Tuesday, July 14, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഹിന്ദുക്കളെ സഹിഷ്ണുത പഠിപ്പിക്കുന്നവര്‍

മരിയാ വിര്‍ത്മരിയാ വിര്‍ത്
16 October 2020

മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് യൂറോപ്പിനോളം അറിയപ്പെടുന്ന ചരിത്രമുള്ളത് മറ്റാര്‍ക്കാണ്? എണ്‍പതു വര്‍ഷം മുമ്പത്തെ ജര്‍മ്മനിയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. അവര്‍ യഹൂദന്മാരെയും ജിപ്‌സികളെയും കൊന്നൊടുക്കിയതിനു കണക്കില്ല. ഫ്രാന്‍സും പോര്‍ച്ചുഗലും ഒട്ടും പിന്നിലല്ലായിരുന്നു മനുഷ്യാവകാശ ധ്വംസനത്തിന്റെ കാര്യത്തില്‍. കണക്കറ്റ രക്തച്ചൊരിച്ചിലുകളിലൂടെ കോളനികള്‍ നിലനിര്‍ത്തിയ ശക്തികള്‍. അവരുടെ ഇരകളായവര്‍ ലക്ഷക്കണക്കിനാണ്. അതിലാകട്ടെ ഒട്ടേറെപ്പേര്‍ ഇന്ത്യക്കാരും. മംഗോളിയന്മാര്‍ക്കും അറബികള്‍ക്കും തുര്‍ക്കികള്‍ക്കും മനുഷ്യാവകാശ ലംഘനത്തിന്റെ ചരിത്രം തന്നെയാണ് പറയാനുള്ളത്. അവര്‍ കൊന്നുതള്ളിയവരില്‍ വലിയൊരു ഭാഗം ഭാരതീയര്‍ ആയിരുന്നു. ഏതാണ്ട് ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പാണ് മുസ്ലിം ആക്രമണകാരികള്‍ ഭാരതത്തെ ആക്രമിച്ചത്. അവരുടെ ക്രൂരതകള്‍ ഇന്നത്തെ ഐ എസ് ഐ എസ് (ISIS) നടപ്പിലാക്കുന്ന തരത്തില്‍ ഉള്ളതായിരുന്നു. ഭീകരതയുടെ പര്യായമായ അക്രമികള്‍ അറുത്തെടുത്ത തലകള്‍ അസംഖ്യമായിരുന്നു. മഹാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന അക്ബര്‍ അറുത്തു തള്ളിയത് ആയിരക്കണക്കിന് ഹിന്ദുക്കളുടെ തലകളായിരുന്നു. കൊല്ലുന്നതിനു മുന്‍പ് പൊട്ടിച്ചു മാറ്റിയ ബ്രാഹ്മണന്മാരുടെ പൂണൂല്‍ തന്നെ ഏതാണ്ട് ഇരുനൂറു കിലോയോളം ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇതില്‍ നിന്നും മനസ്സിലാക്കാം അവര്‍ അറുത്തെറിഞ്ഞ തലകള്‍ എത്രയായിരുന്നുവെന്ന്. ലോകത്തില്‍ ആര്‍ക്കും ചിന്തിക്കാനാവാത്തത്ര ക്രൂരത. അതും മതത്തിന്റെ പേരില്‍.

Google NewsAdd Kesari Weekly as a preferred source on Google

സാധാരണക്കാരനെയും അമ്പലങ്ങളിലെ പൂജാരിമാരെയും കൊന്നുതള്ളിയവരെ ഇന്ന് ചിലര്‍ വാഴ്ത്തുന്നതായി കാണാം. ആയിരക്കണക്കിന് ഹിന്ദുക്ഷേത്രങ്ങള്‍ അവര്‍ അഗ്‌നിക്ക് ഇരയാക്കി. ഹിന്ദു സ്ത്രീകളെ അടിമകളാക്കി വിറ്റു. ക്രൂരമായ മാനഭംഗത്തിന് ഇരയാക്കി കൊന്നുകളഞ്ഞു. ‘ജിഹാദികളുടെ പാരമ്പര്യം’ എന്ന തന്റെ പുസ്തകത്തില്‍ ആന്‍ഡ്രൂ ബോസ്റ്റണ്‍ പറയുന്നത് അറപ്പുളവാക്കുകയും ഞെട്ടിക്കുകയും ചെയ്യുന്ന വസ്തുതകളാണ്. ഹിന്ദുക്കളെപ്പോലെ തന്നെ അവര്‍ക്കു പവിത്രമായ പശുക്കളെയും മുസ്ലിം ഭീകരന്‍മാര്‍ കൊന്നുതള്ളി. അവര്‍ അതില്‍ വലിയ ആനന്ദം കണ്ടെത്തി.

ഹിന്ദുക്കള്‍ അനുഭവിച്ച നരകയാതന എത്രത്തോളമെന്നത് പറയുക അസാധ്യമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇന്ന് ഹിന്ദുക്കള്‍ക്കുമേല്‍ ന്യൂനപക്ഷമെന്ന സംരക്ഷിത ലേബലുമായി ചില മതക്കാര്‍ നടത്തുന്ന സംഘടിത ആക്രമണങ്ങള്‍ കാണുമ്പോള്‍ ദുഃഖം തോന്നാറുണ്ട്. ഹിന്ദുക്കള്‍ എന്നും സഹിഷ്ണുക്കളായിരുന്നു. ലോകമൊട്ടാകെ കോളനികള്‍ സ്ഥാപിച്ചു മുന്നേറിയ ബ്രിട്ടീഷുകാരും ക്രൂരതയുടെ കാര്യത്തില്‍ പിന്നിലല്ലായിരുന്നു. വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ പരസ്യമായി ഹിന്ദുക്കളോടുള്ള അദ്ദേഹത്തിന്റെ വെറുപ്പ് വിളിച്ചു പറയുകയുണ്ടായി. ഹിന്ദുക്കള്‍ മൃഗസമാനരാണെന്നും അവരുടെ മതമാകട്ടെ വെറും പൊള്ളയായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ചാള്‍സ് ഡിക്കെന്‍സ് ഹിന്ദുക്കളെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ മാക്‌സ് മുള്ളറാകട്ടെ അവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ആഹ്വാനം ചെയ്തു.

ADVERTISEMENT

ബ്രിട്ടീഷുകാര്‍ ഭാരതത്തെ കൊള്ളയടിച്ചു കൊണ്ടേയിരുന്നു. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്ന ദേശമായിരുന്ന ഭാരതത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ ബ്രിട്ടീഷുകാരുടെ ചൂഷണം കാരണം പട്ടിണി കിടന്നു മരിക്കുകയുണ്ടായി. 1943 ല്‍ ബംഗാളില്‍ തന്നെ ഏതാണ്ട് മുപ്പതു ലക്ഷത്തോളം ആളുകള്‍ മരിച്ചുവീണതായാണ് ചരിത്രം പറയുന്നത്. കൊള്ളയുടെയും കൊലപാതകങ്ങളുടെയും പട്ടിക വളരെ വലുതാണ്. ഒന്നാം ലോകമഹായുദ്ധത്തില്‍ ലക്ഷക്കണക്കിനു ഭാരതീയര്‍ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി പടപൊരുതി. ഒട്ടേറെ പേര്‍ യുദ്ധഭൂമിയില്‍ മരിച്ചുവീണു. ബ്രിട്ടീഷുകാരാകട്ടെ പ്രത്യുപകാരമായി ഭാരതത്തെ ഇഞ്ചിഞ്ചായി നശിപ്പിച്ചുകൊണ്ടിരുന്നു. അമൃത്‌സറില്‍ ജനറല്‍ ഡയര്‍ ആഹ്വാനം ചെയ്തതനുസരിച്ചു 1919 ല്‍ കൊന്നുതള്ളിയതാകട്ടെ നൂറുകണക്കിനു വരുന്ന നിരപരാധികളെയാണ്. കര്‍ണാടകത്തിലെ കുടകില്‍ ഉള്ള ഒരു കാപ്പി കൃഷിക്കാരന്‍ ഒരിക്കല്‍ എന്നോട് പറഞ്ഞത് കേട്ട് ഞാന്‍ അതിശയിച്ചുപോയി. ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ പോലും മെടിക്കേരി കോഫി ഹൗസിനു മുമ്പില്‍ പട്ടികള്‍ക്കും ഇന്ത്യക്കാര്‍ക്കും പ്രവേശനമില്ലെന്നുള്ള ബോര്‍ഡ് തൂക്കിയിരുന്നത്രെ. സ്വതന്ത്ര ഭാരതത്തിലായിരുന്നു ഇതെന്നോര്‍ക്കണം.

ഇംഗ്ലീഷുകാരും മുസ്ലിം ആക്രമണകാരികളും എന്തുകൊണ്ടാണ് ഇത്രയും നിഷ്ഠൂരമായി നരഹത്യ നടത്തിയത്? കാരണം അവര്‍ സ്വയം തങ്ങള്‍ മറ്റുള്ളവരെക്കാള്‍ കേമന്മാരെന്നു ചിന്തിച്ചിരുന്നു. തങ്ങളുടെ മതത്തില്‍ പെടാത്തവരെ ഇക്കൂട്ടര്‍ മനുഷ്യരായിപ്പോലും കരുതിയിരുന്നില്ലെന്നതാണ് വാസ്തവം. അവരുടെ അഹങ്കാരത്തില്‍ പ്രധാനമായ പങ്കുവഹിച്ചത് അവരുടെ മതങ്ങള്‍ തന്നെയായിരുന്നു. എന്റെ മതം എല്ലാറ്റിലും ശ്രേഷ്ഠം എന്ന ഭാവം ലോകമൊട്ടാകെ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാന്‍ അവരെ പ്രേരിപ്പിച്ചു. തങ്ങളുടെ ദൈവം വിശ്വാസികളായവരെ സ്വര്‍ഗത്തില്‍ കൊണ്ടുപോകുമെന്നും വിശ്വാസികള്‍ അല്ലാത്തവര്‍ കൊല്ലപ്പെടേണ്ടവരാണെന്നുമുള്ള വിചിത്ര വിചാരമാണ് നരഹത്യക്ക് പ്രേരകമായിത്തീര്‍ന്ന അവരുടെ ആത്മീയ ചിന്ത. തങ്ങളുടെ മതമാണ് യഥാര്‍ത്ഥ മതമെന്നും മറ്റൊരു മതവും നിലനില്‍ക്കാന്‍ പാടില്ലെന്നുമുള്ള ബാലിശമായ ചിന്തയില്‍നിന്നും ഉടലെടുത്ത ആസുരിക ശക്തിയാണ് ആയുധവും ആള്‍ബലവുമായി ലോകം കീഴടക്കാന്‍ ഇറങ്ങി പുറപ്പെട്ടവരുടെ പ്രേരണയായി തീര്‍ന്നത്. വിശ്വസിക്കാത്തവരെ നരകയാതനയ്ക്കിടാന്‍ ആഹ്വാനം ചെയ്യുന്ന ദൈവത്തിന്റെ അനുയായികള്‍ക്ക് മറ്റെന്തു ലൈസന്‍സ് ആണ് നിരപരാധികളെ കൊന്നൊടുക്കാന്‍ വേണ്ടത്. അങ്ങനെ ചെയ്യാതിരുന്നാല്‍ അത് അവിശ്വാസികളോട് പക്ഷം ചേരുന്നതിനു സമമാകും. അതിനാല്‍ കൊല്ലുന്നതുതന്നെ നല്ലത്. എന്തൊരു മഹത്തായ ആത്മീയത! പക്ഷെ എന്തടിസ്ഥാനത്തിലാണ് അവരുടെ മതം മാത്രമാണ് ശ്രേഷ്ഠമെന്നും ബാക്കിയെല്ലാ മതങ്ങളും അവഗണിക്കപ്പെടേണ്ടവയാണെന്നും അവര്‍ ഉറപ്പിച്ചത്. കാരണമെന്തെന്നാല്‍ ഇത്തരം മതങ്ങളുടെ പ്രവാചകന്മാര്‍ക്കു തോന്നിയ വെളിപാടാണതത്രെ. മറ്റെന്തു ശ്രേഷ്ഠതയാണ് കേവലം ഒരു മതഗ്രന്ഥം മാത്രമുള്ള ഇവര്‍ക്ക് കാണിക്കുവാനുള്ളത്. സ്വയം ഈശ്വരസന്താനങ്ങള്‍ എന്ന് പറഞ്ഞു നടന്നവര്‍ മറ്റുള്ളവരെ നരകത്തിലേക്കയക്കാന്‍ കോപ്പുകൂട്ടി. ഇന്നും ഈ പ്രവണതയ്ക്ക് യാതൊരു മാറ്റവുമില്ലെന്നതാണ് സത്യം.

മുസ്ലിം ആക്രമണകാരികളെ കുറിച്ച് പറയുമ്പോള്‍ ഇന്നത്തെ മുസ്ലിം തലമുറയെ പഴിചാരുന്നത് വ്യര്‍ത്ഥമാണെന്നു ചില മാധ്യമങ്ങള്‍ പറയുന്നത് കേള്‍ക്കാം. എന്നാല്‍ യാതൊരുവിധ തെറ്റും ചെയ്യാതെ എല്ലായ്‌പ്പോഴും വൈദേശിക ആക്രമണത്തിനും ചൂഷണത്തിനും വിധേയമായിരുന്ന ഹിന്ദു സമൂഹത്തെ ഭാരതത്തിലെ ഒരുകൂട്ടം മാധ്യമങ്ങള്‍ പഴി ചാരുന്നത് കാണുമ്പോള്‍ അത്തരക്കാരുടെ ഇരട്ടത്താപ്പിന് മറുപടി പറയാതെ വയ്യ. ഹിന്ദുക്കളില്‍ പ്രത്യേകിച്ചും ബ്രാഹ്മണ സമൂഹത്തെ ഇക്കൂട്ടര്‍ ഇപ്പോഴും പഴിചാരുന്നതായി കാണാം. ഒരുകാലത്തു നിലനിന്നിരുന്ന ജാതി സമ്പ്രദായത്തിന് കുറ്റാരോപിതരാവുന്നതാകട്ടെ ഇന്നത്തെ പാവം ബ്രാഹ്മണ സമൂഹം. ഭാരതത്തിലെ ഒട്ടുമിക്ക മേഖലകളിലും ബ്രാഹ്മണ സമൂഹം ഇന്ന് അനുഭവിക്കുന്നത് പട്ടിണിയും ഒറ്റപ്പെടലുമാണ്. എനിക്ക് മനസ്സിലാകാത്ത കാര്യം ഇതാണ്: എന്തെന്നാല്‍ മുസ്ലിം ആക്രമണത്തിന് ഇന്നത്തെ മുസ്ലിം സമൂഹത്തെ പഴിചാരാന്‍ ആവില്ലെങ്കില്‍ എങ്ങിനെയാണ് പണ്ടെങ്ങോ ഉണ്ടായിരുന്ന ജാതിസമ്പ്രദായത്തിന് ഇന്നത്തെ ബ്രാഹ്മണ സമൂഹത്തെ കുറ്റപ്പെടുത്താന്‍ കഴിയും? ഹിന്ദു സമൂഹത്തെ ജാതിയുടെ പേരില്‍ ഭിന്നിപ്പിച്ചുനിര്‍ത്തുകയും പൊതുതാല്പര്യാര്‍ത്ഥം ഒന്നിക്കുന്നതില്‍ നിന്നു വിലക്കുകയും ചെയ്യുന്നത് ഒരു സാധാരണ കാഴ്ചയാണ്. വര്‍ണ്ണാശ്രമ സമ്പ്രദായം ഒരു സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനായിട്ടല്ല. എന്നാല്‍ മനുഷ്യനിലുള്ള വിവിധ കഴിവുകളുടെ അടിസ്ഥാനത്തില്‍ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനായി വിവിധ തലങ്ങളില്‍ തരം തിരിക്കുക മാത്രമേ ചെയ്തിട്ടുള്ളു.

ഗീതയും മനുസ്മൃതിയും ഒന്നും തന്നെ നമുക്ക് പകര്‍ന്നു നല്‍കുന്നത് തെറ്റായ സന്ദേശമല്ല. മാനവസമൂഹത്തിനു ജീവിതത്തിന്റെ സമഗ്ര മേഖലകളെയും കോര്‍ത്തിണക്കി കൊണ്ടുപോകുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് അവ നല്‍കുന്നത്. എന്നാല്‍ ഹിന്ദുക്കളെ വഞ്ചിച്ചത് ഇംഗ്ലീഷുകാരാണെന്നു ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. ജാതിയുടെ അടിസ്ഥാനത്തില്‍ ജനസംഖ്യാ കണക്കുകള്‍ എടുക്കുകയും അവരെ തമ്മില്‍ തല്ലിച്ചു നിര്‍ത്താന്‍ പരമാവധി ശ്രമിക്കുകയും ചെയ്തത് അവരാണ്. മറ്റൊരു വര്‍ഗ്ഗത്തെക്കുറിച്ചു പറയുന്നത് അവര്‍ ചത്ത മൃഗങ്ങളെയും മറ്റും മറവുചെയ്യുകയും അത്തരത്തിലുള്ള മറ്റു ശുചീകരണ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതിനാല്‍ മുഖ്യധാരാ സമൂഹം അവരെ തൊട്ടുകൂടായ്മയ്ക്കു വിധേയമാക്കി സമൂഹത്തില്‍ നിന്നും പുറത്താക്കി എന്നാണ്. ഇത് ഹിന്ദുക്കളെ മനുഷ്യാവകാശ ലംഘനത്തിനു പേരുകേട്ട സമൂഹമാക്കി ചിത്രീകരിക്കാന്‍ ഉപയോഗിച്ചു. പാശ്ചാത്യ രാജ്യങ്ങളിലും ഹിന്ദുക്കളെപ്പറ്റി ഇത്തരം ചിന്തകള്‍ പ്രചരിച്ചു കണ്ടിട്ടുണ്ട്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ലോകത്താകമാനം ചെയ്തുകൂട്ടിയ മനുഷ്യത്വ രഹിതമായ പ്രവൃത്തികളെ മൂടിവെയ്ക്കുന്നതിന് ഹിന്ദുക്കളുടെ മേല്‍ ജാതിയുടെ പേരില്‍ ഒരു പഴിചാരല്‍ ഇന്നും സജീവമാണ്. പക്ഷെ ഒരു കാര്യം നാം മനസ്സിലാക്കണം. ഭാരതത്തിലെ ഹിന്ദുക്കള്‍ ഒരിക്കലും ജാതിയുടെ പേരില്‍ ആരെയും കൊന്നു തള്ളിയിട്ടില്ല. ഭേദഭാവങ്ങള്‍ ഏതു സമൂഹത്തില്‍ ആണ് ഇല്ലാത്തത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇന്നും അത്തരം ആചാരങ്ങള്‍ നിലനില്‍ക്കുന്നു. ഭാഷയുടെ, നിറത്തിന്റെ, വര്‍ഗ്ഗത്തിന്റെ പേരില്‍ ജനങ്ങളെ തരം തിരിച്ചു കാണുന്നത് ഒരു പരിധിവരെ എല്ലാ സമൂഹത്തിലും നിലനിന്നിരുന്ന അല്ലെങ്കില്‍ നിലനില്‍ക്കുന്ന ഒരു രീതിയാണ്. ബ്രിട്ടീഷുകാര്‍ സമര്‍ത്ഥമായി മറച്ചുവച്ചതോ അല്ലെങ്കില്‍ അവരുടെ ബുദ്ധിയില്‍ പതിയാത്തതോ ആയ മറ്റൊരു വശം കൂടി ഈ ജാതി സമ്പ്രദായത്തിനുണ്ട്. തൊട്ടുകൂടായ്മയെ ന്യായീകരിക്കാതെ തന്നെ ഒരു കാര്യം പറയാം. അന്നത്തെ തൊട്ടുകൂടായ്മ തന്നെയല്ലേ ഇന്നത്തെ സാമൂഹിക അകലം (Social Distancing) എന്ന് പറയുന്നത്. ഏതാണ്ട് മൂവായിരം വര്‍ഷം മുന്‍പ് ആയുര്‍വ്വേദം മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. മനുഷ്യനേത്രങ്ങള്‍ക്കു കാണാന്‍ കഴിയാത്ത വിധം അണുരൂപമായ സൂക്ഷ്മ ജീവജാലങ്ങള്‍ നമുക്കു ചുറ്റുമുണ്ടെന്നും അവ നമ്മുടെ ജീവിതത്തെ സ്വാധീനം ചെയ്യുന്നുവെന്നുമുള്ള അറിവാണത്. ശുചീകരണ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തില്ലെങ്കില്‍ രോഗങ്ങള്‍ക്ക് അടിമകളാവുകയും അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവും ഒരു പരിധിവരെ ഇതിനു കാരണമായിട്ടുണ്ടാവാം. ബ്രിട്ടീഷുകാര്‍ക്കാകട്ടെ ഏതാണ്ട് നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യനേത്രങ്ങള്‍ക്കു കാണാന്‍ കഴിയാത്ത തരത്തില്‍ ചെറിയ അണുക്കള്‍ രോഗവാഹകരാകുമെന്ന അറിവുതന്നെ ഉണ്ടായിരുന്നില്ല. ലൂയി പാസ്ചറിന്റെ വരവോടുകൂടിയാണ് അണുക്കളില്‍ നിന്നും രോഗം പകരാം എന്ന അറിവ് ഇംഗ്ലീഷുകാര്‍ക്കു ഉണ്ടായത് തന്നെ. എന്നാല്‍ ഇന്നത്തെ മാധ്യമങ്ങള്‍ ആയുര്‍വേദത്തിന്റെ സമഗ്ര സംഭാവനകളെ നിരാകരിക്കുകയാണ്. ഇന്നത്തെ സാമാജിക അകലം (Social Distancing) കൊറോണ വൈറസ് കാരണമാകുമ്പോള്‍ അത് ഒരു സുരക്ഷാ മുന്‍കരുതല്‍ എന്നതിലുപരി മറ്റൊന്നുമല്ല. അത് സമൂഹത്തിലെ ഭേദഭാവം പ്രകടമാക്കാനുള്ള ഒരു മാര്‍ഗമായിട്ടല്ല നാം കരുതുന്നത്.

സ്വതന്ത്ര ഭാരതത്തിലാകട്ടെ ജാതി സമ്പ്രദായത്തില്‍ നിന്നുടലെടുത്ത എല്ലാ അനാചാരങ്ങള്‍ക്കും നിയമപരമായ വിലക്കേര്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും ഭാരതത്തിലെ ചില മാധ്യമങ്ങളും അവയെ നിയന്ത്രിക്കുന്ന പാശ്ചാത്യ ശക്തികളും മറ്റു ചില എന്‍ ജി ഓ (NGO)) പ്രസ്ഥാനങ്ങളും ഇന്നും ഭാരതത്തെ ലോകത്തിനു മുന്‍പില്‍ സംസ്‌കാരമില്ലാത്തവരുടെ നാടായി അവതരിപ്പിക്കുന്നുണ്ട്. ചില ക്രിസ്ത്യന്‍ മതംമാറ്റ ലോബികളും മുസ്ലിം സംഘടനകളും അവര്‍ക്കു ഓശാന പാടുന്ന അന്തര്‍ദേശീയ മാധ്യമ പടയും ചേര്‍ന്ന് ഭാരതത്തിലെ ഹിന്ദുക്കളെ തരംതാഴ്ത്തി കാണിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ ഭാരതത്തെ അടുത്തറിയുന്നവര്‍ക്കു മാത്രമേ ഹിന്ദുമതം എത്രമാത്രം സഹിഷ്ണുതയുടെ മതമാണെന്നും അതേപോലെതന്നെ അതില്‍ അന്തര്‍ലീനമായിരിക്കുന്ന ശാസ്ത്രീയതയെയും മനസ്സിലാകുകയുള്ളൂ. ഹിന്ദുക്കള്‍ സഹിഷ്ണുതയോടെ ജീവിക്കുന്നതു കൊണ്ടാണ് മറ്റു മതങ്ങള്‍ക്ക് ഭാരതത്തില്‍ പ്രചരിക്കാനായത്. ന്യൂനപക്ഷത്തിന്റേതെന്നു ഘോഷിക്കപ്പെടുന്ന അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ഭൂരിപക്ഷ ഹിന്ദു സമൂഹത്തെ ലോകത്തിനുമുമ്പില്‍ താറടിച്ചു കാണിക്കുവാനുള്ള ശ്രമങ്ങള്‍ ഹിന്ദുക്കള്‍ കാണേണ്ടതുണ്ട്. ഹിന്ദുക്കളെയും നരേന്ദ്ര മോദിയെയും പഴിചാരുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പോലെയുള്ളവര്‍ സ്വന്തം രാജ്യത്തെ അരാജകത കണ്ടില്ലെന്നു നടിക്കുകയാണ്. മത ന്യൂനപക്ഷങ്ങള്‍ക്ക് അന്തസ്സോടെ ജീവിക്കാന്‍ ഭാരതത്തിലല്ലാതെ ലോകത്തു മറ്റൊരു രാജ്യത്തും സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

വിവര്‍ത്തനം- എം. ആര്‍. ലാലു

Tags: HinduMaria WirthPalghar
Share10TweetSendShare

Related Posts

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെടുമ്പോൾ

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രവചനം

ജില്ലാവിഭജനം മത വിഭജനത്തിനോ?

ജില്ലാവിഭജനം മത വിഭജനത്തിനോ?

ദ്രാവിഡവാദവും ശിഥിലീകരണവും

ദ്രാവിഡവാദവും ശിഥിലീകരണവും

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

സംഘം സമാജത്തെ സംഘടിപ്പിക്കുന്ന കാര്യം മാത്രം ചെയ്യും

Shopping Cart

Latest

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

ബാലഗോകുലം നൽകുന്ന ധാർമിക മൂല്യങ്ങൾ സമൂഹത്തിന് അനിവാര്യം: ശ്രീപദ് യശോനായിക്

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

 ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം സംഘടിപ്പിച്ചു

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

കിർഗിസ്ഥാനിൽ മഹാഭാരതപഠനം മുൻനിർത്തി സ്റ്റഡി സെന്ററിന്  തുടക്കം

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ജി 7 ഉച്ചകോടി – സാമ്പത്തികര൦ഗത്തെ സുസ്ഥിരവികസന൦

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

ആർഎസ്എസ് പ്രാന്തപ്രചാരക് ബൈഠക്കിന് ബെലഗാവിയിൽ തുടക്കമായി

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

അയോദ്ധ്യയില്‍ സത്യം തെളിയട്ടെ

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ചുള്ളിക്കാട് ധുരന്ധര്‍ ആണെങ്കില്‍ ആര്‍.വി. ബാബു ആരായിരിക്കും?

ടെക് ലോകക്രമത്തിലെ ഭാരതം

ടെക് ലോകക്രമത്തിലെ ഭാരതം

ഡിക്കന്‍മാഷും കുട്ട്യോളും

ഡിക്കന്‍മാഷും കുട്ട്യോളും

ആകാശവാണി പ്രാദേശിക നിലയങ്ങളെ അവഗണിക്കരുത് : തപസ്യ

സാംസ്‌കാരിക സ്ഥാപനങ്ങളെ അമിത രാഷ്‌ട്രീയവല്‍ക്കരണത്തില്‍ നിന്ന് മുക്തമാക്കണം: തപസ്യ പ്രമേയം

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies