അടിയന്തരാവസ്ഥക്കാലത്ത് ഒളിവില്‍ പ്രവര്‍ത്തിക്കുകയായിരുന്ന ദത്തോപന്ത് ഠേംഗ്ഡിജി ഒരിക്കല്‍ സോഷ്യലിസ്റ്റ് നേതാവായ അശോക് മെഹതയെ കാണാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നു. അപ്പോള്‍ ഠേംഗ്ഡിജി അദ്ദേഹത്തോട് പറഞ്ഞു: ”അശോക് ഭായീ, അങ്ങ് ആത്മകഥ എഴുതിയാല്‍ ഭാവിതലമുറകള്‍ക്ക് അങ്ങയുടെ ജീവിതത്തെ കുറിച്ച് മനസ്സിലാക്കാനും മാര്‍ഗ്ഗദര്‍ശനം നേടാനും സഹായകമാകും.” ”മിസ്റ്റര്‍ ഠേംഗ്ഡീ, അങ്ങ് ആര്‍.എസ്.എസ്. പ്രചാരകനല്ലേ?” അശോക് മെഹതയുടെ ചോദ്യം. ”അതിന് ഞാന്‍ പറഞ്ഞതുമായി എന്ത്ബന്ധം?” ഠേംഗ്ഡിജി അതിശയത്തോടെ ചോദിച്ചു. ”ബന്ധമുണ്ട്. താങ്കള്‍ പറഞ്ഞ കാര്യം നമ്മുടെ പാരമ്പര്യവുമായി പൊരുത്തപ്പെടുന്നതാണോ? നമ്മുടെ വേദങ്ങളില്‍ അസംഖ്യം മന്ത്രങ്ങളുണ്ട്. എന്നാല്‍ ആ മന്ത്രങ്ങളുടെ ദ്രഷ്ടാക്കളുടെ ജീവചരിത്രം ആരെങ്കിലും എഴുതിയിട്ടുണ്ടോ? പോട്ടെ, അവര്‍ സ്വന്തം ആത്മകഥ എഴുതിയിട്ടുണ്ടോ? അവനവന്റെ ശ്രേഷ്ഠമായ കഴിവുകള്‍ സമാജത്തിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ച് ഈ ലോകത്തോട് വിടപറയുക എന്നതാണ് നമ്മുടെ പാരമ്പര്യം. അശോക് മെഹതയുടെ ആ മറുപടി ഠേംഗ്ഡ്ജിയില്‍ അത്ഭുതമുളവാക്കി.






















