കിഷ്കിന്ധ
അദ്ധ്യാത്മരാമായണം
പകുക്കും നേരത്തെല്ലാം
കിഷ്കിന്ധമാത്രം നല്കി
നീ മറഞ്ഞിരിക്കുന്നു
മരണം നിശിതമാം
ശരരൂപത്തില്‍ പിന്നില്‍
മറഞ്ഞുനില്പ്പുണ്ടെന്ന
പൊരുളോതുകയാവാം.
തമസ്സും തപസ്സും
തമസ്സാണുസത്യം
സനാതനം ശാശ്വതം
തമസ്സാണനാദി-
പ്രപഞ്ചസ്വരൂപം
തമസ്സില്ലയെങ്കില്
വെളിച്ചത്തിനായെന്റെ
തപസ്സാകെവ്യര്ത്ഥം.
ഒരിക്കല്‍
ഒരിക്കലെപ്പൊഴോ
തുറക്കുമീവാതില്.
കരിങ്കടല്ക്കാറ്റിന്
ചിറകടിയിങ്ങിരമ്പി-
യെത്തിടാം.
ഇരുണ്ടരാത്രിതന്നിതളിന്
വക്കിലൂടെനിക്കു
പോയിടാം
ഒരിക്കലെപ്പൊഴോ…