Thursday, July 16, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

നിര്‍മ്മലാ സീതാരാമന്റെ സമ്പൂര്‍ണ ബജറ്റ്‌

ഡോ. സി.വി.ജയമണിഡോ. സി.വി.ജയമണി
14 February 2020

ഭാരതത്തിന്റെ വരുംകാല വികസന പദ്ധതികളില്‍ ഒരു ഗാന്ധിയന്‍ സമീപനവും സ്വദേശി സ്പര്‍ശവും ആവശ്യമാണ് എന്ന കാര്യം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളെയും അഭിസംബോധന ചെയ്തു കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി. ഇത് കണക്കിലെടുത്തുകൊണ്ടാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത് എന്നുവേണം കരുതാന്‍. മഹാത്മാ ഗാന്ധിക്ക് അദ്ദേഹത്തിന്റെ നൂറ്റിയമ്പതാം പിറന്നാള്‍ ആഘോഷവേളയില്‍ രാജ്യം നല്‍കുന്ന ഒരു ആദരം കൂടിയാണ് സുസ്ഥിരവികസനവും അന്ത്യോദയവും സ്ത്രീസുരക്ഷയും ലക്ഷ്യമിടുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍. അതുകൊണ്ടുതന്നെയാണ് സാധാരണക്കാരെയും കര്‍ഷകരെയും ചെറുകിട വ്യവസായ സംരംഭകരെയും കണക്കിലെടുക്കുന്ന ഈ വര്‍ഷത്തെ ബജറ്റ് ഏറെ ജനപ്രിയമാകുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

സാമ്പത്തിക മാന്ദ്യം മറികടക്കാന്‍
മുഖ്യ സാമ്പത്തിക ഉപദേശകന്‍ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍ തയ്യാറാക്കി, ധനമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2019-20 ലെ സാമ്പത്തിക സര്‍വെയില്‍ സമ്മര്‍ദ്ദമനുഭവിക്കുന്ന ഒരു സാമ്പത്തിക സ്ഥിതിയാണ് വിശകലനം ചെയ്തിട്ടുള്ളത്. എന്നാല്‍ പ്രതീക്ഷയോടെ മുന്നോട്ടുപോകാനുള്ള ഒട്ടേറെ സൂചനകളും നല്‍കിയിട്ടുണ്ട്. ”അമ്പുകള്‍ ഏല്‍ക്കാത്തവരില്ല കുരുക്കളില്‍” എന്ന മഹാഭാരതത്തിലെ പ്രസ്താവം പോലെ, സാമ്പത്തികസ്ഥിതിയില്‍ ഇടിവ് വരാത്ത ഒരു രാജ്യം പോലുമില്ല ലോകത്തില്‍ എന്ന കാര്യവും സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു.

സാമ്പത്തികമാന്ദ്യം ആഗോള സമ്പദ് വ്യവസ്ഥയില്‍ കരിനിഴല്‍ പരത്തിയ സാഹചര്യത്തിലാണ് നിര്‍മ്മലാ സീതാരാമന്‍ തന്റെ രണ്ടാമത്തെ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. World Economic Outlook (WEO) പുതുക്കിയ സ്ഥിതിവിവര കണക്കനുസരിച്ച് 2019ലെ ആഗോള സാമ്പത്തിക വളര്‍ച്ചാനിരക്ക് 2.9 ശതമാനമായി കുറയുമെന്നാണ് അനുമാനം. ഇത് 2020ല്‍ 3.3 ശതമാനമായും 2021ല്‍ 3.4 ശതമാനമായും വര്‍ദ്ധിക്കാനിടയുണ്ട്. ഈ സാഹചര്യത്തില്‍ വേണം 2019ല്‍ ഭാരതത്തിന്റെ വളര്‍ച്ചാ നിരക്ക് 6.1 ശതമാനമായി പരിമിതപ്പെടുത്തിയ ഐഎംഎഫിന്റെ നടപടിയെ നാം നോക്കിക്കാണാന്‍. അഞ്ച് വര്‍ഷത്തിലാദ്യമായി അഞ്ച് ശതമാനത്തില്‍ താഴ്ന്നുപോയ വളര്‍ച്ചാനിരക്ക് 2021ല്‍ തന്നെ ആറ് ആറര ശതമാനമായി വര്‍ദ്ധിക്കുമെന്നാണ് സാമ്പത്തിക സര്‍വെ സൂചിപ്പിക്കുന്നത്. നടപ്പ് വര്‍ഷം ഒന്ന് പിന്നോട്ടാഞ്ഞ് അടുത്ത വര്‍ഷം നിവര്‍ന്നുനിന്ന് 2025 ലെ കുതിപ്പിനായി സാമ്പത്തിക രംഗം തയ്യാറെടുക്കുന്ന സൂചനയാണ് സര്‍വെ നല്‍കുന്നത്.

