ഉടന്‍ തന്നെ കേരളത്തിലും, തുടര്‍ന്ന് ഇന്‍ഡ്യയിലും ഒരു ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇന്‍ഡ്യ സ്ഥാപിക്കാമെന്ന് സ്വപ്‌നം കാണുന്ന ഇസ്‌ലാമിക തീവ്രവാദികളും ഇന്‍ഡ്യയുടെ തകര്‍ച്ച സ്വപ്‌നം കാണുന്ന മാവോയിസ്റ്റുകളും, ഇന്‍ഡ്യയെ ചൈനയുടെ അടിമയായി കാണാന്‍ ആഗ്രഹിക്കുന്ന മാര്‍ക്‌സിസ്റ്റുകാരുമാണ് പൗരത്വനിയമഭേദഗതിയുടെ പേരില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത്. സൗദി അറേബ്യയാകട്ടെ, യുഎഇ ആകട്ടെ, ഭാരതത്തോടു വളരെ അടുപ്പമുള്ള രാജ്യങ്ങളാണ്. ഭാരതത്തിന്റെ സര്‍ക്കാര്‍ ഉണ്ടാക്കുന്ന നിയമങ്ങളെ മാനിക്കുന്നവരാണവര്‍. ആര്‍ക്കും അവിടെ ഇന്‍ഡ്യാ വിരുദ്ധ പ്രക്ഷോഭം നയിക്കാനാകില്ല. ഇവര്‍ക്ക് അഭയം നല്‍കാന്‍ ഭാരതാംബ മാത്രമെയുള്ളൂ. 50 വര്‍ഷം താമസിച്ചാലും ഒരു ഇസ്ലാമിക് രാജ്യവും ഇവരെ പൗരനായി സ്വീകരിക്കില്ല.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഇന്‍ഡ്യയിലുണ്ടായ എല്ലാ പ്രക്ഷോഭങ്ങളിലും അക്രമങ്ങളിലും നുണ പ്രചരണങ്ങളിലും മലയാളികളാണ് ഉണ്ടായിരുന്നത്. ജെഎന്‍യുവിലും എഎംയുവിലും ജെഎംയുവിലും മംഗലാപുരത്തും എല്ലാം മലയാളികളാണ് പ്രശ്‌നമുണ്ടാക്കിയത്. അതായത്, ഇന്‍ഡ്യയിലെ ‘ജിഹാദി’ കേന്ദ്രം മലയാളികളുടെ നേതൃത്വത്തിലാണ് എന്നര്‍ത്ഥം.
ആദ്യം മുസ്ലീങ്ങളെ പുറത്താക്കും, പിന്നീട് ക്രിസ്ത്യാനികളെ പുറത്താക്കും എന്നൊക്കെയാണ് തീവ്രവാദികളും ചില മാധ്യമങ്ങളും പറയുന്നത്. ഒരു ഇന്‍ഡ്യന്‍ പൗരനെ പുറത്താക്കാന്‍ സാധിക്കുന്ന ഒരു നിയമവും ഇന്‍ഡ്യയിലില്ല. നാടുകടത്തല്‍ ഇന്‍ഡ്യയിലെ ഒരു ശിക്ഷാവിധിയിലുമില്ല. പക്ഷേ, നുഴഞ്ഞു കയറുന്നവര്‍ക്കും, പൗരന്മാര്‍ അല്ലാത്തവര്‍ക്കും ഇത്തരം നടപടികള്‍ നിയമപ്രകാരം നേരിടേണ്ടി വന്നേക്കാം. ഇന്‍ഡ്യയുടെ പൗരത്വ നിയമമനുസരിച്ച് ജനനാല്‍ ലഭിക്കുന്ന പൗരത്വം (സെക്ഷന്‍ 3), ഇന്‍ഡ്യന്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്കുള്ള പൗരത്വം (സെക്ഷന്‍ 4), ഇന്‍ഡ്യയില്‍ പൗരനായി രജിസ്‌ട്രേഷന്‍ വഴി നേടുന്ന പൗരത്വം (സെക്ഷന്‍ 5), നാച്യൂറലൈസേഷന്‍ വഴി (വിദേശികള്‍ക്ക് പൗരത്വം വഴി) (സെക്ഷന്‍ 6), പിന്നീട് ഇന്‍ഡ്യയില്‍ ചേര്‍ക്കപ്പെടുന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കുള്ള പൗരത്വം എന്നിങ്ങനെയാണ്.
1987 ജൂലൈ ഒന്നിനു മുന്‍പ് ഇന്‍ഡ്യയില്‍ ജനിച്ചവരും അതേ കാലയളവില്‍ ഇന്‍ഡ്യയില്‍ ജനിച്ചവരുടെ മക്കളും ഇന്‍ഡ്യന്‍ പൗരന്മാര്‍ തന്നെ. 1987നുശേഷം, എന്നാല്‍ 2004 ഡിസംബര്‍ 3 നു മുന്‍പ് ജനിച്ചവരും പൗരരജിസ്റ്ററില്‍ ഉള്‍പ്പെടും. ജനന സമയം മാതാപിതാക്കളിലൊരാള്‍ക്ക് ഇന്‍ഡ്യന്‍ പൗരത്വമുണ്ടെങ്കില്‍ മാതാവിനും, പിതാവിനും ഇന്‍ഡ്യന്‍ പൗരത്വമുണ്ടെങ്കില്‍, 2004 ഡിസംബര്‍ 3 നുശേഷം ജനിച്ചവരും എന്‍ആര്‍സിയില്‍ പെടും. 1992 ഡിസംബര്‍ 10, 2004 ഡിസംബര്‍ 3 കാലയളവില്‍ ഇന്‍ഡ്യയ്ക്കു പുറത്തു ജനിച്ചവര്‍ എന്‍ആര്‍സിയില്‍ ഉള്‍പ്പെടും – ജനനസമയം മാതാപിതാക്കളിലൊരാള്‍ക്ക് ഇന്‍ഡ്യന്‍ പൗരത്വമുണ്ടെങ്കില്‍. 2004 ഡിസംബര്‍ 3 നുശേഷം വിദേശത്തു ജനിച്ചവര്‍ക്ക് മറ്റൊരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ടില്ലെന്നു മാതാപിതാക്കള്‍ സാക്ഷ്യപ്പെടുത്തുകയും ജനനം ഇന്‍ഡ്യന്‍ കോണ്‍സുലേറ്റില്‍ ഒരു വര്‍ഷത്തിനകം രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായിട്ടില്ലെങ്കില്‍ പൗരത്വം ലഭിക്കില്ല.
ഒരാള്‍ക്ക് ഇന്‍ഡ്യന്‍ പൗരത്വം ഉപേക്ഷിക്കാവുന്നതാണ്. അത് പൗരന്‍ ആവശ്യപ്പെടുന്ന മുറപ്രകാരമോ, അതല്ലെങ്കില്‍ മറ്റൊരു രാജ്യത്തിന്റെ പൗരത്വം സ്വയം സ്വീകരിക്കുന്നതുകൊണ്ടോ (സെക്ഷന്‍ 8, 9, 10 ) സംഭവിക്കുന്നതാണ്. ഇതല്ലാതെ രജിസ്‌ട്രേഷന്‍ വഴിയോ, നാച്യൂറലൈസേഷന്‍ വഴിയോ ഇന്‍ഡ്യന്‍ പൗരനായ ഒരാള്‍ക്ക് തട്ടിപ്പ്, ചതി, തെറ്റായ രേഖകള്‍, ശരിയായ കാര്യങ്ങള്‍ മറച്ചുവെയ്ക്കല്‍ ഇന്‍ഡ്യന്‍ ഭരണഘടനയോട് വിധേയത്വം കാണിക്കാതിരിക്കല്‍, അനാദരവ് ഉണ്ടാക്കുകയും യുദ്ധസമയത്ത് ഇന്‍ഡ്യയുടെ ശത്രുക്കളുമായി രാജ്യദ്രോഹപരമായ വിവരങ്ങള്‍ കൈമാറുകയും ചെയ്യല്‍ എന്നീ കുറ്റകൃത്യം ചെയ്യുന്നവരുടെ പൗരത്വം റദ്ദാക്കാം. രജിസ്‌ട്രേഷന്‍ വഴി നടത്തിക്കിട്ടിയ പൗരത്വമുള്ളവര്‍ 5 വര്‍ഷത്തിനുള്ളില്‍ 2 വര്‍ഷത്തില്‍ കുറയാതെ ശിക്ഷിക്കപ്പെടുകയോ അതല്ലെങ്കില്‍ 7 വര്‍ഷം തുടര്‍ച്ചയായി ഇന്‍ഡ്യയ്ക്ക് പുറത്തായിരിക്കുകയും തന്റെ പൗരത്വം നിലനിര്‍ത്തുന്നതിനായി അറിയിക്കാതിരിക്കുകയും ചെയ്യുന്ന ഒരാളുടെ പൗരത്വം കേന്ദ്ര സര്‍ക്കാരിന് ഇല്ലാതാക്കാവുന്നതാണ്. ഇങ്ങനെ നടപടികള്‍ സ്വീകരിക്കുന്ന ഘട്ടത്തില്‍പ്പോലും ആ വ്യക്തിയ്ക്ക് തന്റെ ഭാഗം പറയാനുള്ള അവസരം നല്‍കണം. മാത്രമല്ല, ഇതെല്ലാം ഇന്‍ഡ്യന്‍ കോടതികളില്‍ ചോദ്യം ചെയ്യപ്പെടാവുന്ന നടപടികളുമാണ്. ചുരുക്കി പറഞ്ഞാല്‍ ഇന്‍ഡ്യയില്‍ ജനിച്ചുവളര്‍ന്ന ഒരു ഹിന്ദുവിനെയോ, മുസ്ലീമിനെയോ, ക്രിസ്ത്യാനിയെയോ മറ്റുള്ളവരെയോ ഇന്‍ഡ്യന്‍ പൗരന്മാരില്‍ ഉണ്ടായ കുട്ടികളെയോ ഒന്നും പൗരത്വം ഇല്ലാതാക്കാന്‍ ഒരു നിയമവും ഇന്‍ഡ്യയിലില്ല.
നിയമങ്ങള്‍ ഇങ്ങനെയായിരിക്കെ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നീ മതരാഷ്ട്രങ്ങളില്‍ നിന്നുള്ള മുസ്ലീം നുഴഞ്ഞുകയറ്റക്കാര്‍ക്ക് അവരാല്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം ഇന്‍ഡ്യന്‍ പൗരനാകാന്‍ അവസരം കൊടുക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. ഈ മതരാഷ്ട്രങ്ങളുണ്ടാക്കി അവിടേയ്ക്ക് പോയവര്‍ അവിടെയുള്ള ന്യൂനപക്ഷത്തെ മുഴുവന്‍ പീഡിപ്പിച്ചശേഷം എന്തിനാണ് ഇന്‍ഡ്യയിലേയ്ക്ക് വീണ്ടും വരുന്നത്? ചില മാധ്യമ വിദഗ്ദ്ധര്‍ ഇന്‍ഡ്യയുടെ അയല്‍രാജ്യങ്ങളെപ്പറ്റി പറയുമ്പോള്‍ ഇന്‍ഡ്യയുമായി ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്ന ചൈനയെപ്പറ്റി മിണ്ടാറേയില്ല. ചൈനയില്‍ അതിരൂക്ഷമായ മതപീഡനങ്ങള്‍ എല്ലാ മതക്കാരും നേരിടുന്നുണ്ട്. അവരെയൊന്നും സ്വീകരിക്കാന്‍ ഇന്‍ഡ്യക്കാവില്ല. ഇറാക്കിലും, സിറിയയിലും, ടര്‍ക്കിയിലും, ലെബനോനിലുമെല്ലാം പരസ്പരം യുദ്ധം ചെയ്ത് പതിനായിരക്കണക്കിന് മനുഷ്യരെ കൊലപ്പെടുത്തിയ ഇപ്പോഴും അത്തരം മനുഷ്യക്കുരുതി തുടര്‍ന്നും നടക്കുന്ന സ്ഥലങ്ങളില്‍ ആരാണ് ഈ ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നത്? അവിടെയെല്ലാം ഒരേ സമാധാനമതത്തിന്റെ വിവിധ ഭാഗങ്ങള്‍ പൂര്‍ണ്ണ സമാധാനത്തിലേയ്ക്ക് എല്ലാവരെയും പറഞ്ഞയക്കുകയാണ്. അവിടെനിന്നും പലായനം ചെയ്യുന്ന ഒരു ഇസ്ലാം മതവിശ്വാസിയെപ്പോലും 60ലധികം വരുന്ന ഒരു ഇസ്ലാമിക് രാജ്യവും അഭയാര്‍ത്ഥികളായി സ്വീകരിച്ചില്ല. എന്തുകൊണ്ടാണിത്? ഈ അഭയാര്‍ത്ഥികളെല്ലാം പോയത് ക്രിസ്ത്യന്‍ രാജ്യങ്ങളിലേയ്ക്കും ചിലരൊക്കെ ഇന്‍ഡ്യയിലേയ്ക്കുമായിരുന്നു. അഭയാര്‍ത്ഥികളായി പോയവര്‍ ആ രാജ്യങ്ങളില്‍ പ്രത്യേകിച്ചും, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വീഡന്‍, ബല്‍ജിയം എന്നിവിടങ്ങളില്‍ അതിക്രൂരമായ ആക്രമണങ്ങള്‍ തുടങ്ങുകയും അതിന്റെ ഫലമായി ആ രാജ്യങ്ങളിലെല്ലാം ഇവര്‍ക്കെതിരായി കടുത്ത നിലപാടുകള്‍ വന്നുകൊണ്ടിരിക്കുകയുമാണ്. ബോറിസ് ജോണ്‍സന്‍ എന്ന യാഥാസ്ഥിതിക ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് വിജയം പോലും ഇത്തരം അഭയാര്‍ത്ഥികളുണ്ടാക്കിയ പ്രശ്‌നത്തില്‍ പ്രകോപിതരായ ബ്രിട്ടീഷ് ജനതയുടെ നിലപാടാണ്. ഇതുതന്നെയാണ് ഫ്രാന്‍സിലും, സ്വീഡനിലും, ബെല്‍ജിയത്തിലുമെല്ലാം സംഭവിക്കുന്നത്. കുടിയേറുകയോ, അഭയാര്‍ത്ഥികളായി ചെല്ലുകയോ ചെയ്യുക, പിന്നീട് അവിടെ ശരിയത്ത് നിയമം നടപ്പാക്കുക, കൊലപ്പെടുത്തുക, ബലാത്സംഗം ചെയ്യുക, കൊള്ളയടിക്കുക. ഇത് ഒരു മുസ്ലീം രാജ്യവും സ്വന്തം രാജ്യത്ത് സ്വീകരിക്കാതിരുന്ന, പലായനം ചെയ്ത വിഭാഗക്കാര്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളാണ് എന്നോര്‍ക്കണം.
അപ്പോള്‍ ഇന്‍ഡ്യയിലേയ്ക്ക് നുഴഞ്ഞുകയറുന്ന പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷവിഭാഗങ്ങളെ അതിക്രൂരമായി പീഡിപ്പിച്ച്, മതംമാറ്റിയവരില്‍പ്പെട്ട ചിലര്‍ എന്തിനാണ് ഇന്‍ഡ്യയിലേയ്ക്ക് വരുന്നത്? ഇന്‍ഡ്യയുടെ സുരക്ഷയും, ഇന്‍ഡ്യാക്കാരുടെ സുരക്ഷയും അത് ഉറപ്പാക്കേണ്ടത് ഇന്‍ഡ്യന്‍ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അതുപോലെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി പലായനം ചെയ്ത് ഇന്‍ഡ്യയില്‍ എത്തപ്പെട്ടവര്‍ക്ക് മനുഷ്യത്വപരമായ നടപടികള്‍ സ്വീകരിക്കേണ്ടതും ഇന്‍ഡ്യന്‍ രാഷ്ട്രത്തിന്റെ ചുമതലയാണ്. ഇന്‍ഡ്യയെ വിഭജിച്ച് പാകിസ്ഥാന്‍ ഉണ്ടാക്കിയപ്പോള്‍ ഗാന്ധിജി പറഞ്ഞിരുന്നത്, പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങള്‍ക്കും (ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവര്‍) അവിടെ താമസിക്കാനാകാത്ത അവസ്ഥ വന്നാല്‍ അവരുടെ സംരക്ഷണം ഇന്‍ഡ്യ എറ്റെടുക്കണമെന്നാണ്.
അതല്ല, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ മുഴുവന്‍ മുസ്ലീങ്ങള്‍ക്കും ഇന്‍ഡ്യയിലേയ്ക്ക് വരണമെന്നാണെങ്കില്‍, അവര്‍ക്ക് ഇന്‍ഡ്യന്‍ പൗരനാകണമെന്നാണെങ്കില്‍ ഈ രാജ്യങ്ങള്‍ക്കെല്ലാം ഇന്‍ഡ്യയുമായി ലയിക്കാവുന്നതാണ്. ഇന്‍ഡ്യയുമായി ഈ രാജ്യങ്ങള്‍ ലയിച്ചാല്‍ സ്വാഭാവികമായി അവര്‍ ഇന്‍ഡ്യന്‍ പൗരന്മാരാകുന്നതാണ്.
1950ല്‍ ഇന്‍ഡ്യയിലുണ്ടായിരുന്ന ഇന്‍ഡ്യന്‍ പൗരന്മാരായി തുടരാന്‍ തീരുമാനിച്ച 3 കോടിയോളം വരുന്ന മുസ്ലീം വിഭാഗക്കാര്‍ ഇപ്പോള്‍ 18 കോടിയോളമായി വര്‍ദ്ധിച്ചിട്ടുണ്ട്. അവരുടെ ആരുടെയും പൗരത്വം ഇല്ലാതാക്കാന്‍ ആര്‍ക്കും സാധ്യമല്ല. ആ കാലഘട്ടത്തില്‍ ഇന്‍ഡ്യയിലുണ്ടായിരുന്ന ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ എന്നിവരില്‍ നിന്നും ജനിച്ചുവളര്‍ന്ന ഇന്‍ഡ്യന്‍ പൗരന്മാരായി തുടരുന്ന ആരുടെയും പൗരത്വം ഇല്ലാതാക്കാന്‍ ആര്‍ക്കുമാവില്ല. ഏതൊക്കെ പൗരത്വരേഖ എങ്ങനെയൊക്കെ കൊണ്ടുവന്നാലും ഇതൊക്കെതന്നെയാണ് സ്ഥിതി. അതുകൊണ്ട് പുതിയ പൗരത്വരേഖകള്‍ കൊണ്ടുവന്ന് ആദ്യം മുസ്ലീം വിഭാഗത്തെയും പിന്നീട് ക്രിസ്ത്യന്‍ വിഭാഗത്തെയും ഇന്‍ഡ്യയില്‍ നിന്നും പുറത്താക്കുമെന്ന് പറയുന്നത് പമ്പരവിഡ്ഢിത്തമാണ്.
അതുകൊണ്ട് നിയമങ്ങളും സത്യങ്ങളും മനസ്സിലാക്കുക. ഇന്‍ഡ്യന്‍ മുസ്ലീമിനും, ഇന്‍ഡ്യന്‍ ഹിന്ദുവിനും അഭയം ഭാരതാംബ തന്നെയാണ്. തെറ്റിദ്ധാരണ പടര്‍ത്തുന്നവരെ മാറ്റിനിര്‍ത്തുക. ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ച് രാജ്യദ്രോഹം നടത്താന്‍ പ്രേരിപ്പിക്കുന്നവരെ അകറ്റി നിര്‍ത്തുക. അവര്‍ ആരുടെയും നന്മക്കല്ല ഇത് ചെയ്യുന്നത്. തികച്ചും വ്യക്തിപരമായ സ്വാര്‍ത്ഥതകള്‍ കൊണ്ടാണിത്. ഒരു പക്ഷേ, അത്തരക്കാരെ പുറത്താക്കാന്‍ ഒരു നിയമമുണ്ടായിരുന്നെങ്കില്‍ (ഇവരെ ഏത് രാജ്യം സ്വീകരിക്കും? ഈ വിഷങ്ങളെ മറ്റൊരു രാജ്യവും സ്വീകരിക്കില്ല എന്നത് സത്യം) ഇന്‍ഡ്യ കുറെക്കൂടി നല്ല രാജ്യമായി തീര്‍ന്നേനെ. മതത്തിന്റെ പേരില്‍ കലഹങ്ങളില്ലാത്ത, മതതീവ്രവാദം വളരാത്ത നിയമവും നീതിയും അവകാശങ്ങളും കടമകളും എല്ലാവരും ഒരുപോലെ പങ്കിടുന്ന ഭാരതാംബ. അതുപോലെ 5ാം പത്തിക്കാരായി പ്രവര്‍ത്തിക്കുന്ന, ജനാധിപത്യത്തിന്റെ 4ാം തൂണ് എന്നറിയപ്പെടുന്ന മാധ്യമങ്ങളില്‍ പലരും ഇസ്‌ലാമിക തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും മാര്‍ക്‌സിസ്റ്റുകളുടെയും പണത്തിന്റെ ചരടുവലിക്കോ, അവര്‍ എടുത്തിരിക്കുന്ന വീഡിയോകളുടെ ചരടുവലിക്കൊപ്പമോ ചലിക്കുന്നവരാണ്. സിനിമാ ലോകവും ഇതില്‍ നിന്നും വിമുക്തമല്ല.