Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ശ്രാദ്ധബലി ചെയ്യേണ്ട രീതി

ഡോ.ശ്രീനാഥ് കാര്യാട്ട്ഡോ.ശ്രീനാഥ് കാര്യാട്ട്
10 July 2020

ഈ കൊറോണക്കാലത്ത് വീട്ടില്‍തന്നെ ബലിയിടാം. അതിനുള്ള ക്രമമാണിത്

എള്ള്, ചെറൂള, അക്ഷതം, ചന്ദനം, കിണ്ടി, തുളസി, ചോറുരുള, കൂര്‍ച്ചം, പവിത്രം ഒരു ചാണ്‍ നീളത്തില്‍ മുറിച്ച 21 ദര്‍ഭപ്പുല്ല് എന്നീ വസ്തുക്കള്‍ ഒരുക്കിവെക്കുക.
ഒരു നിലവിളക്കില്‍ അഞ്ചു തിരിയിട്ട് കത്തിച്ചു വെച്ച്, സ്വസ്ഥമായി തെക്കോട്ട് തിരിഞ്ഞ്, ഏറ്റവും സുഖകരമായ രീതിയില്‍ ഇരിയ്ക്കുക.

Google NewsAdd Kesari Weekly as a preferred source on Google

കൈകള്‍ കൂപ്പി ഹൃദയത്തോടു ചേര്‍ത്തുവച്ച് കണ്ണുകള്‍ അടച്ചുവച്ച് നട്ടെല്ലു നിവര്‍ത്തി ‘മമ ഉപാത്ത സമസ്ത ദുരിത ക്ഷയദ്വാരാ ശ്രീ പിതൃ പരമ്പരാ പ്രീത്യര്‍ത്ഥം പാര്‍വ്വണ ശ്രാദ്ധം അഹം കരിഷ്യേ എന്നു ചൊല്ലുക. കൈകഴുകി വലതു കയ്യിന്റെ മോതിര വിരലില്‍ പവിത്രം ഇട്ട്, പുഷ്പാക്ഷതങ്ങള്‍ കൈയിലെടുത്ത്, ഈ മന്ത്രം ചൊല്ലി കിണ്ടിയിലെ വെള്ളത്തില്‍ ഇടുക. ‘ഗംഗേ ച യമുനേ ചൈവ/ഗോദാവരി സരസ്വതി/ നര്‍മ്മദേ സിന്ധു കാവേരി/ ജലേസ്മിന്‍ സന്നിധിം കുരു. ഈ തീര്‍ത്ഥം സ്വന്തം ശരീരത്തിലും ബലിയിടുന്ന സ്ഥലത്തും ബലിക്ക് ഒരുക്കിയ സാധനങ്ങളിലും തളിച്ച് ശുദ്ധമാക്കുക. നേരത്തെ തയ്യാറാക്കി വച്ച ദര്‍ഭപുല്ല് തല തെക്ക് വശത്തേക്ക് വരത്തക്കവണ്ണം നിലത്ത് വിരിച്ച ശേഷം കൂര്‍ച്ചം, ചന്ദനം, ചെറൂളപൂവ്, എള്ള്, അക്ഷതം, തീര്‍ത്ഥം ഇങ്ങനെ എല്ലാം കൂട്ടി വലതു കയ്യില്‍ പിടിച്ച് ഹൃദയത്തോട് ചേര്‍ത്തു പിടിച്ച് നട്ടെല്ല് നിവര്‍ത്തി കണ്ണുകളടച്ചു വച്ചുകൊണ്ട് ഇനി പറയുന്ന മന്ത്രം ചൊല്ലി പിതൃക്കളെ സ്മരിച്ച് അവിടെ വയ്ക്കുക.

‘വസുരുദ്ര ആദിത്യ സ്വരൂപാന്‍
അസ്മത് പിതൃ പിതാമഹ പ്രപിതാമഹ
മാതൃ മാതാമഹ മാതൃ പിതാമഹ മാതൃ പിതാമഹീന്‍ ധ്യായാമി അസ്മിന്‍ കൂര്‍ച്ചേ ഉഭയ വംശ പിതൃണ്‍ ആവാഹയാമി, സ്ഥാപയാമി, പൂജയാമി. ശേഷം കൈകൂപ്പി മമ വര്‍ഗ്ഗ ദ്വയ പിതൃഭ്യോ നമഃ എന്ന് ചൊല്ലി അച്ഛന്റേയും അമ്മയുടേയും വംശത്തിലെ മുഴുവന്‍ പിതൃക്കളേയും സ്മരിയ്ക്കുക. ശേഷം ഓം നമോ നാരായണായ എന്ന മന്ത്രം കൊണ്ട് 3 തവണ തീര്‍ത്ഥം അര്‍ച്ചിയ്ക്കുക.
മൂന്നുതവണ ചന്ദനം അര്‍ച്ചിയ്ക്കുക.
മൂന്നു തവണ പുഷ്പം അര്‍ച്ചിയ്ക്കുക.
ശേഷം ഒരു പൂവെടുത്ത്
ആദിപിതൃണ്‍ ആവാഹയാമി, സ്ഥാപയാമി, പൂജയാമി എന്ന് ചൊല്ലി ആദി പിതൃക്കളെ സ്മരിച്ച് പീഠത്തില്‍ സമര്‍പ്പിയ്ക്കുക. നേരത്തെ തയ്യാറാക്കിവെച്ച ചോറുരുള എള്ള് കൂട്ടി വലതു കയ്യില്‍ എടുത്ത് ഹൃദയത്തോട് ചേര്‍ത്തുപിടിച്ച് കണ്ണുകള്‍ അടച്ചുവച്ച് നട്ടെല്ല് നിവര്‍ത്തി ഇനിപ്പറയുന്ന മന്ത്രം ചൊല്ലുക
മാതൃ വംശേ മൃതായേ ച/ പിതൃ വംശേ തഥൈവ ച/ ഗുരുശ്വശുര ബന്ധൂനാം/ യേ ചാന്യേ ബാന്ധവാ മൃതാ: തിലോദകം ച പിണ്ഡം ച/ പിതൃനാം പരിതുഷ്ടയേ
സമര്‍പ്പയാമി ഭക്ത്യാഹം/ പ്രാര്‍ത്ഥയാമീ പ്രസീദ മേ
പിണ്ഡം പീഠത്തിലേക്കു സമര്‍പ്പിക്കുക. ഇടതുകൈയില്‍ തീര്‍ത്ഥപാത്രമെടുത്ത്, വലതുകൈയില്‍ എള്ള് വാരിയെടുത്ത്, വലതുകൈയുടെ ചൂണ്ടുവിരലും പെരുവിരലും നിവര്‍ത്തി പിടിച്ച് വലതുകൈയിലേക്ക് വെള്ളമൊഴിക്കുമ്പോള്‍, എള്ളും വെള്ളവും ചേര്‍ന്ന മിശ്രിതം വലതുകൈ ചൂണ്ടുവിരലിലൂടെ ഒഴുകും. അപ്പോള്‍ ഓം തിലോദകം സമര്‍പ്പയാമി എന്ന മന്ത്രം 9 പ്രാവശ്യത്തില്‍ കുറയാതെ ചൊല്ലി പിണ്ഡത്തില്‍ വീഴ്ത്തുക. ശേഷം ഒരു പൂവെടുത്ത് മന്ത്രം ചൊല്ലി പുണ്യ ക്ഷേത്രങ്ങളെയും പുണ്യസ്ഥലങ്ങളെയും സ്മരിച്ച് പിണ്ഡത്തിലോ വടക്കുഭാഗത്തേക്കോ സമര്‍പ്പിയ്ക്കുക.

ADVERTISEMENT

പുഷ്പങ്ങള്‍ വലതു കൈയില്‍ എടുത്ത് ഹൃദയത്തോടു ചേര്‍ത്തുവച്ച് നട്ടെല്ല് നിവര്‍ത്തി കണ്ണുകള്‍ അടച്ചു വച്ച് നമുക്ക് ജന്മം തന്ന മാതാപിതാക്കളെ, പിതൃപരമ്പരയെ വളരെ സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി സ്മരിക്കുക. നമ്മുടെ പിതൃക്കള്‍ നമുക്ക് മുമ്പില്‍ ഇരിക്കുന്നതായി ഭാവനയില്‍ കണ്ട് മനസ്സുകൊണ്ട് അവരോട് സംവദിക്കുക.

പുഷ്പാക്ഷതങ്ങള്‍ കയ്യിലെടുത്തു എഴുന്നേറ്റ് പിണ്ഡത്തിന് മൂന്ന് പ്രാവശ്യം പ്രദക്ഷിണം ചെയ്യുക.

യാനി കാനി ച പാപാനി/ ജന്മാന്തരകൃതാനി ച/ താനി താനി വിനശ്യന്തി/ പ്രദക്ഷിണ പദേ പദേ എന്ന് ചൊല്ലി പിണ്ഡത്തില്‍ സമര്‍പ്പിച്ച് നമസ്‌കരിക്കുക. ഞാന്‍ ഭാരതീയ സംസ്‌കാരത്തെ ഉള്‍ക്കൊണ്ട്, വരും തലമുറയ്ക്ക് മാതൃകയാകുംവിധം ജീവിയ്ക്കും എന്ന് പ്രതിജ്ഞ ചൊല്ലുക. നേരത്തെ ആവാഹിച്ചു വെച്ച കൂര്‍ച്ചം അതിന്റെ തലയിലെ കെട്ടഴിച്ച് പിതൃക്കളെ പിതൃ ലോകത്തേക്ക് വളരെ നന്ദിയോടും സന്തോഷത്തോടുംകൂടി പറഞ്ഞയക്കുക. ശേഷം പവിത്രം കെട്ടഴിച്ച് കളയുക. ബലിയിട്ട സ്ഥലത്തുള്ള പരമാവധി വസ്തുക്കള്‍ കൂട്ടിയെടുത്ത് ഒരു ഇലയിലോ പാത്രത്തിലോ വച്ച്, നാരായണ നാമം ജപിച്ചുകൊണ്ട് ബലിപിണ്ഡം ജലാശയത്തില്‍ ഒഴുക്കുകയോ കാക്കകള്‍ക്ക് കൊടുക്കുകയോ ഉചിതമായ രീതിയില്‍ സൗകര്യമനുസരിച്ച് വൃത്തിയുള്ള സ്ഥലത്ത് സമര്‍പ്പിക്കുകയോ ചെയ്യാം.

Tags: തിലോദകംബലിശ്രാദ്ധംപിണ്ഡംശ്രാദ്ധബലിശ്രാദ്ധബലി ചെയ്യേണ്ട രീതി
Share167TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies