ചിന്തയും വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമുണ്ടാകണം എന്ന കാര്യത്തില്‍ സംഘസ്ഥാപകനായ പരംപൂജനീയ ഡോക്ടര്‍ജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ആളുകള്‍ തത്വങ്ങളെക്കുറിച്ച് വാചാലരാകാറുണ്ടെങ്കിലും അവ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരാന്‍ ശുഷ്‌കാന്തി കാണിക്കാറില്ല.
ഒരിക്കല്‍ ഡോക്ടര്‍ജി നാഗപ്പൂരിലെ ഒരു ധനാഢ്യനെ കാണുവാന്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്നു. ആ സമയത്ത്, അടുത്തുള്ള ഒരു ഗ്രാമത്തില്‍ നിന്ന് വിദ്യാഭ്യാസത്തിന് ആവശ്യമായ ധനസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ദരിദ്രനായ ഒരു വിദ്യാര്‍ത്ഥി ധനാഢ്യനുമായി സംസാരിക്കുകയായിരുന്നു.
ധനാഢ്യന്‍ ആ വിദ്യാര്‍ത്ഥിയുടെ ജാതി ചോദിച്ചറിഞ്ഞു. അയാള്‍ ബ്രാഹ്മണനാണെന്ന് മനസ്സിലാക്കിയ അദ്ദേഹം അയാളെ സഹായിക്കാന്‍ ഒരു ഉപാധി മുന്നോട്ടുവെച്ചു. അതായത്, ബ്രാഹ്മണനായ ആ വിദ്യാര്‍ത്ഥി ബോണ്‍സ്ലെ വേദശാലയില്‍ ചെന്ന് സംസ്‌കൃതം പഠിക്കണം! ഇത് ആ വിദ്യാര്‍ത്ഥിയെ നിരാശനാക്കി.
ധനാഢ്യനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണം അതേവരെ മൗനമായി കേട്ടുകൊണ്ടിരുന്ന ഡോക്ടര്‍ജി ധനാഢ്യനോടു ചോദിച്ചു: ”തിരുമേനീ, അങ്ങും ബ്രാഹ്മണനാണല്ലോ! അങ്ങയുടെ മകനെ അങ്ങ് സംസ്‌കൃതമാണോ പഠിപ്പിക്കുന്നത്?”
”അല്ല, ഞാനവനെ വൈദ്യപഠനത്തിനാണ് അയച്ചിരിക്കുന്നത്” അദ്ദേഹം മറുപടി പറഞ്ഞു.
അപ്പോള്‍ ഡോക്ടര്‍ജി അദ്ദേഹത്തോട് ചോദിച്ചു: ”അവനവന്‍ സ്വയം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാത്ത ആദര്‍ശങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉപദേശിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?