Saturday, August 8, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

അടിമത്തത്തിന് കാരണക്കാര്‍ നമ്മള്‍ തന്നെ

സംഘത്തിന്റെ നൂറ് വര്‍ഷത്തെ പ്രയാണവും പുതിയ ചക്രവാളങ്ങളും-2

ഡോ.മോഹന്‍ ഭാഗവത്ഡോ.മോഹന്‍ ഭാഗവത്
24 July 2026

പൂജനീയ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് തൃശ്ശൂരിലെ പൗരപ്രമുഖ സംഗമത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ സംക്ഷിപ്ത രൂപം

Google NewsAdd Kesari Weekly as a preferred source on Google

ഡോ. ഹെഡ്‌ഗേവാര്‍ കുട്ടിക്കാലം മുതല്‍ക്കേ രാജ്യത്തിനായി നടന്നുകൊണ്ടിരുന്ന സ്വാതന്ത്ര്യസമരമടക്കമുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു. കൗമാരപ്രായത്തില്‍ തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. പ്ലേഗ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗബാധിതരായി രണ്ടുപേരും ഒരേ ദിവസം തന്നെയാണ് മരിച്ചത്. അദ്ദേഹം ഒരു ഇടത്ത രം കുടുംബത്തില്‍ നിന്നുള്ളയാളായിരുന്നു. ദാരിദ്ര്യത്തിലായിരുന്നുവെങ്കിലും പഠനത്തില്‍ മിടുക്കനായിരുന്നു, ഭാരതത്തില്‍ നടക്കുന്ന എല്ലാ പ്രസ്ഥാനങ്ങളിലും സജീവമായി പങ്കെടുത്തു. കളികളിലും കായികരംഗത്തും പങ്കെടുത്തു. സ്‌കൂളില്‍ വന്ദേമാതരം പ്രസ്ഥാനം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് പുറത്തായപ്പോള്‍ അന്നത്തെ നാഗ്പൂരിലെ നേതാക്കള്‍ അദ്ദേഹത്തെ പഠനത്തിനായി കൊല്‍ക്കത്തയിലേക്ക് അയച്ചു. അവര്‍ അദ്ദേഹത്തില്‍ ഒരു സ്ഫുലിംഗം കാണുകയും വൈദ്യശാസ്ത്രം പഠിക്കാന്‍ കൊല്‍ക്കത്തയിലേക്ക് അയക്കുകയും ചെയ്തു.

കൊല്‍ക്കത്തയില്‍ അദ്ദേഹ ത്തെ പഠിക്കാനാണ് അയച്ചതെങ്കിലും, അദ്ദേഹം അനുശീലന്‍ സമിതിയുമായി ബന്ധപ്പെടുകയും, അവരുടെ വിപ്ലവ പ്രസ്ഥാനത്തില്‍ പങ്കെടുക്കുകയും ചെയ്തു, എന്നിട്ടും നാല് വര്‍ഷത്തിനുള്ളില്‍ ഫസ്റ്റ് ക്ലാസോടെ മെഡിക്കല്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി. അദ്ദേഹം അനുശീലന്‍ സമിതിയുടെ ആഭ്യന്തര സമിതിയില്‍ ഉണ്ടായിരുന്നു. കൂടാതെ സംഘാടന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. സുഭാഷ് ബാബു, മഹാത്മാജി, ഭഗത് സിംഗ്, രാജ്ഗുരു, സവര്‍ക്കര്‍ജി, മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയ ദേശീയ നേതാക്കളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. തുടര്‍ന്ന് ഇവരെല്ലാം സമൂഹത്തിന്റെ നന്മയ്ക്കായി മുകളില്‍ പറഞ്ഞ നാല് ധാരകളില്‍ പ്രവര്‍ത്തിക്കുകയാണെന്നും നമുക്ക് ഉടന്‍ സ്വാതന്ത്ര്യം ലഭിക്കുമെന്നും അദ്ദേഹം മനസ്സിലാക്കി. എന്നാല്‍ ഈ അടിമത്വം വീണ്ടും ഉണ്ടാകില്ലെന്ന് എന്താണ് ഉറപ്പ് എന്ന് അദ്ദേഹം ചിന്തിച്ചു.

ADVERTISEMENT

നമ്മളെ ഭരിച്ച ആദ്യത്തെ ആളുകളല്ല ബ്രിട്ടീഷുകാര്‍. അവര്‍ ക്യൂവില്‍ ഏഴാമതോ എട്ടാമതോ ഉള്ളവരായിരുന്നു. അങ്ങനെ വീണ്ടും വീണ്ടും ഒരുപിടി ആളുകള്‍ പുറത്തുനിന്ന് വരികയും, അവര്‍ ഒരു തരത്തിലും നമ്മളെക്കാള്‍ ശ്രേഷ്ഠരല്ലാതിരുന്നിട്ടും നമ്മളെ ഭരിക്കുകയും ചെയ്തു. ഇത് ഒരിക്കലല്ല, പലതവണ സംഭവിച്ചു. അതിനാല്‍ നമ്മുടെ സമൂഹത്തില്‍ അന്തര്‍ലീനമായ ചില ബലഹീനതകളുണ്ട് എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ചരിത്രത്തിന്റെ ദീര്‍ഘകാലയളവില്‍ ചില ബലഹീനതകള്‍ കടന്നുകൂടിയിട്ടുണ്ടാകണം. ആദ്യം ആ ബലഹീനതകളില്‍ നിന്ന് മുക്തി നേടേണ്ടതുണ്ട്. സമൂഹത്തെ സംഘടിപ്പിക്കുക, അതിനെ ശക്തമാക്കുകയും യോഗ്യമാക്കുകയും ചെയ്യുക. നമ്മുടെ സമൂഹത്തില്‍ ഒട്ടനവധി വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളുമുണ്ട്. ജനങ്ങളില്‍ സ്വാര്‍ത്ഥത വളരുകയാണ്. ഇതിന് ചികിത്സ കാണണം, ഡോ. ഹെഡ്‌ഗേവാറിന് തന്റെ സ്വന്തം അനുഭവത്തില്‍ നിന്നും പഠനങ്ങളില്‍ നിന്നുമുള്ള ചിന്തകള്‍ ഇത് ഒരു അനിവാര്യതയാണെന്ന് മനസ്സിലായി. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ തിന്മകളെയും ശാശ്വതമായി അവസാനിപ്പിക്കാന്‍ ആദ്യം നമ്മള്‍ സമൂഹത്തെ സംഘടിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം. വൈവിധ്യങ്ങള്‍ക്കിടയിലും എല്ലാവരെയും പരസ്പരം ബന്ധിപ്പിക്കുകയും അവരെ ഗുണങ്ങള്‍ വളര്‍ത്തി യോഗ്യരാക്കുകയും വേണം. നമ്മളില്‍ ഐക്യവും ഗുണമേന്മയും ഇല്ലാത്തതുകൊണ്ടാണ് നമ്മള്‍ പരാജയപ്പെട്ടത്. ഒരധിനിവേശക്കാരനും നമ്മെ കീഴടക്കാന്‍ യോഗ്യനായിരുന്നില്ല. നമ്മുടെ കുറവുകള്‍ കാരണം നമ്മള്‍ തന്നെയാണ് അവര്‍ക്ക് അവസരം നല്‍കിയത്. അതുകൊണ്ട് നമ്മള്‍ തന്നെ അത് പരിഹരിക്കണം. മറ്റുള്ളവരെല്ലാം സ്വാതന്ത്ര്യസമരം ഉള്‍പ്പെടെയുള്ള മറ്റ് കാര്യങ്ങള്‍ നോക്കുന്നുണ്ട്. ഈ പ്രവര്‍ത്തനം അവരുടെ ശ്രമങ്ങളെ പൂര്‍ത്തീകരിക്കുന്നതിനാണ്. അതിനാല്‍ ഈ പ്രവര്‍ത്തനം ആരെങ്കിലും ചെയ്യേണ്ടതുണ്ട്. അതുകൊണ്ട് എനിക്ക് എന്നെത്തന്നെ ഇതിനായി മാറ്റിവെക്കാനും ഈ ജോലിയില്‍ ഏര്‍പ്പെടാനും കഴിയും എന്ന് ഡോ. ഹെഡ്‌ഗേവാര്‍ ചിന്തിച്ചു. അങ്ങനെ പല ജാതികളും മതങ്ങളും ഭാഷകളും പല ജീവിതരീതികളും ഉള്ള, ഇത്രയധികം വൈവിധ്യങ്ങളുള്ള ഈ സമൂഹത്തില്‍ നമുക്ക് എങ്ങനെ ഏകത്വം സൃഷ്ടിക്കാന്‍ കഴിയും എന്ന് ഏകദേശം 8 മുതല്‍ 10 വര്‍ഷം വരെ ഡോ. ഹെഡ്‌ഗേവാര്‍ പരീക്ഷണം നടത്തി.

നമ്മള്‍ വര്‍ഷങ്ങളായി ഈ രാജ്യത്ത് ഒരൊറ്റ ജനതയായി ജീവിച്ചു. ഇന്നും നമ്മള്‍ ഒരൊറ്റ രാജ്യമായി തുടരുകയാണ്, പക്ഷേ നമുക്ക് ആ വികാരം നഷ്ടപ്പെട്ടിരിക്കുന്നു. അത് നമ്മുടെ ഉള്ളില്‍ എവിടെയോ ഉണ്ട്, അത് ഉണര്‍ത്തണം. നമ്മളെല്ലാവരും ഹിന്ദുക്കളാണെന്ന് അദ്ദേഹം മനസ്സിലാക്കി. ഹിന്ദു എന്നത് നമ്മുടെ ദേശീയ ധര്‍മ്മമാണ് (ethos), നമ്മുടെ നാഗരികതയുടെ സ്വത്വമാണ്. സാംസ്‌കാരിക ഏകത ഹിന്ദുത്വമാണ്. വൈകാരിക സംയോജനം, വികാരം ഹിന്ദുത്വമാണ്. ഇവിടെയാണ് ആദ്യത്തെ ചോദ്യം ഉയരുന്നത്. അപ്പോള്‍ മറ്റുള്ളവരുടെ കാര്യമോ? മറ്റുള്ളവര്‍ ആരുമില്ലെന്നാണ് സംഘം ചിന്തിക്കുന്നത്. ഭൂരിപക്ഷവും ന്യൂനപക്ഷവുമില്ല, നമ്മള്‍ ഒരൊറ്റ ജനതയാണ്. അതുകൊണ്ടാണ് ഭരണഘടനാ ശില്പികള്‍ ഇവ പരാമര്‍ശിക്കാതെ, ‘നമ്മള്‍ ജനങ്ങള്‍’ എന്ന് പരാമര്‍ശിച്ചത്. കാരണം ഭാരതം കേവലം ഒരു ഭൂമിശാസ്ത്രം മാത്രമല്ല, ഭാരതം ഒരു സ്വഭാവമാണ്, പ്രകൃതമാണ്, അത് ഭാരതത്തിന് മാത്രം സവിശേഷമായ ഒന്നാണ്. മറ്റെങ്ങും ഈ സ്വഭാവമില്ല. എല്ലാം നമ്മുടേതാണെന്നും എല്ലാവരും നമ്മുടേതാണെന്നും നമ്മള്‍ പറയുന്നു. എല്ലാവരും ശരിയാണ്. അഭിപ്രായവ്യത്യാസങ്ങളുണ്ട്, പക്ഷേ അത് ഉപരിപ്ലവമാണ്. എല്ലാ അഭിപ്രായങ്ങളും ഒരേ കാര്യത്തിലേക്കാണ് നയിക്കുന്നത്. കാരണം വൈവിധ്യം പ്രകൃതിദത്തമാണ്, വൈവിധ്യം ഉണ്ടാകുന്നത് അന്തര്‍ലീനമായ ഐക്യത്തില്‍ നിന്നാണ്. അവ പുറത്തുവരുന്ന മാധ്യമത്തിനനുസരിച്ച്, അവ വരുന്ന തലച്ചോറിനനുസരിച്ചാണ് പ്രകടനം ഉണ്ടാകുന്നത്. ഒരേ സത്യത്തെ ആളുകള്‍ വ്യത്യസ്ത രീതികളില്‍ പ്രകടിപ്പിക്കുന്നു. ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’. ആരും തെറ്റല്ല, രുചിയിലെ വ്യത്യാസം കാരണം ‘രുചീനാം വൈചിത്ര്യം’ എന്ന് അനുഭവപ്പെടുന്നു.

മനുഷ്യര്‍ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, ‘തത്ത്വമസി’. നീ തന്നെയാണ് ആ ദൈവം. ഭൂമിയില്‍ എവിടെ വെള്ളം വീണാലും ഒടുവില്‍ സമുദ്രത്തിലേക്ക് പോകുന്നതുപോലെ. പാരമ്പര്യമായി ഒരു പൈതൃകമായി നമുക്ക് ലഭിക്കുന്ന നമ്മുടെ സമൂഹത്തിന്റെ പ്രധാന സവിശേഷത അതാണ്. അതാണ് ഭാരതം. ഏകത്വം ശാശ്വതമാണെന്ന് നമ്മുടെ ഋഷിമാര്‍ മനസ്സിലാക്കി. ആ ഏകത്വമാണ് നിത്യമായ ആനന്ദത്തിന്റെ ഉറവിടം, സ്വാഭാവികമായും അത് മനുഷ്യരാശിയുടെ മുഴുവന്‍ ലക്ഷ്യമായി മാറി. ശാശ്വത സുഖം. ആ ഏകത്വം സാക്ഷാത്കരിക്കാന്‍ ജീവിക്കുക. നമ്മള്‍ ഏകത്വം തിരിച്ചറിയുമ്പോള്‍ എല്ലാം നമ്മുടേതാകുന്നു, എല്ലാം ഒന്നാകുന്നു. വസുധൈവ കുടുംബകം. അപ്പോള്‍ നമ്മുടെ ദൈനംദിന ബന്ധങ്ങള്‍ ഒരു കരാറായി മാറില്ല. നേട്ടങ്ങളല്ല ബന്ധങ്ങളിലേക്ക് നയിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നവരും ഒന്നായവരുമാണ്. ശാസ്ത്രവും അതിനെ പിന്തുണയ്ക്കുന്നുണ്ട്. ബോധത്തെക്കുറിച്ചുള്ള പഠനം (ഇീിരെശീൗിലെ ൈേൌറ്യ) പറയുന്നത് ബോധം എന്നത് ഏകത്വമാണെന്നാണ്. നിത്യമായ ആനന്ദത്തിലേക്ക് നയിക്കുന്ന ഏകത്വത്തിന്റെ രഹസ്യം നമുക്ക് ലഭിച്ചിട്ടുണ്ട്. അതിനാല്‍ നമ്മളത് ലോകത്തിന് നല്‍കണം.
(തുടരും)

Tags: ഡോ. മോഹന്‍ ഭാഗവത്സംഘത്തിന്റെ നൂറ് വര്‍ഷത്തെ പ്രയാണവും പുതിയ ചക്രവാളങ്ങളും
ഡോ.മോഹന്‍ ഭാഗവത്
ഡോ.മോഹന്‍ ഭാഗവത്
ഡോ. മോഹൻ ഭാഗവത്, സർസംഘചാലക്, രാഷ്ട്രീയ സ്വയംസേവക സംഘം. [Read more]
Share
Tweet
SendShare

Related Posts

വഖഫിലെ വിപര്യയങ്ങള്‍

വഖഫിലെ വിപര്യയങ്ങള്‍

വംഗദേശവും സംഘസന്ദേശവും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 40)

വംഗദേശവും സംഘസന്ദേശവും ( കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 40)

പ്രംബാനന്‍ : കടല്‍ കടന്ന പൈതൃകം

പ്രംബാനന്‍ : കടല്‍ കടന്ന പൈതൃകം

വര്‍ഗീയത തലപൊക്കുമ്പോള്‍

വര്‍ഗീയത തലപൊക്കുമ്പോള്‍

ഡോ. ലക്ഷ്മണ്‍ വാസുദേവ് പരംജ്‌പേ (ധ്യേയദീപങ്ങള്‍ 1)

ഡോ. ലക്ഷ്മണ്‍ വാസുദേവ് പരംജ്‌പേ (ധ്യേയദീപങ്ങള്‍ 1)

ഇസ്ലാമിക ഭീകരതയുടെ ഇര

ഇസ്ലാമിക ഭീകരതയുടെ ഇര

Shopping Cart

Latest

പിഎം ശ്രീയിലെ പുകമറകള്‍

പിഎം ശ്രീയിലെ പുകമറകള്‍

വന്ദേമാതരത്തിനുള്ള ജനപ്രീതി ദേശീയ ചിന്താധാരകളോടുണ്ടായിരുന്ന വിമുഖത മാറിയതിന്റെ തെളിവ്: സുനിൽ ആംബേക്കർ

വന്ദേമാതരത്തിനുള്ള ജനപ്രീതി ദേശീയ ചിന്താധാരകളോടുണ്ടായിരുന്ന വിമുഖത മാറിയതിന്റെ തെളിവ്: സുനിൽ ആംബേക്കർ

ആര്‍എസ്എസ് പ്രാര്‍ത്ഥന സംവദിക്കുന്നത് ഭഗവദ്ഗീതയുടെ ദര്‍ശനം : ഡോ. കൃഷ്ണഗോപാല്‍

ആര്‍എസ്എസ് പ്രാര്‍ത്ഥന സംവദിക്കുന്നത് ഭഗവദ്ഗീതയുടെ ദര്‍ശനം : ഡോ. കൃഷ്ണഗോപാല്‍

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

വന്ദേമാതരത്തിന് നിയമപരമായ സംരക്ഷണം ലഭിച്ചത് ചരിത്രപരമായ നാഴികക്കല്ല്‌: എബിവിപി

മാർപ്പാപ്പയുടെ ആദ്യ പ്രധാനമന്ത്രി… പക്ഷേ ബ്രിട്ടനിൽ എല്ലാം ചെയ്യാനാവില്ല!

മാർപ്പാപ്പയുടെ ആദ്യ പ്രധാനമന്ത്രി… പക്ഷേ ബ്രിട്ടനിൽ എല്ലാം ചെയ്യാനാവില്ല!

ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം യാഥാർത്ഥ്യമാകൂ: ദത്താത്രേയ ഹൊസബാളെ

ഏകോപിതമായ പ്രവർത്തനത്തിലൂടെ മാത്രമേ വികസിത ഭാരതം യാഥാർത്ഥ്യമാകൂ: ദത്താത്രേയ ഹൊസബാളെ

രാമായണം: ആർക്ക് വേണ്ടി, എന്തിനു വേണ്ടി?

രാമായണം: ആർക്ക് വേണ്ടി, എന്തിനു വേണ്ടി?

നീറ്റ്: അക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി

നീറ്റ്: അക്രമസമരങ്ങളെ പിന്തുണയ്ക്കില്ലെന്ന് എബിവിപി

ഡോ. ഹെഡ്ഗേവാറും സംഘവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്ന്: ഡോ. മോഹൻ ഭാഗവത്

ഡോ. ഹെഡ്ഗേവാറും സംഘവും പരസ്പരം വേർതിരിക്കാനാവാത്തവിധം ഒന്ന്: ഡോ. മോഹൻ ഭാഗവത്

വിദ്യാര്‍ത്ഥി സമരമോ വിധ്വംസക സമരമോ!

വിദ്യാര്‍ത്ഥി സമരമോ വിധ്വംസക സമരമോ!

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies