Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സ്വത്വബോധത്തെ സംവഹിച്ച ചിന്താസായാഹ്നം

സ്വന്തം ലേഖകൻസ്വന്തം ലേഖകൻ
Mar 3, 2023

ദേശീയ സ്വത്വബോധത്തെ സംവഹിച്ച ചിന്താസായാഹ്നമായിരുന്നു ജെ. നന്ദകുമാര്‍ രചിച്ച ‘സ്ട്രഗിള്‍ ഫോര്‍ നാഷണല്‍ സെല്‍ഫ്ഹുഡ് പാസ്റ്റ്, പ്രസന്റ് ആന്റ് ഫ്യൂച്ചര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചര്‍ച്ചയും. കോഴിക്കോട് കേസരി ഭവനില്‍ ഭാരതീയ വിചാരകേന്ദ്രവും ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റും സംഘടിപ്പിച്ച ചര്‍ച്ച ഭാരതത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ടവും ദേശീയതയും ചരിത്ര വീക്ഷണത്തില്‍ അവതരിപ്പിക്കപ്പെട്ട നവ്യാനുഭവമായിരുന്നു. പരിപാടിയുടെ പ്രസക്തഭാഗങ്ങള്‍….

Google NewsAdd Kesari Weekly as a preferred source on Google

ദേശീയ സ്വത്വം സ്വാവലംബനത്തിനുള്ള ഉപാധി -പ്രൊഫ. കൗശിക് ഗംഗോപാദ്ധ്യായ


കോഴിക്കോട്: സ്വത്വബോധം സ്വാവലംബനത്തിനുള്ള ഉപാധിയാണെന്ന് ഐഐഎമ്മിലെ പ്രൊഫ. കൗശിക് ഗംഗോപാദ്ധ്യായ പറഞ്ഞു. പുസ്തകചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വത്വത്തിന്റെ തിരിച്ചറിവാണ് വ്യക്തിയുടെയും സമൂഹത്തിന്റെയും പുരോഗതിക്ക് ആധാരം. സ്വാതന്ത്ര്യവും സ്വരാജ്യവും സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നിലനില്‍ക്കുകയുള്ളൂ.

ADVERTISEMENT

ഭാരതത്തിന്റെ ദര്‍ശനം പ്രപഞ്ചത്തോളം നിറഞ്ഞു നില്‍ക്കുന്ന വിശാല കാഴ്ചപ്പാടാണ്. രാഷ്ട്രമെന്ന തത്വമില്ലാതെ ലോകത്തിന് നിലനില്‍ക്കാനാവില്ല. പ്രപഞ്ചമാകെ പരസ്പര ബന്ധിതമാണ്. ഭാരതത്തിന് പുറത്തുള്ളവര്‍ക്ക് ദേശീയതയും പ്രാപഞ്ചികതയും തമ്മിലുള്ള ഐക്യം തിരിച്ചറിയാനാകാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ജെ. നന്ദകുമാര്‍ രചിച്ച പുസ്തകം ഭാരതത്തിന്റെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ മാത്രമല്ല മറിച്ച് കല, സാഹിത്യം സംസ്‌കാരം, സിനിമ, ശാസ്ത്രം തുടങ്ങി സകല മേഖലയിലും കൈവരിച്ച സ്വാതന്ത്ര്യത്തെക്കുറിച്ചും അതിന്റെ ഭാവി എങ്ങനെയാകണമെന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യുന്നുണ്ടെന്നും ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി.സോമരാജന്‍ അദ്ധ്യക്ഷനായി. ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം കെ.വി.രാജശേഖരന്‍ പുസ്തക പരിചയം നടത്തി. ‘സ്ട്രഗിള്‍ ഫോര്‍ നാഷണല്‍ സെല്‍ഫ്ഹുഡ്’ എന്ന പുസ്തകം ഡോ. കൗശിക് ഗംഗോപാദ്ധ്യായ പ്രൊഫ. ഹമീദ് ചേന്ദമംഗലൂരിന് നല്‍കി പ്രകാശനം ചെയ്തു. തപസ്യ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി സി.സി.സുരേഷ്, തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, മാഗ്‌കോം ഡയറക്ടര്‍ എ.കെ.അനുരാജ്, ജെ.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.പി.കെ.ശ്രീകുമാര്‍ സ്വാഗതവും ടി. സുധീഷ് നന്ദിയും പറഞ്ഞു. ശേഷം ലഹരിക്കെതിരായി പ്രശാന്ത്ബാബു കൈതപ്രം രചിച്ച് ശ്രീജിത്ത് താണ്ട്രായി അവതരിപ്പിച്ച ‘വല’ എന്ന നാടകവും അരങ്ങേറി.

സാര്‍വദേശീയ സ്വത്വബോധം ആവശ്യം-പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍


കോഴിക്കോട്: സാര്‍വദേശീയമായ സാംസ്‌കാരിക സ്വത്വബോധമാണ് നമുക്ക് ആവശ്യമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പ്രശസ്ത ചിന്തകനായ പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍ അഭിപ്രായപ്പെട്ടു.
ജെ. നന്ദകുമാറിന്റെ പുസ്തകം മികച്ച രചനാ യജ്ഞമാണ്. പുസ്തകത്തിലെ അഭിപ്രായങ്ങളില്‍ പലതിനോടും യോജിക്കുകയും ചിലതിനോട് വിയോജിക്കുകയും ചെയ്യുന്നു. ഭാരതീയതയും ഹിന്ദുമതവും സെമിറ്റിക് മതങ്ങളില്‍നിന്ന് വ്യത്യസ്തമായി എല്ലാറ്റിനേയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാണ്. എന്നാല്‍ മതത്തെ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്ന സംഘടിത മതങ്ങളെപ്പോലെയാകാന്‍ ഹിന്ദുമതവും ഇപ്പോള്‍ ശ്രമിക്കുകയാണ്. അതിനോട് ശക്തമായി വിയോജിക്കേണ്ടി വരുന്നു. ഏക സംസ്‌കാരം വളര്‍ത്തുന്നതിന് പകരം ബഹുസംസ്‌കാരത്തിലൂന്നിയ പൊതു സംസ്‌കാരബോധം വളര്‍ത്താനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാരതത്തിന്റേത് വൈകി വന്ന സ്വാതന്ത്ര്യം-പ്രൊഫ. കെ.പി. സോമരാജന്‍
കോഴിക്കോട്: ഭാരതത്തിന് 1947 ന് മുന്‍പ് തന്നെ സ്വാതന്ത്ര്യം നേടാന്‍ സാധിക്കുമായിരുന്നുവെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ പ്രൊഫ. കെ.പി. സോമരാജന്‍ അഭിപ്രായപ്പെട്ടു.
1940 ല്‍ തന്നെ ഭാരതത്തിന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ സാധിക്കുമായിരുന്നു. അത് ചെയ്യാതിരുന്നതിന് രാഷ്ട്രം വലിയ വില നല്‍കേണ്ടി വന്നു. ഭാരതത്തില്‍ ദ്വിരാഷ്ട്രവാദം ഉയര്‍ന്നു വന്നത് 1940 ന് ശേഷമാണ്. ബ്രിട്ടീഷുകാരുടെ പ്രതിസന്ധി മനസ്സിലാക്കി പ്രക്ഷോഭം നടത്തിയിരുന്നെങ്കില്‍ വിഭജനം തന്നെ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വത്വബോധത്തിന്റെ അതിര്‍ത്തി ചക്രവാളസീമയോളം -സി.സി.സുരേഷ്
കോഴിക്കോട്: സ്വത്വബോധത്തിന്റെയും സ്വത്വാന്വേഷണത്തിന്റെയും അതിര്‍ത്തി ചക്രവാളസീമകളോളം നീണ്ടതാണെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന സെക്രട്ടറി സി.സി. സുരേഷ്. സാംസ്‌കാരിക ദേശീയതയെ രാഷ്ട്രവുമായും സാര്‍വദേശീയതയുമായും ഒക്കെ ചേര്‍ത്തുവെക്കാന്‍ സാധിക്കുമെങ്കിലും അതിന്റെ വ്യാപ്തി ചക്രവാളത്തോളം നീണ്ടതാണ്. ഭാരതത്തിന്റെ ചരിത്രരചനയില്‍ വിഷംചേര്‍ക്കലുകള്‍ ഒരുപാട് നടന്നിട്ടുണ്ടെന്നും ജെ. നന്ദകുമാറിന്റെ പുസ്തകം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയസ്വത്വം ഋഷിപ്രോക്തം-ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍
കോഴിക്കോട്: ഭാരതീയ സ്വത്വം പ്രാചീന ഋഷിമാരാല്‍ ആവിഷ്‌കൃതമായ സാംസ്‌കാരിക ദേശീയത തന്നെയാണെന്ന് സമര്‍ത്ഥിക്കുകയാണ് ജെ.നന്ദകുമാര്‍ അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഭാരതത്തിന്റെ സാംസ്‌കാരിക ദേശീയതയെ ഭൂതകാലം, വര്‍ത്തമാനകാലം, ഭവിഷ്യകാലം എന്നിങ്ങനെ മൂന്നായി വ്യവച്ഛേദിച്ച് അപഗ്രഥിക്കുവാന്‍ ഗ്രന്ഥകാരന്‍ ശ്രമിച്ചിട്ടുണ്ട്. തമസ്‌കരിക്കപ്പെട്ട ചരിത്ര രേഖകളെ അമൃതമഥനത്തിലൂടെ വീണ്ടെടുത്ത് അവതരിപ്പിക്കാനുള്ള ഗ്രന്ഥകാരന്റെ ശ്രമം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റേത് തനതായ ആശയവിനിമയ സ്വത്വം-എ.കെ.അനുരാജ്
കോഴിക്കോട്: ഭാരതത്തിന് തനതായ ആശയവിനിമയ സ്വത്വമുണ്ടായിരുന്നുവെന്ന് മാഗ്‌കോം ഡയറക്ടര്‍ എ.കെ. അനുരാജ് പറഞ്ഞു. സര്‍വ്വമേഖലയിലുമുള്ള ഭാരതീയ സ്വത്വത്തെ അന്വേഷിക്കുന്നതോടൊപ്പം ഭാരതീയമായ ആശയവിനിമയ സ്വത്വത്തെ ആവിഷ്‌കരിക്കാന്‍ ‘സ്ട്രഗിള്‍ ഫോര്‍ നാഷണല്‍ സെല്‍ഫ്ഹുഡ് പാസ്റ്റ്, പ്രസന്റ് ആന്റ് ഫ്യൂച്ചര്‍’ എന്ന പുസ്തകത്തിലൂടെ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. ഗ്രന്ഥകാരന്റെ മാധ്യമപ്രവര്‍ത്തകനെന്ന നിലയിലുള്ള അനുഭവങ്ങളും ഇതിന് സഹായകമായിട്ടുണ്ട്. ലിഖിതമായ ചരിത്രത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു ചരിത്രം ഭാരതത്തിനുണ്ടെന്ന വസ്തുത ചൂണ്ടിക്കാട്ടാന്‍ ഈ പുസ്തകത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തിന്റെ ദര്‍ശനസാരം സാര്‍വ്വലൗകികത-ജെ. നന്ദകുമാര്‍
കോഴിക്കോട്: ഭാരതത്തെപ്പോലെ സാര്‍വ്വലൗകികമായും സാര്‍വേദശീയമായും ചിന്തിച്ച ദേശീയതയോ സംസ്‌കാരമോ ദര്‍ശനമോ ലോകത്ത് ഉണ്ടാവില്ലെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ പറഞ്ഞു. സ്വദേശോ ഭുവനത്രയം, വസുധൈവ കുടുംബകം എന്നീ സങ്കല്പങ്ങള്‍ ഇതിന് ഉദാഹരണമാണ്. അതിദേശീയത അപകടമാണെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. സനാതന ധര്‍മ്മം ദേശീയതയും സാര്‍വദേശീയതയും സമന്വയിക്കുന്ന ജീവിതവീക്ഷണമാണ്. നമ്മുടെ രാഷ്ട്ര ചരിത്രം നമ്മള്‍ തന്നെ എഴുതണമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. പരാജയപ്പെട്ട പ്ലാസി യുദ്ധത്തില്‍ നിന്നല്ല, വിജയിച്ച കുളച്ചല്‍ യുദ്ധത്തില്‍ നിന്നാണ് സ്വാതന്ത്ര്യസമര ചരിത്രം പഠിച്ചു തുടങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

 

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies