Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

സമരവഞ്ചനകള്‍

എം.ബാലകൃഷ്ണൻഎം.ബാലകൃഷ്ണൻ
15 January 2021

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തനരീതികളില്‍ ഒന്നാണ് പ്രചാരണം. പാര്‍ട്ടി തീരുമാനിച്ചതെന്തോ അത് ശരിയാണെന്ന് ബോധ്യപ്പെടുത്താനുള്ള മനഃശാസ്ത്രപരമായ ആശയയുദ്ധമാണത്. ഈ പ്രചാരണത്തെ എതിര്‍ത്താല്‍ അവര്‍ പ്രത്യേക ബിരുദങ്ങള്‍ നല്‍കി നമ്മെ ആദരിച്ചുകളയും! ചെരുപ്പുനക്കി മുതല്‍ കുലംകുത്തിവരെയുള്ള പദങ്ങള്‍ മലയാളിയുടെ ഓര്‍മ്മയില്‍ ഉണ്ടാവും. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയതിന്റെ ചരിത്രത്തിലും കമ്മ്യൂണിസ്റ്റുകളുടെ ഈ വിചിത്ര പ്രചാരണ രീതി കാണാന്‍ കഴിയും.

Google NewsAdd Kesari Weekly as a preferred source on Google

കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പതിമൂന്ന് വര്‍ഷത്തിന് ശേഷം 2020 ജനുവരി അഞ്ചിന് കമ്മീഷന്‍ ചെയ്തിരിക്കുന്നു. കേരളത്തിന്റെ മുഖച്ഛായ മാറ്റാന്‍ പര്യാപ്തമായ ഈ വികസനപദ്ധതി 2013ല്‍ കമ്മീഷന്‍ ചെയ്യേണ്ടതായിരുന്നു. കേരളത്തിലും ഗുജറാത്തിലും ഒരേ സമയം ആരംഭിച്ച പദ്ധതി ഗുജറാത്തില്‍ 2013ല്‍ കമ്മീഷന്‍ ചെയ്തു. ലക്ഷ്യമിട്ടതിനും ഒരു വര്‍ഷം മുമ്പേ. ഗുജറാത്തില്‍ അന്ന് മുഖ്യമന്ത്രി നരേന്ദ്രമോദിയായിരുന്നു. കേരളത്തിന് പ്രതിവര്‍ഷം കുറഞ്ഞത് 1500 കോടി രൂപയുടെ അധിക നികുതി വരുമാനം ലഭിക്കുമായിരുന്ന പദ്ധതിയാണ് ‘ജനകീയസമരം’ മൂലം അനന്തമായി വൈകിയത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തതിനുശേഷം സംസ്ഥാന ഭരണകര്‍ത്താക്കള്‍ക്ക് നല്‍കിയ കടുത്ത മുന്നറിയിപ്പുകളെത്തുടര്‍ന്നാണ് കേരളത്തില്‍ ഇപ്പോഴെങ്കിലും പ്രകൃതിവാതക പൈപ്പ് ലൈന്‍പദ്ധതി യാഥാര്‍ത്ഥ്യമാവുന്നത്. സുരക്ഷിതവും പരിസ്ഥിതിരഞ്ജകവും വിലക്കുറവുമുള്ള പ്രകൃതിവാതകം കേരളത്തില്‍ ലഭിക്കാന്‍ വൈകിയതിന് പിന്നിലായിരുന്നു. പദ്ധതിയുടെ ഭാഗമായി പൈപ്പിടാനുള്ള പ്രവര്‍ത്തനങ്ങള്‍ വൈകിയതാണ് പ്രധാനകാരണം. എറണാകുളം മുതലുള്ള ഏഴ് വടക്കന്‍ ജില്ലകളില്‍ പദ്ധതിക്കെതിരെ നടന്ന സമരം കാരണം ഭൂസര്‍വ്വേ മുതല്‍ പൈപ്പിടുന്നതുവരെയുള്ള പണികള്‍ തടസ്സപ്പെട്ടു. മുന്‍ എം.പിയും സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി.രാജീവ് മുതല്‍ ജോര്‍ജ് എം. തോമസ് എം.എല്‍.എ വരെയുള്ള ഇടത് നേതാക്കളും വി.എം. സുധീരന്‍ മുതല്‍ പി.കെ കുഞ്ഞാലിക്കുട്ടിവരെയുള്ള വലത് നേതാക്കളും ചേര്‍ന്ന് നടത്തിയ സമരത്തെ തുടര്‍ന്നാണ് പദ്ധതി വൈകാന്‍ കാരണമായത്. നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പ്രചരിപ്പിച്ച് പദ്ധതിയുടെ യഥാര്‍ത്ഥവശം ജനങ്ങളിലെത്തിക്കുന്നത് തടയാന്‍ സി പി എമ്മിന്റെ പ്രചാരണ രീതികള്‍ എണ്ണയിട്ട യന്ത്രംപോലെ ചലിച്ചു. ഭൂഗര്‍ഭ ബോംബ് എന്നായിരുന്നു പ്രകൃതിവാതക പൈപ്പ് ലൈനിന് സി പി എം നല്‍കിയ പരിഭാഷ. പൊതുമേഖലാസ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ – ഗെയില്‍ -യെ സാമ്രാജ്യത്വ കുത്തക കമ്പനിയാണെന്നുവരെ പറയാന്‍ സിപിഎം നേതാക്കള്‍ക്ക് മടിയുണ്ടായില്ല.

സി പി എം അപകടകരമായ മറ്റൊരു പരീക്ഷണം കൂടി ഇതിനിടയില്‍ നടത്തുന്നുണ്ടായിരുന്നു. മുസ്ലിം വര്‍ഗ്ഗീയ ഭീകര സംഘടനകളുടെ നേതൃത്വത്തില്‍ സമരമുന്നണി രൂപീകരിച്ച് പ്രക്ഷോഭം ശക്തമാക്കാനായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ ഈ പദ്ധതിക്കെതിരെ ശക്തമായി രംഗത്തുണ്ടായിരുന്നു. മുസ്ലിങ്ങളെ വ്യാജപ്രചാരണത്തിലൂടെ വശത്താക്കാനായിരുന്നു ഇവര്‍ ശ്രമിച്ചതെങ്കില്‍ ഇതിനൊപ്പം ചേര്‍ന്ന് തങ്ങളുടെ വോട്ടുബാങ്കും സാമുദായിക പിന്തുണയും വര്‍ദ്ധിപ്പിക്കാനായിരുന്നു സി പിഎം ശ്രമിച്ചത്. മുസ്ലിം ലീഗും സിപിഎമ്മും ഈ രംഗത്ത് അപകടകരമായ മത്സരത്തിലേര്‍പ്പെട്ടു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഗെയില്‍ വിരുദ്ധ സമരത്തിന് കരുത്തും പിന്തുണയും വര്‍ദ്ധിച്ചത് സി പി എമ്മിന്റെ ഇടപെടലോടു കൂടിയായിരുന്നു. 2017 ഒക്‌ടോബര്‍ 1 മുതല്‍ കോഴിക്കോട് – മലപ്പുറം ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ ആരംഭിച്ച സമരം അക്രമാസക്തമായി.

ADVERTISEMENT

ന്യായമായ നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാമെന്ന ഗെയിലിന്റെ നിബന്ധനകള്‍ സമരക്കാര്‍ അംഗീകരിച്ചില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏറ്റെടുക്കുന്ന ഭൂമിക്ക് അധികവില നല്‍കാനും ഗെയില്‍ തയ്യാറായി. നഷ്ടപരിഹാരത്തുക സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാമെന്നുവരെ ഗെയില്‍ നിര്‍ദ്ദേശം മുന്നോട്ടുവെച്ചു. മറ്റു സംസ്ഥാനങ്ങളില്‍ 30 മീറ്ററാണ് ഏറ്റെടുത്തതെങ്കില്‍ ജനസാന്ദ്രത കൂടുതലും ഭൂമി ലഭ്യത കുറവുമായതിനാല്‍ അത് 20 മീറ്ററാക്കാനും ഗെയില്‍ സമ്മതിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം കൈമാറേണ്ടതില്ലെന്നും ഉപയോഗ അവകാശം മാത്രമാണ് ഏറ്റെടുക്കുന്ന ഭൂമിയെ സംബന്ധിച്ച് ആവശ്യമുള്ളുവെന്നും ഗെയില്‍ വ്യക്തമാക്കി. എന്നാല്‍ ഇതൊക്കെ തള്ളിയാണ് സി പി എം പ്രത്യേക ലക്ഷ്യമിട്ട് സമരം ആളിക്കത്തിച്ചത്. മുസ്ലിം മതമൗലികവാദസംഘടനകള്‍ മുസ്ലിം ജനസമൂഹത്തില്‍ അരക്ഷിതാവസ്ഥ വളര്‍ത്തി രംഗം കൊഴുപ്പിച്ചു. ഇതിന് സര്‍വ്വവിധ പിന്തുണയുമായി ‘ഗെയില്‍ ഗോബാക്ക്’സമരം സംഘടിപ്പിച്ച് സി പി എം പദ്ധതിയെ തുരങ്കം വെച്ചു. ഗുജറാത്തിലെ 1785 കി.മീറ്റര്‍ പൈപ്പ് ലൈന്‍ ആറ് വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 450 കി.മീറ്റര്‍ നീളമുള്ള കൊച്ചി- മംഗളൂരു പൈപ്പ് ലൈനില്‍ 414 കി.മീറ്റര്‍ മാത്രമേ കേരളത്തിലുള്ളൂ. അത് പൂര്‍ത്തിയാക്കാന്‍ 13 വര്‍ഷം വേണ്ടിവന്നു. പദ്ധതിയുടെ നിര്‍വ്വഹണ തുക ഇരട്ടിയാവുകയും ചെയ്തു. എന്നാലിന്ന് തങ്ങള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയെന്ന് അവകാശപ്പെട്ടു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ ചാമ്പ്യന്മാരാവുന്നത്.
പദ്ധതിക്കെതിരെ പ്രക്ഷോഭം നടത്തി അട്ടിമറിക്കാന്‍ ശ്രമിച്ചവര്‍ തന്നെ പദ്ധതിയുടെ വക്താക്കളായി രംഗത്ത് വന്നിരിക്കുന്നു. 1985ലെ കുപ്രസിദ്ധമായ കമ്പ്യൂട്ടര്‍ വിരുദ്ധസമരം മുതല്‍ പ്രീഡിഗ്രി ബോര്‍ഡ് സമരം, സ്വാശ്രയകോളേജ് സമരം തുടങ്ങി സോളാര്‍സമരം വരെയുള്ള സി പി എമ്മിന്റെ വഞ്ചനാസമരങ്ങളുടെ പട്ടികയില്‍ ഗെയില്‍ പദ്ധതിക്കെതിരായ സമരവും ഇടം പിടിക്കുകയാണ്. എന്നാല്‍ ഗെയില്‍ വിരുദ്ധസമരത്തിന് മറ്റൊരു മാനം കൂടിയുണ്ട്. ഇത്തരം സമരങ്ങളിലൂടെ സിഎഎ – ജിഹാദി സഖ്യം കേരളത്തില്‍ രൂപപ്പെട്ടുകഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. ജമാഅത്തെ ഇസ്ലാമിക്ക് എതിരാണെന്ന പ്രചാരണം നടത്തുകയും അവരുടെ രാജ്യവിരുദ്ധ ആശയങ്ങള്‍ക്കും സമരങ്ങള്‍ക്കും പിന്തുണ നല്‍കുകയും ചെയ്യുന്ന വിചിത്രമായ സമീപനമാണ് സി പി എം അനുവര്‍ത്തിക്കുന്നത്. ഭീകര വര്‍ഗ്ഗീയവാദ സംഘടനകള്‍ക്കും അവരുടെ ആശയങ്ങള്‍ക്കും സാമൂഹ്യ മാന്യത നല്‍കുന്നത് സി പി എം ഇവരെ സ്‌പോണ്‍സര്‍ ചെയ്യുന്നതിലൂടെയാണ്. മാറിമാറി ഇത്തരം സംഘടനകളെ കൂട്ടുപിടിക്കുന്നതില്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല.

സി പി എമ്മും അനുബന്ധസംഘടനകളും നല്‍കിയ പിന്തുണ പിന്‍വലിച്ചതോടെ ഗെയില്‍ വിരുദ്ധസമരം കാറ്റൊഴിഞ്ഞ ബലൂണ്‍പോലെയായി. പിന്തുണ പിന്‍വലിച്ചത് പിണറായി വിജയന്‍ അധികാരത്തിലെത്തിയതോടെയാണ്. അതുവരെ സമരത്തിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത് സിപിഎമ്മായിരുന്നു. സമരത്തിന് ശക്തി പകര്‍ന്ന ഇടതുരാഷ്ട്രീയ സാന്നിദ്ധ്യം സിപിഎം ഭരണത്തിലെത്തിയതോടെ ഇല്ലാതായി. എന്നാല്‍ അപ്പോഴേയ്ക്കും പദ്ധതിപ്രദേശങ്ങളിലെ ജനങ്ങളില്‍ ഒരു വിഭാഗത്തെ അക്രമാസക്തമായ തലത്തിലേക്ക് എത്തിക്കാന്‍ മുസ്ലിംവര്‍ഗീയ സംഘടനകള്‍ക്ക് കഴിഞ്ഞിരുന്നു. സിറ്റിഗ്യാസ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത അദാനിഗ്രൂപ്പ് രംഗത്ത് വന്നതോടെയാണ് സമരത്തിന്റെ രാഷ്ട്രീയ പിന്തുണ അവസാനിച്ചത്. പ്രകൃതിവാതകാധിഷ്ഠിത സാമ്പത്തിക വളര്‍ച്ച തടസ്സപ്പെട്ടാല്‍ കേരളത്തിന് ഭാവിയുണ്ടാകില്ലെന്ന യാഥാര്‍ത്ഥ്യബോധത്തോടെയുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ മുന്നറിയിപ്പുകളുണ്ടായതോടെ പിണറായിക്ക് മറ്റൊരു വഴിയില്ലായിരുന്നു. ഇതോടെയാണ് പദ്ധതി യാഥാര്‍ത്ഥ്യമായത്.

സി പി എം പ്രചാരണയന്ത്രം പതിവുപോലെ സജീവമാണ്. ഗെയില്‍ രാജ്യത്തെ തകര്‍ക്കുമെന്ന് പറഞ്ഞ യന്ത്രം ഗെയില്‍ വികസനത്തിന് വഴിവെക്കുമെന്നും അതിന്റെ രക്ഷിതാക്കള്‍ തങ്ങളാണെന്നും ഇപ്പോള്‍ പ്രചരിപ്പിക്കുന്നു. നട്ടുച്ചയ്ക്ക് ഇരുട്ടാണെന്ന് പ്രചരിപ്പിക്കാന്‍ കഴിവുള്ള പാര്‍ട്ടിയന്ത്രം കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുന്നു.

Share1TweetSendShare

Related Posts

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

അടിയന്തരാവസ്ഥയിലെ അനീതികള്‍

അടിയന്തരാവസ്ഥയിലെ അനീതികള്‍

ജില്ലാവിഭജനം മത വിഭജനത്തിനോ?

ജില്ലാവിഭജനം മത വിഭജനത്തിനോ?

ദ്രാവിഡവാദവും ശിഥിലീകരണവും

ദ്രാവിഡവാദവും ശിഥിലീകരണവും

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies