- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ധാര്‍മ്മികവിജയത്തിലേക്ക് (ആദ്യത്തെ അഗ്നിപരീക്ഷ 38)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
ഭരണകൂടത്തിന്റെ അടിച്ചമര്‍ ത്തല്‍ സമീപനം, സംഘവിരോധി കളുടെ സംഘടിതപ്രവര്‍ത്തനങ്ങള്‍, അപപ്രചാരണങ്ങള്‍, പ്രകോപനപരമായ പ്രസംഗങ്ങള്‍, ഭിന്നിപ്പിക്കല്‍നയം എന്നി ങ്ങനെ സത്യഗ്രഹത്തെ തകര്‍ ക്കാന്‍ നടത്തിയ പരിശ്രമങ്ങളെല്ലാം പരാജയമടഞ്ഞു. കോണ്‍ഗ്രസിന്റേയും ഭരണകൂടത്തിന്റേയും നയങ്ങള്‍ക്കെ തിരെ സംഘത്തിനനുകൂലമായി ജനങ്ങള്‍ തിരിഞ്ഞുതുടങ്ങി. അവര്‍ സത്യഗ്രഹത്തെ പരസ്യമായി അനുകൂലിക്കുക മാത്രമല്ല സര്‍ക്കാറിനും അതിന്റെ നടപടികള്‍ക്കുമെതിരെ ശക്തമായി പ്രതികരിക്കാനും തുടങ്ങിയിരുന്നു. 1949 ജനുവരി ആയതോടെ സംഘത്തോടുള്ള ആഭിമുഖ്യം പ്രകടിപ്പിച്ച്, ”സംഘവിരോധവും പിടിവാശിയും മാറ്റി വെച്ച് സംഘവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധരാവുക”, ”സംഘനിരോധനം നീക്കുക”, ”സത്യഗ്രഹികളെയെ ല്ലാം ജയില്‍വിമുക്തരാക്കുക” എന്നീ മുദ്രാവാക്യങ്ങളുമായി വമ്പിച്ച പ്രകടനങ്ങള്‍ അവര്‍ സംഘടിപ്പിച്ചു. വ്യത്യസ്ത സംഘടനകളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കന്മാര്‍, ഉന്നതരായ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍, പ്രമുഖ പത്രപ്രവര്‍ത്തകര്‍ എന്നിവരെല്ലാം ‘സര്‍ക്കാറും സംഘവു മായുള്ള ഈ സംഘര്‍ഷം അവ സാനിപ്പിച്ചേ തീരൂ’ എന്ന അഭിപ്രായവുമായി മുന്നോട്ടുവന്നു തുടങ്ങി. സംഘത്തിന് നീതി ലഭിച്ചേ മതിയാകൂ. അതിനായി സര്‍ക്കാറും സംഘവുമായി നേര ത്തെ നിന്നുപോയ ചര്‍ച്ച പുനരാരംഭിക്കണം എന്ന അഭിപ്രായം ശക്തമായി. ഒരുതരത്തില്‍ സം ഘം നടത്തിയ സത്യഗ്രഹത്തിന്റെ ഉദ്ദേശ്യം പൂര്‍ണ്ണമായും ഫലം കണ്ടു. ദേശവ്യാപകമായി ജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന തില്‍ സംഘത്തിന് വിജയംനേടാന്‍ കഴിഞ്ഞു.
ജനങ്ങളില്‍ നിന്നുണ്ടായ ഇത്തരം പരിശ്രമങ്ങളില്‍ മഹിളകളുടെ പങ്കാളിത്തം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നതാണ്. പഞ്ചാബ്, ഡല്‍ഹി, രാജസ്ഥാന്‍, മഹാകോസല്‍, ഉത്തര്‍പ്രദേശ്, മദ്രാസ്, മാള്‍വ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം സംഘത്തിന് നീതി നേടാനുള്ള ഈ പ്രക്ഷോഭത്തില്‍ അവര്‍ സജീവപങ്കാളിത്തം വഹിച്ചു. സംഘവും ഭരണകൂടവുമായി ധാരണയുണ്ടാകണമെന്ന ദൃഷ്ടിയില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ അവര്‍ വമ്പിച്ച പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. 1949 ജനുവരി 2ന് ബോംബെയില്‍ സംഘടിപ്പിച്ച പ്രകടനം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. അതില്‍ പങ്കെടുത്തവരുടെ സംഖ്യ അഭൂതപൂര്‍വ്വമായിരുന്നു. കൂടാതെ അതിന്റെ വ്യവസ്ഥ, വ്യാപ്തി, അനുശാസനം, ഗാംഭീര്യം, ശാലീനത എന്നിവയെല്ലാം കാഴ്ചക്കാരില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്താന്‍ പര്യാപ്തമായിരുന്നു. കര്‍ജത് മുതല്‍ കല്യാണ്‍വരെയും വസായി മു തല്‍ ആഗാശി വരേയുമുള്ള എല്ലാ ജാതികളിലും സംസ്ഥാനങ്ങളിലുംപെട്ട മഹിളകള്‍ ഈ പ്രകടനത്തില്‍ പങ്കാളികളായി. മറാഠി, സിന്ധി, പഞ്ചാബി, ഗുജറാത്തി മറ്റു ഉത്തരഭാരതീയ സംസ്ഥാന ക്കാരായ മഹിളകളെയെല്ലാം ഈ പ്രകടനത്തില്‍ വലിയ സംഖ്യയില്‍ കാണാമായിരുന്നു. ഈ പ്രകടനത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനായി ഒരുലക്ഷം കാണികളും ഉപസ്ഥിതരായിരുന്നു. ആഭ്യന്തരമന്ത്രിയായ മൊറാര്‍ജി ദേശായിയെ കണ്ട് നിവേദനം നല്‍കാന്‍ മഹിളാ പ്രതിനിധി സംഘത്തിന് സാധിച്ചില്ലെങ്കിലും സംഘവിരോധികളുടെ മനസ്സില്‍ വലിയ പ്രഭാവം ചെലുത്താന്‍ ഈ പ്രകടനത്തിന് സാധിച്ചു.
1949 ജനുവരി 8ന് നാഗപ്പൂരില്‍ നടന്ന മഹിളാപ്രകടനവും ബോം ബെയിലെ പരിപാടിപോലെ പ്രാ ധാന്യമര്‍ഹിക്കുന്നതായിരുന്നു.
ഏകദേശം 1000 മഹിളകള്‍ അതില്‍ പങ്കാളികളായി. ബോംബെയില്‍ നടന്ന പരിപാടിയുമായി തുലനം ചെയ്യുമ്പോള്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും പങ്കെടുത്ത സ്ഥലങ്ങളുടെ പ്രാതിനിധ്യത്തില്‍ മുന്‍പന്തിയിലായിരുന്നു. നാഗപ്പൂരിനുപുറമേ അകോല, ചാന്ദാ, അമരാവതി തുടങ്ങി വിദര്‍ഭയുടെ നാനാഭാഗങ്ങളിലെ നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍നിന്നും മഹിളകളുടെ പ്രാതിനിധ്യമുണ്ടായിരുന്നു. ഈ പ്രകടനത്തില്‍ ഒരു വിഭാഗത്തിന്റെ നേതൃത്വം വഹിച്ചിരുന്നത് സര്‍സംഘചാലക് ശ്രീഗുരുജി ഗോള്‍വല്‍ക്കറുടെ 70 വയസ്സായ വന്ദ്യമാതാവ് ശ്രീമതി തായിജിയായിരുന്നു. സകല വര്‍ത്തമാനപത്രങ്ങളും ഈ പ്രകടനത്തിന്റെ അച്ചടക്കത്തെക്കുറിച്ചു മുക്തകണ്ഠം പ്രശംസിച്ചു.
ഈ പ്രകടനത്തിന്റെ പ്രതിനിധി സംഘം മദ്ധ്യപ്രദേശ് മുഖ്യമന്ത്രി രവിശങ്കര്‍ ശുക്ലയെക്കണ്ട് നിവേദനം നല്‍കി. അതോടൊപ്പം സംഘത്തിന് നീതി കിട്ടേണ്ടതിനെ സംബന്ധിച്ച് തര്‍ക്കശുദ്ധമായി വിവരിച്ച കാര്യങ്ങള്‍ക്കുമുന്നില്‍ മുഖ്യമന്ത്രിക്ക് ഉത്തരംമുട്ടി. ഞാന്‍ വാദവിവാദത്തില്‍പ്പെടാനാഗ്രഹിക്കുന്നില്ല എന്നുമാത്രം പറഞ്ഞ് അദ്ദേഹം ഒഴിവായി.
സംഘസത്യഗ്രഹത്തില്‍ പ ങ്കെടുത്ത അനവധി അദ്ധ്യാപകരും പ്രൊഫസര്‍മാരും ജോലിയില്‍ നിന്നും നിഷ്‌കാസിതരായി. അതോടൊപ്പം ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അവരുടെ സ്‌കൂളുകളില്‍നിന്നും കോളേജുകളില്‍നിന്നും പുറത്താക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ ജയിലിലടച്ചതിനെ സംബന്ധിച്ചും അ വരുടെ ഭാവിയെ സംബന്ധിച്ചും ജനങ്ങളുടെ മനസ്സില്‍ ആശങ്കയും സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധവുമുണ്ടായി.
നാട്ടിലെ പ്രമുഖരായ വ്യക്തികളില്‍നിന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കിയ ഉത്തരവ് പിന്‍വലിച്ച് അവരെ പരീക്ഷയ്ക്കിരുത്തണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നു. ഈ ദിശയില്‍ ആദ്യമായി ശബ്ദമുയര്‍ന്നത് പൂണെയിലെ കോളേജ് അദ്ധ്യാപകരും വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തി ക്കുന്ന പ്രമുഖ കാര്യകര്‍ത്താക്കളും വിദ്യാഭ്യാസ വിദഗ്ദ്ധരുമായവരുടെ ഭാഗത്തുനിന്നായിരുന്നു. അവര്‍ പ്രസിദ്ധീകരിച്ച ഒരു സംയുക്തപ്രസ്താവനയില്‍ ”ഇത്രയും അനുശാസനാബദ്ധരായ വിദ്യാര്‍ത്ഥികളുടെ ജീവിതം നശിപ്പിക്കരുതെ”ന്ന് എഴുതിയിരിക്കുന്നു. സംഘസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലില്‍ കഴിയുന്ന അനേകം വിദ്യാര്‍ത്ഥികള്‍ കുശാഗ്രബുദ്ധികളും കായികരംഗത്ത് നിപുണരുമാണ്. അനവധി സ്‌കൂള്‍, കോളേജ് അദ്ധ്യാപകരും ജയിലില്‍ തടവുകാരാണ്. അഖില ഭാരതീയാടിസ്ഥാനത്തില്‍ ഈ അവസ്ഥ അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി എല്ലാവര്‍ക്കും വിഷമകരമായതാണ് (തരുണ്‍ഭാരത്, 1949: ജനുവരി 1) ഇത്തരം പരിശ്രമങ്ങളുടെ ഫലമായി പൂണെ വിദ്യാപീഠം സത്യഗ്രഹത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ട് 1949 ഫെബ്രുവരി 25 ന് ഉത്തരവിറക്കി.
ജനുവരി 7-ാം തീയതി നാഗപ്പൂര്‍ വിശ്വവിദ്യാലയ ഭരണസമിതിയിലെ ഒരു പ്രമുഖാംഗമായ ശ്രീരാംദാസ് പരാംജ്‌പേ വൈസ് ചാന്‍സലറെ സമീപിച്ച് ഒരു നിവേദനം നല്‍കി. ‘സത്യഗ്രഹത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥി കളെ സ്‌കൂള്‍, കോളേജുകളില്‍ നിന്നും പുറത്താക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണ’മെന്നായിരുന്നു അതില്‍ ആവശ്യപ്പെട്ടത്. 24 ന് കൂടിയ യോഗത്തില്‍ ഈ നിവേദനം ചര്‍ച്ചയ്ക്കുവന്നു. ഡോ. എസ്.രാധാകൃഷ്ണനെ പോലെയുള്ള മഹദ്‌വ്യക്തികള്‍ പോലും മദ്ധ്യപ്രദേശ് സര്‍ക്കാറിന്റെ ഈ ഉത്തരവിനെ എതിര്‍ ത്ത കാര്യം പരാംജ്‌പേ ആ സന്ദര്‍ഭത്തില്‍ ഉദ്ധരിച്ചു. അവസാനമായി ‘ഹിതവാദ’യുടെ പത്രാധിപരായ എ.ഡി.മണിയുടെ പരിശ്രമത്തിന്റെ ഫലമായി ചില ഭേദഗതികളോടെ പ്രമേയം അംഗീകരിക്കപ്പെട്ടു. അങ്ങനെ ദേശവ്യാപകമായി അനേകം പേര്‍ നടത്തിയ പ്രയത്‌നങ്ങളുടെയും സത്യഗ്രഹികളുടെ ദൃഢനിശ്ചയത്തിന്റെയും അതുകൊണ്ട് ജനങ്ങളില്‍ സംജാതമായ സഹാനുഭൂതിയുടെയും ഫലമായി വിദ്യാര്‍ത്ഥികളെ സംബന്ധിച്ച നിലപാടുകളില്‍ മദ്ധ്യപ്രദേശ് സര്‍ക്കാരിനടക്കം ഭാരതത്തിലെ എല്ലാ സംസ്ഥാന സര്‍ ക്കാരുകള്‍ക്കും ഉദാരസമീപനം സ്വീകരിക്കേണ്ടിവന്നു.
എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രമുഖ വ്യക്തികള്‍, ഭരണകൂടവും സംഘവും തമ്മില്‍ ഒത്തുതീര്‍പ്പിലെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്രപ്രസ്താവനകളിറക്കുകയും സര്‍ക്കാറിന് കത്തയയ്ക്കുകയും ചെയ്തു. മിഥ്യാഭിമാനം മാറ്റിവെച്ച് സംഘത്തോട് നീതി പാലിക്കണമെന്ന് തങ്ങളുടെ പ്രസ്താവനയിലൂടെ ഈ നേതാക്കന്മാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതോടൊപ്പം വളരെ അനുശാസനാബദ്ധവും ശാന്തിപൂര്‍ണ്ണവുമായ നിലയ്ക്ക് സത്യഗ്രഹം നട ത്തിയതില്‍ സംഘത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കത്ത് ശ്രീ ഗുരുജിക്കും അയച്ചിരുന്നു. സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ സംഘത്തിന്റെ എഴുതി തയ്യാറാക്കിയ ഭരണഘടനയുടെ പ്രതി സര്‍ക്കാറിന് കൊടുക്കാന്‍ തയ്യാറാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ അവസ്ഥയില്‍ സര്‍ക്കാര്‍ നിശ്ചയമായും നീതി നടപ്പാക്കുമെന്ന് അവര്‍ വിശ്വസിച്ചു. പൂണെയിലെ കേസരി പത്രാധിപര്‍ ഗ.വി. കേത്കര്‍, മഹാരാഷ്ട്രയിലെ പ്രസിദ്ധ നേതാവായ സേനാപതി ബാപട് എന്നിവര്‍ സര്‍ക്കാറിനും ഗുരുജിക്കും കത്തുകളയച്ചു. ഈ രീതിയില്‍ പരിശ്രമങ്ങളിലേര്‍പ്പെട്ടവരുടെ നീണ്ട പട്ടികയില്‍ സര്‍വ്വശ്രീ. സര്‍ദാര്‍ സന്ത്‌സിംഗ് എം.എല്‍.എ. മഞ്ചുറാം ഗാന്ധി, നാഗപ്പൂരിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ അഡ്വക്കേറ്റ് ആര്‍.കെ. മനോഹര്‍, ആസ്ത്രിയായിലെ ഭാരതത്തിന്റെ മുന്‍ ഹൈക്കമ്മീഷണര്‍ പരാംജ്‌പേ, മദ്രാസിലെ പ്രസിദ്ധനായ മിതവാദി നേതാവ് ടി.വി.ആര്‍. ശാസ്ത്രി, സുപ്രസിദ്ധ കോണ്‍ ഗ്രസ് നേതാവായ ബാലു കാക്കാ കാനിട്കര്‍, ഹിന്ദുസഭയുടെ അന്ന ത്തെ അദ്ധ്യക്ഷനായ ലാ.വാ. ഭോപട്കര്‍ എന്നീ പ്രമുഖന്മാരെല്ലാം ഉള്‍പ്പെടുന്നു.
1949 ജനുവരി 4 ന് ഉത്തരപ്രദേശ് വിധാന്‍ പരിഷത്തിലെ കരുത്തനായ അംഗം ബാലകൃഷ്ണശര്‍മ്മ നവീന്‍ തന്റെ പ്ര സ്താവനയിലൂടെ സംഘത്തെയും ഗുരുജിയെയും അനുമോദിച്ചുകൊണ്ട് സംഘത്തിന്റെ ഭരണഘടന പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടു. ഒപ്പം സംഘത്തെ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാനും തടവുകാരായ എല്ലാ സ്വയംസേവകരെയും വിട്ടയയ്ക്കാനും സര്‍ക്കാരിനോട് ആ വശ്യപ്പെട്ടു. ജനുവരി 8ന്, സംഘ വും സര്‍ക്കാരും തമ്മിലുള്ള തെറ്റിദ്ധാരണ നീക്കി സംഘത്തിന്റെ മേലുള്ള നിരോധനം നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ക്കായി മുന്നോട്ടു വരണമെന്ന് ഉത്തരപ്രദേശിലെ പ്രസിദ്ധ നിയമസഭാംഗമായ ശിബ്ബന്‍ലാല്‍ സക്‌സേന നാട്ടിലെ പ്രമുഖ നേ താക്കളോട് ആഹ്വാനം ചെയ്തു. ജനുവരി 10 ന് തൊഴിലാളി നേതാവായ ജോഷി, രാജാമഹേന്ദ്രപ്രതാപ്‌സിംഹ്, സോലാപൂരിലെ ഡോ.പട്‌വര്‍ദ്ധന്‍, പഞ്ചാബിലെ ഡോ.ഗോകുല്‍ചന്ദ് നാരംഗ്, ഡോ. ജോഗ്‌ലേക്കര്‍ തുടങ്ങിയ അനേകം മഹദ്‌വ്യക്തികള്‍ പ്രസ്താവനയില്‍കൂടിയും കത്തില്‍കൂടിയും സംഘത്തിന്റെ ന്യായമായ കാര്യങ്ങളോട് സഹാനുഭൂതി പ്രകടിപ്പിച്ചു. ആചാര്യ വിനോബാ ഭാവേ ജനുവരി 2 ന് ധൂലെ നഗരത്തില്‍ നടത്തിയ പ ത്രസമ്മേളനത്തില്‍ ”സംഘത്തിന്റെ നല്ല ഗുണങ്ങള്‍ ഉള്‍ ക്കൊള്ളേണ്ടിയിരിക്കുന്നു. കേവലം എതിര്‍ത്തതുകൊണ്ടു സംഘം നശിക്കുകയില്ല. സംഘത്തിലേയ്ക്ക് എന്തുകൊണ്ടാണ് ആയിരക്കണക്കിന് പേര്‍ ആകൃഷ്ടരാവുന്നത് എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടതാണ്” എന്ന് പറഞ്ഞു.
അനവധി വിദേശരാജ്യങ്ങളിലും ഭാരതീയര്‍ താമസിക്കുന്ന സ്ഥലങ്ങളിലും നിന്നെല്ലാം സം ഘത്തിന്റെമേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയങ്ങള്‍ ഹിന്ദുസംഘടനകള്‍ ഭാരതസര്‍ക്കാറിന് അയച്ചുകൊടുത്തു.
നാട്ടിലെ നിലവിലെ പരിതഃ സ്ഥിതി കണക്കിലെടുക്കുമ്പോള്‍ ഉടന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാറിന് വിഷമതകളുണ്ടാവാന്‍ സാദ്ധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന് മനസ്സിലായി. അതിനാല്‍ സ്വന്തം നിലയ്ക്കുതന്നെ ചില നീക്കങ്ങള്‍ അദ്ദേഹം ആരംഭിച്ചു. സംഘം സത്യഗ്രഹം അവസാനിപ്പിക്കുകയാണെങ്കില്‍ പരസ്പരം ചര്‍ച്ചകള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും അത്തരം ചര്‍ച്ചകളിലൂടെ ഒരു വഴി കണ്ടെത്താനാവുമെന്നുള്ള സൂചന അദ്ദേഹം നല്‍കി. പണ്ഡിറ്റ് മൗലീചന്ദ്രശര്‍മ്മ മുഖേന അദ്ദേഹം അതിന് പരിശ്രമം ആരംഭിച്ചു. പൂണെയിലെ കേസരിപത്രാധിപരായ കേത്ക്കറോട് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ജിയെ കാണണമെന്ന് മൗലീചന്ദ്രശര്‍മ്മ ആവശ്യപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം 12 ന് ശ്രീഗുരുജിയുമായും പിന്നീട് 13 ന് സര്‍ദാര്‍ പട്ടേലുമായും കൂടിക്കാഴ്ച നടത്തി. ഈ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍, ”സംഘത്തിന്റെ സത്യഗ്രഹംകൊണ്ട് ഉദ്ദേശിച്ച കാര്യം സഫലമായിത്തീര്‍ന്നിരിക്കുന്നു. സംഘത്തിനു നീതി കിട്ടണമെന്നതിന് ദേശത്തിന്റെ മുഴുവന്‍ ശ്രദ്ധയും അനുകൂലമായിതീര്‍ന്നിട്ടുണ്ടെന്നും ഇനി സര്‍ക്കാറുമായി ചര്‍ച്ച നടത്താന്‍ മദ്ധ്യസ്ഥന്മാര്‍ക്ക് സാധിക്കുന്ന സാഹചര്യം ഉണ്ടാക്കാന്‍ സത്യഗ്രഹം നിറുത്തിവെയ്‌ക്കേണ്ടതാണ്” എന്ന് അഭ്യര്‍ ത്ഥിച്ചുകൊണ്ട് ശ്രീഗുരുജിക്ക് കമ്പിസന്ദേശം അയയ്ക്കണമെന്ന് ഭാരതമെമ്പാടുമുള്ള പ്രമുഖ വ്യക്തികളോടും ജനകീയനേതാക്കന്മാരോടും ജനുവരി 12 ന് കേത് ക്കര്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് നാടിന്റെ പല ഭാഗങ്ങളില്‍ നിന്നും ഗുരുജിക്ക് കമ്പിസന്ദേശങ്ങളും കത്തുകളും ലഭിക്കുകയും ചെയ്തു.
(തുടരും)