ADVERTISEMENT

എന്നാല്‍ ഈ സാഹചര്യത്തിലും പത്ത് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാനുള്ള സാമ്പത്തിക അടിത്തറ ഭാരതത്തിനുണ്ടെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. 2020ല്‍ മനുഷ്യ മൂലധനത്തിന്റെ ആഗോള ലക്ഷ്യകേന്ദ്രമായി മാറുന്ന ഭാരതത്തിന്റെ കഴിവ് വിലയിരുത്തപ്പെടുന്നത് അതിന്റെ മനുഷ്യ മൂലധന ശേഷിയുടെ അടിസ്ഥാനത്തിലാണ്. പട്ടിണിവിമുക്തവും പൂര്‍ണ തൊഴിലവസരം പ്രദാനം ചെയ്യുന്നതുമായ സാഹചര്യം ഭാരതത്തില്‍ സൃഷ്ടിക്കാന്‍ പ്രതിവര്‍ഷം പത്ത് ശതമാനം വളര്‍ച്ചാ നിരക്ക് ആവശ്യമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. 2020ല്‍ ലോകത്തില്‍ വികസനത്തിന്റെ വിപ്‌ളവം പ്രതീക്ഷിക്കുന്ന ഇന്ത്യയെയാണ് ലോകം ഇന്നഭിമുഖീകരിക്കുന്ന സാമ്പത്തികവും (Economic) പാരിസ്ഥിതികവും(Environmental) തൊഴില്‍പരവും(Employability related), ധാര്‍മ്മികവും (Ethical) മാനസികവുമായ Emotion-al Mental Stress) പ്രശ്‌നപരിഹാരത്തിന് ഉറ്റു നോക്കുന്നത്. ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധികള്‍ ഒരു പരിധി വരെ ഭാരതത്തെ സംബന്ധിച്ചേടത്തോളം ഒരേസമയം വെല്ലുവിളിയും വര്‍ദ്ധിച്ച തോതിലുള്ള സാധ്യതകളുമാണ് മുന്നോട്ടുവെക്കുന്നത്. വ്യാപാരയുദ്ധ സാഹചര്യവും തീവ്രവാദത്തിനെതിരായ പോരാട്ടവും എണ്ണ ഉത്പാദനം, വിതരണം, വിലനിര്‍ണയം തുടങ്ങിയ പ്രശ്‌നങ്ങളും ലോക സാമ്പത്തികവും രാഷ്ട്രീയവുമായ രംഗത്ത് ഒട്ടേറെ ചലനം ഉണ്ടാക്കാന്‍ പോരുന്ന സംഗതികളാണ്.

അഞ്ച് ദശലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സാമ്പത്തിക ശക്തിയായി ഭാരതത്തെ വളര്‍ത്തിയെടുക്കാന്‍ പ്രതിവര്‍ഷം പത്ത് ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ കെല്പ്പുള്ള രാജ്യമായി ഭാരത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. വളര്‍ച്ചാ നിരക്കിലും വികസനത്തിലും ഏഷ്യന്‍ മാതൃകയായി ഭാരതത്തെ മാറ്റിയെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. Ease of Doing Business epw- Human Capital Index- ലും ഭാരതം കൈവരിച്ച മികവ് ഈ ദിശയിലേക്ക് ഏറെ നിര്‍ണ്ണായകമായ ചുവടുവെയ്പ്പാണ്. കര്‍ഷകരുടെ ഇന്നത്തെ വരുമാനം 2022ല്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കാന്‍ 10.4 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം. ഈ ലക്ഷ്യം കൈവരിക്കാനുള്ള കര്‍മ്മപദ്ധതിയുമായാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇതിനായി കാര്‍ഷികരംഗത്ത് സമഗ്രമായ മാറ്റം അനിവാര്യമാണ്.

കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്ന ബജറ്റ്
കര്‍ഷകരുടെ കര്‍മ്മ ശേഷിയും കാര്യക്ഷമതയും കൃഷിഭൂമിയുടെ ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കാനുതകുന്ന നിര്‍ദ്ദേശങ്ങളാണ് ഈ ബജറ്റില്‍ ഇടം പിടിച്ചിട്ടുള്ളത്. കുറഞ്ഞ ചിലവില്‍ കൂടുതല്‍ ഉല്പാദനം ലഭിക്കാനുള്ള കൃഷിരീതികളും സാങ്കേതികവിദ്യകളും സ്വായത്തമാക്കാനുള്ള സാഹചര്യം കര്‍ഷകര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് ന്യായമായ വില ഉറപ്പുവരുത്തുന്നതോടൊപ്പം കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവും കയറ്റുമതി സാധ്യതകളും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. കാര്‍ഷികവൃത്തിക്കായി ചിലവാക്കിയ തുകയുടെ ഒന്നരമടങ്ങ് കുറഞ്ഞ വരുമാനം കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സ്വാഭാവിക കൃഷിരീതികളിലൂടെയും സന്തുലിത വളപ്രയോഗം പ്രോത്സാഹിപ്പിച്ചും സാങ്കേതിക വിദ്യയുടെ സഹായത്താലും ആഗോളവിപണി കൈയടക്കാനുള്ള പദ്ധതികളാണ് ആധുനിക കാലത്ത് ആവശ്യം. അമിത വളപ്രയോഗങ്ങള്‍ ഒഴിവാക്കി സ്വാഭാവികമായ രീതിയില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്കാണ് വിദേശവിപണിയില്‍ പ്രിയം.

കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിയാക്കാനും കര്‍ഷകന്റെ ജീവിത നിലവാരം ഉയര്‍ത്താനുമുള്ള നിര്‍ദ്ദേശങ്ങളാണ് നിര്‍മ്മലാ സീതാരാമന്റെ രണ്ടാമത്തെ ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. പതിനാറിന കര്‍മ്മപദ്ധതിയാണ് ധനമന്ത്രി ഇതിനായി മുന്നോട്ട് വെയ്ക്കുന്നത്. കാര്‍ഷിക-ജലസേചന-ഗ്രാമീണ പദ്ധതികള്‍ക്കായി 2.83 ലക്ഷം കോടി രൂപയാണ് ഈ വര്‍ഷം വകയിരുത്തിയിരിക്കുന്നത്. കാര്‍ഷികവൃത്തിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച്, കര്‍ഷകന്റെ വിളവും വരുമാനവും വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ഉദാരീകരണത്തിലൂടെ കാര്‍ഷിക മേഖലയെ ആഗോള വിപണിയില്‍ മികവ് തെളിയിക്കുംവിധം മാറ്റിയെടുക്കാനും മത്സര സജ്ജമാക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

വിപണനം ശക്തിപ്പെടുത്താന്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിമാന സര്‍വീസുകള്‍ പ്രയോജനപ്പെടുത്തി കൃഷി ഉഡാന്‍ പദ്ധതിയും പെട്ടെന്ന് കേടുവരുന്ന ഉത്പന്നങ്ങളെ എളുപ്പത്തില്‍ വിപണിയിലെത്തിക്കാന്‍ പ്രത്യേകം ശീതീകരിച്ച കോച്ചുകള്‍ ഉള്‍പ്പെടുത്തിയ കിസാന്‍ റെയില്‍ പദ്ധതിയും കര്‍ഷകര്‍ക്ക് ഒരു കൈത്താങ്ങായി തീരുന്നതാണ്. ഉത്പാദന നഷ്ടം കുറയ്ക്കാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള കാര്‍ഷികോത്പന്നങ്ങള്‍, കേടുകൂടാതെ വിലക്കുറവില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നതാണ്. വിളകള്‍ വേഗത്തില്‍ വിറ്റഴിക്കുക എന്നത് കര്‍ഷകരെ സംബന്ധിച്ചേടത്തോളം വലിയ വെല്ലുവിളിയാണ്. സംഭരണ ശാലകളുടെ അഭാവം മൂലം വിറ്റഴിക്കപ്പെടാത്ത കാര്‍ഷികോത്പന്നങ്ങള്‍ കേട് വന്ന് നശിച്ചു പോകുന്നത് നിത്യ സംഭവമാണ്. ഇവിടെയാണ് നിര്‍മ്മലാ സീതാരാമന്‍ എന്ന വനിതാ ധനമന്ത്രി സംഭരണ ശാലകള്‍ നടത്തുന്ന വനിതകള്‍ക്കും വനിതാ സംരംഭകര്‍ക്കും സഹായകരമാവുംവിധം ‘ധാന്യ ലക്ഷ്മി’ പദ്ധതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടാതെ അന്നദാതാക്കളെ ഊര്‍ജധാതാക്കളാക്കാന്‍ ഇരുപത് ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകളും തരിശുഭൂമിയില്‍ കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജം സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ സഹായവും വാഗ്ദാനം ചെയ്യുന്നു.

മഴയെ മാത്രം ആശ്രയിച്ച് കഴിയുന്ന പ്രദേശങ്ങളില്‍ ‘മഹത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി’ പ്രകാരം കൃഷിയാവശ്യത്തിനായുള്ള കിണറുകളും കുളങ്ങളും ജൈവവള നിര്‍മ്മാണത്തിനായുള്ള കമ്പോസ്റ്റ് കുഴികളും നിര്‍മ്മിക്കല്‍ എന്നിവ ഓരോ തുള്ളിയില്‍ നിന്നും ഒരായിരം നെന്മണികള്‍ ഉത്പാദിപ്പിക്കാനുള്ള സര്‍ക്കാര്‍ പരിപാടികളാണ്. പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍പെട്ട കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിക്കുന്നതാണ്. അടുത്ത വര്‍ഷം പതിനഞ്ച് ലക്ഷം കോടിരൂപയുടെ കാര്‍ഷിക വായ്പയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

കന്നുകാലികളുടെ രോഗ പ്രതിരോധത്തിനും ശാസ്ത്രീമായ പാലുല്പാദനത്തിനും ധനമന്ത്രി ബജറ്റില്‍ ഊന്നല്‍ കൊടുത്തിട്ടുണ്ട്. 2025 ഓടെ രാജ്യത്ത് പാലുല്പാദനം 1.08 കോടി ടണ്ണായി വര്‍ദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സമുദ്ര മത്സ്യ സ്രോതസ്സുകള്‍ സംരക്ഷിക്കാനും വികസിപ്പിക്കാനും തീരദേശങ്ങളില്‍ മത്സ്യ സംസ്‌ക്കരണവും വിപണനവും വഴി യുവാക്കള്‍ക്ക് വര്‍ദ്ധിച്ച തൊഴിലവസനങ്ങള്‍ നല്‍കാനും ബജറ്റ് വിഭാവനം ചെയ്യുന്നു. സാഗര്‍ മിത്ര പദ്ധതിയിലും മത്സ്യകൃഷി ഉത്പാദന സംഘങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഉദ്യാന കൃഷി പരിപോഷിപ്പിക്കാനും പരിപാടിയുണ്ട്.

വര്‍ദ്ധിച്ച വ്യവസായിക വളര്‍ച്ച

സാമ്പത്തിക ഉന്നമനത്തിലൂടെയുംകാര്‍ഷിക വ്യാവസായിക വളര്‍ച്ചയിലൂടെയും സ്വന്തം ദേശവാസികളുടെ ജീവിതം സുഖകരമാക്കുക (Ease 0f Living) എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണത്തിലെ തന്റെ രണ്ടാമൂഴത്തില്‍ മൂന്ന് ആശയങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഒന്ന്: ഉത്കര്‍ഷേച്ഛ ഭാരതം അഥവാ Aspirational India. രണ്ട്: സകല ജനങ്ങള്‍ക്കും സാമ്പത്തിക വികസനം അഥവാ Economic Development to all. മൂന്ന്: കരുതലുള്ള ഒരു സമൂഹം അഥവാ Caring Society. ഗാന്ധിജിയുടെ സ്വപ്‌നമായ സുസ്ഥിരവികസനം സര്‍വാശ്ലേഷിയായ സാമ്പത്തിക പുരോഗതിയിലൂടെ നടപ്പിലാക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് ഈ ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. അതിന് കാര്‍ഷിക വികസനത്തിനൊപ്പം വ്യവസായ വളര്‍ച്ചയും ആവശ്യമാണ്.

ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിച്ച് വ്യവസായ വളര്‍ച്ച ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് 2014ല്‍ ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് തുടക്കം കുറിച്ചത്. കൂടുതല്‍ വിദേശ നിക്ഷേപം വ്യവസായങ്ങള്‍ക്ക് ലഭ്യമാക്കുക, അതുവഴി സാങ്കേതിക വിദ്യയും പശ്ചാത്തല സൗകര്യവും വ്യവസായത്തിനായി പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ഈ പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ പ്രതീക്ഷിച്ച രീതിയിലുള്ള പ്രയോജനം ഈ പദ്ധതിയിലൂടെ വ്യവസായ വളര്‍ച്ചക്ക് ലഭിച്ചില്ല എന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍മ്മലാ സീതാരാമന്‍ തന്റെ രണ്ടാമത്തെ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. വളരെയേറെ പ്രതീക്ഷയോടെ നടപ്പിലാക്കിയ ഇത്തരം പദ്ധതികള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. Ease of Doing Business ലെ ഇന്ത്യയുടെ കുതിപ്പ് വ്യവസായ വളര്‍ച്ചാ വര്‍ദ്ധനവിന് ആവശ്യമായ ഇന്ധനമായി മാറ്റാന്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്ക് സാധിക്കുന്നതാണ്.

ഇന്ത്യയില്‍ കൂടുതല്‍ ഉല്പാദിപ്പിക്കത്തക്ക രീതിയിലുള്ള ഒരു വ്യവസായാന്തരീക്ഷവും, അതിന് അനുയോജ്യമായ നിക്ഷേപവും സാങ്കേതിക വിദ്യയും പശ്ചാത്തല സൗകര്യവികസനവും ഒരുക്കുക എന്നതാണ് പ്രധാനം. നിക്ഷേപവര്‍ദ്ധനവും ഉത്പാദന മികവും വര്‍ദ്ധിച്ച തൊഴിലവസരങ്ങളും ലക്ഷ്യമിടുന്ന ഈ ബൃഹദ്പദ്ധതിയെ 2022ല്‍ ഭാരതത്തെ അഞ്ച് ദശലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സാമ്പത്തിക ശക്തിയാക്കി മാറ്റാനുള്ള ചവിട്ടുപടിയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.

നിക്ഷേപ സൗഹൃദമായി മാറിയ ഭാരതത്തില്‍ കഴിഞ്ഞ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് വ്യവസായങ്ങള്‍ക്ക് അനുകൂലമായി ഉണ്ടാക്കാന്‍ സാധിച്ച മാറ്റങ്ങള്‍ വളരെ വലുതാണ്. ബാങ്കോക്കില്‍ നടത്തപ്പെട്ട ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിദേശ വ്യവസായികള്‍ക്ക് ഇന്ത്യയില്‍ വന്‍ വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനും വര്‍ദ്ധിച്ചുവരുന്ന സാധ്യതകളെക്കുറിച്ച് ആത്മവിശ്വാസത്തോടെ പറയാനും സാധിച്ചത് ഈ മാറ്റങ്ങള്‍ മൂലമാണ് ഈ കാലയളവില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍, വ്യവസായ സൗഹൃദ നികുതി വ്യവസ്ഥ, ഇവിടെ വ്യവസായം തുടങ്ങാനുള്ള എളുപ്പം എന്നിവ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി വളരുന്ന ഭാരതത്തിന്റെ കുതിപ്പിന് കരുത്ത് പകരുന്നതാണ്. ദുര്‍ബലമായ അഞ്ചില്‍ നിന്നും Fragile Five അജയ്യരായ ഒരു പറ്റം മുന്‍നിര രാജ്യങ്ങളുടെ Fabulous Few പട്ടികയിലേക്ക് ഇടം നേടാനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ലഭ്യമാണ്. വ്യവസായ വാണിജ്യ മേഖലക്കായി 27300 ലക്ഷം കോടി രൂപയാണ് ഈ വര്‍ഷം വകയിരുത്തിയിട്ടുള്ളത്.

പൊതുമേഖലാ ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കാര്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എട്ട് ശതമാനത്തോളം കുറവ് കൈവരിക്കാന്‍ സാധിച്ചത് ഏറെ നേട്ടമായാണ് കണക്കാക്കുന്നത്. ഇത് ബാങ്കിംഗ് മേഖലക്ക് കരുത്തും വായ്പാ വിതരണത്തില്‍ കാര്യമായ വര്‍ദ്ധനവും ഉണ്ടാക്കിയിട്ടുണ്ട്. സമര സന്നദ്ധരായി നില്‍ക്കുന്ന ജീവനക്കാരുടെ കഴിവും കര്‍മ്മശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ബാങ്കിംഗ് മേഖലയിലെ സേവന വേതന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്രധനമന്ത്രി തയ്യാറാകുമെന്നുവേണം കരുതാന്‍. നിക്ഷേപകരുടെ ഇന്‍ഷുറന്‍സ് പരിരക്ഷാപരിധി ഒരുലക്ഷം രൂപയില്‍ നിന്നും അഞ്ച് ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. പൊതുമേഖലാ ബാങ്കുകളെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഭരണ പരിഷ്‌ക്കാര നടപടികളും നിര്‍ദ്ദേശങ്ങളില്‍ പെടുന്നു.

മനുഷ്യമൂലധനത്തിന്റെ ആഗോള കേന്ദ്രമായി മാറുന്ന ഭാരതത്തിലെ വിദ്യാസമ്പന്നരും വിവിധ കഴിവുകളുടെ ഉടമകളുമായ യുവാക്കളാണ് അതിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നത്. ദശലക്ഷക്കണക്കിനുള്ള യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് രണ്ടാം മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ ലക്ഷ്യം വെച്ചാണ് 2020 ഓടെ രാജ്യത്ത് രണ്ടര ദശലക്ഷം തൊഴിലവസരങ്ങള്‍ സ്റ്റാര്‍ട്ടപ്പുകള്‍ വഴി നേടിയെടുക്കാന്‍ ‘സ്റ്റാര്‍ട്ടപ്പ് ആന്റ് സ്റ്റാന്‍ഡപ്പ് ഇന്ത്യ’ എന്ന പദ്ധതി 2016ല്‍ രാജ്യത്ത് തുടക്കം കുറിച്ചത്. ഇവയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിന് സഹായകമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.
വിദേശത്ത് ജോലി തേടിപ്പോയ മലയാളികളടക്കമുള്ള വിദേശ ഇന്ത്യക്കാരുടെ വിദേശ വരുമാനത്തിന് നികുതിയില്ല എന്നത് ഏറെ ആശ്വാസം നല്‍കുന്ന നിര്‍ദ്ദേശമാണ്. പ്രവാസികളുടെ ഇന്ത്യയിലെ വരുമാനം മാത്രം നികുതി പിരിവിനായി പരിഗണിച്ചാല്‍ മതി എന്ന തീരുമാനം പൊതുവെ സ്വാഗതം ചെയ്യപ്പെട്ട ഒരു നിര്‍ദ്ദേശമാണ്.

കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ കൊടുക്കുന്നതും മധ്യവര്‍ഗ്ഗത്തിന് ആശ്വാസം പകരുന്നതും സമ്പദ്‌വ്യവസ്ഥയെ നടപ്പ് സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറ്റുന്നതും, ഗ്രാമീണ മേഖലയ്ക്കും, ചെറുകിട ഇടത്തരം സംരംഭകര്‍ക്കും ഉത്തേജനം നല്‍കുന്നതും മൊത്തത്തില്‍ എല്ലാവര്‍ക്കും ജീവിത സൗകര്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതുമായ ഈ വര്‍ഷത്തെ ബജറ്റ് കാഴ്ചപ്പാടും കര്‍മ്മ പദ്ധതികളും കൊണ്ട് സംപുഷ്ടമാണ്. സാധാരണക്കാര്‍ സ്വാഗതംചെയ്ത ജനപ്രിയ ബജറ്റാണ് ഇത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയും വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും പതിവുപോലെ ഈ പ്രാവശ്യവും വിമര്‍ശനത്തിന് വഴിവെച്ചിട്ടുണ്ട്.

ശക്തമായ പരിഷ്‌ക്കാര നടപടികളും, അത് നടപ്പിലാക്കാനുള്ള ഉറച്ച തീരുമാനങ്ങളും ഉന്നതമായ നീതിബോധവുമാണ് പുതിയ ഇന്ത്യ എന്ന പ്രയാണത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ കൈമുതല്‍. കാര്യശേഷിയുള്ള ഭരണകര്‍ത്താക്കളും കര്‍മ്മനിരതരായ യുവജനങ്ങളുമാണ് ഭാരതത്തെ സവിശേഷ സാമ്പത്തിക ശക്തിയായി 2020ല്‍ ഉയര്‍ത്തുന്നത്. ഭഗവദ് ഗീത വിഭാവനം ചെയ്യുന്ന വിജയത്തിലേക്കും വര്‍ദ്ധിച്ച ഐശ്വര്യത്തിലേക്കും ഭാരതത്തെ നയിക്കാന്‍, ഉയര്‍ന്ന വളര്‍ച്ചാനിരക്കും തൊഴിലവസരങ്ങളം ജനപ്രിയമായ പദ്ധതികളും കര്‍ഷകരുടെ വരുമാന വര്‍ദ്ധനവും കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവും കയറ്റുമതിയും വര്‍ദ്ധിച്ച തോതിലുള്ള വിദേശ നിക്ഷേപവും വ്യവസായ വളര്‍ച്ചയും നാം കൈവരിക്കേണ്ടതുണ്ട്. സ്ഥിരതയുള്ള സര്‍ക്കാരും രാഷ്ട്രീയകാര്യങ്ങളില്‍ വിമര്‍ശനവും വികസന കാര്യങ്ങളില്‍ സഹകരണവും നല്‍കുന്ന ക്രിയാത്മക പ്രതിപക്ഷവും പ്രതീക്ഷയോടെ സര്‍ക്കാര്‍ പദ്ധതികളെ നോക്കിക്കാണുന്നു. സാധാരണ ജനങ്ങള്‍ക്കും സ്വാഗതം ചെയ്യാവുന്ന തരത്തിലുള്ളതാണ് ധനമന്ത്രിയുടെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍.

(കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല മാനേജ്‌മെന്റ് വകുപ്പിലെ മുന്‍ പ്രൊഫസറും, ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ HIL INDIA LIMITED ന്റെ മുന്‍ ഇന്‍ഡിപെന്റന്റ് ഡയറക്ടറുമാണ് ലേഖകന്‍)

Tags: നിര്‍മ്മലാ സീതാരാമന്‍ബജറ്റ്‌IMFവളര്‍ച്ചാ നിരക്ക്
Share11TweetSendShare

Related Posts

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ജനാധിപത്യം പുനഃസ്ഥാപിച്ച ആര്‍എസ്എസ് ദൗത്യം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 37)

ജനാധിപത്യം പുനഃസ്ഥാപിച്ച ആര്‍എസ്എസ് ദൗത്യം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 37)

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

അടിയന്തരാവസ്ഥയിലെ അനീതികള്‍

അടിയന്തരാവസ്ഥയിലെ അനീതികള്‍

ജില്ലാവിഭജനം മത വിഭജനത്തിനോ?

ജില്ലാവിഭജനം മത വിഭജനത്തിനോ?

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

എഴുത്തച്ഛനെ എതിർക്കുന്നവരോട്

എഴുത്തച്ഛനെ എതിർക്കുന്നവരോട്

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies