Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

അക്ഷരമാലയും അക്ഷര പിശാചും

എ.ശ്രീവത്സൻഎ.ശ്രീവത്സൻ
17 December 2021

പ്രമുഖ മലയാളപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചയാളാണ് എന്റെ അയല്‍വാസിയും സുഹൃത്തുമായ കേശുവേട്ടന്‍ എന്ന കേശവദാസ്. സമയം കിട്ടുമ്പോള്‍ അദ്ദേഹത്തെ ഒന്ന് ചെന്ന് കാണുക, കുശലം പറയുക എന്നത് എന്റെ ഒരു പതിവാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഈയിടെ ചെന്ന പാടെ ഞാന്‍ ചോദിച്ചു ‘ഈ മലയാള അക്ഷരമാലയില്‍ എത്ര അക്ഷരങ്ങളുണ്ട് കേശുവേട്ടാ?’

‘അമ്പത്തൊന്നല്ലേ ? അതോ അമ്പത്തിയാറോ ? 56? ‘

ADVERTISEMENT

‘ഒരൊറപ്പില്ലായ്മ ണ്ട് അല്ലേ ?’

മൂപ്പര്‍ ചിരിച്ചിട്ട് പറഞ്ഞു..

‘അതെ…. ഇന്ത്യയിലെ സംസ്ഥാനങ്ങളെപ്പോലെ..’

ഞങ്ങള്‍ രണ്ടാളും ചിരിച്ചു.

‘അത് ശരിയാ.. പക്ഷേ..

ഈ ഉറപ്പില്ലായ്മ കന്നടക്കാരനും തമിഴനും ഒന്നുമില്ല ട്ടോ’.

‘ഏത് കന്നടക്കാരനും പറയും ആദ്യം 52 ഉണ്ടായിരുന്നു. ഇപ്പോള്‍ 49 എന്ന്. 3 അക്ഷരം ഉപയോഗശൂന്യമായിപ്പോയി എന്ന്.’
കേശുവേട്ടന്‍ ഉത്സാഹവാനായി.

‘തമിഴ് ഭാഷയ്ക്ക് 30 അക്ഷരങ്ങള്‍ വളരെ കുറവല്ലേ.. അതുകൊണ്ട് അവര്‍ക്കും നല്ല ഉറപ്പായി പറയാം’

‘കുറവോ ? തമിഴനോട് ഒന്ന് ചോദിച്ചു നോക്കണം. നമ്മള്‍ ഞെട്ടിപ്പോവും. 247 അക്ഷരങ്ങളാണത്രെ അവരുടെ അക്ഷരമാലയില്‍.. വ്യഞ്ജനങ്ങളുടെ കൂടെ സ്വരങ്ങള്‍ കൂടുന്നതു മുഴുവന്‍ അവര്‍ കൂട്ടും.. ഉദാ.. കാ കേ കീ ഇതൊക്കെ ഓരോ അക്ഷരമായി കൂട്ടും. അങ്ങനെ മൊത്തം 247.

മലയാളത്തിലേയും തെലുങ്കിലേയും അക്ഷരവൈപുല്യം കണ്ടുണ്ടായ അപകര്‍ഷതാബോധമായിരിക്കാം ഇങ്ങനെ അധികരിച്ച് കാണിക്കാന്‍ അവരെ പ്രേരിപ്പിച്ചത്.

മലയാളത്തില്‍ അങ്ങനെ നോക്കിയാല്‍ എത്ര അക്ഷരമാ കൂട്ടക്ഷരമടക്കം. 540 ലേറെ വരും.

കേശുവേട്ടന് തമിഴ് അറിയാമെങ്കിലും ഇക്കാര്യം അറിയില്ല എന്ന് തോന്നി.

‘അവര്‍ക്ക് സ്വരങ്ങള്‍’ ഉയിര്‍ എഴുത്ത്’ ആണ് വ്യഞ്ജനങ്ങള്‍ ‘മെയ് എഴുത്തും’. ഉയിര്‍-മെയ് എഴുത്തും കൂടി കൂട്ടിയാല്‍ അത്രയൊക്ക വരുമായിരിക്കും’
ഞാന്‍ അതില്‍ എന്റെ അറിവും കൂടി ചേര്‍ത്തു.

‘ശരിയാ.. തെലുങ്കര്‍ക്ക് സ്വരങ്ങള്‍ ‘അച്ചുലു’ ആണ് വ്യഞ്ജനങ്ങള്‍ ‘ഹല്ലുലു’ വും. എന്നിട്ടും ഏതാണ്ട് മലയാളം പോലെ കഷ്ടി അമ്പത്തിരണ്ടേ ഉള്ളൂ.. ‘
ഹ..ഹ..ഹ..

ആ ലുല്ലുലുവില്‍ തട്ടി വീണ് രണ്ടാളും ഒന്നിച്ചു ചിരിച്ചു.

‘എങ്കിലും..

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍

മര്‍ത്ത്യന്ന് പെറ്റമ്മ തന്‍ ഭാഷ താന്‍’

അല്ലേ ?..’

‘അതെ അതെ

മലയാളം ശ്രേഷ്ഠഭാഷയായി അംഗീകരിച്ചിട്ടെന്തായി?’

‘ചുരുളിയായി’ എന്ന് പറയണമെന്നാണ് എനിക്ക് തോന്നിയത്. പക്ഷെ.. വിഷയം മാറേണ്ടെന്ന് കരുതി ഞാന്‍ പറഞ്ഞു.

‘എന്നിട്ടെന്താ..ഒറ്റൊരുത്തനും അക്ഷരം വശല്ല്യാണ്ടായി. കലശലായ അക്ഷരപ്പിശാച് ബാധ. സോഷ്യല്‍ മീഡിയ മുഴുവന്‍ പിശാചിന്റെ വിളയാട്ടം. സര്‍വ്വത്ര വൈകല്യം.’

പൊതുവേ നിര്‍മ്മമനും സാത്വികനുമായ കേശുവേട്ടന്‍ ലേശം ക്ഷുഭിതാനായെന്ന് തോന്നി.

‘ശരിയാ..ഈയിടെ വായിച്ചു..’കഴിഞ്ഞ പന്ത്രണ്ട് കൊല്ലമായിത്രെ പാഠപുസ്തകത്തില്‍ നിന്ന് അക്ഷരമാലാ പഠനം എടുത്ത് കളഞ്ഞിട്ട് .. ആരുടെ പണിയാ അതൊക്കെ?’

കേരളം ഭരിച്ച കള്ള കുംഭാണ്ഡവന്മാരുടെ എന്ന് പറയാനാണ് തോന്നിയത്.. പക്ഷേ..പറഞ്ഞില്ല. വീരേന്ദ്രകുമാറിനെപറ്റി ഇപ്പോഴും നല്ല അഭിപ്രായമുള്ള കേശുവേട്ടനോട് അങ്ങനെയങ്ങ് പറയാന്‍ പറ്റില്ലല്ലോ..

‘മാതൃഭാഷാ ഭരണഭാഷ..മലയാളത്തനിമ തുടങ്ങിയ ബഡായിയെയൊക്കെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ ‘മീശ’ത്തണലില്‍ ശൂ ആയിപ്പോവും…കേശുവേട്ടാ.. പച്ചത്തെറിയ്ക്കും ലൈംഗിക വൈകൃതത്തിനും അംഗീകാരം.

നവോത്ഥാനത്തിന് സ്വാഗതമോതാന്‍ യോനീകവാടം.

ഭാഷയെ നശിപ്പിക്കുന്നതില്‍ കേരളം ഒന്നാം സ്ഥാനത്താ..

അക്കണക്കില്‍ ധാത്രിമാര്‍ അല്ലേ ഭേദം?’

പറഞ്ഞത് കുറച്ച് ഓവര്‍ ആയോ..ഞാന്‍ ആ മുഖത്തേയ്‌ക്കൊന്ന് പാളി നോക്കി.

ഇല്ല ഞാന്‍ പറഞ്ഞതിനെ ശരിവെച്ചു കൊണ്ട് മൂപ്പര്‍ പറഞ്ഞു. സത്യം..

മുണ്ടശ്ശേരി മാഷ് ഇരുന്ന കസേരയില്‍ ഇപ്പൊ ഇരിക്കുന്നതാരാ ? ‘മുണ്ടു മടക്കിക്കുത്തി ആഭാസപ്രകടനം നടത്തിയ ആള്‍’ ചോദ്യത്തിനുത്തരം പെട്ടെന്നായിരുന്നു കേശുവേട്ടന് അത് ക്ഷ പിടിച്ചു. കൂട്ടത്തില്‍ ഇത്രയൂം കൂടി കൂട്ടി.

‘മുണ്ടശ്ശേരി മാഷ് ഇപ്പൊ ണ്ടായിരുന്നെങ്കില്‍ അസംബ്ലിയില്‍ മുണ്ട് മടക്കിക്കുത്തി കാല് കാണിച്ച, ശരിക്ക് ‘മുണ്ടാന്‍’ വയ്യാത്ത ആ ആളെ മുണ്ടന്‍ വടികൊണ്ട് അടിച്ചോടിക്കുമായിരുന്നു..’
എന്റ ‘മുണ്ട’പ്രാസം കൊണ്ടു.

ഷെല്ലിയും കീറ്റ്‌സും ഷേക്‌സ്പിയറും പതിവായി ക്വോട്ട് ചെയ്യുന്ന കേശുവേട്ടന്‍ പതുക്കെ ആംഗലത്തില്‍ പറഞ്ഞു..

‘പെര്‍ഹാപ്‌സ്.. ഹി ഡിസേര്‍വ്‌സ് ഇറ്റ്.’

‘സര്‍വ്വത്ര അപചയം’

പഴയ പത്രാധിപരുടെ നിരാശ, രോദനം..

‘പത്രമാധ്യമങ്ങളിലും പിശാച് ബാധ കലശലാണല്ലോ’

‘ശരിയാണ് വക്രീകരണവും കൂടും.’

‘കേശുവേട്ടാ ചിലരുടെ വാര്‍ത്താ വായന’ലേ ഹൊറിബ്ള്‍’ ആണ്. ശ്രദ്ധിച്ചിട്ടുണ്ടോ.. ഇപ്പൊ ‘ക്ക’ കടി കൂടുന്നുണ്ട്. കണ്ണൂര്‍ക്കാര്ക്ക് മാത്രമല്ല തിരോന്തരം വരെ ‘ക്ക്’ കടിയുണ്ട്. ഇകാരം കഴിഞ്ഞുവരുന്ന ‘ക്ക’ യ്ക്ക് ‘യ്’ വേണം ന്ന് ആരോടാ പറയാ..? ‘എനക്ക് അറിയില്ലാ’.. ഇരിക്കൂ എന്നത് ഇരിയ്ക്കൂ..എന്ന് വായിക്കാന്‍ ഇരിക്യൂ എന്നെഴുതേണ്ടിവരില്ലേ?

‘ചില സമുദായക്കാരെ പിശാച് വല്ലാതെ പിടി കൂടുന്നുണ്ടല്ലോ അതെന്താ അങ്ങനെ?’

അതില്‍ കേശുവേട്ടന് ശുഭാപ്തി വിശ്വാസമുണ്ട്.

‘ ഇപ്പോ കുറെ കുറഞ്ഞിട്ടുണ്ട്.പുതിയ എഴുത്തുകാരും എഴുത്തുകാരികളും ഉണ്ട്. നവസാക്ഷരരല്ലേ..സമയമെടുക്കും.’

‘എന്നാലും കേശുവേട്ടന്‍ എ.പി.അബ്ദുള്ളക്കുട്ടി, അലി അക്ബര്‍, സുരേന്ദ്രന്‍, ശശികലടീച്ചര്‍ എന്നിവരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ള കമന്റുകള്‍ ഒന്ന് വായിച്ചു നോക്കേണ്ടതാണ്.’
‘ശരിയാ.. ആരോ പറഞ്ഞു. തെറി പറയുമ്പോള്‍ തെറ്റു കൂടാതെ തെറി പറയണം എന്ന്.. ‘

ഞാന്‍ ചില ഉസ്താദുമാര്‍ക്ക് ഇങ്ങനെ മറുപടി കൊടുക്കാറുണ്ട്.

‘സംഘിയെ തെറി പറയുമ്പോള്‍ മേഘത്തിലെ ‘ഘ’ ഉപയോഗിക്കുക. ചിലങ്കയിലെ ‘ങ്ക’ യൊ, ഗംഗയിലെ ‘ ഗ’ യോ, സംഖ്യയിലെ ‘ഖ’ യോ ഉപയോഗിച്ച് ഹലാല്‍ ആക്കാതിരിക്കുക എന്ന്.
ഉച്ചാരണപ്പിശകും അച്ചടിപ്പിശാചാവാറുണ്ട്. ‘സാദാരണ’ പലരും അവര്‍ ‘വിജാരിച്ച’ പോലെ എഴുതുമ്പോള്‍.’

എന്നാല്‍ ഞാന്‍ ഇറങ്ങട്ടെ.. എന്റെ പുസ്തകം വായിച്ചുവോ?

‘ഇല്ല ..തുടങ്ങിയിട്ടില്ല.. ‘എരിഞ്ഞടങ്ങാത്ത കനലുകള്‍’ പഴയ ചരിത്രമല്ലേ..വായിക്കും.

സ്വന്തം ചരിത്രം, ഉത്ഭവം, സംസ്‌കാരം എന്നിവ അറിയാത്തവര്‍ വേരില്ലാത്ത മരങ്ങളെപ്പോലെയാണത്രെ…എപ്പൊ വേണമെങ്കിലും നശിക്കാം. ശരിയാണ്..

ഒരു ഇംഗ്ലീഷ് ചൊല്ലിന്റെ ചുവടൊപ്പിച്ച് ..

അറിയുന്നിതത്രയെന്നും
അറിയാത്തതെത്രയെന്നും
അറിയുന്നതത്രെ അറിവ്.. !

എന്ന് ചൊല്ലി ഗേറ്റടച്ച് ഞാനിങ്ങു പോന്നു.

Tags: തുറന്നിട്ട ജാലകം
Share10TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies