Friday, July 3, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം നേർപക്ഷം

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
24 April 2026

ഇസ്ലാമിക ഭീകരസംഘടനകളുടെ പിന്‍ബലത്തോടെ ഭാരതത്തെ ഇസ്ലാമിക രാജ്യമാക്കാനും അധികാരം പിടിക്കാനും നടത്തുന്ന ശ്രമങ്ങളെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അടക്കം പലതവണ പറഞ്ഞിട്ടുണ്ട്. 2047 ല്‍ ഹിന്ദുക്കളെ വിഘടിപ്പിച്ച് ഒരുഭാഗത്തെ കൂടെ നിര്‍ത്തി അധികാരം പിടിക്കുകയും 2050 ഓടെ ഭാരതത്തെ ഇസ്ലാമിക രാഷ്ട്രമാക്കുകയും ചെയ്യുക എന്നതായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ വിഷന്‍ 47 എന്ന രഹസ്യരേഖ പ്രഖ്യാപിച്ചിരുന്നത്. ഇതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ മുളയിലേ നുള്ളാനും പോപ്പുലര്‍ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്യാനും കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞതോടെ ജിഹാദികള്‍ മറ്റു മതസ്ഥരെ ഉപദ്രവിക്കുന്നത് നിര്‍ത്തി മര്യാദക്കാരാകും എന്നാണ് ചിലരെങ്കിലും കരുതിയത്. പക്ഷേ, അത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് തെളിയിക്കുന്നതാണ് ഭാരതത്തില്‍ ഉടനീളം അരങ്ങേറുന്ന ലൗ ജിഹാദ് സംഭവവികാസങ്ങള്‍. കേരളത്തില്‍ ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍പ്പെടുത്തി വിവാഹം ചെയ്ത് മതപരിവര്‍ത്തനം നടത്തുക എന്ന തന്ത്രമാണ് വ്യാപകമായി ഉപയോഗപ്പെടുത്തിയതെങ്കില്‍ ഇപ്പോള്‍ അവിടെനിന്നും വീണ്ടും കാര്യങ്ങള്‍ ഒരുപടി കൂടി മുന്നോട്ടു പോയിരിക്കുന്നു. ലൗ ജിഹാദിന്റെ അനുബന്ധമായി പുതിയതായി അരങ്ങേറിയിരിക്കുന്ന സംഭവങ്ങളാണ് ടെക് ജിഹാദും ജിം ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും.

Google NewsAdd Kesari Weekly as a preferred source on Google

മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസില്‍ അരങ്ങേറിയ സംഭവങ്ങളാണ് ടെക് ജിഹാദ് അഥവാ കോര്‍പ്പറേറ്റ് ജിഹാദിന്റെ പുതിയ തന്ത്രങ്ങള്‍ പുറത്താക്കാന്‍ കാരണം. നാസിക് ടിസിഎസിലെ എച്ച്ആര്‍ മാനേജരായ നിദാഖാനിന്റെ നേതൃത്വത്തില്‍ വിദേശ ഐഎസ് ഭീകര മൊഡ്യൂളുകളുടെ സഹായത്തോടെ ഹിന്ദു പെണ്‍കുട്ടികളെ ലൈംഗികപീഡനം നടത്താനും ലൈംഗികചൂഷണം നടത്താനും അതിന്റെ പേരില്‍ മതപരിവര്‍ത്തനം നടത്താനുമാണ് ശ്രമം ഉണ്ടായത്. ഇതേക്കുറിച്ച് കമ്പനി അധികൃതര്‍ക്കും മാനേജ്‌മെന്റിനും ലഭിച്ച പരാതികള്‍ മുക്കപ്പെടുകയോ ലക്ഷ്യസ്ഥലങ്ങളില്‍ എത്താതിരിക്കുകയോ ചെയ്തു. എച്ച്ആര്‍ മാനേജര്‍ നിദാഖാന്‍ ഒളിവിലാണ്. ടീം മാനേജര്‍മാര്‍ അടക്കം ഒന്‍പതുപേര്‍ ഇപ്പോള്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. പോലീസ് ഇതുവരെ ഒന്‍പത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസുകള്‍ എന്‍ഐഎക്ക് കൈമാറുകയും അന്വേഷണം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. മലേഷ്യയില്‍ ഒളിവിലുള്ള സക്കീര്‍ നായിക്കും അയാളുടെ അനുയായിയായ ഇമ്രാനും ആണ് ഈ സംഭവത്തിന് പിന്നിലെന്നാണ് ലഭ്യമായ സൂചന. പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്ത് മലേഷ്യയിലേക്കോ മറ്റു വിദേശരാജ്യങ്ങളിലേക്കോ കടത്താനായിരുന്നു പരിപാടി. എച്ച്ആര്‍ മാനേജര്‍ നിദാഖാന്‍, ദല്‍ഹി സ്‌ഫോടനക്കേസിലെ പ്രതി ഡോ. ഷഹീനുമായി ഉറ്റബന്ധം പുലര്‍ത്തുന്ന ആളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചെങ്കോട്ട ബോംബ് സ്‌ഫോടനക്കേസിലെ പ്രതികളുമായുള്ള ഇവരുടെ ബന്ധവും എന്‍ഐഎ അന്വേഷണത്തിന് വിധേയമാക്കും എന്നാണ് സൂചന.

ഹിന്ദു പെണ്‍കുട്ടികള്‍ ടിസിഎസില്‍ ജോലിക്ക് എത്തുമ്പോള്‍ തന്നെ ഓപ്പറേഷന്‍ ആരംഭിക്കുന്നു. ഒരു ടീമില്‍ കമ്പനിയുടെ വലിപ്പം അനുസരിച്ച് 300 മുതല്‍ 1500 പേര്‍ വരെയാണ് ഉള്‍പ്പെടുക. ടാറ്റാ കണ്‍സള്‍ട്ടന്‍സിയില്‍ 300 മുതല്‍ 800 പേര്‍ വരെ ഓരോ ടീമിലും ഉള്‍പ്പെടുന്നു. ഈ പെണ്‍കുട്ടികളെ ജിഹാദി പ്രൊഫഷണലുകള്‍ ഉള്‍പ്പെട്ട ടീമിലേക്ക് നിയോഗിക്കുന്നു. ജോലിയുടെ കാര്യത്തില്‍ സഹായിക്കേണ്ട, അതിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ട ടീം ലീഡര്‍മാര്‍ ഇവരുമായി അടുത്തിടപഴകുകയും ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ആദ്യം സ്പര്‍ശനവും ലൈംഗികച്ചുവയുള്ള സംഭാഷണവും പിന്നീട് ജോലിയില്‍ കുറ്റം കണ്ടുപിടിക്കലും ഒക്കെയായി അരങ്ങൊരുക്കുകയാണ്. ഇതില്‍ പരാതി കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്യേണ്ട എച്ച്ആര്‍ വിഭാഗത്തിന്റെ ചുമതല നിദാഖാനാണ്. അവരാകട്ടെ പരാതികള്‍ നടപടിയെടുക്കാതെ മുക്കുകയും ഒത്തുതീര്‍പ്പിന്റെ പേരില്‍ ജിഹാദികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കി നല്‍കുകയും ചെയ്യുന്നു. ഈ കുടുക്കിലൂടെ മതപരിവര്‍ത്തനത്തിനുള്ള അരങ്ങൊരുക്കുകയാണ്. പെണ്‍കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് കലിമ ചൊല്ലിക്കുകയും നിസ്‌കരിപ്പിക്കുകയും ഗോമാംസം കഴിപ്പിക്കുകയും ചെയ്തുവെന്നാണ് സൂചന. കുട്ടികളില്ലാത്ത ഒരു പുരുഷ ജീവനക്കാരനോട് ഭാര്യയെ തന്റെ അടുത്തേക്ക് അയക്കാന്‍ ആവശ്യപ്പെടുകയും കലിമ ചൊല്ലി മുസ്ലീമാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവത്രെ. ഒരു വനിതാ ഉദ്യോഗസ്ഥ നല്‍കിയ പരാതി പോലീസ് ഗൗരവമായി എടുത്തതോടെയാണ് വന്‍ റാക്കറ്റിന്റെ ചുരുളഴിഞ്ഞത്. ശുചീകരണ, ഹൗസ് കീപ്പിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന ഓഫീസില്‍ കയറിപ്പറ്റിയ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അതിശക്തമായ അന്വേഷണം നടത്തുകയും തെളിവുകള്‍ കണ്ടെത്തുകയും ഡിജിറ്റല്‍ തെളിവുകള്‍ സമാഹരിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ഒന്‍പതുപേര്‍ അറസ്റ്റില്‍ ആയത്.

ADVERTISEMENT

സംഭവം ആദ്യം മുതല്‍ തന്നെ മൂടിവെക്കാനുള്ള ശ്രമമാണ് ടിസിഎസ് മാനേജ്‌മെന്റ് നടത്തിയത്. അന്വേഷണം ശക്തമാവുകയും എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തപ്പോഴാണ് ടാറ്റ മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചത്. നാസിക് യൂണിറ്റ് തല്‍ക്കാലത്തേക്ക് അടച്ചിടുകയും ജീവനക്കാര്‍ക്ക് വീട്ടില്‍ നിന്ന് ജോലി ചെയ്യാനുള്ള അവസരം നല്‍കുകയും ചെയ്തു. സമാനരീതിയിലുള്ള സംഭവങ്ങള്‍ ചെന്നൈയിലും നടക്കുന്നു എന്നാണ് ഇപ്പോള്‍ പരാതി ലഭിച്ചിട്ടുള്ളത്. എല്ലാ സ്ഥലങ്ങളിലും പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും മതപരിവര്‍ത്തനം ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്നാണ് സൂചന. കോളേജ് ക്യാമ്പസുകളില്‍ മാത്രം ഉണ്ടായിരുന്ന ദാവ സ്‌ക്വാഡും മാഫിയകളും കോര്‍പ്പറേറ്റ് -ടെക്ക് രംഗങ്ങളിലേക്കും കടന്നിരിക്കുന്നു എന്നതിന്റെ സൂചന കൂടിയാണ് ടിസിഎസിലെ സംഭവവികാസങ്ങള്‍ വെളിപ്പെടുത്തുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും ഇന്‍ഫോസിസിലും യുഎസ്ടി ഗ്ലോബലിലും ഇത്തരം സംഭവങ്ങള്‍ നടന്നതായി സൂചനയുണ്ട്. യുഎസ്ടി ഗ്ലോബലില്‍ വനിതകളുടെ വിശ്രമമുറി കയ്യടക്കിയ ജിഹാദികള്‍ അവിടെ നിസ്‌കാരമടക്കം ചെയ്യുകയും അതിനെ നിസ്‌കാരമുറിയാക്കി മാറ്റാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം ഉണ്ടായിട്ടുണ്ട്.
അച്ചടക്കം ലംഘിച്ച് നിസ്‌കാരമുറി ഒരുക്കാന്‍ ശ്രമിച്ചവരെ മുഴുവന്‍ പുറത്താക്കുകയാണ് ചില സ്ഥാപനങ്ങള്‍ ചെയ്തത്. പക്ഷേ, ആ തരത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ ടിസിഎസ് മാനേജ്‌മെന്റിന് എന്തുകൊണ്ട് കഴിഞ്ഞില്ല എന്നാണ് ഇപ്പോള്‍ കോര്‍പ്പറേറ്റ് മേഖലയില്‍ ഉയരുന്ന ചോദ്യം. നാസിക്കിലെ ടിസിഎസിന്റെ ഓഫീസും അതിലെ മുറികളും റൂഫ് ടോപ്പും ഇതിനായി ഉപയോഗിച്ചത് എന്തുകൊണ്ട് ടാറ്റ സ്ഥാപനത്തിലെ സംവിധാനവും ഉന്നതരും അറിഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്. നാസിക്കിലെ മതപരിവര്‍ത്തന ജിഹാദി സംഘത്തില്‍പ്പെട്ട ഒരാള്‍ നേരത്തെ ചെന്നൈ ഓഫീസില്‍ വച്ച് മതപരിവര്‍ത്തനം ചെയ്ത ഹിന്ദുവാണെന്നും ആരോപണമുണ്ട്. ടിസിഎസിന്റെ പല ഓഫീസുകളിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ടാറ്റയുടെ ഔദ്യോഗിക സംവിധാനം ഇത്തരം ജിഹാദികള്‍ ദുരുപയോഗം ചെയ്യുന്നത് കണ്ടെത്താനുള്ള സംവിധാനം അവര്‍ക്ക് ഇല്ല എന്ന് കരുതാനേ കഴിയുകയുള്ളൂ. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലും ചില മുറികള്‍ കയ്യടക്കാനും ഒത്തുകൂടാനും ഉള്ള ശ്രമങ്ങള്‍ ടെക്‌നോപാര്‍ക്കിലെ ഉന്നത ഉദ്യോഗസ്ഥര്‍ തടഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്.

അന്യസംസ്ഥാനങ്ങളിലേക്ക് പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളെ ഈ തരത്തില്‍ ജന്മദിനാഘോഷങ്ങള്‍ക്കും വിരുന്നു സല്‍ക്കാരങ്ങള്‍ക്കും ക്ഷണിച്ച് ചതിയില്‍പ്പെടുത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് മയക്കുമരുന്ന് കടത്താനും ലൈംഗികചൂഷണത്തിനും വിധേയരാക്കുന്ന സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. ജിഹാദി മയക്കുമരുന്ന് റാക്കറ്റുകളില്‍ ഒരാളെങ്കിലും ഹിന്ദുവോ ക്രിസ്ത്യാനിയോ ഉണ്ടാകുന്നതും, മിക്കപ്പോഴും കാരിയര്‍മായി ഉപയോഗിക്കപ്പെടുന്നതു ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണെന്നതും ശ്രദ്ധേയമാണ്. നാസിക്കിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ ഐടി സ്ഥാപനങ്ങളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരുടെ പശ്ചാത്തലവും ജിഹാദി തീവ്രവാദ ബന്ധങ്ങളും അന്വേഷിക്കാന്‍ ആരംഭിച്ചിരിക്കുന്നത് ശുഭോദര്‍ക്കമാണ്. കുറേ ജിഹാദികള്‍ എങ്കിലും പണിയില്ലാതെ പുറത്തുപോകുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുതിരാതിരിക്കാനുള്ള അവസ്ഥയിലേക്ക് മാറുമെന്ന് തന്നെയാണ് പ്രതീക്ഷ.

പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തോടെ ഭാരതത്തില്‍ ഉടനീളം പുതിയ അവതാരം എന്ന നിലയിലാണ് ജിം ജിഹാദ് ആരംഭിച്ചത്. പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളില്‍ വരെയും ഇസ്ലാമിക ഭീകരസംഘടനകളുടെ സഹായത്തോടെ ഫിറ്റ്‌നസ് ട്രെയിനിങ് സെന്ററുകളും മറ്റും ആരംഭിച്ച് ഹിന്ദു-ക്രിസ്ത്യന്‍ സ്ത്രീകളെ പ്രണയക്കെണിയില്‍പ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. നേരത്തെ തന്നെ ആരംഭിച്ച ജിം ജിഹാദ് പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തോടെയാണ് ശക്തമായത്. ആരോഗ്യകാര്യങ്ങളിലും മെച്ചപ്പെട്ട ഫിറ്റ്‌നസ് കൈവരിക്കാനുള്ള യുവാക്കളുടെ ശ്രമത്തെയും ദുരുപയോഗപ്പെടുത്തിയാണ് ജിം ജിഹാദിന്റെ ട്രെയിനര്‍മാരും മറ്റും മതപരിവര്‍ത്തനത്തിന് ഇതിനെ ഉപയോഗപ്പെടുത്തുന്നത്. ഭാരതത്തിന്റെ പല ഭാഗങ്ങളിലായി നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞു. ഇന്‍ഡോറില്‍ ഒരു വ്യാപാരിയുടെ ഭാര്യയെ ലൈംഗികമായി ദുരുപയോഗം ചെയ്തശേഷം ബന്ധം വിടാന്‍ ലക്ഷക്കണക്കിന് രൂപ ചോദിച്ച സംഭവം പോലീസിന്റെ ശ്രദ്ധയില്‍വന്നു. ഇതോടെയാണ് മധ്യപ്രദേശിലെ ഇത്തരം സംഭവങ്ങളെക്കുറിച്ച് നിരവധി പരാതികള്‍ പോലീസ് സേനയ്ക്ക് ലഭിച്ചത്. കേരളത്തിലും എല്ലാ നഗരങ്ങളിലും പ്രധാനകേന്ദ്രങ്ങളിലും ജിഹാദി പിന്‍ബലത്തോടെ ഇത്തരം ജിമ്മുകള്‍ ആരംഭിച്ചു കഴിഞ്ഞു. മഹാരാഷ്ട്രയില്‍ പ്രായപൂര്‍ത്തിയാകാത്തവരടക്കം 180 പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ജിഹാദിയെ പോലീസ് പിടികൂടി. അനധികൃതമായി നിര്‍മ്മിച്ച അവന്റെ വീടും തകര്‍ത്തു.

1990കള്‍ മുതല്‍ ഹൈന്ദവ സംഘടനകളും പ്രസിദ്ധീകരണങ്ങളും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ലൗ ജിഹാദിനെക്കുറിച്ചും വിവിധതരം ജിഹാദി പ്രവര്‍ത്തനങ്ങളെ കുറിച്ചും പറഞ്ഞിട്ടും ബോധവല്‍ക്കരണം നടത്തിയിട്ടും 180 പെണ്‍കുട്ടികളെ ഒരേസമയം ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ഒരു ജിഹാദിക്ക് കഴിയുന്ന രീതിയില്‍ ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ എങ്ങനെ ഇത്തരം കാര്യങ്ങളില്‍ വീഴുന്നു എന്നതാണ് ഈ സംഭവങ്ങളിലെ ഏറ്റവും കാതലായ പ്രശ്‌നം. വൈക്കത്തെ അഖിലയെ ഹാദിയ ആക്കിയപ്പോള്‍ അതിനു നേതൃത്വം നല്‍കിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാവിഭാഗം നേതാവായ പി.കെ. സൈനബ ആയിരുന്നു. സേലം കോളേജില്‍ പഠിച്ചിരുന്ന അഖിലയ്ക്ക്, സനാതനധര്‍മ്മത്തിലെ ഈശ്വരന്മാര്‍ പാമ്പും ആനയും കുരങ്ങനും ഒക്കെയാണെന്ന് പറഞ്ഞ് അവളുടെ മതബോധത്തെയും സംസ്‌കാരത്തെയും സഹപാഠികളായ മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ ഇകഴ്ത്തിയപ്പോള്‍ അതിനെ ചെറുക്കാനോ മറുപടി പറയാനോ കഴിയുന്ന രീതിയിലുള്ള ധര്‍മ്മബോധനം ലഭിച്ചിരുന്നില്ല. സനാതനധര്‍മ്മത്തെക്കുറിച്ചോ സംസ്‌കാരത്തെക്കുറിച്ചോ പഠിപ്പിക്കാതെ പാഠ്യവിഷയങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പുസ്തകപ്പുഴുക്കളായി മാറ്റുമ്പോള്‍ ഇതര മതസ്ഥര്‍ ദാവാ സ്‌കോഡിന്റെയും മതപ്രചാരകരുടെയും വേഷംകെട്ടി നമ്മുടെ കുഞ്ഞുങ്ങളെ അന്യവല്‍ക്കരിക്കുന്നത് ചെറുക്കാനും തടയാനും ഹിന്ദു-ക്രിസ്ത്യന്‍ സമൂഹങ്ങള്‍ക്ക് കഴിയേണ്ടതാണ്.

ലൗ ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും ഉയര്‍ത്തുന്ന ഭീഷണിയെ കുറിച്ച് ചിന്തിക്കാനും അതിശക്തമായ നടപടിയെടുക്കാനും സമയമായിരിക്കുന്നു എന്നത് തന്നെയാണ് ടിസിഎസിലെ സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഭാരതത്തെ മാതൃഭൂമിയോ പിതൃഭൂമിയോ ആയി കാണാന്‍ കഴിയാത്ത അധിനിവേശ സമൂഹം തന്നെയാണ്, അവര്‍ വ്യാപാരത്തിനു വന്നപ്പോള്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ച ഹിന്ദുസമൂഹത്തിന്റെ കൈകളില്‍ വിഷപ്പാമ്പുകളായി കൊത്തുന്നത്. സനാതനധര്‍മ്മവും സംസ്‌കാരവും നിലനില്‍ക്കാന്‍ ഓരോ ഹിന്ദുവും ജാഗരൂകരാകേണ്ട സാഹചര്യം സംജാതമായിരിക്കുന്നു. മൊറാദാബാദില്‍ സഹപാഠികള്‍ ബുര്‍ഖയണിയിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സഹോദരന്‍ നല്‍കിയ പരാതി റദ്ദാക്കാന്‍ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചത് ഒരു സൂചനയാണ്. ജിഹാദികളുടെ തന്ത്രങ്ങള്‍ക്കെതിരെ, ദാവാ സ്‌ക്വാഡുകള്‍ക്കെതിരെ, നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ മതം മാറ്റാനുള്ള കെണികള്‍ക്കെതിരെ അതിശക്തമായി പ്രതികരിക്കാനുള്ള സമയമായിരിക്കുന്നു. ഓരോ ഹിന്ദുവും സ്വന്തം വീട്ടില്‍ നിന്നുതന്നെ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുക. കുഞ്ഞുങ്ങള്‍ക്ക് ആത്മവിശ്വാസം കൊടുത്തുകൊണ്ട് സ്വയംപ്രതിരോധത്തില്‍ ഊന്നി സ്വന്തം വിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കാനുള്ള പരിശീലനം നല്‍കുക. കെണികളുമായി വരുന്നവനെ ചെരുപ്പൂരി അടിക്കാന്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങള്‍ക്ക് മടിയുണ്ടാവരുത്. സനാതനധര്‍മ്മവും ഭാരതവും നിലനില്‍ക്കാന്‍ ഇതേ വഴിയുള്ളൂ. സമത്വവും സാഹോദര്യവും അത് മനസ്സിലാകുന്നവരോട് മാത്രമേ ആകാവൂ. വീരസാവര്‍ക്കര്‍ ഭാരതചരിത്രത്തിലെ ആറു സുവര്‍ണ്ണ കാലഘട്ടങ്ങള്‍ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയത് പോലെ തിരിച്ചടിക്കേണ്ടപ്പോള്‍ തിരിച്ചടിക്കുക തന്നെ വേണം. ഗോറിയെ 16 തവണ മാപ്പ് നല്‍കി വിട്ടയച്ച പൃഥ്വിരാജ് ചൗഹാന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. തീര്‍ച്ചയായും ഹിന്ദുസമൂഹം അതിശക്തമായി പ്രതികരിക്കാന്‍ സജ്ജരാകേണ്ടിയിരിക്കുന്നു.

Tags: JihadTCS
ShareTweetSendShare

Related Posts

കൊട്ടിയൂരിലെ കെട്ടുകഥ

കൊട്ടിയൂരിലെ കെട്ടുകഥ

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്

നെഹ്‌റുവില്‍ നിന്ന് മോദിയിലേക്ക്

നിഷ്‌ക്രിയരാകുന്ന  നിയമപാലകര്‍

നിഷ്‌ക്രിയരാകുന്ന  നിയമപാലകര്‍

വന്ദേമാതരത്തെ വെട്ടിമുറിക്കുന്നവര്‍

വന്ദേമാതരത്തെ വെട്ടിമുറിക്കുന്നവര്‍

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

Shopping Cart

Latest

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സൈന്യത്തിനും സര്‍ക്കാരിനും ഒപ്പം: ആര്‍എസ്എസ്

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക് ബെളഗാവിയിൽ

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ലോകം തിരയുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം ഭാരതത്തിന്റെ കാഴ്ചപ്പാടുകളിൽ : ഡോ. മോഹൻ ഭാഗവത്

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

ഭാരതത്തെ അവഗണിച്ച് ഒരു ലോക രാഷ്ട്രത്തിനും മുന്നോട്ടുപോകാൻ പറ്റില്ല: കെ.പി. രാധാകൃഷ്ണ‌ൻ

മാതൃഭൂമിയുടെ മദപ്പാടുകള്‍

മാതൃഭൂമിയുടെ മദപ്പാടുകള്‍

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

മോദിയും നെഹ്‌റുവും: ചരിത്രസ്രഷ്ടാവും നീര്‍ക്കുമിളയും

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

പി.എം.ശ്രീ കരാറും ലീഗിന്റെ ”ഒലക്ക വീണു ചത്ത കോഴീന്റെ കറി”യും!

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies