Thursday, April 22, 2021
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം

ശ്രീരാമജന്മഭൂമിയിലെ ക്ഷേത്രനിര്‍മ്മാണം ഭാരതത്തിന്റെ നൈസര്‍ഗ്ഗിക ശക്തിയുടെ ആവിഷ്‌കരണം

2021 മാര്‍ച്ച് 19, 20 തീയതികളില്‍ ബംഗളൂരുവില്‍ വെച്ചു നടന്ന ആര്‍.എസ്.എസ്. അഖിലഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയം 1

Print Edition: 2 April 2021

ശ്രീരാമജന്മഭൂമിയെ സംബന്ധിച്ച ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ ഏകകണ്ഠമായ വിധിയും, തുടര്‍ന്ന് ശ്രീരാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള ‘ശ്രീരാംജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര’ പബ്ലിക് ട്രസ്റ്റിന്റെ രൂപീകരണവും, മഹാക്ഷേത്രനിര്‍മ്മിതിക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള പവിത്രമായ പൂജയും, നിധിസമര്‍പ്പണപ്രവര്‍ത്തനവും വരുംതലമുറകളെ പ്രചോദിപ്പിക്കും വിധം ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു സുവര്‍ണ്ണ അദ്ധ്യായമായിരിക്കുന്നു. മേല്‍പ്പറഞ്ഞ പരിപാടികള്‍ ഭാരതത്തിന്റെ ആന്തരികശക്തിയെ ഊര്‍ജ്ജിതപ്പെടുത്തിയെന്നാണ് അഖിലഭാരതീയ പ്രതിനിധി സഭയുടെ അഭിപ്രായം. ഇവ ആത്മീയ ഉണര്‍വ്, ദേശീയോദ്ഗ്രഥനം, സാമൂഹിക ഐക്യം, സൗമനസ്യം, അര്‍പ്പണബോധം എന്നിവയുടെ അദ്വിതീയ പ്രതീകമായി മാറിയിരിക്കുന്നു.

യുഗാബ്ദം 5122ലെ ഭാദ്രപദ കൃഷ്ണ ദ്വിതീയ (2020 ആഗസ്റ്റ് 5) യില്‍ ലോകം മുഴുവനും ക്ഷേത്രനിര്‍മ്മാണത്തിന്റെ ആരംഭത്തിനു ആഹ്ലാദപൂര്‍വ്വം സാക്ഷ്യംവഹിച്ചു. ഭാരതത്തിന്റെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി, പൂജനീയ സര്‍സംഘചാലക്, രാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിമാര്‍, വിവിധ സമ്പ്രദായങ്ങളിലെ സന്ന്യാസിമാര്‍, ധര്‍മ്മാചാര്യന്മാര്‍ എന്നിവരുടെയെല്ലാം മഹനീയ സാന്നിധ്യത്തിലാണ് ആ പുണ്യകര്‍മ്മം നടന്നത്. ഭാരതത്തിലെ എല്ലാ തീര്‍ത്ഥാടനകേന്ദ്രങ്ങളിലെയും വിശുദ്ധമായ മണ്ണും പുണ്യനദികളിലെ ജലവും ഉപയോഗിച്ചാണ് പൂജ നടത്തിയത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ കാരണം ആളുകളുടെ എണ്ണം പരിമിതമായിരുന്നെങ്കിലും പരിപാടിയുടെ പ്രഭാവം അപരിമിതമായിരുന്നു. സമസ്ത ഹിന്ദുസമാജവും മാധ്യമങ്ങളിലൂടെ പരിപാടിയുടെ ഭാഗമായി മാറി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഏകകണ്ഠമായി ഈ സംഭവത്തെ സ്വാഗതം ചെയ്തു.

പ്രഥമ പൗരന്‍ ബഹുമാന്യ ഭാരത രാഷ്ട്രപതിയുടെയും ദല്‍ഹിയിലെ ഭഗവാന്‍ വാല്മീകി മന്ദിറിന്റെയും സംഭാവനയോടെ മകരസംക്രാന്തി ദിനത്തില്‍ ആരംഭിച്ച നാല്പത്തിനാല് നാള്‍ നീണ്ടു നിന്ന ‘നിധിസമര്‍പ്പണ അഭിയാന്‍’ ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിധിശേഖരണ പ്രവര്‍ത്തനമായി മാറി. അഞ്ചരലക്ഷം നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പന്ത്രണ്ടു കോടിയിലധികം വരുന്ന രാമഭക്തരായ കുടുംബങ്ങള്‍ മഹാക്ഷേത്ര നിര്‍മ്മാണത്തിനായി സംഭാവന നല്‍കി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഈ പ്രവര്‍ത്തനത്തില്‍ അത്യധികമായ പങ്കാളികളായി. ഗ്രാമങ്ങളിലും, നഗരങ്ങളിലും, വനപ്രദേശങ്ങളിലും ഉള്ളവര്‍, ധനികര്‍ തൊട്ടു സാധാരണക്കാര്‍ വരെയുള്ളവര്‍, എല്ലാവരും പൂര്‍ണ്ണമനസ്സോടെ ഈ നിധിസമര്‍പ്പണം വിജയകരമാക്കി. രാമഭക്തരുടെ സമാനതകളില്ലാത്ത ഈ ആവേശത്തിനും പിന്തുണയ്ക്കും അഖിലഭാരതീയ പ്രതിനിധിസഭ അഭിനന്ദനം അറിയിക്കുന്നു.

ശ്രീരാമനുമായി ഈ രാജ്യം മുഴുവനും എല്ലായ്‌പ്പോഴും വൈകാരികമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന് ഈ പ്രവര്‍ത്തനം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ശ്രീരാമന്റെ ആദര്‍ശങ്ങള്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുവാനുള്ള അര്‍ത്ഥവത്തായ ശ്രമങ്ങള്‍ നടത്തുവാന്‍ ഭാരതത്തിലെ എല്ലാ രാമഭക്തരോടും, മതസാമൂഹ്യസ്ഥാപനങ്ങളോടും, വിദ്യാഭ്യാസ വിദഗ്ദ്ധരോടും, ബുദ്ധിജീവികളോടും അഖിലഭാരതീയ പ്രതിനിധി സഭ അഭ്യര്‍ത്ഥിക്കുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ മഹാക്ഷേത്രം നിര്‍മ്മിക്കുന്നതിനോടൊപ്പം ശ്രീരാമന്റെ മൂല്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സാമൂഹികവും ദേശീയവുമായ ജീവിതം കൂട്ടായ പരിശ്രമത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും സ്ഥാപിക്കപ്പെടും. ഇത് ലോകത്തിന്റെ മുഴുവന്‍ ക്ഷേമവും ഉറപ്പാക്കും വിധം ശക്തിയും മഹത്വവുമുള്ള ഒരു ഭാരതത്തെ കെട്ടിപ്പടുക്കുന്നതിന് വഴിയൊരുക്കും.

Share11TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാറ്റത്തിന്റെ തുടക്കം

മധുകര്‍റാവു ഭാഗവത് -സംഘടനാശാസ്ത്രത്തിന്റെ സര്‍വകലാശാല

മുജീബുര്‍ റഹ്മാന്‍

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

ചരിത്രമാകാന്‍ പോകുന്ന ജനവിധി

മണ്ണടിയിലെ ചോരപ്പാടുകള്‍

കാവിയണിയുന്നു ജെ.എന്‍.യു

Kesari Shop

  • കേസരി വാരിക വാര്‍ഷിക വരിസംഖ്യ (വിദേശത്തേക്ക്) ₹8,000.00
  • കേസരി വാരിക ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹850.00
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500.00

Latest

ഞങ്ങളിതുപണ്ടേ പറഞ്ഞതാണ്.!

കാവിയെ തൂത്തെറിയണമെന്ന് മുരളി! കരുണാകരന് കഴിഞ്ഞില്ല പിന്നെയാ!

ഉറപ്പാണ് കൊലക്കത്തി

ദൈവത്തിന് മരണമില്ല, ഗുരുവിനും

പുരാവസ്തു വകുപ്പ് പൊല്ലാപ്പ് തന്നെ!

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ മാറ്റത്തിന്റെ തുടക്കം

മധുകര്‍റാവു ഭാഗവത് -സംഘടനാശാസ്ത്രത്തിന്റെ സര്‍വകലാശാല

ദളിത് റാലിയില്‍ ‘ജയ് ശ്രീരാം’

മുജീബുര്‍ റഹ്മാന്‍

ഷെയ്ക്ക് മുജീബുര്‍ റഹ്മാന്‍- ഇസ്ലാമിക രാഷ്ട്രനീതിയുടെ ഇര

ചരിത്രമാകാന്‍ പോകുന്ന ജനവിധി

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • Contact Us
  • Subscribe
  • Online Shop
  • e-Weekly
  • Advertise
  • Privacy Policy
  • Terms & Conditions

© Kesari Weekly

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly