Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

കേരളാ മോഡല്‍ വികസനത്തിലെ വൈരുദ്ധ്യം (ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ തുടര്‍ച്ച)

ഡോ. ടി.വി.മുരളീവല്ലഭൻഡോ. ടി.വി.മുരളീവല്ലഭൻ
31 December 2021

ദൈവം കനിഞ്ഞനുഗ്രഹിച്ച ഒരു തുണ്ട് ഭൂമിയാണ് കേരളം. സമുദ്രം, തീരപ്രദേശം, ഇടക്ക് പാടങ്ങള്‍, മലനാട്, വനങ്ങള്‍, ശരാശരി ഓരോ പതിനഞ്ച് കിലോമീറ്ററിനും ഓരോ പുഴ (ആകെ 600 കി.മീ. നീളത്തില്‍ 44 പുഴകള്‍), കണ്ടല്‍ക്കാടുകള്‍, കായലുകള്‍, കുളങ്ങള്‍….. ഭൂമിയില്‍ ഏറ്റവും സുന്ദരമായ പ്രദേശങ്ങളില്‍ ഒന്ന് തന്നെ! ”മലകള്‍ പുഴകള്‍ പൂവനങ്ങള്‍….ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങള്‍….”

Google NewsAdd Kesari Weekly as a preferred source on Google

ഇവിടുത്തെ ജനങ്ങള്‍, ഇന്ത്യയില്‍ ആദ്യം നൂറ് ശതമാനം സാക്ഷരത നേടി, ആരോഗ്യത്തിലും ഉന്നത വിദ്യാഭ്യാസത്തിലും മുന്‍പന്തിയില്‍. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും മറ്റ് സ്റ്റേറ്റുകളുടെ മുന്‍പിലാണ്. വൃത്തിയായി വസ്ത്ര ധാരണം ചെയ്യുന്ന, വിദേശപ്പണം ഏറെ ലഭിക്കുന്ന, രാഷ്ട്രീയ പ്രബുദ്ധത ഏറ്റവും കൂടുതലുണ്ടെന്നവകാശപ്പെടുന്ന സംസ്ഥാനം. രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനം. വഴികളുടെ ഇരുവശങ്ങളിലുമുള്ള മണിമാളികകള്‍ കണ്ട് ഉത്തരേന്ത്യക്കാര്‍ അത്ഭുതപ്പെടുന്നു! ജാതിചിന്ത കുറവാണെന്നും, മതസംഘട്ടനങ്ങള്‍ തീരെയില്ലായെന്നും അവകാശപ്പെടുന്ന മതേതര സംസ്ഥാനം! ഏറ്റവും കൂടുതല്‍ കൊട്ടിഘോഷിക്കപ്പെട്ട ‘കേരളാ മോഡല്‍’ നില നിന്നിരുന്ന സംസ്ഥാനം.

ഇത്രയൊക്കെ പ്രകൃതി അണിയിച്ചൊരുക്കിയ കേരളത്തെ പരിഷ്‌കൃതമാക്കുന്നത് ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. സുഗന്ധ വിളകളുടെ കേന്ദ്രമായതിനാല്‍ പണ്ടേ ബ്രിട്ടീഷുകാര്‍ക്കും യൂറോപ്പിലെ ഇതര രാജ്യങ്ങള്‍ക്കും ഒരു പ്രത്യേക താല്പര്യം കേരളത്തിന്റെ മേല്‍ ഉണ്ടായിരുന്നു. അതിന്റെ ഫലമായി ഇംഗ്ലീഷ് വിദ്യാഭ്യാസത്തില്‍ മറ്റ് സംസ്ഥാനങ്ങളെയപേക്ഷിച്ച് കേരളം മുന്‍പിലായി. കൂടാതെ തിരുവിതാംകൂറിലെ സ്വാതിതിരുനാള്‍ തൊട്ട് ചിത്തിര തിരുനാള്‍ വരെയുള്ള രാജാക്കന്മാര്‍ വിദ്യാഭ്യാസത്തെ (ഇംഗ്ലീഷ് വിദ്യാഭ്യാസമുള്‍പ്പെടെ) അതിനായി പ്രോത്സാഹിപ്പിച്ചിരുന്നു. കച്ചവടം പുഷ്ടിപ്പെടുത്തുന്നതിനു വേണ്ടിയും മതം പ്രചരിപ്പിക്കുന്നതിന് വേണ്ടിയും ഇവ രണ്ടിലൂടെയും അധികാരം പരോക്ഷമായി നിലനിര്‍ത്തുന്നതിന് വേണ്ടി ബ്രിട്ടീഷുകാരും, ഒപ്പം നാട്ടുരാജാക്കന്മാരുടെ പ്രോത്സാഹനവും, കേരളത്തെ സാധാരണ വിദ്യാഭ്യാസത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തിന്റെ തലത്തിലേയ്ക്ക് വളരെ വേഗം ഉയര്‍ത്തി.

ADVERTISEMENT

മറ്റ് സംസ്ഥാനങ്ങളിലൊക്കെ ഇംഗ്ലീഷ് സ്‌കൂളുകള്‍ തുടങ്ങി, ക്രമേണയാണ് കോളേജ് തലത്തിലേയ്ക്ക് വിദ്യാഭ്യാസം ഉയര്‍ത്തിയത്. എന്നാല്‍ കേരളത്തിലാകട്ടെ, ആദ്യം തുടങ്ങിയത്, 1815 ല്‍ കോട്ടയത്ത് സ്ഥാപിക്കപ്പെട്ട ഇന്ത്യയിലെ തന്നെ ആദ്യത്തേതായ സി.എം.എസ് കോളേജാണ്. ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂള്‍ ഫോര്‍ട്ട് കൊച്ചിയില്‍ 1817 ലും മലബാറിലെ ആദ്യത്തെ ബേസല്‍ മിഷന്‍ ഇംഗ്ലീഷ് സ്‌കൂള്‍ 1856 ലും മാത്രമാണ് തുടങ്ങിയെന്നറിയുമ്പോഴാണ്, കേരളത്തിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പ്രത്യേകതയും പ്രാധാന്യവും മനസ്സിലാകുന്നത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വിഭവങ്ങളാലും നാവിക ഗതാഗത സൗകര്യങ്ങളാലും അതി സമ്പന്നമായിരുന്ന കേരളം ക്രമേണ ആധുനിക വിദ്യാഭ്യാസത്തിലും മുന്‍പന്തിയിലായി. പാശ്ചാത്യ വിദ്യാഭ്യാസരീതി പ്രചരിപ്പിച്ചതനുസരിച്ച് പരമ്പരാഗത-പ്രാദേശിക വിദ്യാഭ്യാസം കേരളത്തില്‍ ക്ഷയിക്കുകയും ചെയ്തു. അത്യധികം ഗവേഷണ പ്രാധാന്യമുള്ള ഒരു വിഷയമാണിത്. കാരണം, ഭാരതീയരുടെ മനോഭാവം മെക്കാളെ പ്രഭു ആഗ്രഹിച്ച വിധത്തില്‍ മാറ്റിയെടുക്കുന്നതില്‍, ഇന്ത്യയില്‍ ഏറ്റവും നന്നായി വിജയിച്ചത് നമ്മളാണ്.

സാമുദായിക സ്ഥാപനങ്ങള്‍
ബ്രിട്ടീഷ് മേല്‍ക്കോയ്മയുടെ തണലില്‍, ഇന്ത്യയില്‍ പലയിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രിസ്ത്യന്‍ പാതിരിമാരുടെ നേതൃത്വത്തില്‍ തഴച്ചു വളര്‍ന്നു. കേരളമാണതിന് മാതൃക കാണിച്ചുകൊടുത്തത്. പിന്നീട് നായര്‍, ഈഴവ, മുസ്ലിം സമുദായങ്ങളും ഇതേ പാത പിന്തുടര്‍ന്നു. പാശ്ചാത്യ പൗണ്ടിന്റെയും ഡോളറിന്റെയും പിന്നീട്, ഗള്‍ഫ് ദേശത്തെ പെട്രോ ഡോളറിന്റെയും പിന്‍ബലത്തില്‍, കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തികളായി ക്രിസ്ത്യന്‍-മുസ്ലിം സമൂഹങ്ങള്‍ മാറിയപ്പോള്‍ അതിനനുസരിച്ച് ആ സമുദായക്കാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തിളക്കം വര്‍ദ്ധിച്ചു. എന്നാല്‍ ഹിന്ദു സമുദായക്കാരുടെ സ്ഥാപനങ്ങളുടെ എണ്ണത്തിലും ഗുണത്തിലും കാര്യമായ തിളക്കം പ്രതിഫലിക്കുന്നില്ല. പല തരത്തിലുള്ള കാരണങ്ങള്‍ ഇതിനു പിന്നില്‍ ഉണ്ടെന്ന് നന്നായി ഗവേഷണം ചെയ്താല്‍ മനസ്സിലാക്കാന്‍ കഴിയും. 1950 കളില്‍ തുടക്കമിട്ട് പിന്നീടുള്ള ദശകങ്ങളില്‍ അവിടെയുമിവിടെയുമായി തളിര്‍പ്പുകള്‍ കണ്ട്, തൊണ്ണൂറുകളള്‍ക്ക് ശേഷം വരള്‍ച്ച മുരടിച്ചു ക്ഷയിച്ചു പോയ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തെ ലോകത്താദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിച്ചതും കേരളമാണ്. വ്യക്തിയില്‍ യുക്തിയും ശക്തിയും വളര്‍ത്തി, അതിനെ യഥാക്രമം ചോദ്യം ചെയ്യാനും അക്രമം നടത്താനുമുള്ള ശേഷിയാക്കി മാറ്റി, പാരമ്പര്യ മൂല്യങ്ങളെയെല്ലാം വേരോടെ പിഴുതെറിഞ്ഞ്, പുതിയ ഇന്ത്യ രൂപീകരിക്കാനുള്ള സ്വപ്‌നം അറബിക്കടലിന്റെ അടിത്തട്ടിലെങ്ങോ പോയി. ട്രാക്ടറിനെ ചോദ്യംചെയ്തു, കമ്പ്യൂട്ടറിനെ ചോദ്യംചെയ്തു. എന്നിട്ടവസാനം ട്രാക്ടറുകള്‍ നിരത്തി സമരവും കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന നവമാധ്യമങ്ങളില്‍, സൈബര്‍ പോരാളികളെ സൃഷ്ടിച്ച് പ്രതിരോധം തീര്‍ക്കേണ്ട ഗതികേടിലുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. മുരടിച്ച മനോഭാവവും അന്ധമായ എതിര്‍പ്പും അക്രമവും അഴിമതിയും സ്വജനപക്ഷപാതവും, ഇരട്ടത്താപ്പും കേരളീയ യുവാക്കളെ എത്ര ത്തോളം നശിപ്പിക്കുന്നു എന്നത് മറ്റൊരു ഗവേഷണ വിധേയമാക്കണം.

അക്ഷരമാല പഠിപ്പിക്കാത്ത സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വൃത്തിയിലെ രാഷ്ട്രീയ അതിപ്രസരം, ലക്ഷ്യം തെറ്റിയ വിദ്യാര്‍ത്ഥി രാഷ്ട്രീയം, ഉന്നത വിദ്യാഭ്യാസത്തിലെ മസ്തിഷ്‌ക ചോര്‍ച്ച, സമൂഹത്തിനും, രാഷ്ട്രത്തിനും, ലോകത്തിനും അപകടകരമായ മത – വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം ലഭിച്ചവര്‍ പോലും തീവ്രവാദികളാകുന്ന അവസ്ഥ, ഇതെല്ലാം കേരളത്തെ വേറിട്ട് നിര്‍ത്തുന്ന, ഗവേഷണ പ്രാധാന്യമുള്ള വിഷയങ്ങളാണ്.

കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആയ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും നിയമനത്തിലെ അനീതി കണ്ടു മനം മടുത്ത് വേണമെങ്കില്‍ മുഖ്യമന്ത്രിയോട് ചാന്‍സലര്‍ ആയിക്കോളാന്‍ പറയുന്നിടത്തേക്ക് വരെ കാര്യങ്ങള്‍ അധഃപതിച്ചിരിക്കുന്നു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത്രയും കാര്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട്, കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിലേയ്ക്ക് ഒന്നെത്തിനോക്കാം.

18-24 പ്രായമുള്ള 30-35 ലക്ഷത്തോളം ഉന്നത വിദ്യാഭ്യാസത്തിന് പോകാന്‍ പറ്റുന്ന യുവാക്കള്‍ കേരളത്തിലുണ്ട്. ഇവര്‍ക്ക് പഠിക്കാന്‍ വേണ്ടി 886 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. അതായത് ശരാശരി നാലായിരം യുവാക്കള്‍ക്ക് ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനം കേരളത്തിലുണ്ട്. അത്ര ചെറിയ നേട്ടമല്ലിത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യത മെച്ചമാണെങ്കിലും, സ്വഭാവത്തില്‍ മികവ്, അത്ര പ്രകടമല്ല. ഒരു ഗവേഷണ മനസ്സോടുകൂടി നിഷ്പക്ഷ പഠനം നടത്തിയാല്‍ കേരളത്തിന്റെ ചിത്രം എന്താണ്? നേട്ടങ്ങളുടെ നീണ്ട പട്ടിക നിരത്തുന്ന ഇരുമ്പു ഫലകത്തില്‍, കോട്ടങ്ങളുടെ തുരുമ്പ് കയറിയത് നാം കാണാതെ പോകരുത്.

ഇരുമ്പ് ഫലകങ്ങളില്‍ തുരുമ്പ് കയറുന്നു
$ നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് അനുസരിച്ച് (2019), ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്ന് കേരളമാണ്. കേരളത്തില്‍ ഒരു ലക്ഷം ആളുകളില്‍ 24.3 പേര്‍ ആത്മഹത്യ ചെയ്യുമ്പോള്‍, ആത്മഹത്യയുടെ ഇന്ത്യന്‍ തലസ്ഥാനമായ കൊല്ലം ജില്ലയില്‍ ഒരു ലക്ഷം പേരില്‍ 41.2 പേര്‍ ആത്മഹത്യ ചെയ്യുന്നു. വെറും സാക്ഷരത, ആത്മഹത്യയെങ്ങനെ ചെയ്യണമെന്ന പഠനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

$ ലോക്ഡൗണ്‍ നടന്ന 2020 വര്‍ഷമൊഴികെ, അതിനു മുന്‍പുള്ള എല്ലാ വര്‍ഷങ്ങളിലും റോഡപകടങ്ങളും, മരണങ്ങളും കൂടിക്കൊണ്ടിരുന്നു. 2016 ല്‍ 39420 അപകടങ്ങളില്‍ 4290 പേര്‍ മരിച്ചപ്പോള്‍, 2019 ല്‍ അത് യഥാക്രമം 41111 ഉം 4408 ഉം ആയി വര്‍ദ്ധിച്ചു. സാക്ഷരതയിലും സാങ്കേതികമായ അറിവിലും മുന്‍പന്തിയിലായ കേരളത്തില്‍ എന്തുകൊണ്ടിത് സംഭവിക്കുന്നു?

$ കേരളത്തില്‍ രോഗാതുരത (Morbidity) കൂടുതലും മരണ നിരക്ക്(Mortality) കുറവുമാണ്. ഇതിന്റെ ഫലമായി ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും എന്ന അവസ്ഥയാണ്.

$ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രമേഹത്തിന്റെ ആഘാതം ഏറ്റുവാങ്ങുന്നത് മലയാളികളാണ്. കേരളത്തിലെ 20 ശതമാനമാളുകള്‍ പ്രമേഹ രോഗികളാണ്.

$ ഒരു ലക്ഷം ആളുകളില്‍ 135.3 എന്ന നിരക്കില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്യാന്‍സര്‍ കെടുതിയനുഭവിക്കുന്നതും കേരളീയര്‍ തന്നെ.

$ പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും, ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂളും സംയുക്തമായി നടത്തിയ പഠനം ‘ന്യൂസ് മിനിട്ട്’ (2106-2018) റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്ന് മനസ്സിലാകുന്നത്, അടുത്ത പത്തു വര്‍ഷങ്ങളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ഏറ്റവും കൂടുതല്‍ ആഘാതം (19.5%) കേരളത്തിലായിരിക്കുമെന്നാണ്.

$ 18 വയസ്സിനു മുകളിലുള്ള 14.4 ശതമാനം കേരളീയരില്‍, ഏതെങ്കിലും തരത്തിലുള്ള മാനസിക വൈകല്യം ഉണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സിന്റെ (IMHANS) 2017 ലെ പഠനം പറയുന്നു. (New Indian Express – online – 05/11/2017)

$ ഹിന്ദുസ്ഥാന്‍ ടൈംസ് (01/10/2020) റിപ്പോര്‍ട്ടനുസരിച്ച്, 2019 ലെ കുറ്റകൃത്യ നിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. കേരളത്തിലെ ഒരു ലക്ഷം പേരില്‍ 1287.7 പേര്‍ കുറ്റവാളികളായിരിക്കുമ്പോള്‍, രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ അതിന്റെ നേര്‍ പകുതി (631.6) മാത്രമേയുള്ളൂ. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ശാസ്ത്രബോധമുണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ എന്തുകൊണ്ട് കൂടുതല്‍ കുറ്റവാളികള്‍ ഉണ്ടാകുന്നുവെന്ന് ഗൗരവമായി പഠിക്കേണ്ടതുണ്ട്.

$ ദേശീയ തലത്തില്‍, പ്രതിശീര്‍ഷ മദ്യപാനത്തില്‍ ഒന്നാം സ്ഥാനവും, വിവാഹമോചന നിരക്കില്‍ അഞ്ചാം സ്ഥാനവും കേരളത്തിന് സ്വന്തം. സ്വസ്ഥമായ കുടുംബ ജീവിതം സുസ്ഥിര വികസനത്തിന് അനിവാര്യമാകുമ്പോള്‍, കേരള സമൂഹം എങ്ങോട്ട് പോകുന്നു?
$ കൊറോണക്കാലത്തെ ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ നടന്നതും കേരളത്തിലാണ്. സാങ്കേതിക വൈദഗ്ധ്യം ഒരു ശാപമായി തീരുന്നോ?
(Economic Times – E – Paper, May 21, 2020)

$ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. തൊഴിലില്ലായ്മ, തൊഴില്‍ ചെയ്യായ്മയാണെന്ന് വിദഗ്ധര്‍. അല്ലെങ്കില്‍ എങ്ങിനെയാണ് ഇത്ര കൂടുതല്‍ ബംഗാളികള്‍ക്കു ഇവിടെ തൊഴില്‍ ലഭിക്കുന്നത്?

$ കേരളത്തിന്റെ പൊതുകടം 3,27,654.70 കോടി രൂപയാണ്. കേരളത്തിലെ ഓരോ വ്യക്തിക്കും ഒരു ലക്ഷം രൂപക്കടുത്ത് കടമുണ്ടെന്നു ചുരുക്കം. കടത്തില്‍ മുങ്ങിയ കുടുംബം പോലെ തന്നെയാണ് കടത്തില്‍ മുങ്ങുന്ന സംസ്ഥാനവും.

$ അരിയാഹാരം മുഖ്യമായിട്ടുള്ള സംസ്ഥാനത്തിന് അയല്‍ സംസ്ഥാനങ്ങളെ അരിക്കുവേണ്ടി ആശ്രയിക്കാതെ നിവൃത്തിയില്ല. വ്യാവസായിക പിന്നാക്കാവസ്ഥയും ഗൗരവമുള്ളതാണ്.

$ രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിലെ രാഷ്ട്രീയ വൈരവും, സംഘട്ടനങ്ങളും കൊലപാതകങ്ങളും വളരെ ഉയര്‍ന്നിരിക്കുന്നു. പ്രബുദ്ധതയെ ക്രൂരത കീഴടക്കുമ്പോള്‍, ജനാധിപത്യം എങ്ങനെ പുലരും?

$ മതതീവ്രവാദം, മതംമാറ്റം, മതാധിഷ്ഠിത രാഷ്ട്രീയം എന്നീ വിഷമ വൃത്തങ്ങളില്‍ (Vicious Circles) പെട്ടുഴലുകയാണ് കേരളം.

$ ഈയടുത്ത വര്‍ഷങ്ങളിലായി പരിസ്ഥിതി ദുരന്തവും കേരളത്തില്‍ വര്‍ധിക്കുന്നു.

ഇത്രയൊക്കെ പ്രശ്‌നങ്ങളുള്ള കേരളം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഒന്നാം സ്ഥാനത്താണെന്ന് ‘നീതി ആയോഗ്’ കണ്ടെത്തിയതില്‍ എന്തെങ്കിലും അനീതിയും അപാകതയുംഉണ്ടോ എന്ന് ഗവേഷണം നടത്തേണ്ടതാണ്. അല്ലെങ്കില്‍ നീതി ആയോഗിന്റെ മാനദണ്ഡങ്ങള്‍ പുനഃ പരിശോധനക്ക് വിധേയമാക്കണം. ഗുണദോഷങ്ങളുടെ വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ പഠനത്തിലൂടെ മാത്രമേ, ഒരു രാജ്യത്തിന്റെ/സംസ്ഥാനത്തിന്റെ പുരോഗതി നേടാന്‍ കഴിയുകയുള്ളൂ. ക്യാന്‍സര്‍ ബാധിച്ച ശരീരത്തെ, എത്ര പൗഡറിട്ടുമിനുക്കിയാലും രോഗം ഭേദമാകില്ല. ‘പരസ്യങ്ങളുടെ തള്ളലും’ രഹസ്യഅജണ്ടകള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളലുകളും കേരളത്തിലെ പ്രശ്‌നങ്ങളെ പ്രതിസന്ധികളാക്കുന്നു. ഈ സാമൂഹ്യ രോഗങ്ങള്‍ക്ക് ശരിയായ ചികിത്സ, ഗവേഷണ പഠനങ്ങളിലൂടെ നിര്‍ദ്ദേശിക്കേണ്ട സര്‍വകലാശാലകള്‍, എങ്ങനെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കുമ്പോള്‍, ‘കേരളാ മോഡലിന്റെ’ ഒരു നേര്‍ക്കാഴ്ച ലഭിക്കും. ഇപ്പോള്‍ കൊറോണയെ ‘വിജയകര’മായി നേരിടുന്നതിന്റെ നേര്‍ക്കാഴ്ച പോലെ തന്നെയാണ്.
(തുടരും)

Tags: ഭാരതീയ ഗവേഷണത്തിന്റെ രീതിശാസ്ത്രങ്ങൾ
Share9TweetSendShare

Related Posts

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ജില്ലാവിഭജനം മത വിഭജനത്തിനോ?

ജില്ലാവിഭജനം മത വിഭജനത്തിനോ?

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

ബാളാസാഹേബ് ദേവറസ് : സാമാജിക സമരസതയുടെ ഉപാസകന്‍

ബാളാസാഹേബ് ദേവറസ് : സാമാജിക സമരസതയുടെ ഉപാസകന്‍

Shopping Cart

Latest

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies