Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം നേർപക്ഷം

ഉദയനിധി മുതല്‍ വി.ഡി. സതീശന്‍ വരെ

ജി. കെ. സുരേഷ് ബാബുജി. കെ. സുരേഷ് ബാബു
22 May 2026

ഇസ്ലാമിക ജിഹാദി വോട്ടുബാങ്ക് ലക്ഷ്യമിടുന്ന രാഷ്ട്രീയനേതാക്കള്‍ തുടര്‍ച്ചയായി സനാതനധര്‍മ്മത്തെയും ഹിന്ദു സമൂഹത്തെയും ആക്ഷേപിക്കുകയും അവജ്ഞയോടെ പെരുമാറുകയും ചെയ്യുന്ന ഒരു പ്രതിഭാസം ഉരുത്തിരിഞ്ഞിരിക്കുന്നു. തമിഴ്‌നാട്ടിലെ പ്രതിപക്ഷ നേതാവായ ഉദയനിധി സ്റ്റാലിനും കേരളത്തിലെ മുഖ്യമന്ത്രിയായ വി.ഡി. സതീശനും ഉള്‍പ്പെടെ ഇത്തരം നേതാക്കളുടെ എണ്ണം പതുക്കെ കൂടി വരുന്നു. ഇത്തരം അധിക്ഷേപങ്ങളെ നിസ്സംഗതയോടെ കാണുകയും പ്രതികരിക്കാതിരിക്കുകയും ചെയ്യുന്ന നിര്‍വികാര സമൂഹമായി ഹിന്ദുക്കള്‍ അധഃപ്പതിക്കുന്നത് കൊണ്ടാണ് ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ആക്കം കൂടുന്നത്. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരം നഷ്ടപ്പെട്ട ഡിഎംകെ മുന്നണിക്ക് ഇക്കാര്യത്തില്‍ തമിഴ്‌നാട്ടിലെ ഹിന്ദുസമൂഹം അനുവര്‍ത്തിച്ച അതിശക്തമായ നിലപാടിനെ കുറിച്ചും തിരഞ്ഞെടുപ്പില്‍ ഹിന്ദുസമൂഹം സ്വീകരിച്ച ദ്രാവിഡ വിരുദ്ധ രാഷ്ട്രീയ നിലപാടിനെ കുറിച്ചും നന്നായി അറിയാം. നേരത്തെ സ്‌കന്ദ ഷഷ്ഠി കവചത്തിനെതിരെയും തിരുപ്പുറംകുണ്ഡ്രത്തെ ദീപത്തൂണിനെതിരെയും നിലപാട് സ്വീകരിച്ച ഡിഎംകെയ്‌ക്കെതിരെ തമിഴ് മക്കള്‍ നിശബ്ദം പ്രതികരിച്ചു എന്നത് ഒരു വസ്തുത തന്നെയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിനും അണ്ണാഡിഎംകെക്കും അണ്ണാമലൈ ഉഴുതുമറിച്ച ഈ രാഷ്ട്രീയ നിലപാട് മുതലാക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഡിഎംകെക്ക് എതിരെ വെല്ലുവിളി ഉയര്‍ത്തി വന്ന ജോസഫ് വിജയ് ആണ്ടവന്റെ പേരില്‍ ആണയിട്ട് അതു മുതലാക്കി, വോട്ടാക്കി.

Google NewsAdd Kesari Weekly as a preferred source on Google

പുതിയ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റതിനുശേഷം നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുമ്പോഴാണ് പ്രതിപക്ഷ നേതാവായ ഉദയനിധി സ്റ്റാലിന്‍ വീണ്ടും സനാതനധര്‍മ്മത്തിനെതിരെ സംസാരിച്ചത്. നേരത്തെ സനാതനധര്‍മ്മവും ഹിന്ദുത്വവും കോളറ പോലെ തുടച്ചു നീക്കപ്പെടേണ്ടതാണെന്ന് പറഞ്ഞത് വിവാദമായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ഉദയനിധിയുടെ അമ്മ ഗുരുവായൂരില്‍ അടക്കം വന്ന് ദര്‍ശനവും വഴിപാടും നടത്തിയിരുന്നു. എല്ലാ ദിവസവും ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ പോകുന്ന ആ അമ്മയുടെ മകനാണ് വീണ്ടും സനാതനധര്‍മ്മത്തെ ഇല്ലാതാക്കണമെന്ന് നിയമസഭയില്‍ പ്രസംഗിച്ചത്. ഉദയനിധി സ്റ്റാലിനും കരുണാനിധിയും അടക്കമുള്ളവര്‍ ദ്രാവിഡ മുന്നേറ്റ കഴകം സ്ഥാപിക്കപ്പെട്ട കാലം മുതല്‍ തന്നെ സനാതനധര്‍മ്മത്തിനെതിരെ പോരാടുകയാണ്. ആ പോരാട്ടത്തിന് പിന്നില്‍ സ്റ്റാലിനെയും ഉദയനിധിയെയും ഒക്കെ മതപരിവര്‍ത്തനം ചെയ്ത പെന്തക്കോസ്ത് ക്രൈസ്തവലോബി ഉണ്ട് എന്നുള്ള കാര്യം പകല്‍ പോലെ സത്യമാണ്. സ്റ്റാലിന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് സത്യപ്രതിജ്ഞക്ക് പുറപ്പെടുമ്പോള്‍ വീട്ടില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയ പെന്തക്കോസ്ത് സംഘം ഹാലേലുയ്യ പാടി ആശീര്‍വദിച്ചത് അന്നുതന്നെ വാര്‍ത്തയായിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അത്ഭുതവും ഇല്ല. ജോസഫ് വിജയിയുടെ കാര്യത്തിലും ഇതുതന്നെയാണ് പിന്നാമ്പുറ കഥ. ഒരുദിവസം ഇരുട്ടി വെളുത്തപ്പോള്‍ തമിഴ്‌നാട്ടിലെ ആയിരക്കണക്കിന് ബൂത്തുകളില്‍ ടിവികെ എന്ന പാര്‍ട്ടിക്ക് ബൂത്ത് കമ്മിറ്റികള്‍ ഉണ്ടായതും തമിഴ്‌നാട്ടിലെ എല്ലാ ക്രൈസ്തവ പള്ളികളിലും ലഘുലേഖകള്‍ വിതരണം ചെയ്തതും വോട്ടു പിടിക്കാനുള്ള ശ്രമം നടന്നതും ആകസ്മികമാണെന്ന് കരുതുന്നില്ല. തമിഴ്‌നാട്ടില്‍ മുഴുവന്‍ ക്രൈസ്തവ മിഷണറിമാരും പെന്തക്കോസ്ത് സഭ പ്രവര്‍ത്തകരും വിജയ് എന്നയാളെ മുഖ്യമന്ത്രിപദത്തിലേക്ക് എത്തിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് പിന്നില്‍ ആഗോള ക്രൈസ്തവ ഗൂഢാലോചന ഉണ്ട് എന്ന കാര്യത്തിലും സംശയമില്ല. പക്ഷേ ഒരു രാഷ്ട്രീയക്കാരന്റെ അഭിനയ ചാതുരി കൊണ്ടാകാം തിരിച്ചെന്തൂര്‍ ക്ഷേത്രത്തില്‍ പോയി താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന് എഴുതിക്കൊടുക്കുകയും മറ്റു പല ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുകയും ചെയ്ത വിജയ് അതേപോലെതന്നെ പള്ളിയിലെ കുര്‍ബാന വേളയില്‍ മുട്ടുകാലില്‍ ഇഴഞ്ഞ് അള്‍ത്താര വരെ എത്തിയതും വിജയാഘോഷസമയത്ത് കൈകളില്‍ യേശുവിന്റെ ചിത്രം വഹിച്ചതും നമ്മള്‍ കണ്ടു. മറ്റേതെങ്കിലും സംസ്ഥാനത്തെ ഹിന്ദുക്കളായ മുഖ്യമന്ത്രിമാരായിരുന്നു ഈ തരത്തില്‍ ഏതെങ്കിലും ഒരു ഹിന്ദു ദേവന്റെ ചിത്രം കയ്യില്‍ വച്ചിരുന്നതെങ്കില്‍ എന്താകുമായിരുന്നു പ്രതികരണം. ഉദയനിധി സ്റ്റാലിന്‍ സനാതനധര്‍മ്മം തുടച്ചുനീക്കപ്പെടേണ്ടതാണെന്ന പ്രസ്താവന നിയമസഭയില്‍ ആവര്‍ത്തിക്കുമ്പോള്‍ ജോസഫ് വിജയ് നിശബ്ദത പാലിച്ച് കേട്ടിരുന്നത് രണ്ടുപേരും ഒരേ പെന്തക്കോസ്ത് സഭയിലെ അംഗങ്ങളായതുകൊണ്ടാണ് എന്ന പ്രതികരണം തള്ളിക്കളയാന്‍ കഴിയുമോ?

തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തിലെത്തി 60 വര്‍ഷം കഴിയുന്നു. കരുണാനിധിയും അതിനുശേഷം സ്റ്റാലിനും ഒക്കെയായി മാറിമാറി അധികാരത്തില്‍ വന്നു. 60 വര്‍ഷത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഡിഎംകെ സര്‍ക്കാര്‍ അധികാരത്തിലിരുന്ന എല്ലാ കാലത്തും ക്രിസ്തുമസിനും ബക്രീദിനും അടക്കം ഇതര മതസ്ഥരുടെ എല്ലാ ആഘോഷങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ഔദ്യോഗിക പ്രസ്താവനകള്‍ വന്നിരുന്നു. എന്നാല്‍, ഒരിക്കല്‍ പോലും ഹിന്ദു ആഘോഷങ്ങളായ ദീപാവലിക്കോ പൊങ്കലിനോ തൈപ്പൂയത്തിനോ തമിഴ്‌നാട്ടിലെ ഹിന്ദു സമൂഹത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ഒരു പ്രസ്താവന പോലും ഉണ്ടായിട്ടില്ലെന്ന വസ്തുത ഹൈന്ദവ സമൂഹത്തിന് നിസ്സാരമായി എഴുതിത്തള്ളാന്‍ കഴിയുന്നതാണോ? ഡിഎംകെ പുലര്‍ത്തിയിരുന്ന ഈ ഹൈന്ദവ വിരോധവും നിഷേധവും വളരെ വ്യക്തമായ ഭരണകൂട ഭീകരതയാണ്. ഡിഎംകെ പ്രവര്‍ത്തകര്‍ ശ്രീരാമനെ ചെരിപ്പുമാല അണിയിക്കുകയും ഹനുമാന്റെ പ്രതിമ തച്ചുതകര്‍ക്കുകയും ചെയ്തു. സനാതനധര്‍മ്മത്തിനും തമിഴ് പാരമ്പര്യത്തിനും സംസ്‌കാരത്തിനും ഭാരതീയ മൂല്യങ്ങള്‍ക്കും എതിരെയുള്ള നിരന്തരമായ ആക്രമണമാണ് ഡിഎംകെ നടത്തിക്കൊണ്ടിരിക്കുന്നത്. രാമായണം തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത കമ്പരെ തമിഴ് ദ്രോഹി എന്ന വിശേഷണത്തോടെയാണ് ഡിഎംകെ സംബോധന ചെയ്യുന്നത്. അതുപോലെതന്നെ തമിഴ് സംസ്‌കാരത്തിന്റെയും മൂല്യങ്ങളുടെയും പാരമ്പര്യത്തിന്റെയും ഭാഗമായ തിരുക്കുറലിനെ മലം എന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. സനാതനധര്‍മ്മം ബ്രാഹ്മണാധിഷ്ഠിതവും ജാതി നിയന്ത്രിതവും ജാതിവ്യവസ്ഥകളെ പ്രോത്സാഹിപ്പിക്കുന്നതും ആണെന്നും സനാതനധര്‍മ്മത്തിന്റെ ഗ്രന്ഥങ്ങളും ഹിന്ദു ദേവതകളും എല്ലാം തന്നെ പൂര്‍ണമായും ഇല്ലാതാക്കപ്പെടേണ്ടതോ തുടച്ചുനീക്കപ്പെടേണ്ടതോ ആണെന്നും ആണ് ഡിഎംകെ നിരന്തരം പ്രചരിപ്പിക്കുന്നത്. ഡിഎംകെയുടെ ഈ ഹിന്ദുവിരുദ്ധ നിലപാടിനെതിരെ തമിഴ്‌നാട്ടിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ സാധാരണക്കാരായ ഹിന്ദുക്കളെ ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും പോരാട്ടവീര്യം സൃഷ്ടിക്കുകയും ചെയ്തത് അണ്ണാമലൈ എന്ന മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ബിജെപി നേതാവാണ്. സ്‌കന്ദ ഷഷ്ഠി കവചം എല്ലാ തെരുവുകളിലും വായിക്കാന്‍ ആഹ്വാനം ചെയ്ത് മുഴുവന്‍ ജനങ്ങളെയും പുറത്തുകൊണ്ടുവന്ന അണ്ണാമലൈ മുരുക ഭഗവാനു വേണ്ടി ചെരുപ്പ് ഉപേക്ഷിക്കാനും ചാട്ടവാറടിയേല്‍ക്കാനും തയ്യാറായി. തമിഴ്‌നാട്ടില്‍ ഉടനീളം സൃഷ്ടിക്കപ്പെട്ട ഹിന്ദു ഉണര്‍വിനെ തിരഞ്ഞെടുപ്പിലേക്ക് കൊണ്ടുപോകാനും വോട്ടാക്കി മാറ്റാനും വോട്ടുബാങ്ക് ആക്കി മാറ്റാനും ബിജെപി നേതൃത്വത്തിന് കഴിഞ്ഞില്ല. അത് വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തിയാണ് ജോസഫ് വിജയ് അധികാരത്തില്‍ എത്തിയത്.

ADVERTISEMENT

ജോസഫ് വിജയിയുടെ മുഖംമൂടികള്‍ അഴിഞ്ഞു വീഴുകയാണ്. ഉദയനിധി സ്റ്റാലിന്റെ ഹിന്ദുവിരുദ്ധ പ്രസ്താവന കേട്ട് നിശബ്ദമായിരുന്ന വിജയ് അതിന് വില കൊടുക്കേണ്ടി വരും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 2002 ല്‍ ഹിന്ദുക്കള്‍ കള്ളന്മാര്‍ ആണെന്ന് പറഞ്ഞ കരുണാനിധി സ്വന്തം പാര്‍ട്ടിക്കാരന്‍ ആയ എ. രാജ നടത്തിയ അഴിമതി കാരണം ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ കൊള്ളക്കാര്‍ തങ്ങളാണെന്ന് നാട് ഒന്നടങ്കം പറയുന്നത് കേട്ടാണ് മരിച്ചത്. അതുകൊണ്ടുതന്നെ വേദഭൂമി എന്ന് അറിയപ്പെടുന്ന, ആഴ്‌വാന്മാരുടെയും നായനാര്‍മാരുടെയും നാടായ, ധര്‍മ്മസ്തംഭമായ ചെങ്കോലിന്റെ സൂക്ഷിപ്പുകാരായ തമിഴ്‌നാട്ടിലെ സനാതനധര്‍മ്മ സംസ്‌കൃതിയെ ആര് വിചാരിച്ചാലും ഇല്ലാതാക്കാന്‍ കഴിയില്ല എന്ന കാര്യം ഇപ്പോള്‍ സ്റ്റാലിന് മനസ്സിലായിട്ടുണ്ടാകും. ദ്രാവിഡ രാഷ്ട്രീയത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ന്നു വീണു കഴിഞ്ഞു. അണ്ണാഡിഎംകെ മൂന്നാമത്തെ പിളര്‍പ്പോടെ രണ്ടക്കത്തില്‍ തളച്ചിടപ്പെട്ടിരിക്കുന്നു. ഇത്തവണത്തെ തോല്‍വിയില്‍ സനാതനധര്‍മ്മത്തെ തുടച്ചുനീക്കാന്‍ പോയി സ്വയം തുടച്ചുനീക്കപ്പെട്ടത് സ്റ്റാലിനും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉദയനിധി സ്റ്റാലിന്‍ നിയമസഭയിലെ പ്രത്യേക പരിരക്ഷ ഉപയോഗിച്ച് പറഞ്ഞത് നട്ടെല്ലിന് ഉറപ്പുണ്ടെങ്കില്‍ നിയമസഭയ്ക്ക് പുറത്തു പറയട്ടെ. സ്വന്തം അമ്മയെ ക്ഷേത്രത്തില്‍ പോകാതെ സൂക്ഷിക്കാന്‍ കഴിയാത്ത ഉദയനിധി ഹിന്ദുക്കളെ നന്നാക്കാന്‍ നടക്കേണ്ടെന്ന് അണ്ണാമലൈ വ്യക്തമായി പറഞ്ഞു കഴിഞ്ഞു

കേരളത്തിന്റെ മുഖ്യമന്ത്രി വി.ഡി. സതീശനും മുഖ്യമന്ത്രി ആകും മുമ്പ് സനാതനധര്‍മ്മത്തിനെതിരെ ഒരു ചെറിയ ഇളക്കം കണ്ടു. കേരളത്തില്‍ ഹിന്ദുത്വ ശക്തികള്‍ക്കെതിരെ താന്‍ അധികാരത്തില്‍ വന്നാല്‍ അതിശക്തമായ നിലപാട് എടുക്കും എന്നായിരുന്നു സതീശന്റെ പ്രസ്താവന. പഴയ സതീശനില്‍ നിന്ന് പുതിയ സതീശനിലേക്കുള്ള മാറ്റം അധികാരമോഹവും സ്ഥാനലബ്ധിയും കൊണ്ടാണെങ്കില്‍ വിരോധമില്ല. നേരത്തെ പള്ളിക്കാര്‍ക്കും ജിഹാദി തീവ്രവാദികള്‍ക്കും എതിരെ നിലപാടെടുത്തിരുന്ന, എല്ലാ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളോടും ഒരേപോലെ പെരുമാറിയിരുന്ന ഒരു സതീശന്‍ ഉണ്ടായിരുന്നു. മാധവ് ഗാഡ്ഗില്‍ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള റിപ്പോര്‍ട്ട് കൊടുത്തപ്പോള്‍ അതിനെ പിന്തുണയ്ക്കാനും മതതീവ്രവാദ ശക്തികളുടെ പശ്ചിമഘട്ട വിദ്രോഹത്തിനെതിരെ നിലപാടെടുക്കാനും മടികാണിക്കാത്ത സതീശന്‍. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണച്ച പി.ടി. തോമസിനെതിരെ, അദ്ദേഹത്തിന്റെ ശവമഞ്ചവുമായി പ്രകടനം നടത്തിയ മെത്രാന്മാര്‍ക്കെതിരെ, നട്ടെല്ലോടെ പ്രതികരിച്ച സതീശന്‍ കേരളത്തിലെ രാഷ്ട്രീയക്കാരില്‍ പ്രതീക്ഷയായി മാറിയിരുന്നു. 2021 ല്‍ രമേശ് ചെന്നിത്തലയെ വെട്ടി പ്രതിപക്ഷ നേതാവായതോടെ പതുക്കെ സതീശന്‍ മാറുകയായിരുന്നു. പിന്നീട് ക്രൈസ്തവ സമ്മേളനങ്ങളിലും മതപ്രഭാഷണങ്ങളിലും ഒക്കെ സജീവമാവുകയും മുന്നൂറിലേറെ ബൈബിള്‍ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്ത സതീശന്‍ പതുക്കെ ക്രൈസ്തവ മതമേധാവികളുടെ കണ്ണിലുണ്ണിയായി മാറി. അതുപോലെതന്നെ ഇസ്ലാമിക ജിഹാദി സംഘടനകള്‍ക്ക് വേണ്ടി നിലപാട് സ്വീകരിക്കാനും അവരുടെ പോരാട്ടങ്ങള്‍ക്ക് ശക്തിപകരാനും ന്യായീകരിക്കാനും വെള്ളപൂശാനും സതീശന്‍ ഇറങ്ങി എന്ന് മാത്രമല്ല ജമാഅത്തെ ഇസ്ലാമിയുടെ അജണ്ട ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കുകയല്ല എന്നും പഴയ ജമാഅത്തെ ഇസ്ലാമി അല്ല ഇപ്പോഴത്തെ ജമാഅത്തെ ഇസ്ലാമി എന്ന് മുന്‍കൂര്‍ ജാമ്യം എടുക്കുകയും ചെയ്തപ്പോള്‍ അധികാരത്തിനോടുള്ള അത്യാര്‍ത്തിയും അതിനുവേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള ഒരു പുതിയ മനോഭാവവും സതീശന്റെ കണ്ണുകളില്‍ കണ്ടു. ഭാരതത്തെ ഇസ്ലാമികവല്‍ക്കരിക്കുക തന്നെയാണ് തങ്ങളുടെ ലക്ഷ്യം എന്ന് ജമാഅത്തെ ഇസ്ലാമി അമീര്‍ പത്രസമ്മേളനം നടത്തി പറഞ്ഞപ്പോള്‍ പിന്നീട് അതിനെ കുറിച്ച് ഒന്നും പറയാന്‍ സതീശന്‍ തയ്യാറായില്ല. അതിനുശേഷം ആണ് ഹിന്ദു സംഘടനകളെ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ഒക്കെ ചെയ്യുമെന്ന പ്രസ്താവന ഉണ്ടായത്. സതീശനെക്കാള്‍ ബുദ്ധിയും ശക്തിയും അന്താരാഷ്ട്ര പിന്തുണയും ഒക്കെ ഉണ്ടായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരയും നരസിംഹ റാവുവും ഇത്തരം കാര്യങ്ങളില്‍ സകലകലാവല്ലഭനായ കെ. കരുണാകരനും ഒക്കെ ശ്രമിച്ചിട്ടും നടക്കാത്ത കാര്യം താന്‍ നടപ്പിലാക്കുമെന്ന് അധികാരം ഏല്‍ക്കുംമുമ്പ് പറഞ്ഞത് ആരെ പ്രീണിപ്പിക്കാന്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. അത് അവിടെ നില്‍ക്കട്ടെ. ഹൈന്ദവ സംഘടനകള്‍ അങ്ങോട്ടുപോയി ആരോടും മുട്ടാറില്ല. സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ഹൈന്ദവ സമൂഹത്തെ വേണ്ടാതെ പ്രകോപിപ്പിച്ച് പ്രശ്‌നമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. അതനുസരിച്ച് തന്നെ ആയിരിക്കും ഹൈന്ദവ സംഘടനകളുടെ ഭരണത്തോടുള്ള നിലപാടും. പണ്ടത്തെപ്പോലെ ഖജനാവിന്റെ 80 ശതമാനവും മുസ്ലീം ലീഗിനെ ഏല്‍പ്പിച്ച് അവരുടെ വിനീതവിധേയനായി ഹൈന്ദവ സമൂഹത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും പോരാട്ടം നടത്താനാണ് പരിപാടിയെങ്കില്‍ കെ. കരുണാകരനും ആന്റണിയും അഭിമുഖീകരിച്ചതിനെക്കാള്‍ ദാരുണമായ വിധി ആയിരിക്കും സതീശനും ഉണ്ടാവുക. ചെന്നിത്തലയുടെ കഥയും വിധിയും മറക്കണ്ട.

കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തും ആകാം എന്ന ഒരു ധാരണ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നു. തെലുങ്കാനയിലെ രേവന്ത് റെഡ്ഡി കഴിഞ്ഞദിവസം ഏതാണ്ട് ഇതേ രീതിയിലുള്ള ഒരു കാര്യം അവിടെ ചെയ്തു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള പൗരാണിക ക്ഷേത്രം അടുത്തുതന്നെ സ്ഥാപിച്ചിട്ടുള്ള സ്‌കൂളിനു വേണ്ടി ഇടിച്ചു നിരത്തി. സ്‌കൂളിന് 30 ഏക്കര്‍ സ്ഥലം വേണമെന്ന് പറഞ്ഞാണ് തൊട്ടടുത്തുള്ള പൗരാണിക ക്ഷേത്രം ഇടിച്ചു തകര്‍ത്തത്. ഭക്തജനങ്ങളുടെയും ഹൈന്ദവ സമൂഹത്തിന്റെയും തടസ്സവാദങ്ങളോ അപേക്ഷകളോ കൈക്കൊള്ളാതെ ഈ ക്ഷേത്രം തകര്‍ക്കുമ്പോള്‍ തൊട്ടടുത്ത് തന്നെയുള്ള സര്‍ക്കാര്‍ സ്ഥലത്തെ അനധികൃത മുസ്ലീം പള്ളിക്കെതിരെ ഒരു നടപടിയും എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രീണന സ്വഭാവത്തിനെതിരെ തെലുങ്കാനയില്‍ ജനരോഷം ഉയരുകയാണ്. ക്ഷേത്രം അതേപടി പുനര്‍നിര്‍മ്മിക്കും എന്നൊക്കെ ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും പെന്തക്കോസ്ത് ക്രൈസ്തവ സ്വാധീനം തെലുങ്കാനയിലും ആന്ധ്രയിലും രാജശേഖര റെഡ്ഡിയുടെ കാലത്ത് തുടങ്ങിയത് അതേപടി തുടരുന്നു എന്നതിന്റെ സൂചനയാണിത്. ഭാരതത്തെ ക്രൈസ്തവ രാജ്യമാക്കി മാറ്റാനുള്ള വിവിധ ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് അധികാര സ്ഥാനങ്ങളില്‍ സ്വന്തം വിശ്വാസികളെ എത്തിക്കാനും അവര്‍ വഴി ഭരണത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനം ചെലുത്താനും ശ്രമിക്കുന്നത്. ജിഹാദികളുടെയും ക്രൈസ്തവ സഭകളുടെയും പ്രവര്‍ത്തനം ദക്ഷിണ ഭാരതത്തിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കുന്നത് ഉത്തരഭാരതത്തില്‍ ഹൈന്ദവ സമൂഹം കൂടുതല്‍ തിരിച്ചറിവ് നേടുകയും ഗ്രാമങ്ങളില്‍ പോലും പ്രവേശിക്കരുതെന്ന് താക്കീത് നല്‍കുകയും ചെയ്തപ്പോഴാണ്.

Tags: വിജയ്ഡിഎംകെവി.ഡി. സതീശന്‍ഉദയനിധി
ShareTweetSendShare

Related Posts

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

സംഘടിത ന്യൂനപക്ഷങ്ങള്‍ കയ്യടക്കിയ കേരളം

ഹിന്ദുക്കളും ജീവിച്ചോട്ടെ

ഹിന്ദുക്കളും ജീവിച്ചോട്ടെ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

മാധ്യമരംഗത്തെ വിഷപ്പാമ്പുകൾ

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

ടെക് ജിഹാദും കോര്‍പ്പറേറ്റ് ജിഹാദും

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

തിരഞ്ഞെടുപ്പുകള്‍ നല്‍കുന്ന പാഠം

സഭകള്‍ വിരട്ടുന്നത് ആരെ?

സഭകള്‍ വിരട്ടുന്നത് ആരെ?

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies