Sunday, July 19, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home വായനാവീഥി

ആത്മീയാന്വേഷണത്തിന് വഴികാട്ടി

പ്രദീപ്‌ കൃഷ്ണന്‍പ്രദീപ്‌ കൃഷ്ണന്‍
14 November 2025

ശ്രീ ഹനുമാന്‍ ചാലീസ
ഗോസ്വാമി തുളസീദാസ്
ലളിതവ്യാഖ്യാനം
ശിവകുമാര്‍ മേനോന്‍
മനോരമ ബുക്‌സ്
പേജ്: 92 വില: 120 രൂപ
ഫോണ്‍: 9946932557

Google NewsAdd Kesari Weekly as a preferred source on Google

ഭക്തിയുടെയും ശക്തിയുടെയും ജ്ഞാനത്തിന്റെയും പ്രതീകമായി, കോടിക്കണക്കിനു ഭക്തരുടെ ഹൃദയങ്ങളില്‍ അനശ്വരനായി വാഴുന്ന ദേവനാണ് ശ്രീഹനുമാന്‍. ഭഗവാന്‍ ശ്രീരാമനോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയും, അസാധാരണമായ ധൈര്യവും വിനയവും ആത്മജ്ഞാനവും ഗോസ്വാമി തുളസീദാസ് രചിച്ച ഹനുമാന്‍ ചാലീസയിലൂടെ നൂറ്റാണ്ടുകളായി അമരമായി ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് ആശ്വാസവും കരുത്തും നല്‍കിക്കൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഈ മഹത്തായ കൃതിക്ക്, ശിവകുമാര്‍ മോനോന്‍ ലളിതമായ മലയാള വ്യാഖ്യാനം ഒരുക്കിയിരിക്കുന്നു. ഇതുവഴി സാധാരണ വായനക്കാര്‍ക്കും ഗ്രന്ഥത്തിന്റെ ആഴത്തിലുള്ള സന്ദേശങ്ങള്‍ മനസ്സിലാക്കാനും നിത്യജീവിതത്തില്‍ പ്രായോഗികമാക്കാനും സാധിക്കുന്നു എന്നത് വളരെ സന്തോഷകരമാണ്.

വെറുമൊരു പാരായണ ഗ്രന്ഥമെന്നതിനപ്പുറം, ഈ വ്യാഖ്യാനം ജീവിതപഥത്തില്‍ വഴിതെറ്റി ഉഴലുന്ന സാധാരണക്കാര്‍ക്ക് ഒരു പ്രകാശകിരണമായി പ്രവര്‍ത്തിക്കുന്നു. ചാലീസ എന്ന ഭക്തിഗാനത്തിന്റെ ആത്മീയതത്ത്വങ്ങളും ജീവിതപാഠങ്ങളും വ്യക്തമായി വിശദീകരിക്കുന്നതിനാല്‍, പുസ്തകം ആത്മീയാന്വേഷികള്‍ക്കും സാധാരണക്കാര്‍ക്കും ഒരുപോലെ പ്രയോജനകരമാണ്.

ADVERTISEMENT

ഹനുമാന്‍ ചാലീസയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യവും ഗ്രന്ഥകാരന്‍ ഇത് രചിക്കാനുണ്ടായ സാഹചര്യവും വിശദീകരിച്ചു കൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്്. തുടര്‍ന്ന്, ഇത് പാരായണം ചെയ്താല്‍ ഉണ്ടാകുന്ന ഫലങ്ങള്‍ വിവരിച്ചശേഷം ചാലീസയിലെ ഓരോ ദോഹയുടെയും ചൗപായിയുടെയും ശബ്ദാര്‍ത്ഥവും ഭാവാര്‍ത്ഥവും ആത്മീയസന്ദേശവും വിശദീകരിക്കുന്നു. ഉദാഹരണത്തിന്, ”ജയ് ഹനുമാന് ജ്ഞാന് ഗുന് സാഗര്” എന്ന ആദ്യ ചൗപായിയില്‍ ജ്ഞാനത്തിന്റെയും സദ്ഗുണങ്ങളുടെയും ആഴക്കടലായി ഹനുമാനെ കാണുന്നതിന്റെ ആത്മീയ അര്‍ത്ഥം വ്യാഖ്യാനിക്കുന്നു.
ഗ്രന്ഥകര്‍ത്താവിന്റെ രചനയുടെ ഏറ്റവും പ്രധാന സവിശേഷത, സങ്കീര്‍ണ്ണമായ വേദാന്ത ചിന്തകളെപോലും ലളിതമായും ഹൃദയസ്പര്‍ശിയായും അവതരിപ്പിക്കുന്നതാണ്. കീര്‍ത്തനത്തിലെ ‘അവധി’ ഭാഷാപദങ്ങളുടെ ഗൗരവം ഭാരമായിത്തോന്നാതെ, ലളിതമായി വായിച്ചു പോകാവുന്ന തരത്തിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. വായനക്കാരന്‍ അറിവു നേടുന്നതോടൊപ്പം അത് സ്വന്തം ജീവിതത്തില്‍ പ്രയോഗിക്കാനും പ്രചോദിതനാകും.

ഗ്രന്ഥം ഹനുമാനെ വെറും ശക്തിയുടെ പ്രതീകമായി മാത്രം കാണാതെ, അദ്ദേഹത്തിന്റെ വിനയം, ശുദ്ധഹൃദയം, ഗുരുഭക്തി, ദാസഭാവം, ആത്മജ്ഞാനം എന്നിവ ഉയര്‍ത്തിക്കാട്ടുന്നു.

അദ്ദേഹം ബലത്തോടൊപ്പം ബുദ്ധിയുടെ പ്രതിനിധിയും, ഭക്തനോടൊപ്പം ജ്ഞാനിയും ദാസനോടൊപ്പം ധീരനായ യോദ്ധാവും ആണെന്ന് ഗ്രന്ഥം പ്രഖ്യാപിക്കുന്നു. ഇത്തരത്തില്‍ ഹനുമാന്റെ സമഗ്രരൂപം ഗ്രഹിച്ചാല്‍, ഭക്തന്റെ ആത്മീയയാത്രയ്ക്ക് കൂടുതല്‍ വെളിച്ചവും കരുത്തും ലഭിക്കുമെന്ന് ഗ്രന്ഥം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ഹനുമാന്‍ ചാലീസ യോഗസാധനയുടെ വിവിധ മാര്‍ഗ്ഗങ്ങള്‍ക്ക് എങ്ങനെയൊക്കെ വഴികാട്ടിയാകുന്നു എന്ന് ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. ദിനചര്യയില്‍ ചാലീസ ജപം ഉള്‍പ്പെടുത്തുമ്പോള്‍, അത് ആത്മീയവും മാനസികവുമായ വളര്‍ച്ചയ്ക്ക് ഒരു വ്യക്തിയെ സഹായിക്കുന്നു.

ജപം മനസ്സിനെ ഏകാഗ്രമാക്കുന്നു, നാമസ്മരണം ഹൃദയത്തിലെ ഭയം അകറ്റുന്നു, ധ്യാനം ദൈവഗുണങ്ങള്‍ ഹൃദയത്തില്‍ നിറയ്ക്കുന്നു. പുസ്തകത്തിലെ ലളിതവും സൗന്ദര്യപൂര്‍ണ്ണവുമായ ഭാഷയും ഭാരതീയ ആത്മീയ പാരമ്പര്യത്തിലൂന്നി വായനക്കാരന് സുഗമമായി മനസ്സിലാക്കാവുന്ന രീതിയിലുള്ള അവതരണവും തികച്ചും പ്രശംസനീയമാണ്. കഠിന പദങ്ങളും സങ്കീര്‍ണ്ണതകളും ഇല്ലാതെ ആര്‍ക്കും വായിച്ച് ആസ്വദിക്കാവുന്ന ശ്രദ്ധേയമായ രചനാരീതി വായനക്കാരെ ഏറെ ആകര്‍ഷിക്കുന്നു.

സംഘര്‍ഷങ്ങളും ആശങ്കകളും നിറഞ്ഞ ഈ കാലഘട്ടത്തില്‍, ഹനുമാന്‍ ചാലീസ ആത്മവിശ്വാസത്തിന്റെയും കരുത്തിന്റെയും ഉറവിടമായി വര്‍ത്തിക്കുന്നു. ഈ വ്യാഖ്യാനം വായിച്ചു പഠിച്ചാല്‍ ഒരു ഭക്തിഗാനം നമ്മുടെ ജീവിതത്തില്‍ എത്രത്തോളം അത്യന്താപേക്ഷിതമാണെന്നു വ്യക്തമായി മനസ്സിലാക്കാം. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഏവര്‍ക്കും വായിച്ച് പ്രയോജനപ്പെടുത്താവുന്ന വിധത്തിലാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. ഹനുമാന്റെ ഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയാല്‍ സമാധാനവും ധൈര്യവും ആത്മവിശ്വാസവും കൈവരിക്കാമെന്ന സന്ദേശം പുസ്തകം ആവര്‍ത്തിച്ച് നല്‍കുന്നു. ഭക്തിയുടെയും ജ്ഞാനത്തിന്റെയും ശക്തിയുടെയും ആഴത്തിലുള്ള സമന്വയം വായനക്കാരന് അനുഭവിക്കാനാകുന്ന ഈ ഗ്രന്ഥം, ആത്മീയാന്വേഷണത്തിനൊരു മികച്ച വഴികാട്ടിയാണ്.

Tags: ഹനുമാന്‍ ചാലീസ
Share13TweetSendShare

Related Posts

ഹൈന്ദവ സമാജത്തെ ഉണര്‍ത്തിയ സംഘസാധകന്‍

ഹൈന്ദവ സമാജത്തെ ഉണര്‍ത്തിയ സംഘസാധകന്‍

നര്‍മദ പരിക്രമണം: പവിത്ര തീര്‍ത്ഥാടനം

നര്‍മദ പരിക്രമണം: പവിത്ര തീര്‍ത്ഥാടനം

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

കാലാതിവര്‍ത്തിയായ അഭിമുഖങ്ങള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

സഖാവും സ്വയംസേവകനും സംവദിക്കുമ്പോള്‍

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ആഖ്യാനത്തിലെ കരുത്തും പെണ്ണിന്റെ അതിജീവനവും

ഭാഷയുടെ രസതന്ത്രം

ഭാഷയുടെ രസതന്ത്രം

Shopping Cart

Latest

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

മാതൃകാ മേയർ

മാതൃകാ മേയർ

കഥ പറഞ്ഞുപറഞ്ഞ് മൂത്തേടത്ത്…

കഥ പറഞ്ഞുപറഞ്ഞ് മൂത്തേടത്ത്…

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies