Sunday, June 15, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം നേർപക്ഷം

ഈ വംശഹത്യ പാഠമാകുമോ?

ജി.കെ. സുരേഷ് ബാബു

Print Edition: 29 October 2021

ഭാരതത്തിലെ ഹിന്ദുസമൂഹം നേരിടാന്‍ പോകുന്ന ഗുരുതരമായ പ്രതിസന്ധിയുടെ സൂചനകളാണ് ഇന്ന് ബംഗാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ജമ്മു കാശ്മീരില്‍ നിന്നും ഉയരുന്നത്. ജമ്മുകാശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റി ഭീകരതയ്ക്ക് അറുതിവരുത്താനായിരുന്നു മോദി സര്‍ക്കാരിന്റെ ശ്രമം. ജമ്മുകാശ്മീരിലെ തനതു ജനവിഭാഗമായ കാശ്മീരി പണ്ഡിറ്റുകളെ എങ്ങനെയാണ് പിറന്നമണ്ണില്‍ അഭയാര്‍ത്ഥികളാക്കി മാറ്റിയതെന്ന് എല്ലാവര്‍ക്കുമറിയാം. ഐ എസ്‌ഐയുടെയും പാക് സൈന്യത്തിന്റെയും സഹായത്തോടെ ഹിന്ദുക്കള്‍ക്കെതിരെ, ടിപ്പുവിനെയും ഹൈദറിനെയും പോലെ പടയോട്ടം നടത്തിയ മാപ്പിളകലാപ കാലത്തെ പോലെ, വംശഹത്യ നടത്തുകയാണ് മുസ്ലിം ഭീകരര്‍. നൂറുകണക്കിന് ഹിന്ദു വീടുകള്‍ അക്രമിക്കപ്പെട്ടു, വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ത്തു, ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അവമതിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും വിഗ്രഹങ്ങള്‍ തകര്‍ക്കുകയും അവരുടെ സ്വത്തുക്കള്‍ കവര്‍ച്ച ചെയ്യുകയും ചെയ്തു. സ്ത്രീകള്‍ മാനഭംഗത്തിനിരയായി. ന്യൂനപക്ഷമായ പണ്ഡിറ്റുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറി. സ്വന്തമായി തോട്ടങ്ങളും വലിയ സ്ഥാപനങ്ങളും ബംഗ്ലാവുകളും ഉണ്ടായിരുന്നവര്‍ ഒരു പ്രഭാതത്തില്‍ ഒന്നുമില്ലാത്തവരും അനാഥരുമായി മാറി. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് മാത്രം ഉപയോഗപ്പെടുത്തി, റേഷന്‍ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യത്തിലേക്ക് അവര്‍ തകര്‍ന്നടിഞ്ഞു.

ഇത്തവണ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷമാണ് കാശ്മീരിന്റെ കാര്യത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ ഉണ്ടായത്. കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി അനുവദിച്ചിരുന്ന 370-ാം വകുപ്പ് റദ്ദാക്കി. ഭാരതത്തിന്റെ അവിഭാജ്യഘടകമായ കാശ്മീരിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ എത്തിയത് പാകിസ്ഥാന്‍ പ്രധാനമന്ത്രി അടക്കമുള്ളവരായിരുന്നു. കോണ്‍ഗ്രസ്സും ഒപ്പം ചേര്‍ന്നു. കാശ്മീരിലെ കാര്യത്തില്‍, ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആശ്രിതവാത്സല്യവും വഴിപിഴച്ച പോക്കുകളുമാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. ഷേയ്ഖ് അബ്ദുള്ള പലപ്പോഴും നെഹ്‌റുവിന് ഒരു ദൗര്‍ബല്യമായി മാറി. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ പിന്‍വലിക്കണമെന്ന് തീരുമാനിച്ചിരുന്ന 370-ാം വകുപ്പ് ഇത്രയേറെ വൈകിച്ചു എന്ന കാര്യത്തിന് തൃപ്തികരമായ മറുപടി പറയാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനും കഴിയുന്നില്ല. സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരി മുതല്‍ ഇന്നുവരെ എന്തുകൊണ്ട് കാശ്മീരില്‍ ഹിന്ദുക്കള്‍ വേട്ടയാടപ്പെട്ടു എന്നതിന് മറുപടി പറയാനുള്ള ഉത്തരവാദിത്വം കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ കക്ഷിക്കുണ്ട്. കോണ്‍ഗ്രസിന്റെ നയങ്ങളാണ് കാശ്മീരിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്.

ഷേയ്ഖ് അബ്ദുള്ളയും ഫറൂഖ് അബ്ദുള്ളയും മകന്‍ ഒമറും രാജാക്കന്മാരെ പോലെ പരമ്പരാഗതമായി കാശ്മീരില്‍ അധികാരം കൈയാളുന്നത് നമ്മള്‍ കണ്ടു. കാശ്മീരില്‍ പാവപ്പെട്ട ഹിന്ദുക്കളുടെ ജീവിതത്തില്‍ ഭാവാത്മകമായി എന്തെങ്കിലും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. കാശ്മീരില്‍ അധികാരം കൈയാളി കോടികളുടെ സ്വത്ത് കൈയടക്കിയത് എങ്ങനെയാണെന്ന് അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. കാശ്മീരിന്റെ കാര്യത്തില്‍ ഭാരതം ഏറ്റവും അവസാനത്തെ പടിയിലാണ് ഇന്ന് എത്തിനില്‍ക്കുന്നത്. ഇത്തവണ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ശാശ്വതമായ ഒരു പരിഹാരമെന്നത് സാധ്യമാണെന്ന് തോന്നുന്നില്ല. ഇത്രയും ശക്തനായ, അഴിമതിരഹിതനായ, നീതിമാനായ ഒരു ഭരണാധികാരിയുള്ളപ്പോള്‍ ചെയ്യാന്‍ കഴിയാത്തത് മറ്റേതെങ്കിലും ഭരണാധികാരിക്ക് ചെയ്യാന്‍ കഴിയുമെന്നു തോന്നുന്നില്ല. അതുകൊണ്ട് തന്നെയാണ് നരേന്ദ്രമോദിയെ ഭാരതത്തെ സ്‌നേഹിക്കുന്ന, രാഷ്ട്രീയം കൊണ്ട് അന്ധരാകാത്ത, യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ ദൈവദൂതനെ പോലെ കാണുന്നത്. കാശ്മീരിലേക്ക് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് മടക്കി കൊണ്ടുവന്ന ഹിന്ദു പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുക മാത്രമല്ല ചെയ്തത്. അവരുടെ നഷ്ടപ്പെടുകയും കവര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഭൂമിയും വീടും ജീവനോപാധികളും തിരിച്ചെടുത്ത് കൊടുക്കാനുള്ള പ്രക്രിയയും അനുസ്യൂതം തുടരുന്നു. ഒരുപക്ഷേ, പാകിസ്ഥാനിലെ ഇസ്ലാമിക ഭീകരരെയും തീവ്രവാദികളെയും ഇന്ത്യാ വിരുദ്ധരെയുമൊക്കെ പ്രകോപിപ്പിച്ചത് ഇതു തന്നെയായിരിക്കാം.

പാക് സൈനികരുടെയും ഐ എസ് ഐ അടക്കമുള്ള ചാരസംഘടനകളുടെയും ഒക്കെ പിന്‍ബലത്തില്‍ കാശ്മീരില്‍ കൂട്ട ആക്രമണത്തിനും ഇപ്പോള്‍ ശ്രമം നടക്കുന്നുണ്ട്. ജമ്മുകാശ്മീരിലേക്ക് മടങ്ങിവന്ന ഹിന്ദുക്കളെ വീണ്ടും ഭയപ്പെടുത്തി ഓടിക്കാനുള്ള മതമൗലികവാദികളുടെ ശ്രമമാണ് അരങ്ങേറുന്നത്. എവിടെയൊക്കെ ഹിന്ദു ന്യൂനപക്ഷമാകുന്നു, അവിടെയൊക്കെ മതഭീകരവാദവും വംശഹത്യയും ശക്തമാകുന്നു എന്നത് ഭാരതത്തിലെ ഹിന്ദുസമൂഹവും കപട മതേതര രാഷ്ട്രീയകക്ഷികളെ പിന്തുണയ്ക്കുന്നവരും ആലോചിക്കേണ്ടതാണ്. കാശ്മീരില്‍ മുസ്ലിങ്ങള്‍ മാത്രം മതിയെന്ന നിലപാട് ഒരുവിഭാഗം മുസ്ലിങ്ങളും ജിഹാദികളും ചേര്‍ന്നെടുക്കുമ്പോള്‍ ഇന്ത്യയുടെ മറ്റെല്ലാ ഭാഗത്തും അതേപോലെ ഭൂരിപക്ഷമായ മറ്റു മതസ്ഥര്‍ മാത്രം മതിയെന്ന് തീരുമാനിച്ചാല്‍ എന്താകും അവസ്ഥ എന്ന കാര്യം ആലോചിക്കണം. കേരളത്തില്‍, കോവളം, മട്ടാഞ്ചേരി, മൂന്നാര്‍ തുടങ്ങി പലസ്ഥലങ്ങളിലും കാശ്മീരി മുസ്ലിങ്ങള്‍ കച്ചവടം നടത്തുന്നുണ്ട്. മതത്തിന്റെ ഭൂരിപക്ഷം അല്ലെങ്കില്‍ മതപരമായ വിശ്വാസം കണക്കിലെടുത്താണ് അവര്‍ ഇന്ത്യയിലെല്ലായിടത്തും വ്യാപാരം നടത്തുന്നതെങ്കില്‍ കേരളത്തില്‍ എങ്ങനെ അവര്‍ക്ക് വ്യാപാരം നടത്താനാകും? കാശ്മീരിലെ ഹിന്ദുക്കള്‍ക്കെതിരെ ജിഹാദികള്‍ നടത്തുന്ന അക്രമത്തിനിടെ ഇവരൊക്കെ സമാധാനപരമായി വ്യാപാരം നടത്തി ജീവിക്കുന്നത് ഭാരതത്തിലെ ഹിന്ദു സമൂഹത്തിന്റെ സഹിഷ്ണുത കൊണ്ടാണ്. ഇനിയെങ്കിലും അത് ജിഹാദികളും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയും തിരിച്ചറിയണം. എല്ലാ മതങ്ങളെയും സ്വന്തം മതം പോലെ സ്വീകരിച്ച് ആദരിച്ച ഹിന്ദു സമൂഹത്തിന് മറ്റു മതത്തില്‍പ്പെട്ടവര്‍ ഭൂരിപക്ഷമാകുമ്പോള്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം എങ്ങനെ ഉണ്ടാകുന്നു എന്ന് സമാധാനത്തിന്റെ മതം എന്ന് ഉദ്‌ഘോഷിക്കുന്ന ഇസ്ലാമിക വിശ്വാസികള്‍ ചിന്തിക്കണം.

ഇത്തവണ നവരാത്രി ആഘോഷത്തിന് ബംഗ്ലാദേശില്‍ നടന്ന ആക്രമണവും ശ്രദ്ധേയമാണ്. ബംഗ്ലാദേശ് ഇസ്ലാമിക രാഷ്ട്രമായതുകൊണ്ട് ഇനി അവിടെ നവരാത്രി പൂജ വേണ്ട എന്നാണ് ഇസ്ലാമിക ഭീകരര്‍ തീരുമാനിച്ചത്. ബംഗ്ലാദേശില്‍, നവരാത്രിക്ക് വേണ്ടി ഹിന്ദു സമൂഹം തയ്യാറാക്കിയ പന്തലുകളും വീടുകളിലെ ഒരുക്കങ്ങളും തകര്‍ക്കപ്പെട്ടു. വിഗ്രഹങ്ങള്‍ വ്യാപകമായി തച്ചുടച്ചു. സ്വന്തം വീടുകളില്‍ പോലും പൂജ നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഭാരത സര്‍ക്കാര്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി എന്നതടക്കമുള്ള സാഹചര്യങ്ങള്‍ ഉണ്ടായപ്പോഴാണ് ശക്തമായ നടപടിയെടുക്കാന്‍ ബംഗ്ലാദേശിലെ ഭരണകൂടം തയ്യാറായത്. ഭാരതം സ്വാതന്ത്ര്യം പ്രാപിക്കുമ്പോള്‍ 26 ശതമാനമുണ്ടായിരുന്ന ബംഗ്ലാദേശിലെ ഹിന്ദു സമൂഹം ഇന്ന് ഒന്‍പത് ശതമാനമായി കുറഞ്ഞതിന്റെ കാരണം പരിശോധിക്കുകയും പഠിക്കുകയും മാത്രമല്ല, വിലയിരുത്തപ്പെടുകയും ചെയ്യേണ്ടതാണ്. പാകിസ്ഥാനിലും ബംഗ്ലാദേശിലും ന്യൂനപക്ഷ മതവിഭാഗങ്ങള്‍ വേട്ടയാടപ്പെടുകയും ചൂഷണങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. ക്ഷേത്രങ്ങള്‍ വ്യാപകമായി തകര്‍ക്കപ്പെടുന്നു. സ്ത്രീകള്‍ മാനഭംഗത്തിനും ബലാത്സംഗത്തിനും ഇരയാകുന്നു. സമാധാനപരമായി ന്യൂനപക്ഷങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം ഇല്ലാതാകുന്നു.

കാശ്മീരിലും ബംഗ്ലാദേശിലും പാകിസ്ഥാനിലും നിലനില്‍ക്കുന്നത് ഒരേ സാഹചര്യമാണ്. സമാധാനത്തിന്റെ മതമെന്ന് ഉളുപ്പില്ലാതെ അഭിമാനം കൊള്ളുന്ന ജിഹാദികള്‍ ന്യൂനപക്ഷ സമുദായങ്ങളെ വേട്ടയാടുമ്പോള്‍ അവരെ നേര്‍വഴിക്ക് നയിക്കേണ്ടവര്‍ നിശ്ശബ്ദരാകുന്നു. കാഫിറിനെ കൊന്നാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറയുന്ന മതഭീകരതയും അധ്യാപകരും മുല്ലമാരും മുക്രിമാരും നിറഞ്ഞ അബദ്ധജടിലമായ സമുദായ നേതൃത്വമാണ് ഈ സ്ഥിതിഗതികള്‍ക്ക് കാരണം. സമാധാനപരമായി എല്ലാ സാഹചര്യവുമുള്ള ഈ ഭൂമിയിലെ സാധാരണക്കാരുടെ ജീവിതം കുട്ടിച്ചോറാക്കുന്നത് അവരാണ്. ഇന്ന് കേരളത്തിലേക്ക് ഇതിന്റെ അലയൊലികള്‍ കടന്നെത്തിയിരിക്കുന്നു. ഉത്തരകേരളത്തിലെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇസ്ലാമിക സമുദായത്തിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ ഇതര മതസ്ഥര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. മലപ്പുറം ജില്ലയിലെ തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങളും അന്യാധീനപ്പെട്ട ക്ഷേത്രഭൂമിയും ക്ഷേത്രസ്വത്തുക്കളും ഇതിന്റെ സൂചനയാണ്. പ്രദക്ഷിണവഴി പോലും കൈയടക്കി വയ്ക്കുകയും ക്ഷേത്രങ്ങളുടെ ഊരാളന്മാരായി മുസ്ലിങ്ങള്‍ വരികയും ചെയ്യുന്ന സാഹചര്യം എങ്ങനെയാണ് വച്ചുപൊറുപ്പിക്കാനാവുക? ക്ഷേത്രങ്ങളുടെ ഭൂമി തിരിച്ചെടുക്കാനുള്ള അതിശക്തമായ പ്രക്ഷോഭത്തിന് ഹിന്ദുസമൂഹം തയ്യാറാവേണ്ടിയിരിക്കുന്നു. ഒരു സമുദായം ഭൂരിപക്ഷമാകുമ്പോള്‍ മറ്റു സമുദായക്കാരുടെ ആരാധനാലയങ്ങളും സ്ത്രീകളുടെ മാനവും കവര്‍ന്നെടുക്കുന്ന സാഹചര്യം പരിഷ്‌കൃത സമൂഹത്തിന് നിരക്കുന്നതാണോ? ഇത് ജനാധിപത്യപരമാണോ? ഏതെങ്കിലും മതത്തിന് ഭൂഷണമാണോ? ഓരോ മതത്തിലും നിലനില്‍ക്കുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഒഴിവാക്കി പരസ്പര സ്‌നേഹത്തോടെ പരസ്പരപൂരകങ്ങളായി ജീവിക്കുന്നതല്ലേ യഥാര്‍ത്ഥ മതദര്‍ശനം? ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രമല്ല, ജൂതരും യസീദികളും പാര്‍സികളും എന്തിനേറെ ഇസ്ലാമിന്റെ സ്വന്തം സമുദായക്കാരായ അഹമ്മദീയരും ഇസ്ലാമിന്റെ മതപീഡനത്തിന് ഇരയാകുന്നു. ഇതിനൊരു അന്ത്യം വേണ്ടേ? ഇതേക്കുറിച്ച് ഇനിയെങ്കിലും ലോകം ചിന്തിക്കേേണ്ട? ഭാരതത്തിലെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയുമൊക്കെ മുന്നില്‍ ജീവിക്കുന്ന പ്രതീകങ്ങളായി കാശ്മീരി, പാകിസ്ഥാന്‍, ബംഗ്ലാദേശ് ഹിന്ദുക്കളും മറ്റു ന്യൂനപക്ഷങ്ങളും മാറുന്നു. ഇനിയെങ്കിലും നമ്മള്‍ ഇതില്‍നിന്ന് പാഠം പഠിക്കുമോ?

Share1TweetSendShare

Related Posts

വേടനും ബിന്ദുവും പിണറായിയുടെ ഇരട്ടത്താപ്പും

പാകിസ്ഥാനുവേണ്ടി പത്തി ഉയര്‍ത്തുന്നവര്‍

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

ഹൃദയഭേദകം

നിയന്ത്രണം വിടുന്ന നീതിപീഠങ്ങള്‍

വെള്ളാപ്പള്ളി പറഞ്ഞ സത്യത്തെ ഭയപ്പെടുന്നതാര്?

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

വിജയ്‌ രൂപാണി ജനക്ഷേമത്തിൽ പ്രതിജ്ഞാബദ്ധനായിരുന്ന നേതാവ്: രാഷ്ട്രപതി മുർമു

എയർ ഇന്ത്യ വിമാനാപകടം ദാരുണവും ദൗർഭാഗ്യകരവുമായ സംഭവം: സുനിൽ ആംബേക്കർ

നയതന്ത്ര സിന്ദൂര്‍ തുടരുമ്പോള്‍….

ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസ് ദേശീയ ചിന്തൻബൈഠക്ക് ജൂലൈയിൽ

ഇന്ത്യന്‍ സിനിമകളില്‍ ഭാരതീയത നഷ്ടമായത് സ്വാതന്ത്ര്യാനന്തരം: ജെ. നന്ദകുമാര്‍

സിനിമയുള്‍പ്പെടെയുള്ള വിനോദോപാധികള്‍ പുനര്‍നിര്‍വ്വചിക്കപ്പെടണം: സുദീപ്‌തോ സെന്‍

ആര്‍എസ്എസ് ആദര്‍ശപൂരിത സമാജത്തെ സൃഷ്ടിക്കുന്നു: ജെ. നന്ദകുമാര്‍

ഒസാക്ക എക്സ്പോയിൽ ലോകശ്രദ്ധ നേടി “ഭാരത് മണ്ഡപം” 

മേയിൽ നാടുകടത്തിയത് 330 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ – അസം മുഖ്യമന്ത്രി

സീമാ ശക്തിയുമായി സേവാ ഇന്റര്‍നാഷണല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies