്തിലിരുന്ന പ്രാചീനമായ പുരാണഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതായ പ്രാരംഭ ഘട്ടം, ദശലക്ഷണങ്ങളോടു കൂടിയ മഹാപുരാണമായി ഭാഗവതം പരിണമിച്ചതായ പൊതുവര്‍ഷം ആദ്യ നൂറ്റാണ്ടുകളിലെയും ഗുപ്തസാമ്രാജ്യകാലത്തിലേതുമായ രണ്ടാം ഘട്ടം, തമിഴ് ആഴ്‌വാര്‍മാരുടെ സംഭാവനകള്‍ ഭാഗവതത്തില്‍ ഉള്‍പ്പെട്ടതായ പൊതുവര്‍ഷം ഒന്നാം സഹസ്രാബ്ദത്തിലെ അന്തിമ വികാസ ഘട്ടം എന്നിങ്ങനെ ശ്രീമദ് ഭാഗവതത്തിന് മൂന്ന് വികാസഘട്ടങ്ങളുണ്ടെന്ന് പ്രൊഫസര്‍ എസ്. ഭട്ടാചാര്യ സമര്‍ത്ഥിക്കുന്നു [Siddheswara Bhattacharya, The Philosophy of t-e Srimad Bhagavat- Vol 1- 1960].-

മൂന്ന് ഘട്ടങ്ങളിലായുള്ള വികാസക്രമത്തിന്റെ സൂചനകള്‍ ഭാഗവതത്തിലെ ആഖ്യാനങ്ങളില്‍ തന്നെ കണ്ടെത്താനാകുമെന്ന് സ്വാമി തപസ്യാനന്ദ അഭിപ്രായപ്പെടുന്നു. ഭാഗവതം സ്‌കന്ധം 2.9 ല്‍ ഭഗവാന്‍ വിഷ്ണു ബ്രഹ്‌മാവിന് ഉപദേശിച്ച ഭാഗവതം ബ്രഹ്‌മാവില്‍ നിന്ന് നാരദന് ഉപദേശമായി ലഭിച്ചതായും നാരദന്‍ വ്യാസനുപദേശിക്കുകയും തുടര്‍ന്ന് വ്യാസന്‍ ശ്രീശുകനും ശ്രീശുകന്‍ പരീക്ഷിത്തിനും ഉപദേശിക്കുന്നതായും പ്രസ്താവിച്ചിരിക്കുന്നു. മൂന്നാം സ്‌കന്ധത്തില്‍ കാണാനാകുന്ന ഉപദേശക്രമം വ്യത്യസ്തമാണ്. സങ്കര്‍ഷണന്‍ സനത്കുമാരന് ഉപദേശിച്ച ഭാഗവതം സനത്കുമാരനില്‍ നിന്ന് സാംഖ്യായനന്‍ – പരാശരന്‍ – ബൃഹസ്പതി – മൈത്രേയന്‍ എന്നിങ്ങനെയുള്ള ക്രമത്തില്‍ വിദുരരില്‍ എത്തി നില്‍ക്കുന്നതാണ് ആ ഉപദേശ പരമ്പര. വേദവ്യാസന് ധ്യാനത്തിലൂടെ ലഭിച്ച ഭാഗവതം തന്റെ പുത്രനായ ശ്രീശുകനിലൂടെ പ്രചരിതമായി എന്നാണ് ഒന്നാം സ്‌കന്ധത്തില്‍ പ്രസ്താവിച്ചിട്ടുള്ള ഉപദേശസമ്പ്രദായം. ഈ മൂന്ന് ഉപദേശപാരമ്പര്യങ്ങള്‍ ഭാഗവതപുരാണം വികാസം പ്രാപിക്കപ്പെട്ട ഘട്ടങ്ങളിലേക്കുള്ള സൂചനകളാകാമെന്ന് സ്വാമി തപസ്യാനന്ദ തന്റെ ഭാഗവത വ്യാഖ്യാനത്തില്‍ പറയുന്നു [Swamy Tapasyan and a, Srimad Bhagavata An Introduction, Sri Ramakrishna Math Chennai]-

ബിസിഇ 700 മുതല്‍ സിഇ 900 വരെയുള്ള ദീര്‍ഘമായ കാലയളവില്‍ നാല് ഘട്ടങ്ങളിലായിട്ടാണ് ഭാഗവതപുരാണം ഇന്നത്തെ രൂപത്തില്‍ പരിണമിച്ചതെന്നാണ് ഡെനിസ് ഹഡ്‌സണ്‍ അഭിപ്രായപ്പെടുന്നത്. വൈദിക സംസ്‌കൃത സ്വാധീനമുള്ളതിനാല്‍ ഒന്‍പതും പത്തും സ്‌കന്ധങ്ങളുടെ പഴക്കം ബിസിഇ 700 ആണെന്ന് ഭാഷാപരമായ കാരണങ്ങളാല്‍ അദ്ദേഹം സമര്‍ത്ഥിക്കുന്നു. ഏഴും എട്ടും സ്‌കന്ധങ്ങള്‍ ബിസിഇ അവസാന നൂറ്റാണ്ടുകളിലും, അഞ്ചാം സ്‌കന്ധത്തിലെ ജൈന രാജാക്കന്മാരുടെ ചില ആഖ്യാനങ്ങളുള്‍പ്പെട്ട അദ്ധ്യായങ്ങള്‍ സിഇ ഒമ്പതാം നൂറ്റാണ്ടിലുമാകാം രൂപീകൃതമായതെന്ന് ഹഡ്‌സണ്‍ നിരീക്ഷിക്കുന്നു [Hudson D Dennis, 1995,- ‘Textual Dating: Old Assumptions,- New Considerations’, Madison, Wisconsin,- 1998 ].

ഇന്ന് പ്രചാരത്തിലുള്ള ഭാഗവതപുരാണത്തില്‍ തമിഴ് ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമായ ആഴ്‌വാന്മാരുടെ സംഭാവനകളുണ്ടായിട്ടുണ്ടെന്നുള്ള സിദ്ധാന്തത്തെ സാധൂകരിക്കുന്നതാണ് കാവേരി, താമ്രഭരണി നദീതീരങ്ങളുള്‍പ്പെട്ട ദ്രാവിഡ ദേശത്തില്‍ അധികപക്ഷവും നാരായണഭക്തരായി ഭവിക്കുമെന്നും മറ്റും സ്‌കന്ധം 11.5 ല്‍ 38-40 ശ്ലോകങ്ങളിലെ വിവരണങ്ങള്‍. ആഴ്‌വാന്മാരിലെ ഭക്തശിരോമണികളിലാരുടെയോ കൈയൊപ്പ് പതിഞ്ഞ പാഠമാണ് ഇന്ന് ലഭ്യമായ ഭാഗവതമെന്ന് സൂചിപ്പിക്കുന്നതാണ് ദ്രാവിഡ ദേശത്തു പിറന്ന കന്യകയായ ഭക്തിക്ക് ഉത്തരദിക്കുകളിലെ ദേശാടനത്തില്‍ സംഭവിക്കുന്ന ശോഷണവും മറ്റും വിവരിക്കുന്നതായ പദ്മപുരാണത്തിലെ ഭാഗവതമാഹാത്മ്യം.

മഹാപുരാണത്തിന്റേതായ ദശലക്ഷണങ്ങളെ സംബന്ധിക്കുന്ന ഉള്ളടക്കങ്ങളെ ഭക്തിയെന്ന പ്രധാന തത്വത്തില്‍ ചേര്‍ത്തിണക്കിയിട്ടുള്ള ഏകാത്മകമായ ആവിഷ്‌ക്കാര ശൈലി ഭാഗവതത്തില്‍ ആകമാനം നിരീക്ഷിക്കാവുന്നതാണ്. പത്തു മുതല്‍ പന്ത്രണ്ടു വരെയുള്ള മൂന്ന് സ്‌കന്ധങ്ങള്‍ ശ്രീകൃഷ്ണാവതാരത്തിന്റെ ജീവിതവും സന്ദേശങ്ങളും കൊണ്ട് സമ്പുഷ്ടമാണ്. മറ്റുള്ള ഒമ്പത് സ്‌കന്ധങ്ങളിലൂടെ ഈ ലക്ഷ്യത്തിലേക്കുള്ള പശ്ചാത്തലം ഒരുക്കിയിരിക്കുന്നു. ഭാഗവതത്തില്‍ ദര്‍ശിക്കാവുന്ന പ്രമേയങ്ങളുടെ ഏകാത്മകതയും ഭക്തിഭാവം പാരമ്യത്തിലെത്തിയ കാവ്യധിഷണയും ഇവയെ ചേര്‍ത്തിണക്കിയ ഒരു ഋതംബരാബുദ്ധിയെ അടയാളപ്പെടുത്തുന്നു. ഭാഗവതപുരാണം വൈദികകാലഘട്ടത്തില്‍ അതിന്റെ പ്രാഗ്രൂപത്തില്‍ നിലവിലിരുന്നുവെന്നും പിന്നീടത് ദശലക്ഷണമൊത്ത മഹാപുരാണമായി മാറുകയും ജനസഹസ്രങ്ങളുടെ ആദ്ധ്യാത്മികതൃഷ്ണയ്ക്ക് ശാന്തി പകരുന്ന ഉല്‍കൃഷ്ടസ്രോതസായി ശോഭിക്കുകയും ചെയ്തുവെന്ന് ഇവിടെ നാം ഏര്‍പ്പെട്ട വിശകലനങ്ങളില്‍ നിന്നും ഉപസംഹരിക്കാം.

(അവസാനിച്ചു)

Tags: ഭാഗവതോല്പത്തിയുടെ ചരിത്രവഴികള്‍
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies