Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

മൗനത്തിന്റെ മനഃശാസ്ത്രം

ഡോ.ഹരീഷ് എ.എസ്.ഡോ.ഹരീഷ് എ.എസ്.
7 February 2025

ശക്തമായ ചിന്താസരണികള്‍ മൗനത്തില്‍ നിന്നും ഉത്ഭവിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു ജനവിഭാഗം എല്ലാ ദേശത്തും എല്ലാ മതങ്ങളിലും നിലനിന്നിരുന്നു, അഥവാ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ആന്തരിക മൗനത്തില്‍ നിന്നും ലോകത്തിന്റെ വാചാലതയെ അറിഞ്ഞ മുനിമാരാല്‍ സമ്പുഷ്ടമായ ഒരു ശാസ്ത്രം ആധുനിക കാലത്തിനും വഴികാട്ടിയായി നിന്നിരുന്ന കാലം വളരെ അന്യാധീനപ്പെട്ടിരിക്കുന്നു.

Google NewsAdd Kesari Weekly as a preferred source on Google

എന്താണ് മൗനം? നിശ്ശബ്ദത…. മൗനം മനഃശാസ്ത്രത്തിലും നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനത്തിലും, സമൂഹത്തിലും ചെലുത്തുന്ന പ്രേരണകളെ പറ്റി ചിന്തിക്കുന്നതിനു മുമ്പ് വ്യത്യസ്തങ്ങളായ മൗനങ്ങളെ ഒന്ന് പരിശോധിക്കാം.
1. മൗനത്തെ പറ്റി ഏറ്റവും പ്രബലമായ അറിവ് ‘മനോ മൗനം’ആണ്. അതായത് വാക്കുകള്‍ ഉരിയാടാതെ ഇരിക്കുന്ന മൗനം. ഇത് നമ്മളില്‍ പലരും ശ്രമിക്കുകയും ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിരിക്കാം.
ഇത് നമ്മുടെ തലച്ചോറിലെ ‘ഹിപ്പോകാമ്പസ്സ്’ ഏരിയയെ ബാധിക്കുന്നു.

2. ഇന്ദ്രിയ മൗനം : നിരന്തരമായി വാചാലമാവുന്ന നാവുകളെ പറ്റി നമുക്കറിയാം. എന്നാല്‍ നിരന്തരമായി വിഷയങ്ങളിലൂടെ സഞ്ചരിക്കുന്ന ഇന്ദ്രിയങ്ങളാണിവിടുത്തെ മൗനത്തിനാധാരം. കാര്യങ്ങളെ നോക്കികാണുന്നതിലും, ആകര്‍ഷകമായവയെ അനുകൂലമാക്കാനുള്ള ശ്രമത്തിലും ഒരുപോലെ വ്യാപരിക്കുന്ന ഇന്ദ്രിയങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതിന്റെ ആവശ്യകത.

ADVERTISEMENT

3. കഷ്ട മൗനം: കഷ്ടമൗനത്തിന്റെ മാനദണ്ഡം ശരീരത്തിന്റെ നിയന്ത്രണമാണ്, നിശ്ചലാവസ്ഥയെ സൃഷ്ടിക്കലാണ്.
4. സുഷുപ്തി മൗനം: സുഖകരമായ ഉറക്കത്തിന്റെ അവസ്ഥയെ സൂചിപ്പിക്കുന്നു.

5. മഹാ മൗനം: ഏറ്റവും ആഴമേറിയ, സൂക്ഷ്മമായ മനസ്സിന്റെ തലമാണ് മഹാമൗനം. ഇത് നമ്മുടെ ചിന്തകള്‍ക്ക് പ്രേരകമാവുന്ന അഹംബോധത്തിന്റെ നിശ്ശബ്ദതയാണ്.

മനഃശാസ്ത്രത്തിന്റെ ഏറ്റവും പ്രബലമായ ഭാഗങ്ങളെല്ലാം ഇവയില്‍ ലയിച്ചിരുന്നു എന്ന് പറയാം. ചുറ്റും നടക്കുന്നതിനെ ഒന്നു നിരീക്ഷിച്ചാല്‍, സ്വയം അല്പസമയം ഒന്ന് നിരീക്ഷിക്കാന്‍ കഴിഞ്ഞാല്‍ ബോധ്യപ്പെടാവുന്നതേ ഉള്ളു. അടുത്തകാലം വരെ കണക്കാക്കിയിരുന്നത് മനുഷ്യ മസ്തിഷ്‌കം ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ വളരുന്നില്ല എന്നാണ്. ഇന്നത് മാറി ചിന്തിക്കുമ്പോള്‍ (adult neurogenesis) അതിനുള്ള പ്രധാന സഹായക ഘടകമായി കണക്കാക്കുന്നത് നിശ്ശബ്ദതയാണ്. നമ്മള്‍ മൗനമായിരിക്കുമ്പോഴാണത്രെ ഇത് സംഭവിക്കുന്നത്.
വൈകാരിക വിക്ഷോഭങ്ങളെ പറ്റിയും(emotional imbalances), സ്വഭാവ വൈകൃതങ്ങളെ (behavioral issues) പറ്റിയും നിരാശ (depression), ഉത്കണ്ഠരോഗങ്ങള്‍ (anxiety) എന്നിവയെ പറ്റിയും നിരന്തരമായി നമ്മള്‍ വാചാലമാവുമ്പോള്‍ ആധുനിക ചികിത്സാവിധികള്‍ ഇന്ദ്രിയ മൗനത്തിന്റെ ആവശ്യകത തിരിച്ചറിയുകയും അവയെ പരിശീലിപ്പിക്കാനാവശ്യമായ രീതികള്‍ കണ്ടെത്തുകയും ചെയ്യുന്നു.

നിരന്തരമായി വിരലുകള്‍ ചലിപ്പിക്കുന്ന, കണ്ണുകള്‍ ചലിപ്പിക്കുന്ന ഒരാളെ നമ്മള്‍ അമിതമായ മാനസിക പിരിമുറുക്കമുള്ള ആളായി മനസ്സിലാക്കുന്നു. കഷ്ട മൗനം (ശാരീരിക) പരിശീലിപ്പിക്കാന്‍ മാര്‍ഗങ്ങള്‍ തിരയുന്നു.

സുഷുപ്തി മൗനത്തിന്റെ അഭാവം ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും ബാധിക്കുന്നു. ഉറക്കക്കുറവാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നത്. മാനസിക/ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഉറക്കക്കുറവല്ലാതെ നമ്മള്‍ ജീവിത ക്രമങ്ങളുടെ അഭാവവും അമിതമായ ഫോണ്‍ ഉപയോഗം തുടങ്ങിയവയും കൊണ്ടുണ്ടാക്കുന്ന ഉറക്കകുറവുകള്‍ വേറെയും. ഉറക്കം ഇല്ലെങ്കില്‍ അത് തന്നെ മാനസിക പിരിമുറുക്കങ്ങള്‍ക്കു കാരണമാകുന്നു. ഉറക്കം വ്യക്തി ജീവിതത്തെയും കുടുംബ ജീവിതത്തെയും ജോലിയെയും ബാധിക്കുന്നു.
നമ്മുടെ മാനസിക -ശാരീരിക പ്രശ്‌നങ്ങള്‍ (psychobiological)) ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മൗനവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു.

ഇവയുടെ ചികിത്സാ സംവിധാനങ്ങള്‍ നോക്കാം.
നിങ്ങള്‍ anxiety (ഉത്കണ്ഠ) എന്ന സാഹചര്യത്തെ നേരിടുന്നു എന്ന് കരുതുക. അവക്ക് പല തലങ്ങളുണ്ട്. അവയെ ഞാനിവിടെ മുഴുവനായി വിശദീകരിക്കുന്നില്ല. പെട്ടെന്നുണ്ടാവുന്ന ഒരു സാഹചര്യം (shock) കൊണ്ട് ഉണ്ടാകുന്നവയാവാം, ചിന്തിച്ചുണ്ടാക്കുന്നതാവാം, മുമ്പുണ്ടായ ഒരു അനുഭവത്തെ നിരന്തരമായി ചിന്തിച്ചുണ്ടാവുന്നതാവാം, നമ്മുടെ കഴിവുകള്‍ക്കപ്പുറമുള്ള കാര്യങ്ങളെ എത്തിപ്പിടിക്കാന്‍ – ഒരു motivation speaker നല്‍കിയ ഉപദേശങ്ങളെ പിന്തുടര്‍ന്ന് ഉണ്ടാക്കിയവ ആവാം, അങ്ങിനെ പലതരത്തില്‍ പല തലത്തില്‍ ഉത്കണ്ഠ കാണാന്‍ കഴിയും.
ഇവയെല്ലാം ഉത്ഭവിക്കുന്നത് തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളിലാണെങ്കിലും അവയെല്ലാം വന്നു കൊള്ളുന്നത് തലച്ചോറിലെ ഒരു ഭാഗത്താണ് (amygdala).

എല്ലാത്തരം anxiety യും നമ്മളെ നശിപ്പിക്കുന്നില്ല എന്ന് കൂടി അറിയണം. ജീവിതം മുന്നോട്ടു പോകണമെങ്കില്‍, കാര്യങ്ങളോട് യുദ്ധം ചെയ്തു നില്‍ക്കണമെങ്കില്‍, ഓടി രക്ഷപ്പെടേണ്ട സാഹചര്യങ്ങളില്‍ അത് സാധിക്കണമെങ്കില്‍ ഒക്കെ ഇവ പല തോതില്‍ ആവശ്യമാണ്.
നിങ്ങളെ ഉത്കണ്ഠ (anxiety) ഒരു ബാധയായി പിടികൂടുകയാണെങ്കില്‍ അത് ജീവിതത്തെ ഇല്ലാതാക്കാന്‍ വരെ പ്രേരിപ്പിക്കാം. അങ്ങനെയുള്ള സമയങ്ങളില്‍ മനോരോഗവിദഗ്ദ്ധന്‍ (psychiatrist)തരുന്ന മരുന്നുകള്‍, ഉത്കണ്ഠ (anxiety) ഉണ്ടാക്കുന്ന അമിഗ്ഡാല (amygdala) യെ അവയില്‍ നിന്നും അകറ്റിനിര്‍ത്താന്‍ പ്രേരിപ്പിക്കുന്നു. ഇതേസമയംതന്നെ വേണ്ട രീതിയില്‍ മാനസിക പരിചരണം/ചികിത്സാരീതികള്‍ നല്‍കിയില്ലെങ്കില്‍ നമ്മള്‍ മരുന്നുകള്‍ക്ക് വിധേയമാവുകയും നമ്മുടെ പ്രതികരണ ശേഷിയെ കാര്യമായി ബാധിക്കുകയും ചെയ്‌തേക്കാം.

തലച്ചോറിന്റെ ഒരു പ്രത്യേക കഴിവിനെ (neuroplasticity) മനസ്സിലാക്കിയാണ് ഇന്നത്തെ ആധുനിക ചികിത്സാസമ്പ്രദായങ്ങള്‍ (neuropsychology) മുന്നോട്ടു പോകുന്നത്. ഇവിടെ മനസ്സിന്റെ ചിന്തകളുടെ (ചിത്തവൃത്തി) ഉറവിടങ്ങള്‍ തേടി കണ്ടെത്തുന്നു. അവയെ പരിഹരിക്കാനുള്ള രീതികള്‍ അവലംബിക്കുന്നു. ഇവിടെ നമ്മള്‍ മഹാമൗനത്തിന്റെ വ്യത്യസ്ത തലങ്ങളെ ഉപയോഗിച്ച് തുടങ്ങുന്നു. നമ്മുടെ ഈഗോ (അഹംബോധം) അതിന്റെ സൂക്ഷ്മവും സ്ഥൂലവും ആയ തലങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ ഇവയില്‍ പെടുന്നു. മഹാ മൗനത്തിന്റെ സൂക്ഷ്മതലങ്ങളെ പറ്റി ഇപ്പോള്‍ ചിന്തിക്കേണ്ട. അവയുടെ സ്ഥൂല തലങ്ങള്‍ മാത്രമാണ് ഇത്തരം ചികിത്സകളില്‍ ഉപയോഗിക്കുന്നത്.

മനഃശാസ്ത്ര ചികിത്സയില്‍ മൗനം, അവയുടെ തലങ്ങളെ പറ്റിയുള്ള അറിവ്, അവയുടെ ശാസ്ത്രീയമായ പരിശീലനം എന്നിവ വളരെ പ്രാധാന്യം ഉള്ളതാണ്. നമ്മുടെ ജീവിതത്തെ വിജയിപ്പിക്കുന്നതിന് മൗനം -ശാസ്ത്രീയ പരിശീലനം അതിന്റെ ആധുനിക കാഴ്ചപ്പാടുകള്‍ എന്നിവ വലിയ അര്‍ത്ഥത്തില്‍ സഹായകരമാവും.

മാനസിക പിരിമുറുക്കങ്ങളായും നിരാശയായും ഉത്കണ്ഠയായും ആധുനിക യുവത്വത്തിന്റെ ജീവിതചര്യയുടെ ഭാഗമാവുമ്പോള്‍ രാജ്യത്തിനും, കുടുംബത്തിനും, സമൂഹത്തിനും ഒരു നല്ല ഭാവി നഷ്ടപ്പെടുന്നു. വ്യക്തി വികാസത്തിനും, ശ്രദ്ധയും നിരീക്ഷണ ബുദ്ധിയും വളരാനും, ഓര്‍മ ശക്തി വര്‍ദ്ധിപ്പിക്കാനും മൗനം ഒരു നല്ല ചികിത്സ /പരിശീലന മാര്‍ഗമാണ്.

(ലൈഫ് സ്ട്രാറ്റജിസ്റ്റായ ലേഖകന്‍ കട്ടക്ക് ശ്രീ ശ്രീ യൂണിവേഴ്‌സിറ്റിയിലെ വിസിറ്റിങ്ങ് പ്രൊഫസറാണ്.)

 

Tags: മനഃശാസ്ത്രംമൗനം
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies