Monday, July 6, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ബാളാസാഹേബ് ദേവറസ് : സാമാജിക സമരസതയുടെ ഉപാസകന്‍

വി.എന്‍. ദിലീപ് കുമാർവി.എന്‍. ദിലീപ് കുമാർ
26 June 2026

പലതുള്ളി ജലകണത്തില്‍ നിന്ന് മഹാപ്രവാഹങ്ങള്‍ ഉണ്ടാകുന്നതുപോലെ ഏതാനും ചിലരുമായി ആരംഭിച്ച് മഹാപ്രസ്ഥാനമായി മാറിയ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദ്യകാലം മുതലുള്ള കാര്യകര്‍ത്താവ് എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് ബാളാസാഹേബ് ദേവറസ്. സമാജത്തിന്റെയും രാഷ്ട്രത്തിന്റെയും നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളില്‍ എല്ലാം തന്നെ അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു. തന്റെ ശരീരമനോബുദ്ധികളെ രാഷ്ട്രഹിതത്തിനായി അര്‍പ്പണം ചെയ്തു. സംഘത്തിന്റെ മൂന്നാമത്തെ സര്‍സംഘചാലക് ആയ ദേവറസ്ജി 1973 മുതല്‍ 21 വര്‍ഷം സംഘപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അദ്ദേഹം നാഗപ്പൂരിലുള്ള ഒരു സാധാരണ കുടുംബത്തില്‍ 1915 ഡിസംബര്‍ 11ന് ജനിച്ചു. ബാല്യകാലത്തില്‍ ശാഖയില്‍ പോകാന്‍ ഭാഗ്യം സിദ്ധിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം.

Google NewsAdd Kesari Weekly as a preferred source on Google

സംഘകാര്യം ജീവിതവ്രതമായി മാറുന്നു
1935 ല്‍ ബിഎ പൂര്‍ത്തിയാക്കിയതിനുശേഷം 1939ല്‍ എല്‍എല്‍ബിയും പാസ്സായി. ഈ കാലഘട്ടത്തിന് മുമ്പ് തന്നെ അദ്ദേഹം രാഷ്ട്രകാര്യത്തിനായി ജീവിതാന്ത്യം വരെ അവിവാഹിതനാവാന്‍ തീരുമാനിക്കുകയും അതിന്റെ തുടര്‍ച്ച എന്നവണ്ണം സംഘ പ്രചാരകനാവുകയും കല്‍ക്കട്ടയിലേക്ക് നിയോഗിക്കപ്പെടുകയും ചെയ്തു.

ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ ദേഹവിയോഗത്തിന്റെ സന്ദര്‍ഭത്തില്‍ അദ്ദേഹം നാഗപ്പൂരിലേക്ക് തിരികെ മടങ്ങുകയുണ്ടായി. സംഘപ്രവര്‍ത്തനത്തിന്റെ ആരംഭ കാലം മുതല്‍ തന്നെ കാര്യകര്‍ത്താവ് ആയതുകൊണ്ട് സംഘകാര്യത്തിന്റെ വികാസത്തിലും സംഘകാര്യ പദ്ധതിയിലും സംഘവുമായി ബന്ധപ്പെട്ട മറ്റു കാര്യപരിപാടികളിലും നേതൃത്വപരമായ പങ്ക് അദ്ദേഹം നിര്‍വഹിച്ചു.

ADVERTISEMENT

സംഘത്തിന് നേരെയുണ്ടായ ആദ്യ നിരോധനത്തിന് എതിരായ പോരാട്ടങ്ങള്‍, അതുപോലെ ഭരണകൂടവുമായി നടത്തിയ സംഭാഷണങ്ങള്‍ എന്നിവയില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. 1965 മുതല്‍ സര്‍കാര്യവാഹ് ചുമതല നിര്‍വഹിച്ച ശേഷം 1973ല്‍ ഗുരുജിയുടെ ദേഹവിയോഗത്തിനുശേഷം സര്‍സംഘചാലക് ചുമതല ഏറ്റെടുത്തു. 1994 കാലഘട്ടത്തില്‍ ശാരീരിക അവശതകള്‍ കാരണം സ്വമേധയാ സര്‍സംഘചാലക് ചുമതല അദ്ദേഹം ഒഴിഞ്ഞു. രണ്ടുനിരോധനങ്ങടക്കം നിരവധി പ്രതിബന്ധങ്ങളെ സാമര്‍ത്ഥ്യത്തോടെ അഭിമുഖീകരിച്ച അനുഭവ സമ്പത്തും അദ്ദേഹത്തിന് ഉണ്ടായി.
1981 കാലഘട്ടത്തില്‍ തമിഴ്‌നാട്ടില്‍ മീനാക്ഷിപുരത്ത് നടന്ന ഇസ്ലാം മതത്തിലേക്ക് ഉള്ള ഹിന്ദുക്കളുടെ കൂട്ട മതംമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ ദേവറസ്ജിയുടെ പ്രേരണയിലും മാര്‍ഗ്ഗദര്‍ശനത്തിലും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ ഭാരതത്തിലും ഏകാത്മതാ യാത്ര സംഘടിപ്പിക്കപ്പെട്ടു. അതുപോലെ തന്നെ ശ്രീരാമജന്മഭൂമി (ജന്മ സ്ഥാനം) വിമോചനത്തിനായുള്ള സമരമുഖങ്ങള്‍ തുറക്കുവാനും പരിശ്രമങ്ങള്‍ നടത്തുവാനും ബാളാ സാഹേബ് ദേവസ്ജി പ്രേരണ നല്‍കി.

തൊട്ടുകൂടായ്മക്കെതിരെ
ദേവറസ്ജി പറഞ്ഞു, ഹിന്ദു സമൂഹത്തിലെ തൊട്ടുകൂടായ്മ എന്നത് വിഷമമേറിയതും ദൗര്‍ഭാഗ്യകരവുമായ ഒന്നാണ് എന്ന്. അദ്ദേഹം തൊട്ടുകൂടായ്മ ക്കെതിരെ ശബ്ദമുയര്‍ത്തി. ”അയിത്തം പാപം അല്ലെങ്കില്‍ ലോകത്ത് മറ്റൊന്നും പാപമല്ല” എന്ന ആഹ്വാനം ഹിന്ദു സമാജം ഏറ്റെടുത്തു. ഹിന്ദു സമാജത്തിലെ ഏത് വര്‍ഗ്ഗത്തില്‍ പെട്ടവരായാലും അവരോട് അന്യായമായും മനുഷ്യത്വരഹിതമായും പെരുമാറുക, അപമാനിക്കുക, തേജോവധം ചെയ്യുക എന്നിവ ഒരുതരത്തിലും അംഗീകാരിക്കാനാവാത്തതാണ്. ജാതിവ്യവസ്ഥയുടെയും അസ്പൃശ്യതയുടെയും ഉന്മൂലനത്തിനായി ലോകം ചിന്തിക്കുകയും അംഗീകരിക്കുകയും വേണം. സംഘര്‍ഷമല്ലാത്ത മാര്‍ഗ്ഗത്തിലൂടെ വേണം എന്നും അദ്ദേഹം പറഞ്ഞു. ചിന്തയല്ല മറിച്ച് സഹവര്‍ത്തിത്വമാണ് സാമൂഹ്യ ജീവിതത്തിലെ പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായിട്ടുള്ളത്. ഇങ്ങനെയുള്ള പ്രയത്‌നത്തില്‍ ആരോഗ്യപൂര്‍ണമായ ഭാഷാപ്രയോഗവും ആചരണങ്ങളും ആവശ്യമാണ്. സമാജത്തിലെ ദോഷങ്ങളെ കുറിച്ചുള്ള ബോധവും അതിലുള്ള വേദനയും ഇടപെടലുകളും ആവശ്യമാണ്. നമ്മള്‍ ഓരോരുത്തരും ഈ സമാജത്തിന്റെ അംഗങ്ങളാണ് എന്ന ഭാവനയുടെ ആധാരത്തില്‍ സമാജത്തില്‍ സമരസതയുടെ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. സമാജത്തിലെ പിന്നില്‍ നില്‍ക്കുന്ന സഹോദരങ്ങള്‍ ആരുടെയും ദയയല്ല അംഗീകാരമാണ് ആഗ്രഹിക്കുന്നത് എന്ന് അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു.

ഡോക്ടര്‍ജിയുടെ ജന്മശതാബ്ദി (1988-1989) കാലഘട്ടത്തില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. ഇതിലൂടെ സംഘ കാര്യത്തില്‍ സേവനം എന്ന പുതിയ പന്ഥാവ് കൂടെ തുറക്കപ്പെട്ടു. ദേവറസ്ജിയുടെ നേതൃത്വത്തില്‍ സമാജത്തിന്റെയും മറ്റു അനുബന്ധ സംഘടനകളുടെയും വളര്‍ച്ച കാരണം ഹിന്ദുത്വത്തിന്റെ പ്രഭാവം ദേശം മുഴുവന്‍ ജ്വലിച്ചു നില്‍ക്കുന്നതായി കാണാം.

ദീര്‍ഘകാലം പ്രമേഹ രോഗംബാധിച്ച് ക്ഷീണിതാവസ്ഥയില്‍ ആയതിനാല്‍ അദ്ദേഹം 1994ല്‍ രഞ്ജു ഭയ്യാജിയെ സര്‍സംഘചാലക് ചുമതലയില്‍ നിയോഗിച്ചുകൊണ്ട് ശ്രേഷ്ഠമായ ഒരു കീഴ്‌വഴക്കം സൃഷ്ടിച്ചു. 1996 ജൂണ്‍ 17ന് പൂനെയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ദേവറസ്ജിയുടെ ദേഹവിയോഗമുണ്ടായി. അദ്ദേഹത്തിന്റെ മുന്‍കൂട്ടിയുള്ള ആവശ്യ പ്രകാരം അന്തിമ സംസ്‌കാരം സാധാരണ വ്യക്തികളുടെ സംസ്‌കാര ചടങ്ങുകള്‍ പോലെ നാഗപ്പൂരിലെ സാമൂഹ ശ്മശാനത്തില്‍ (ഗംഗാഭായ് ഘാട്ടില്‍) നടക്കുക ഉണ്ടായി. ജീവിതത്തിന്റെ അവസാന സമയത്തും രാഷ്ട്രത്തെക്കുറിച്ചുള്ള ചിന്തകള്‍ മാത്രമായിരുന്നു അദ്ദേഹത്തില്‍ നിറഞ്ഞിരുന്നത്.

 

Tags: ദേവറസ്ജി
ShareTweetSendShare

Related Posts

ബംഗാളിന്റെ ചരിത്രപരമായ പരിവര്‍ത്തനം

ബംഗാളിന്റെ ചരിത്രപരമായ പരിവര്‍ത്തനം

ആശയസംവാദങ്ങളെ അടിച്ചമർത്തുമ്പോൾ

ആശയസംവാദങ്ങളെ അടിച്ചമർത്തുമ്പോൾ

സ്മൃതിപൂജ

സ്മൃതിപൂജ

യൂറോപ്യന്‍ നയതന്ത്രത്തിലെ പുതുനാമ്പുകള്‍

യൂറോപ്യന്‍ നയതന്ത്രത്തിലെ പുതുനാമ്പുകള്‍

കാലം മായ്ക്കാത്ത കാളരാത്രി

കാലം മായ്ക്കാത്ത കാളരാത്രി

‘തൈലപ പുരാണം അഥവാ പാറ്റ ചരിതം’

‘തൈലപ പുരാണം അഥവാ പാറ്റ ചരിതം’

Shopping Cart

Latest

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കോണ്‍ഗ്രസ് സർക്കാർ പിന്തുടരുന്നത് ഇടതുസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍: മോഹിനി മോഹന്‍ മിശ്ര

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തണം: ബാലഗോകുലം

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

സ്വയംസേവകനാവുക എന്നത് ആജീവനാന്തം തുടരുന്ന പരിശീലനം: ഡോ. മോഹന്‍ ഭാഗവത്

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

കേരളം ആഗോളജിഹാദിന്റെ ആയുധപ്പുരയോ…?

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

പിന്തിരിപ്പന്‍ കമ്മ്യൂണിസം ഔട്ട്; ന്യൂജന്‍ ക്രോക്കോച്ചിസം ഇന്‍!

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സിന്ധി ജനത അഭയാർത്ഥികളല്ല; നിരാശയിൽ നിന്ന് വിജയത്തിലേക്ക് കുതിച്ചവർ: ഡോ. മോഹൻ ഭാഗവത്

സൈന്യത്തിനും സര്‍ക്കാരിനും ഒപ്പം: ആര്‍എസ്എസ്

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക് ബെളഗാവിയിൽ

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

ഐടിഐകളെ ആധുനികവത്കരിക്കുകയും ശക്തിപ്പെടുത്തുകയും വേണം: സുനില്‍ ആംബേക്കര്‍

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

അദ്ധ്യാപകരോട് സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നത് അനീതി: എന്‍ടിയു

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

കേരളത്തിലെ ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണം: ഹിന്ദു നേതൃയോഗം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies