കേരളത്തിലെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഡല്‍ഹി ലേഖകനും പോപ്പുലര്‍ ഫ്രണ്ട്-എസ് ഡി പി ഐ നേതാവുമായ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ യു പി പോലീസ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ മുസഫര്‍ നഗര്‍ സ്വദേശി അതീഖ് ഉര്‍ റഹ്മാന്‍, ബഹ്‌റൗച് സ്വദേശി മസൂദ് അഹമ്മദ്, രാംപൂര്‍ സ്വദേശി അലം എന്നിവരുടെ ഒപ്പമായിരുന്നു സിദ്ദിഖിന്റെ യാത്ര. കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ ഡല്‍ഹി ഘടകം സെക്രട്ടറി കൂടിയാണ് സിദ്ദിഖ്.
യു എ പി എ നിയമം അനുസരിച്ചാണ് ഈ നാലംഗ സംഘത്തെ യു പി പോലീസ് അറസ്റ്റ് ചെയ്തത്. നാലുപേരും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകരാണ് രാജ്യദ്രോഹം, ശത്രുത വളര്‍ത്തല്‍, മതവികാരം ഇളക്കി വിടല്‍, ഭീകരപ്രവര്‍ത്തനത്തിന് ധനം സമാഹരിക്കല്‍ എന്നീ വകുപ്പുകള്‍ക്കു പുറമെ ഐ ടി നിയമത്തിലെ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പിലും മറ്റുമായി ഹത്രാസിലെ പെണ്‍കുട്ടിയുടെ പേരില്‍ തയ്യാറാക്കിയ ലഘുലേഖകളും ചിത്രങ്ങളും കാര്‍ഡുകള്‍ അടക്കമുള്ള പ്രചരണോപാധികളും കണ്ടെടുത്തിരുന്നു. ‘ഞാന്‍ ഇന്ത്യയുടെ മകളല്ലേ?’ എന്ന തലക്കെട്ടിലാണ് ലഘുലേഖ തയ്യാറാക്കിയിരുന്നത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് ഇവര്‍ ഹത്രാസിലേക്ക് വന്നതെന്ന് പോലീസ് പറയുന്നു. കലാപത്തിനുവേണ്ടി ഇവര്‍ വെബ്‌സൈറ്റിലൂടെ പണം സമാഹരിച്ചതായും പോലീസ് ആരോപിക്കുന്നു.
അറസ്റ്റിനെ തുടര്‍ന്ന് കേരളത്തിലെ പത്രപ്രവര്‍ത്തക യൂണിയന്‍ പതിവുപോലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ പ്രസ്താവനയും പ്രചാരണവുമായി രംഗത്തെത്തി. പത്രപ്രവര്‍ത്തകരുടെ സാമൂഹ്യമാധ്യമ കൂട്ടായ്മകളില്‍ ബി ജെ പി വിരുദ്ധ, യോഗി ആദിത്യനാഥ്-നരേന്ദ്രമോദി വിരുദ്ധ പ്രചാരണം പടര്‍ത്തുകയാണ്. പത്രപ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളായി ജയിച്ചവര്‍ ഇടതുപക്ഷ-ജിഹാദി കൂട്ടുകെട്ടിലാണ് എന്ന ആരോപണം ഇതുവരെ ആരും കാര്യമായി പരിഗണിച്ചിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ഉയരുന്ന പ്രചാരണം കാണുമ്പോള്‍ ഈ സംശയം അസ്ഥാനത്തല്ല എന്ന് ഉറപ്പിക്കേണ്ടി വരും. സിദ്ദിഖിന്റെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തനം, ഭീകരവാദസംഘടനയാണെന്നും നിരോധിക്കണമെന്നും യു പി സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘടനാ പ്രവര്‍ത്തനത്തിനുള്ള മറ മാത്രമായേ ഇതിനെ കാണാനാകൂ. ഏതെങ്കിലും മുഖ്യധാരാ മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ടിംഗിന് ആണെങ്കില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ക്കൊപ്പം പോകുമോ?
മാത്രമല്ല, ഹത്രാസില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് എന്താണ് കാര്യം? തൊട്ടടുത്തുള്ള രണ്ടു വീടുകളിലെ രണ്ടു ജാതിയില്‍പ്പെട്ട വീട്ടുകാര്‍ തമ്മിലുള്ള പ്രശ്‌നത്തിലാണ് പെണ്‍കുട്ടി മരിച്ചത്. ആദ്യം നല്‍കിയ പരാതിയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് വിധേയയായതായി പറഞ്ഞിട്ടില്ല. ആക്രമിച്ചു എന്ന് മാത്രമായിരുന്നു പരാതി. നട്ടെല്ലിന് ഏറ്റ ക്ഷതമാണ് മരണകാരണം എന്ന് വ്യക്തമാണ്. ബലാത്സംഗം നടന്നിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടും സാക്ഷ്യപ്പെടുത്തുന്നു. സംഭവം പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ കേസെടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തു. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കി. രാത്രിയില്‍ രണ്ടു ജാതികള്‍ തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാത്രി തന്നെ കനത്ത സുരക്ഷാ സന്നാഹത്തില്‍ മൃതദേഹം സംസ്‌കരിച്ചു. തുടര്‍ന്ന് നുണകളുടെ ഒരു പെരുമഴക്കാലമാണ് ഇന്ത്യ കണ്ടത്. പെണ്‍കുട്ടിയുടെ നാക്ക് അറുത്തെടുത്തിരുന്നു, വീട്ടുകാരെ അറിയിക്കാതെയാണ് മൃതദേഹം സംസ്‌കരിച്ചത്, പ്രതി ഠാക്കൂര്‍ സമുദായക്കാരന്‍ ആയതുകൊണ്ട് യോഗിയും ബി ജെ പിയും പിന്തുണയ്ക്കുകയാണ് തുടങ്ങി നിരവധി ആരോപണങ്ങള്‍ ദേശവിരുദ്ധ മാധ്യമങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ചേര്‍ന്ന് പരത്താന്‍ ശ്രമിച്ചു.
പക്ഷേ, നുണകള്‍ക്ക് ഏറെ നിലനില്‍പ്പ് ഉണ്ടായില്ല. രാഹുല്‍ഗാന്ധിയും പ്രിയങ്കയും വന്നതടക്കം കലാപത്തിനുള്ള ശ്രമങ്ങളും പോലീസ് വെടിവെയ്പില്‍ ആളെ കൊല്ലാന്‍ വേണ്ടി നടത്തിയ ഗൂഢാലോചനയും വരെ പുറത്തുവന്നു. സി ബി ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം ഉയര്‍ന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി അതിനുവേണ്ടി ഉത്തരവിട്ടു. ഹത്രാസുമായി ബന്ധപ്പെട്ട 19 കേസുകളും സി ബി ഐക്ക് കൈമാറി. സത്യത്തിന്റെ പ്രതിരൂപമായി ഭരണം നടത്തുന്ന സന്യാസിവര്യന് മറയ്ക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. കാരണം, സുതാര്യമായ രീതിയിലാണ് ഭരണം കൊണ്ടുപോകുന്നത്. രാത്രിയില്‍ ശവസംസ്‌കാരം നടത്തിയ എസ് പി അടക്കമുള്ള ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഒരുതരത്തിലുള്ള വീഴ്ചയ്ക്കും ഇടകൊടുത്തില്ല. ഈ പ്രശ്‌നത്തിലേക്കാണ് തീവ്ര മുസ്ലീം ജിഹാദി സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഒരു സംഘമായി അവിടെ എത്താന്‍ ശ്രമം നടത്തിയത്. കലാപത്തിനുള്ള ലഘുലേഖകളും മറ്റുമായി പോയ പോപ്പുലര്‍ ഫ്രണ്ട് സംഘത്തില്‍ മാധ്യമപ്രവര്‍ത്തകന് എന്താണ് കാര്യം? മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ടിംഗിനാണെങ്കില്‍ അതിന് പോയാല്‍ പോരേ?
ഇവിടെയാണ് സിദ്ദിഖ് കാപ്പന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ഷഹീന്‍ബാഗ് സമരത്തിനിടെ പോലീസ് വെടിവെയ്പ്പില്‍ രണ്ടുപേര്‍ മരിച്ചെന്ന് ട്വീറ്റ് ചെയ്ത് സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമിച്ചത് ഇദ്ദേഹമായിരുന്നു എന്നാണ് ആരോപണം. ഇദ്ദേഹത്തിന്റെ ട്വീറ്റ് വിഴുങ്ങി കോഴിക്കോട്ടും തിരുവനന്തപുരത്തും ഒക്കെ പബ്ലിക്ക് റോഡില്‍ മയ്യത്ത് നമസ്‌ക്കാരവും നടത്തി. ഇപ്പോള്‍ ഇരവാദം ഉയര്‍ത്തി പത്രപ്രവര്‍ത്തകരെ വേട്ടയാടുന്നു എന്ന ആരോപണം യോഗിക്കും മോദിക്കും എതിരെ ഉയര്‍ത്താനാണ് ജിഹാദി മാധ്യമപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇതിന് ചൂട്ടുപിടിയ്ക്കാന്‍ സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് നല്‍കാന്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ തയ്യാറായി എന്നു കാണുമ്പോഴാണ് പത്രപ്രവര്‍ത്തക യൂണിയനില്‍ പോലും ജിഹാദി സ്വാധീനം എത്ര ശക്തമാണെന്ന് മനസ്സിലാകുന്നത്. കേരള രാഷ്ട്രീയത്തിലെ വോട്ടുബാങ്ക് സ്വാധീനം തന്നെയാണ് പത്രപ്രവര്‍ത്തക യൂണിയനെയും ബാധിച്ചിരിക്കുന്നത്. ജിഹാദി മാധ്യമപ്രവര്‍ത്തകര്‍ സാമാന്യം ഭേദപ്പെട്ട സംഖ്യയില്‍ ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ അവര്‍ക്കൊപ്പം കൂടിയാല്‍ ദേശാഭിമാനി വിലാസം ഇടതുപക്ഷ ലൈനില്‍ ഉള്ളവര്‍ക്ക് സുഖമായി ജയിച്ചു കയറാം. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും ഇത് കണ്ടതാണ്. ദേശാഭിമാനിയ്ക്ക് എതിരായ സ്ഥാനാര്‍ത്ഥി ജനയുഗത്തില്‍ നിന്നായിരുന്നു എന്ന കാര്യം കൂടി കാണുമ്പോഴാണ് ഈ തിരഞ്ഞെടുപ്പിന്റെ പിന്നിലെ രാഷ്ട്രീയം മനസ്സിലാവുക.
പത്രപ്രവര്‍ത്തന രംഗത്തും ഉദ്യോഗസ്ഥ ഭരണരംഗത്തും പോലീസിലും ഇസ്ലാമിക ഭീകരരെ കുത്തിനിറയ്ക്കാനുള്ള ആസൂത്രിത ഗൂഢാലോചനയ്ക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. 1990 കള്‍ മുതല്‍ തന്നെ ഇതിനുള്ള ശ്രമം തുടങ്ങി. ഹിന്ദു നാമധാരികളെയും മതനിരപേക്ഷ നിലപാടുള്ളവരെയും മുന്നില്‍ നിര്‍ത്തി തീവ്ര ഇസ്ലാമിക ആശയങ്ങള്‍ക്ക് വേരൂന്നാനുള്ള അവസരം ഒരുക്കുകയും ഒപ്പം ഭീകരവാദ പ്രവര്‍ത്തനം ആസൂത്രിതമായി നടപ്പാക്കുകയുമാണ് ചെയ്യുന്നത്. പത്രപ്രവര്‍ത്തക യൂണിയനില്‍ നേതൃസ്ഥാനത്തേക്ക് എത്താനുള്ള ഇത്തരം പത്രപ്രവര്‍ത്തകരുടെ ശ്രമം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും കണ്ടതാണ്. ചില പത്രങ്ങളെങ്കിലും ഒരു സമയം കഴിയുമ്പോള്‍ നേരത്തെ മുന്നില്‍ നിര്‍ത്തിയ മതനിരപേക്ഷ മുഖംമൂടികളെ വലിച്ചെറിയുന്നതും കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ കണ്ടു. പത്രപ്രവര്‍ത്തക യൂണിയനില്‍ ഇതിനെതിരെ ശബ്ദം ഉയര്‍ത്താനോ നിലപാട് എടുക്കാനോ കഴിയുന്നവര്‍ ഏറെയില്ല. എന്തെങ്കിലുമാകട്ടെ, നമുക്ക് നമ്മുടെ പണി എന്ന രീതിയില്‍ നിസ്സംഗതയോടെ നിശ്ശബ്ദം പോകാനാണ് മിക്ക പത്രപ്രവര്‍ത്തകരുടെയും ശ്രമം. വെറുതെ ഞാനെന്തിനാ പുലിവാല് പിടിയ്ക്കുന്നത്, പിന്നെ മതനിരപേക്ഷ പ്രതിച്ഛായയ്ക്ക് കളങ്കമേല്‍പ്പിക്കുന്ന ചോദ്യങ്ങള്‍ ഉയര്‍ത്തിയാല്‍ നാളെ തൊഴില്‍മാറ്റത്തിനും മറ്റും തടസ്സമാകുമോ എന്ന ആശങ്കയും ചിലര്‍ക്കെങ്കിലും ഉണ്ട്. ഒന്നും മിണ്ടാതെ ആര്‍ക്കും കീഴടങ്ങാനും സഹകരിക്കാനുമാണ് ബഹുഭൂരിപക്ഷവും ശ്രമിക്കുന്നത്.
കേരളം കാശ്മീരാകുന്നു എന്ന മുന്നറിയിപ്പ് മനസ്സിലാക്കാനോ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനോ മുന്‍കരുതല്‍ എടുക്കാനോ കേരളത്തിലെ ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന് കഴിയുന്നില്ല. ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വിഘടിച്ച് നില്‍ക്കുന്ന അവരുടെ മുന്നില്‍ കാശ്മീരിന്റെ ദുരന്തചിത്രം വരച്ചുകാട്ടേണ്ട ധാര്‍മ്മിക ബാധ്യതയുള്ള മാധ്യമപ്രവര്‍ത്തകര്‍ അത് വിസ്മരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടിനോടും തീവ്ര ഇസ്ലാമിക ഭീകരസംഘടനകളോടും ഉറ്റബന്ധമുള്ള സിദ്ദിഖ് മാധ്യമപ്രവര്‍ത്തനം ജീവിത മാര്‍ഗ്ഗമോ തൊഴിലോ ആയി കൊണ്ടുനടക്കുന്ന ആളാണെന്ന് വിശ്വസിക്കാനുള്ള നിഷ്‌കളങ്കതയൊന്നും കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്കില്ല. പക്ഷേ, ഭീകരതയെ എതിര്‍ക്കാനുള്ള നട്ടെല്ലും ത്രാണിയും ഭൂരിപക്ഷത്തിനും ഇല്ലാത്തതുകൊണ്ട് നിസ്സംഗതയോടെ നിശ്ശബ്ദമായി കണ്ടുനില്‍ക്കുന്നു. മുസ്ലീം നാമധാരികള്‍ക്കുവേണ്ടി മാത്രം പേനയുന്തുകയും നിലപാട് എടുക്കുകയും ചെയ്യുന്ന ചില മാധ്യമപ്രവര്‍ത്തകരുണ്ട്. അവരൊക്കെ തന്നെയാണ് ഇക്കുറിയും സി എ എ വിരുദ്ധ സമരത്തിനുശേഷം രംഗത്ത് എത്തിയിട്ടുള്ളത്. ഇവരുടെ രോഗം ദേശവിരുദ്ധതയാണ്, ഭാരതത്തിന്റെ വിഭജനമാണ്, ഇസ്ലാമിക രാജ്യമാണ്.