Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം ശാസ്ത്രായനം

ഗവേഷണം സാങ്കേതികവളര്‍ച്ചയുടെ ആണിക്കല്ല്

യദുയദു
12 February 2021

രണ്ടു ദിവസം മുമ്പ് mind healing രംഗത്ത് വളരെക്കാലമായി ഗവേഷണപരീക്ഷണങ്ങള്‍ നടത്തുന്ന ഡോ.പുരുഷോത്തമനുമായി ഏറെ നേരം സംസാരിച്ചു. വലിയ അറിവുകളുടെ ഒരു കലവറ തന്നെയായിരുന്നു അദ്ദേഹം തുറന്നു തന്നത്.

Google NewsAdd Kesari Weekly as a preferred source on Google

നാം ദിവസേന കുളിക്കാറുണ്ട്, പല്ലു തേയ്ക്കാറുണ്ട് അങ്ങനെ ശരീരം ശുചിയായും വൃത്തിയായും സൂക്ഷിക്കാനാവശ്യമായ എല്ലാം ചെയ്യുന്നതില്‍ ആരും വിമുഖരല്ല. അതായത്, കൃത്യമായി ശരീരത്തെ വൃത്തിയാക്കിക്കൊണ്ടിരുന്നിെല്ലങ്കില്‍ ദുര്‍ഗന്ധം ഉണ്ടാകും, രോഗങ്ങള്‍ വരും, സമൂഹത്തില്‍ നിന്നും ഒറ്റപ്പെടും. തുടര്‍ച്ചയായ ഉപയോഗം വേണ്ട എല്ലായിടവും ഇതുപോലെ തുടര്‍ച്ചയായിത്തന്നെ വൃത്തിയാക്കിക്കൊണ്ടുമിരിക്കണം. വീടായാലും മുറിയായാലും ശരീരമായാലും സ്മാര്‍ട്ട് ഫോണ്‍ ആയാലും കമ്പ്യൂട്ടര്‍ ആയാലും.

എന്നാല്‍ നമ്മുടെ മനസ്സിനെ നാം വൃത്തിയാക്കാറുണ്ടോ. അതിന്റെ ആവശ്യമുണ്ടോ എന്നാവും സംശയം. തീര്‍ച്ചയായുമുണ്ട്. ഒരു ദിവസം നാം അറിഞ്ഞും അറിയാതെയും നമ്മുടെ മനസ്സിലൂടെ കടന്നുപോകുന്നത് ഏതാണ്ട് ഏഴായിരത്തോളം ചിന്തകള്‍ ആണ്. ബഹുഭൂരിപക്ഷവും നമുക്ക് ആവശ്യമില്ലാത്തവ. ഇങ്ങനെ കടന്നുപോകുന്ന ചിന്തകള്‍ നമ്മുടെ ബോധ, അബോധ മനസ്സുകളില്‍ ചില മാലിന്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന Cache data പോലെ. അവ കൃത്യമായി ഒഴിവാക്കിയില്ലെങ്കില്‍ അത് അടിഞ്ഞുകൂടി കമ്പ്യൂട്ടറിന്റെ വേഗം കുറയ്ക്കുന്നതും ചിലപ്പോള്‍ കമ്പ്യൂട്ടര്‍ അങ്ങനെ തന്നെ നിന്നുപോകുന്നതുമെല്ലാം അനുഭവിക്കാത്തവര്‍ വളരെ കുറവായിരിക്കും.

ADVERTISEMENT

അപ്പോള്‍ ആയിരക്കണക്കിന് ചിന്തകള്‍ ദിവസേന പാഞ്ഞുപോകുന്ന നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടുന്ന അനാവശ്യ ഡാറ്റകള്‍ എത്ര വലുതായിരിക്കും എന്നത് തീര്‍ത്തും യുക്തിയുക്തമായ ഒരു ചോദ്യമല്ലേ? നാമറിയാതെ ഇങ്ങനെ കുന്നുകൂടിക്കിടക്കുന്ന അനാവശ്യ, പ്രതിലോമ ചിന്തകള്‍ ക്രമേണ പല രീതിയിലുള്ള മാനസിക, ശാരീരിക പ്രശ്‌നങ്ങളിലേക്കാണ് നയിക്കുന്നത്. അവയാണ് പുകവലി, മദ്യപാനം, മയക്കുമരുന്ന് തുടങ്ങിയ ശീലങ്ങളിലേക്കും ജീവിത തകര്‍ച്ചയിലേക്കും ആത്മഹത്യകളിലേക്കും മനുഷ്യനെ നയിക്കുന്നത്. അവയൊക്കെത്തന്നെയാണ് രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ അവസ്ഥകളിലേക്ക് നമ്മെ എത്തിക്കുന്നതും.

ഈ നെഗറ്റീവ് ചിന്തകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് പ്രാര്‍ത്ഥന, യോഗ, ധ്യാനം, ക്ഷേത്രദര്‍ശനം എന്നിവയിലൂടെയൊക്കെ ആചാര്യന്മാര്‍ ചിട്ടപ്പെടുത്തിയത്. മനസ്സ് അസ്വസ്ഥമാകുമ്പോള്‍ ഒരു ക്ഷേത്രാന്തരീക്ഷം നമുക്ക് ആശ്വാസം നല്‍കുന്നത് ഈ ശുചീകരണം ഒരു പരിധിവരെ നടക്കുന്നതിനാല്‍ ആണ്. ഒന്ന് കുളിച്ചു കഴിയുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഉന്മേഷം നമ്മുടെ മനസ്സും അര്‍ഹിക്കുന്നുണ്ട്. അത് തിരിച്ചറിഞ്ഞു ബോധപൂര്‍വ്വം തന്നെ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ നാമോരോരുത്തരും നിര്‍ബന്ധപൂര്‍വ്വം ചെയ്താല്‍ സമൂഹത്തില്‍ ഇന്ന് കാണുന്ന ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും. ഇത് വെറും തത്വവാദമല്ല, ശാസ്ത്രമാണ്.

മനഃശുദ്ധീകരണത്തിനുള്ള പാരമ്പര്യ മാര്‍ഗ്ഗങ്ങള്‍ വളരെ പതുക്കെ ഫലം തരുന്നവയാണ്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് അന്നത്തെ ജീവിതത്തിന്റെ വേഗതയിലാണ് അവ ചിട്ടപ്പെടുത്തിയത്. തീര്‍ച്ചയായും ദീര്‍ഘകാലത്തേക്ക് ഫലം തരാന്‍ അവയ്ക്ക് കഴിയുകയും ചെയ്യും. എന്നാല്‍ ഈ മേഖലയില്‍ പാരമ്പര്യത്തില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് വളരെ ഗൗരവതരമായ ഗവേഷണങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. അതിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ, ഒരു കമ്പ്യൂട്ടറിന്റെ ഡിലീറ്റ് ബട്ടണ്‍ അമര്‍ത്തി ഒഴിവാക്കുന്ന വേഗതയില്‍ നശിപ്പിച്ചുകളയാന്‍ സാധിക്കും. അതിനു ധാരാളം ഷോര്‍ട്ട്കട്ടുകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഒരുപാട് ആധുനിക ഡോക്ടര്‍മാരും മനഃശാസ്ത്രവിദഗ്ദ്ധരും പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരും ഈ മൈന്‍ഡ് ടെക ്നോളജിയില്‍ പ്രാവീണ്യം നേടുന്നു എന്നത് വളരെ ശുഭസൂചകമാണ്.

സത്യത്തില്‍ നമ്മുടെ എല്ലാ പാരമ്പര്യ അറിവുകളിലും ഇങ്ങനെയുള്ള ഗവേഷണങ്ങള്‍ ഗൗരവമായി നടക്കണം. ഒരു തലവേദന വന്നാല്‍ ഡോളോ കഴിച്ച് കുറക്കുന്നതുപോലുള്ള മാര്‍ഗ്ഗങ്ങള്‍ ആയുര്‍വേദത്തിലും ഉണ്ടാകണം. ശസ്ത്രക്രിയ പോലുള്ള സാങ്കേതികതയും അനുഭവവും ഏറെ ആവശ്യമുള്ള മേഖലകളില്‍ തുടര്‍ച്ചയായ ഗവേഷണനിരീക്ഷണപരീക്ഷണങ്ങളിലൂടെ നൂതനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി പ്രയോഗവല്‍ക്കരിക്കാന്‍ ആയുര്‍വ്വേദത്തിനു കഴിയണം. യോഗ എങ്ങനെയാണോ ലോകത്തിനെ കീഴടക്കിയത,് അതുപോലെ വൈദ്യമേഖലയില്‍ ലോകത്തിനെ കുടക്കീഴിലാക്കാന്‍ നമ്മുടെ പാരമ്പര്യ അറിവുകള്‍ക്കുള്ള കഴിവും ശക്തിയും ഉപയോഗിക്കാനാകണം നമ്മുടെ പ്രതിഭാശാലികള്‍ ശ്രമിക്കേണ്ടത്.

Share1TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

ശാസ്ത്രവും ഭാവനയും

Shopping Cart

Latest

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

ജനാധിപത്യം ശക്തിപ്പെടുന്നത് ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോൾ: ഉപരാഷ്‌ട്രപതി

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies