സംഘം സ്വയംസേവകരെ കേവലം നാടിന്നുവേണ്ടി മരിക്കാന്‍ മാത്രമല്ല പഠിപ്പിക്കുന്നത്, മറിച്ച് ദേശത്തിനുവേണ്ടി ജീവിക്കേണ്ടതെങ്ങനെ എന്നും പഠിപ്പിക്കുന്നു. ധ്യേയത്തിനുവേണ്ടി ജീവന് വെടിയാന്‍ തയ്യാറാകുന്നത് തീര്‍ച്ചയായും അഭിനന്ദനീയമാണ്. പക്ഷെ, അതിനേക്കാള്‍ വളരെ കഠിനമാണ് സമ്പൂര്‍ണ ജീവിതവും, ജീവിതത്തിലെ ഓരോ ക്ഷണവും കേവലം ധ്യേയസാധനയില് മുഴുകിക്കഴിയുക എന്നത്.
പരമ പൂജനീയ ഡോക്ടര്‍ജി ഒരിക്കല്‍ നാനാസാഹബ് ടലാടുലെജിയുടെ വീട്ടിലെത്തി. അവിടെ തൂക്കിയിട്ടിരിക്കുന്ന ഒരു മഹാന്റെ ഫോട്ടോയുടെ ചുവട്ടില്‍ “”Teach us how to die” ( (എങ്ങനെ മരിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കൂ) എന്ന വാക്യം എഴുതിവെച്ചിരിക്കുന്നത് കണ്ടു. ഉടനെ ഡോക്ടര്‍ജി അദ്ദേഹത്തോട് പറഞ്ഞു: ”നാനാസാഹബ്, ഈ വാക്യം മാറ്റി പകരം ‘””Teach us how to live” ( (എങ്ങനെ ജീവിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കൂ) എന്ന വാക്യം എഴുതിവെക്കൂ എന്നു പറഞ്ഞു.” നിമിഷനേരം കൊണ്ട് കത്തിത്തീരുന്നതിനേക്കാള് ശ്രേഷ്ഠം ജീവിതകാലം മുഴുവന്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നതാണ്!