Monday, January 30, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ഭാരതത്തിലെ വീരനായകര്‍

ലാചിത് ബര്‍ഫുക്കന്‍ – സരായ് ഘാട്ടില്‍ ഉദിച്ച കിഴക്കിന്റെ ഛത്രപതി ശിവാജി.

Nov 24, 2022, 02:56 pm IST
ഭാരതത്തിലെ വീരനായകര്‍ പരമ്പരയിലെ 136 ഭാഗങ്ങളില്‍ ഭാഗം 35

ഭാരതത്തിലെ വീരനായകര്‍
  • ഛത്രപതി ശിവജി
  • വാസുദേവ ബൽവന്ത ഫട്കേ
  • ഗുരു രവിദാസ്
  • ലാചിത് ബര്‍ഫുക്കന്‍ – സരായ് ഘാട്ടില്‍ ഉദിച്ച കിഴക്കിന്റെ ഛത്രപതി ശിവാജി.
  • ജ്ഞാനഞ്ജൻ നിയോഗി
  • സരോജിനി നായിഡു
  • മഹർഷി ദയാനന്ദ സരസ്വതി

നവംബര്‍ 24 –
*ലാചിത് ബര്‍ഫുക്കന്‍  ജയന്തി*

നാഷണല്‍ ഡിഫന്‍സ് അക്കാദമി ( NDA) എന്ന ഇന്ത്യയുടെ ഏറ്റവും ഉന്നതമായ സൈനിക പരിശീലന അക്കാദമിയില്‍ നിന്ന് ഏറ്റവും ഉജ്ജ്വലമായി പരിശീലനം പൂര്‍ത്തിയാക്കി പാസ്സ് ഔട്ട് ആവുന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന് കൊടുക്കുന്ന ആ സുവര്‍ണ മെഡലിന് 1999 മുതല്‍ ഒരു പേരുണ്ട്. – ലാചിത് ബര്‍ഫുക്കന്‍ മെഡല്‍. ആ മെഡലിന്റെ ശോഭ വര്‍ധിപ്പിക്കാന്‍ ആ പേരൊന്ന് മാത്രം മതി.

അഹോം രാജവംശത്തിന്റെ മുഖ്യ സൈന്യാധിപന്‍ ആയിരുന്ന ലാചിത് ബര്‍ഫുക്കന്റെ മുന്നില്‍ ഒന്നല്ല 17 തവണയാണ് പേര് കേട്ട ഓഫ് ഔരംഗസേബിന്റെ മുഗള്‍ സൈന്യം തോറ്റു പിന്‍വാങ്ങിയത്.

ആരാണ് ലാചിത് ബര്‍ഫുക്കന്‍ എന്നു നമ്മുടെ ചരിത്ര പുസ്തകങ്ങള്‍ നമ്മളെ പഠിപ്പിക്കാന്‍ മറന്ന് പോയത് മനപ്പൂര്‍വം ആണ്. കാരണം ബര്‍ഫുക്കനെ പറ്റി പറയുമ്പോള്‍ വീരന്മാരായ അഹോം രാജവംശത്തെ കുറിച്ചു പറയണം, അവരുടെ വീരതയെ കുറിച്ചു പറയണം. മുഗളന്മാര്‍ ഈ നാടിനോടും ജനങ്ങളോടും ചെയ്ത കൊടും ക്രൂരതകള്‍ പറയണം. അതിലും ഭേദം ബര്‍ഫുക്കന്‍ എന്ന ഭാരത വീരപുരുഷന്റെ വീരതയുടെ ചരിത്രം മറച്ചു വയ്ക്കുന്നത് അല്ലെ..?

സരായ് ഘാട്ടില്‍ മുഗളരെ വീഴ്ത്തിയ പോരാട്ട വീര്യവും യുദ്ധതന്ത്രവും:

കരുത്തരായ ഇരുപത്തൊന്ന് രജപുത്രര്‍ ,30,000 പേരടങ്ങുന്ന കാലാള്‍പ്പട,18,000 കുതിര പടയാളികള്‍ എന്നിങ്ങനെ അഹോം രാജവംശത്തെ പോലെ താരതമ്യേനെ സാമ്രാജ്യ വിസ്തൃതി കുറഞ്ഞ ഒരു രാജവംശത്തെ ഭയപ്പെടുത്തുവാന്‍ ധാരാളമായ ഈ സൈന്യബലവും കൊണ്ടായിരുന്നു അന്ന് മുഗള്‍ സൈന്യം ആസാമില്‍ കാല് കുത്തിയത്….

റാം സിംഗിന്റെ നേതൃത്വത്തില്‍ അഹോം രാജവംശത്തെ കീഴ്‌പ്പെടുത്തി മുഗള്‍ സാമ്രാജ്യത്തോട് ചേര്‍ത്ത് എന്നന്നേക്കുമായി ആ ശല്യം അവസാനിപ്പിക്കാനാണ് സൈന്യത്തിന്റെ വരവ്… തങ്ങള്‍ക്കുനേരെ പടുത്തുയര്‍ത്തി നിലക്കൊള്ളിച്ചിരുന്ന സകല പ്രതിരോധ കോട്ടകളെയും തച്ച് തകര്‍ത്ത് മുന്നേറിയ മുഗളപ്പട ഗുവാഹാട്ടിയിലേക്ക് ഇരമ്പി കയറിയപ്പോള്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല,അവരെ കാത്തിരിക്കുന്നത് അഹോമിന്റെ വീര സൈന്യാധിപന്‍ ലാചിത് ബര്‍ഫുക്കന്‍ ആയിരുന്നു എന്നത്…

മുന്നില്‍ അകപ്പെടുന്ന മാന്‍ കൂട്ടങ്ങളെ കൈയോതുക്കത്തില്‍ പിടിക്കുവാന്‍ കാത്തിരിക്കുന്ന സിംഹ കൂട്ടത്തെ പോലെ തങ്ങളുടെ കൈയില്‍ അകപ്പെട്ട റാം സിംഗിന്റെ സൈന്യത്തെ ലാചിതിന്റെ സൈന്യം ആക്രമിച്ചു തുടങ്ങി…അന്ന് വരെ അവര്‍ കണ്ടിട്ടില്ലാത്ത, നേരിട്ടിട്ടില്ലാത്ത അഹോം സൈന്യത്തിന്റെ ഗറില്ലാ യുദ്ധ തന്ത്രത്തില്‍ റാം സിംഗ് തരിച്ചിരുന്ന നിമിഷം…നിസാരമായി വന്ന് അനായാസം ജയിച്ചു പോകാം എന്ന് കരുതിയ റാം സിംഗിന് കണക്ക് കൂട്ടലുകള്‍ പിഴച്ചു..കൂട്ടായി നിന്ന പടയാളികളെയും നേതാക്കന്മാരെയും ഒരുമിച്ച് വരുത്തി റാം സിംഗ് പറഞ്ഞു;

‘ആക്രമണങ്ങള്‍ ഒക്കെ അവര്‍ നടത്തുന്നത് രാത്രിയാണ്.. അതും നാം ഒരിക്കലും ചിന്തിക്കാത്ത സമയത്ത്…പലപ്പോഴും ആക്രമിക്കുന്നത് ആരാണെന്ന് പോലും അറിയാന്‍ കഴിയുന്നില്ല…എങ്ങനെയാണ് അവര്‍ക്ക് ഇത്രയും ചടുലതയോടെ നമ്മെ നേരിടാന്‍ കഴിയുന്നത്….’

‘മുന്നോട്ടുള്ള യാത്രകള്‍ക്ക് തടസ്സം വരുത്തുവാന്‍ പല സ്ഥലങ്ങളിലും അവര്‍ കുഴികള്‍ കുഴിച്ചിട്ടുണ്ട്.. ആ കുഴികളില്‍ ഒക്കെയും കൂര്‍ത്ത മുള കൊണ്ടുള്ള കുന്തങ്ങളും..അത് കാരണം നമ്മുടെ സൈന്യം മുന്നോട്ട് പോകുവാന്‍ നന്നേ ഭയക്കുന്നുണ്ട് സാബ്…അടിയന്തരമായി നമുക്ക് എന്തെങ്കിലും നമുക്ക് ചെയ്‌തേ മതിയാകൂ…’..ചര്‍ച്ചയില്‍ പങ്കെടുത്ത സൈനിക തലവന്‍ നിസ്സഹായതയോടെ ആവശ്യപെട്ടു….

ചര്‍ച്ച നടന്നു കൊണ്ടിരുന്ന സമയം തന്നെ ഏതാനും ഭടന്മാര്‍ പ്രാണനും കൊണ്ട് അവിടേക്ക് കടന്ന് വന്നു…ശ്വാസം എടുക്കാന്‍ വളരെ കഷ്ടപ്പെട്ടുക്കൊണ്ടിരുന്ന അവര്‍ ഒടുവില്‍ അതേ കിതപ്പില്‍ തന്നെ കൂടി നിന്നവരോടായി ഭയത്തോടെ അറിയിച്ചു;
‘അഹോം സൈന്യം വീണ്ടും നമ്മെ ആക്രമിച്ചിരിക്കുന്നു സാബ്..ഇത്തവണ ആയുധ പുരകളില്‍ നിന്ന് ഏതാനും വാളുകള്‍ കൂടി കൊണ്ട് പോയിട്ടുണ്ട്..ശക്തമായ കാവല്‍ ഉണ്ടായിരുന്നിട്ടും എവിടെ നിന്നവര്‍ വന്നുവെന്നോ എവിടേക്ക് അവര്‍ പോയി എന്നോ കാവല്‍ പടയാളികള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല….’

എല്ലാവരും ഉണര്‍വോടെ,ഉയിരോടെ നില്‍ക്കുമ്പോള്‍ ഇത്രയേറെ അനായാസമായ ഒരു ആക്രമണം അധികമാരും പ്രതീക്ഷിച്ചിരുന്നില്ല…

ശക്തരായ മുഗള്‍ സൈന്യത്തെ സംബന്ധിച്ച് ഇതൊക്കെ അവിശ്വസനീയമായിരുന്നു… ശത്രുവിന്റെ വരവ് അറിയാതിരിക്കുക,ആക്രമണം വളരെ പെട്ടെന്ന് നടത്തുക,എല്ലാവരും ഉള്ളപ്പോള്‍ തന്നെ പാളയത്തില്‍ ആക്രമിച്ച് കയറി തങ്ങളെ കോമാളികളെ പോലെ നിറുത്തി വാളുകള്‍ കൈക്കലാക്കുക…റാം സിംഗിന് ഇത് കനത്ത അപമാനമായി തോന്നി…രാത്രികാലങ്ങളിലെ ഈ യുദ്ധം അവസാനിപ്പിക്കണമെന്ന് അദേഹം ലാചിത് ബര്‍ഫുക്കന് ശക്തമായി എഴുതി…ഇതിനിടയില്‍ ഭയന്ന് കിടു കിടാ വിറച്ച, ഏത് സമയവും ആക്രമണം പ്രതീക്ഷിച്ചിരിക്കുന്ന മുഗള്‍ സൈന്യം പരസ്പരം പിറു പിറുത്ത് തുടങ്ങി…
‘നമ്മളെ ആക്രമിക്കുന്നത് പ്രേതങ്ങളാണ്…അല്ലെങ്കില്‍ ഇങ്ങനെയൊക്കെ ആര്‍ക്കെങ്കിലും ആക്രമിക്കാന്‍ പറ്റുമോ??ആക്രമണം വരുന്ന ദിശ പോലും തിരിച്ചറിയാന്‍ പറ്റുന്നില്ല.നമ്മളെയെല്ലാം പൊതിരെ ആക്രമിച്ചതിന് ശേഷം വായുവേഗത്തില്‍ അപ്രത്യക്ഷരാകുകയും ചെയ്യുന്നു അവര്‍…ഇത് ആത്മാക്കള്‍ തന്നെ… സംശയമില്ല…

ഇത്തരം സംഭാഷണങ്ങളെ മുളയിലേ നുള്ളി സൈന്യത്തിന് ആത്മവീര്യം നല്‍കുവാന്‍ റാം സിംഗ് ശ്രമിച്ചുവെങ്കിലും അന്ന് രാത്രി തന്റെ മുന്നില്‍ കണ്ട കാഴ്ച അയാളുടെ കണ്ണുകളെ കിടുക്കി കളഞ്ഞു.. മുഗള്‍ സൈന്യത്തിന്റെ തല കൊയ്ത് നൃത്തം ചവിട്ടുന്ന അഹോം സേനയില്‍ വാളുകളും അമ്പുകളും കുന്തങ്ങളുമായി പുറകെ ഓടി നടന്ന് യുദ്ധം ചെയ്യുന്ന ഭൂത പ്രേത പിശാചുക്കളെയും രാക്ഷസന്മാരെയുമാണ് അന്ന് റാം സിംഗ് കണ്ടത്….

നാല് പാടും ചിതറിയോടി പറ്റാവുന്ന സ്ഥലത്തോക്കെ പേടിച്ച് ഒളിച്ചിരുന്ന പടയാളികള്‍ ബോധം വീണ്ടെടുക്കും മുന്നേ അഹോം സൈനികര്‍ പാളയത്തിലെത്തി… തങ്ങളുടെ ഭൂതപ്പേടി മനസ്സിലാക്കിയ ബുദ്ധിമാനായ ലചിത് ബര്‍ഫുക്കന്‍ തങ്ങളെ കൂടുതല്‍ ഭയപ്പെടുത്താന്‍ അഹോം സൈനികരെ രാക്ഷസന്മാരായും ഭൂത പ്രേതാദികളായും വേഷം കെട്ടിച് യുദ്ധഭൂമിയിലേക്ക് അയച്ചതാണെന്ന് അവര്‍ക്ക് മനസിലായില്ല….

പിന്നെയും കുറച്ചു കാലം കൂടി തമ്പടിച്ച് നിന്നിട്ടും അഹോം പടയാളികളെയും അവരെ നയിക്കുന്ന ലാചിത് ബര്‍ഫുക്കന്‍ എന്ന അതികായനെയും കീഴ്‌പ്പെടുത്താന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ മുഗള്‍ സൈന്യം വിടവാങ്ങി..ദാരുണമായ അപമാനകരമായ പിന്മാറ്റം….അതിന് ശേഷം ഒരിക്കല്‍ പോലും മുഗള്‍ സാമ്രാജ്യത്തിന്റെ കഴുകന്‍ കണ്ണുകള്‍ ആസാമിന് നേരെ പതിച്ചിട്ടില്ല….അതിന് ശേഷം റാം സിംഗിനോട് തന്നെ ആസാം കീഴ്‌പ്പെടുത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും അദേഹം അതില്‍ യാതൊരു താല്‍പര്യവും പ്രകടിപ്പിച്ചിട്ടില്ല…. ലാചിത് ബര്‍ഫുക്കനും സൈന്യവും അന്ന് കൊട്ടിയടച്ച വാതില്‍ എളുപ്പം തുറക്കാവുന്നതല്ല എന്ന് റാം സിംഗിന് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നു…സപ്ത സഹോദരിമാരെ(നോര്‍ത്ത് ഈസ്റ്റ്) കീഴ്‌പ്പെടുത്തി സാമ്രാജ്യ വിസ്തൃതി ആഗ്രഹിച്ച മുഗള്‍ സ്വപ്നം മലര്‍പ്പൊടിക്കാരന്റെ സ്വപ്നം മാത്രമായി അവശേഷിച്ചു….

സരായ് ഘാട്ട് യുദ്ധം (Battle of Saraighat)എന്നറിയപ്പെട്ട ഈ വീരോചിത പോരാട്ടത്തില്‍ ലാചിത് ബര്‍ഫുക്കന്‍ വിജയിച്ചത് ചങ്കൂറ്റം ഒന്നുകൊണ്ട് മാത്രമായിരുന്നു…യുദ്ധം മതിയാക്കി മുഗള്‍ സൈന്യവുമായി തിരികെ റാം സിംഗ് യാത്രയായപ്പോള്‍ അങ്ങ് ദൂരെ ലാചിത് ബര്‍ഫുക്കന്‍ വിജയത്തിന്റെ പുഞ്ചിരി തൂകുന്നുണ്ടായിരുന്നു… ആദ്യത്തെയോ രണ്ടാമത്തെയോ തവണയായിരുന്നില്ല മുഗളന്മാരെ തോല്‍പ്പിച്ചതിന് ശേഷം ആ പുഞ്ചിരി വിടര്‍ന്നത്……

സരായ് ഘാട്ടിലെ വിജയം കൂടി ചേര്‍ത്ത് അത് പതിനേഴാം തവണയായിരുന്നു.
— പ്രേം–

 

Series Navigation<< ജല്‍ക്കാരി ബായിതലക്കൽ ചന്തു >>
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

നെടുങ്കോട്ട യുദ്ധവിജയ ദിനം

വീര ബാല ദിനം

ബാബു ഗെയ്നു സെയ്ദ്

ബാളാസാഹബ് ദേവറസ്‌ജി

സുബ്രഹ്മണ്യഭാരതി

റാവു തുലാ റാം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies