Tuesday, July 21, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഇടതിന്റെ സ്വകാര്യവല്‍ക്കരണ വിരോധത്തിന്റെ പൊരുള്‍

ബിനോയ് അശോകൻബിനോയ് അശോകൻ
20 November 2020

സ്വകാര്യവല്‍ക്കരണം എന്ന് കേള്‍ക്കുമ്പോഴും, അദാനി എന്ന് കേള്‍ക്കുമ്പോഴും എന്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റുകള്‍ക്ക് സമനിലതെറ്റുന്നത് എന്ന് വളരെ ലളിതമായി മനസ്സിലാക്കാന്‍ കേരളത്തില്‍ നിന്ന് തന്നെ നല്ലൊരു ഉദാഹരണം ഈ കഴിഞ്ഞ ദിവസങ്ങളില്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത വന്നിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഈ കാലത്ത് ‘സൂം’എന്ന ആപ്പ് നമുക്കെല്ലാവര്‍ക്കും സുപരിചിതമാണല്ലോ. അത് അമേരിക്കനാണ്. ആ ആപ്പിന് പകരം ഉപയോഗിക്കാന്‍ പറ്റുന്ന, അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച ഒരു ഇന്ത്യന്‍ ആപ്പ് നിര്‍മ്മിക്കാന്‍ ഭാരതസര്‍ക്കാര്‍ രാജ്യത്തെ ഐടി കമ്പനികള്‍ക്കിടയില്‍ ഒരു മത്സരം നടത്തി ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി.

Google NewsAdd Kesari Weekly as a preferred source on Google

വ്യക്തികള്‍ക്കും ഏത് വലിയ കമ്പനിക്കും ഏത് ചെറിയ കമ്പനിക്കും മത്സരിക്കാം. ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ എന്നൊക്കെ പോലെ മികവ് പുലര്‍ത്തുന്നവര്‍ ഘട്ടം ഘട്ടമായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടും. ഓരോ ഘട്ടത്തിലും കടക്കുന്ന കമ്പനികള്‍ക്ക് ‘ഡെവലപ്‌മെന്റ് കോസ്റ്റി’നായും പ്രോത്സാഹനമായും വലിയൊരു തുക സര്‍ക്കാര്‍ നല്‍കും. അവസാനം വിജയിക്കുന്ന കമ്പനിക്ക്/വ്യക്തിക്ക് ഒരു കോടി രൂപയുടെ പ്രൈസ് മണിയും കേന്ദ്ര കോണ്‍ട്രാക്ടുകളും ലഭിക്കും. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ മീറ്റുകളുടെ പാര്‍ട്ണറും ആയിരിക്കും ആ കമ്പനി.

കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ആ മത്സരത്തില്‍ വിജയിച്ചത്, സൂമിന് പകരം ഭാരത സര്‍ക്കാര്‍ ഉപയോഗിക്കാന്‍ പോകുന്ന ആപ്പ് നിര്‍മ്മിച്ചത്, നമ്മുടെ കേരളത്തിലെ ഒരു കൊച്ച് ഐടി സ്റ്റാര്‍ട്ടപ്പ് ആണ്!

ADVERTISEMENT

വി-കണ്‍സോള്‍ എന്നാണ് പുതിയ ആപ്പിന്റെ പേര്. Techgentsia Software Technologies Pvt. Ltd- എന്നാണ് ആലപ്പുഴയിലുള്ള ആ സോഫ്‌റ്റ്വെയര്‍ കമ്പനിയുടെ പേര്. ജോയ് സെബാസ്റ്റ്യന്‍ എന്ന വ്യക്തിയാണ് അതിന്റെ ‘മുതലാളി’.

ഈയൊരു വിജയം ജോയിക്കും അയാളുടെ കമ്പനിക്കും ഉണ്ടാക്കിക്കൊടുക്കാന്‍ പോകുന്ന അവസരങ്ങള്‍ വളരെ വലുതാണ്. ഇത്ര വലിയൊരു ‘എക്‌സ്‌പോഷര്‍’ ആ കമ്പനിയെ ഒരു പക്ഷെ ഇന്‍ഫോസിസ്, ടെക്മഹീന്ദ്ര, വിപ്രോ ഒക്കെ പോലുള്ള ഇന്ത്യയിലെ തന്നെ വലിയ ഐടി കമ്പനികളുടെ നിരയിലേക്കായിരിക്കും എത്തിക്കാന്‍ പോകുന്നത്.

ജോയിയുടെ കമ്പനിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കിട്ടിയ ഈ പ്രോത്സാഹനം ഈ മേഖലയിലെ മറ്റ് ചെറു കമ്പനികള്‍ക്ക് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നത്. ആത്മനിര്‍ഭര്‍ഭാരതും, വോക്കല്‍ ഫോര്‍ ലോക്കലും ഒന്നും സര്‍ക്കാരിന്റെ വെറും വാചാടോപങ്ങളല്ല എന്ന വിശ്വാസം അവരിലുണ്ടാക്കും. അത് രാജ്യത്തിന്റെ ഐടി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍, മറ്റ് മേഖലകളിലും, വലിയ കുതിപ്പിന് സഹായിക്കും.

കേരളത്തില്‍ ഉണ്ടായിരുന്ന ഇതിന് സമാനമായൊരു സാഹചര്യവുമായി ഇതിനെ ഒന്ന് താരതമ്യം ചെയ്യാം.

കേരള സര്‍ക്കാര്‍ ‘ബെവ്ക്യു ആപ്പ്’ ഉണ്ടാക്കാന്‍ നോക്കിയ കഥ നമ്മള്‍ മറക്കാറായിട്ടില്ലല്ലോ. മത്സരവുമില്ല, ക്വട്ടേഷനുമില്ല, ബിഡ്ഡിങ്ങുമില്ല. കമ്മീഷന്‍ അടിക്കാന്‍ വേണ്ടി മാത്രം ഏതോ ഒരു കമ്മ്യൂണിസ്റ്റ് സഹയാത്രികനാണ് അതിന്റെ ഓര്‍ഡര്‍ കൊടുത്തത്. അത് എട്ട് നിലയില്‍ പൊട്ടി, സര്‍ക്കാര്‍ നാണം കെട്ടത് കേരളം കണ്ടു. ആഗോള ഭീമനായ ‘സൂമിനെ’ തോല്‍പ്പിച്ച സോഫ്റ്റ് വെയര്‍ ഉണ്ടാക്കിയത് കേരളത്തിലെ കമ്പനിയാണെന്ന് ഓര്‍ക്കണം.

തിരുവനന്തപുരത്തെയോ, കൊച്ചിയിലെയോ, കൊരട്ടിയിലെയോ ഐടി പാര്‍ക്കുകളിലെ ഏതെങ്കിലും ഒരു ചെറിയ ഐടി കമ്പനി വിചാരിച്ചാല്‍ ചെയ്യാന്‍ പറ്റുന്ന നിസ്സാരമായ ഒരു ആപ്പ് ആയിരുന്നു കേരള സര്‍ക്കാരിന്റെ ‘കമ്മീഷന്‍ – കണ്‍സള്‍ട്ടന്‍സി’ നയം കൊണ്ട് കുട്ടിച്ചോറായത്.

ഇത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാത്രം പ്രത്യേകതയല്ല, നയമല്ല. കമ്മ്യൂണിസത്തിന്റെ പൊതുവിലുള്ള പ്രത്യേകതയാണ്. കമ്മ്യൂണിസം ലോകത്ത് നിന്ന് തന്നെ തുടച്ച് മാറ്റപ്പെടാന്‍ കാരണമായ പ്രത്യേകത.

നിലവാരം അഥവാ ‘ക്വാളിറ്റി’ എന്ന് പറഞ്ഞ സംഗതി ഉണ്ടാവണമെങ്കില്‍ അത്യാവശ്യമായി വേണ്ടത് മത്സരം അഥവാ ‘കോമ്പിറ്റീഷന്‍’ ആണ്. അതാണ് സോഷ്യലിസ്റ്റ്-കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഇല്ലാത്തത്.

അതുകൊണ്ടാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ‘കോമ്പിറ്റീഷന്‍’ അഥവാ മത്സരം ഒഴിവാക്കി എല്ലാം കണ്‍സള്‍ട്ടന്‍സി വഴിയും, കമ്മീഷന്‍ നോക്കിയും, ഊരാളുങ്കല്‍ സൊസൈറ്റി പോലുള്ള തട്ടിക്കൂട്ട് ‘പാര്‍ട്ടികേഡര്‍’സംവിധാനങ്ങള്‍വച്ച് മാത്രം ചെയ്യുന്നത്.

ഇതുകൊണ്ട് രണ്ട് ഗുണമാണ് പാര്‍ട്ടിക്ക് കിട്ടുന്നത്. ഒന്ന്, പാര്‍ട്ടി വലിയൊരു തൊഴില്‍ദാതാവായി മാറുന്നു. രണ്ട്, അതുവഴി പാര്‍ട്ടിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ വലിയൊരു ആശ്രിത ശൃംഖല നിര്‍മ്മിച്ച് നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് പറ്റുന്നു. അത് പാര്‍ട്ടിയുടെ അടിസ്ഥാന വോട്ട്ബാങ്ക് കൂടിയായി മാറുന്നു.

ആ കമ്മ്യൂണിസ്റ്റ് ആശ്രിത ശൃംഖലയിലുള്ളവര്‍ക്കൊഴിച്ച് ബാക്കി നാട്ടുകാര്‍ക്ക് പക്ഷെ അതുകൊണ്ട് യാതൊരു ഗുണവും ലഭിക്കുന്നില്ല. എന്ന് മാത്രമല്ല, ബെവ്ക്യു, ഇപ്പോഴത്തെ തിരുവനന്തപുരം എയര്‍പോര്‍ട്ട് പോലെ, എന്നും ഏറ്റവും മോശം നിലവാരത്തിലുള്ള സേവനങ്ങള്‍ മാത്രം ലഭിക്കാന്‍ ബാക്കിയുള്ള പൊതുജനം നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എല്ലാ അധികാരങ്ങളും തങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുമ്പോള്‍ ഒരു വികസനപദ്ധതിയേയും അനുവദിക്കില്ല. അല്ലെങ്കില്‍ എല്ലാത്തിലും പാര്‍ട്ടിക്ക് കമ്മീഷന്‍ കിട്ടണം. പാര്‍ട്ടി ഗ്രാമങ്ങളില്‍ വികസനമുരടിപ്പ് ഉണ്ടാകുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇവിടെ ലഭിക്കുന്നു. ഈ വികസനമുരടിപ്പ് സംസ്ഥാനം മുഴുവന്‍ വ്യാപിക്കും ഇടതുഭരണത്തിന് തുടര്‍ച്ചയുണ്ടായാല്‍. കേരളത്തിലെ സാക്ഷര ജനതയ്ക്ക് കണ്ണുതുറക്കാന്‍ ഇത്തരം പാഠങ്ങള്‍ വഴിവിളക്കാവട്ടെ.

Tags: V ConsolePrivarisationZoom
Share30TweetSendShare

Related Posts

മാതൃകാ മേയർ

മാതൃകാ മേയർ

അടിയന്തരാവസ്ഥയിലെ അനീതികള്‍

അടിയന്തരാവസ്ഥ കേരളത്തില്‍ (അടിയന്തരാവസ്ഥയിലെ അനീതികള്‍ 2)

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

വിവേകാനന്ദ ദര്‍ശനവും ആര്‍എസ്എസ്സും

ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 38)

ജനതാ പരീക്ഷണവും ക്രെംലിന്‍ ഇടപെടലും (കാവിയും ചുവപ്പും- നൂറ്റാണ്ടിന്‍റെ കഥ 38)

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

രാമായണത്തിലെ ധര്‍മ്മപഥങ്ങള്‍

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

പൈതൃകങ്ങളും അവയുടെ സംരക്ഷണ പ്രശ്‌നങ്ങളും

Shopping Cart

Latest

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

കുട്ടികളുടെ സര്‍വതോമുഖ വികാസത്തിന് സാംസ്‌കാരിക വിദ്യാഭ്യാസം അത്യാവശ്യം: ജസ്റ്റിസ് സി. ഹരിശങ്കർ

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് ഛത്തർപൂരിൽ തുടക്കം

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

നിശ്ശബ്ദ സമര്‍പ്പണത്തിന്റെ പുണ്യതീര്‍ത്ഥം: ഗോപാല്‍ജിയുടെ സംഘനിഷ്ഠമായ ജീവിതയാത്ര

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

ആർഎസ്എസ് തലമുറകളെ പ്രചോദിപ്പിച്ചു: ഉപരാഷ്ട്രപതി

കേരളം കാണാത്ത കേരള സ്റ്റോറികള്‍

കേരളം കാണാത്ത കേരള സ്റ്റോറികള്‍

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies